ജാതകം ചേരുമ്പോൾ – 9 31അടിപൊളി 

 

മൈര്… വേണ്ടായിരുന്നു….

 

ഞാൻ അവൾ കിടക്കുന്നതിനു തൊട്ട് മാറി ഇരുന്നു….

 

“കല്ല്യാണി നിനക്ക് നാളെ കോമ്പറ്റിഷൻ ഉള്ളതല്ലേ. എന്തെങ്കിലും കഴിച്ച് കിടക്കാൻ നോക്ക്….”

 

 

“എനിക്ക് വേണ്ട….”

 

വളരെ പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു അവൾ മറുപടി പറഞ്ഞത്…

 

ഭാഗ്യം ജീവൻ ഉണ്ട്….

 

പക്ഷേ എനിക്ക് എന്തോ ഒരു കുറ്റബോധം തോന്നി…

 

പിന്നെ ഒന്നും നോക്കിയില്ല അവൾ കൊണ്ടുവന്നത് എന്താ എന്ന് നോക്കി. അറിയുന്ന വല്ല സാധനം ഉണ്ടേൽ ഉണ്ടാക്കി കൊടുക്കാം…

 

മൈര്…. മാഗ്ഗി….

 

ഇതാണോ ഇവൾ ഉണ്ടാക്കണം എന്ന് പറഞ്ഞ ഐറ്റം…

 

ഒരു മാഗ്ഗി ഉണ്ടാക്കാൻ പോലും ഈ ചെറ്റക്ക് അറിയില്ലേ….

 

ഞാൻ ബെഡിൽ കമഴ്ന്നു കിടക്കുന്ന കല്ല്യാണിയേ നോക്കി……

 

ഉഫ് സമ്മതിച്ചു കൊടുക്കണം ഇവൾടെ തന്തേനെ… ഇത് പോലൊരു ഐറ്റത്തിനെ ഉണ്ടാക്കിയതിന്…..

 

ഇനി ഒന്നും നോക്കാൻ ഇല്ല ഇത് തന്നെ അങ്ങോട്ട് ഉണ്ടാക്കി കൊടുക്കാം….

 

അങ്ങനെ മാഗ്ഗിയും ഒരു ഓംലെറ്റും കൂടെ ഉണ്ടാക്കി…..

 

ഇനി ഇതവൾ കഴിക്കോ….. കഴിച്ചില്ലെങ്കിൽ കൊല്ലും ഞാൻ ആ പുന്നാര മോളെ…

 

 

ഞാൻ അവളുടെ അടുത്തേക്ക് നടന്നു….

 

“കല്ല്യാണി ദേ ഇത് കഴിച്ചേ… ”

 

ഞാൻ അവളോടായി പറഞ്ഞു….

 

“എനിക്ക് വേണ്ട… ”

 

പറഞ്ഞതിലും വേഗത്തിൽ എനിക്ക് റിപ്ലൈ കിട്ടി

 

വാശി പിടിച്ചിട്ട് കാര്യല്ല എന്ന് എനിക്ക് ഏകദേശം മനസ്സിലായി

 

ഇനി കാര്യം നടക്കാണെങ്കിൽ അവളുടെ

വീക്ക്നെസ്സിൽ കയറി പിടിക്കണം….

 

“നിനക്ക് ഇത് വേണ്ടെങ്കിൽ അത് പറ. ഞാൻ ഗോപുനേ വിളിക്കാം അവൾ നല്ല കുക്ക് ആണ്…പിന്നെ ഞാൻ വിളിച്ചാൽ അവൾ വരാതെ ഇരിക്കില്ല…… എന്നിട്ട് ഫുഡ്‌ ഉണ്ടാക്കി തന്നിട്ട് നാളെ രാവിലെ ആവുമ്പോഴേക്കും പൊക്കോളും…

 

എന്താ വിളിക്കട്ടേ……..”

