“എല്ലാരും കൂടെ എങ്ങനെ പോവും….”മറ്റൊരുത്തി…
“ഞങ്ങൾ കുറച്ച് പേർ ദേ അവിടെ കിടക്കുന്ന ആ കാറിൽ വരാം….”ഒരുത്തി കുറച്ച് ദൂരേ മാറി കിടക്കുന്ന ഒരു ‘BMW 2 Series Gran Coupe’
കാണിച്ച് തന്നു പറഞ്ഞു…
ഷോ ഇറക്കാണ് പുന്നാര മോൾ…. ഇവൾക്കെന്താ എന്നെ കണ്ട വല്ല പിച്ചക്കാരൻ ആയിട്ട് തോന്നുന്നുണ്ടോ..ഞാൻ വന്ന കാർ ഒന്നും ഇവൾ കണ്ടില്ലേ…
ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി ഇതൊക്കെ നിന്റെ ഫ്രണ്ട്സ് തന്നെ ആണോ ഡി എന്നുള്ള മട്ടിൽ…
അവളാണെങ്കിൽ സോറി ഡാ എന്നുള്ള മട്ടിൽ എന്നെ നോക്കി കെഞ്ചി…
ക്യാഷിന്റെ കഴപ്പ് കാണിക്കാൻ ആണ് ഉദ്ദേശമെങ്കിൽ എനിക്ക് എന്റെ തന്തയേ മനസ്സിൽ ധ്യാനിക്കേണ്ടി വരും….
“എന്നാൽ ബാക്കി ഉള്ളവർ ദേ ആ കാറിൽ ഞങ്ങടൊപ്പം പോര്….”
കുറച്ച് മാറി പാർക്ക് ചെയ്ത് എന്റെ ‘Mercedes-Benz Maybach S-Class’ കാണിച്ചു കൊണ്ട് പറഞ്ഞു…😏
സംഭവം ദേവു ചേച്ചിടെ ആണ്… എന്നെ കൊണ്ട് നിർബന്ധിച്ചു എടുപ്പിച്ചതാണ്. അതെന്തായാലും നന്നായി…
ഞാൻ ആ ഷോ ഇറക്കിയവളെ ഒന്ന് നോക്കി….
അവളുടെ മുഖം കണ്ടപ്പോ ഒരു സമാധാനം…..
കഴിഞ്ഞിട്ടില്ല രാമ… ഒന്നൂടെ ബാക്കി ഉണ്ട്
കല്ല്യാണി :”എന്നാ പോയാലോ എനിക്ക് അറിയുന്ന ഒരു സ്ഥലം ഉണ്ട്. രേഷ്മ ഞങ്ങടെ ഒപ്പം പോര്… പിന്നെ ബാക്കി ഉള്ളവർ ഞങ്ങളെ ഫോളോ ചെയ്ത് പോര്…”
എന്റൊപ്പം ഫ്രണ്ട് സീറ്റിൽ കല്ല്യാണി ഉണ്ട് പിന്നെ ബാക്ക് സീറ്റിൽ വേറെ ഒരു പെണ്ണും. ബാക്കി ഉള്ളവരുടെ പോലെ അല്ല അവൾ എന്ന് എനിക്ക് ആദ്യം മനസ്സിലായത് ആണ്. കണ്ടാൽ തന്നെ ഒരു പാവം ടച്ച് ആണ് അവൾക്ക്. അവൾ ആദ്യം തൊട്ടേ സൈലന്റ് ആയത് കൊണ്ട്. അവളോട് മാത്രം കുറച്ച് കരുണ കാണിക്കാം എന്ന് വിചാരിച്ചു..
“സിദ്ധു….. ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്…. രേഷ്മ..”
കല്ല്യാണി ആ കുട്ടിയെ നോക്കി പറഞ്ഞു..
ഞാൻ അവളെ നോക്കി. അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
ഞാൻ:”അപ്പോ ബാക്കി ഉള്ളവരോ….”
കല്ല്യാണി :”എടാ സോറി ഡാ അവർ അങ്ങനെ ആണ് നീ അതൊന്നും കാര്യാക്കണ്ട…. പക്ഷേ പാവങ്ങൾ ആണ്…എന്നേ വല്ല്യ കാര്യാ..”
ഞാൻ മറുപടി കൊടുത്തില്ല….
എവിടെയും ഒരു വലിയ റസ്റ്റോറന്റ് കാണാനും ഇല്ല. അവളുമാരുടെ ജാഡ ഇന്നോട് കൂടി തീർത്തുകൊടുക്കണം അത് മാത്രമായിരുന്നു എന്റെ മനസ്സിൽ
കല്ല്യാണി:”സിദ്ധു നമ്മുക്ക് അവിടേ കേറാം….”
കല്ല്യാണി ഒരു വലിയ റസ്റ്റോറന്റ് കാണിച്ചു പറഞ്ഞു…
മ്മ് കൊള്ളാം…. എനിക്കും ഇഷ്ട്ടമായി….
പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്‌തു. ബാക്കി ഉള്ളവരും പിന്നാലെ ഉണ്ട്
ക്യാഷിന്റെ കഴപ്പ് ക്യാഷ് കൊണ്ട് തന്നെ തീർക്കുന്നതാണ് ഞങ്ങളുടെ കുടുംബത്തിന്റെ പോളിസി…
ഞങ്ങൾക്ക് കുറച്ച് പ്രൈവസി തന്നോട്ടെ എന്ന് കരുതി ആവും അവർ എല്ലാവരും കുറച്ച് മാറി ഇരുന്നു….
ഞാനും കല്ല്യാണിയും വേറെ ഒരു ടേബിളിൽ
അവർ എന്തൊക്കെയോ ഓർഡർ ചെയ്യാൻ തുടങ്ങി…. ഫുൾ പ്ലാനിംഗിൽ ആണ് എല്ലാം…
ഞങ്ങളുടെ ഓർഡർ എന്തെന്നറിയാൻ വെയ്റ്റെർ ഞങ്ങളുടെ അടുത്തേക്ക് വന്നു..
ഞാൻ ഓർഡർ ചെയ്യാൻ തുനിഞ്ഞതും കല്ല്യാണി എന്റെ കയ്യിൽ കയറി പിടിച്ചു…
“ചേട്ടാ രണ്ട് കോഫി മതി…. ”
കോഫീയോ…ഇവൾക്കെന്താ വയ്യേ…
അയാൾ പോയി കഴിഞ്ഞതിനു ശേഷം
കല്ല്യാണി:”ഇപ്പോ ഫുഡ് കഴിക്കണ്ട നമുക്ക് ഇന്ന് റൂമിൽ ഉണ്ടാക്കാം….എന്റെ ഒരു വലിയ ആഗ്രഹം ആണ് സ്വന്തമായി ഫുഡ് ഉണ്ടാക്കി കഴിക്കണം എന്ന്…”
ഇവൾക്ക് എന്തൊക്കെ ആഗ്രഹങ്ങൾ ആണ്
“നീ വേണേൽ ഉണ്ടാക്കി തിന്നോ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത നീ ആണോ ഫുഡ് ഉണ്ടാക്കാൻ പോകുന്നേ. പിന്നെ എന്റെ പട്ടി തിന്നും…. ”
കൂടുതൽ താഴ്ന്ന് കൊടുക്കണ്ട… ഇവൾ തലയിൽ കയറി നിരങ്ങും… 😤

Super👌