 

പ്രതീക്ഷ തെറ്റിയില്ല അവൾ കിടന്ന കിടപ്പിൽ എന്നേ നോക്കി…. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നോ……

 

ഇവൾ ഇത്രക്ക് പാവമായിരുന്നോ…..

 

ആ നോട്ടത്തിൽ ഒരു ദേഷ്യമുള്ളതായി ഞാൻ കണ്ടു….

 

“ഓ…. എന്തെങ്കിലും കാരണം ഉണ്ടാക്കി അവളെ വിളിക്കാൻ മുട്ടി നിൽക്കാണ് ലേ…. ചെറ്റ…”

 

അവൾ കിടന്ന കിടപ്പിൽ ചാടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു

 

അത് കണ്ടപ്പോൾ ചിരി പൊട്ടിയെങ്കിലും. ഞാൻ അത് കടിച്ചു പിടിച്ച് നിന്നു….

 

ഇനി അതിന് ആവണ്ട അടുത്ത വഴക്ക്…

 

ചില സമയങ്ങളിൽ എനിക്ക് എന്നോട് തന്നെ അതിശയം തോന്നും… ഇവൾക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമ്പോ…

 

 

“ഇങ്ങോട്ട് താ…. അത് ”

 

എന്റെ കയ്യിലിരുന്ന പത്രം വാങ്ങി കൊണ്ടവൾ പറഞ്ഞു

 

 

പുള്ളിക്കാരി ഇപ്പോഴും ദേഷ്യത്തിൽ ആണ്….

 

കഴിച്ച് കഴിഞ്ഞ് പത്രവും കഴുകി അവൾ വീണ്ടും കിടന്നു….

 

ആ ഇരുട്ടു മുറിയിൽ ഞാനും അവളും ബെഡിന്റെ രണ്ടറ്റം പിടിച്ച് കിടന്നു…..

 

ശേ…. എന്തൊക്ക പ്രതീക്ഷ ഉണ്ടായിരുന്ന രാത്രി ആയിരുന്നു ഒക്കെ പോയി……

 

“സിദ്ധു….. നീ ഉറങ്ങിയോ….? ”

 

“ഇല്ല ”

 

“നീ എന്തിനാ എന്നോട് ദേഷ്യപ്പെട്ടേ….?”

 

“ഒന്നുല്ല നീ ഉറങ്ങാൻ നോക്ക്….”

 

“പറ….”

 

“നീ എന്തിനാ റസ്റ്റോറന്റിൽ വച്ച് അങ്ങനെ ചെയ്തത് അവരോട് ഞാൻ അല്ലേ ചെലവ് കൊടുക്കാം എന്ന് പറഞ്ഞത് പിന്നെ നിനക്ക് അങ്ങനെ ഒക്കെ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ… ഞാൻ അപ്പോ ക്യാഷ് കൊടുക്കാതെ ഇരുന്നിരുന്നെങ്കിൽ അവർ വിചാരിക്കല്ലേ ഞാൻ നിന്റെ ചിലവിന് കഴിയുന്നവൻ ആണെന്ന്….”

 

“എടാ അതിനായിരുന്നോ? ഞാൻ അങ്ങനെ ഒന്നും വിചാരിച്ച് ചെയ്തതല്ല….. സോറി…”

 

ഓ പിന്നെ അവൾടെ ഒരു സോറി. ഒന്ന്‌ പോയേടി….എന്റെ പട്ടിക്ക് വേണം നിന്റെ സോറി……

 

 

“സോറി…. ന്ന് ”

 

അവൾ എന്റെ അടുത്തേക്ക് നീങ്ങി വന്ന് വീണ്ടും സോറി പറഞ്ഞു. പക്ഷേ ആദ്യത്തെ സോറിയിൽ നിന്നും മാറി ഒരു വശീകരിക്കുന്ന ശബ്ദത്തോട് കൂടെയാണ്‌ അത് പറഞ്ഞത്….

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *