ജിന്‍സി മറിയം – 2

വീണ്ടും ചിന്തകള്‍ ദുബായ് എയര്പോര്ട്ടിലേക്ക് സഞ്ചരിച്ചു.

പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്‍ മുഴങ്ങി. എണീറ്റ് ചെന്ന് നോക്കിയപ്പോള്‍ അച്ഛന്‍ വിളിക്കുന്നു, ഞാന്‍ അറ്റന്‍ഡ് ചെയ്തു പറയു അച്ഛാ എന്ന് പറഞ്ഞു.

അച്ഛന്‍ : മോനെ തോമാച്ചന്‍ ജിന്‍സിയെ വിളിച്ചു സംസാരിച്ചു. അവള്‍ ആളറിയാതെ പറഞ്ഞതാണ്‌. മോനെ വിളിക്കും ഇപ്പോള്‍. അവള്‍ അവിടെ എയര്‍പോര്‍ട്ടില്‍ തന്നെ ഉണ്ട്. അവള് വിളിച്ചില്ലെങ്കില്‍ മോന്‍ വിളിക്ക്.

അച്ഛന്റെ ശബ്ദത്തില്‍ ടെന്‍ഷനും , ആകാംഷയും എല്ലാം എനിക്ക് ഫീല്‍ ചെയ്തു.

ഞാന്‍ : അച്ഛാ ആ കുട്ടിയുടെ നമ്പര്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇവിടെ വാട്സപ് കോള്‍ ചെയ്യാന്‍ സാധിക്കില്ല. അത് ഇങ്ങോട്ട് വിളിക്കുമോ എന്ന് നോക്കട്ടെ. ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്നു നോക്കാം അച്ഛാ. അച്ഛന്‍ ടെന്‍ഷന്‍ അടിച്ചു വല്ല അസുഖവും വരുത്തണ്ട. ഓക്കേ പറഞ്ഞു ഫോണ്‍ വച്ച്.

ഫോണ്‍ കട്ട് ചെയ്തു ഞാന്‍ വീണ്ടും വിളിച്ചത് ജെറ്റ് അറേഞ്ച് ചെയ്യുന്ന കമ്പനിയില്‍ ആണ്.. അവരോടു ഒരു സീറ്റ് കൂടി ഉണ്ടാകുമോ എന്ന് ചോദിച്ചു. ഒരു രക്ഷയും ഇല്ല സര്‍. രണ്ടു മൂന്നു ദിവസം കഴിഞ്ഞു ഒരു ട്രിപ്പ്‌ നോക്കാം അതില്‍ സീറ്റ് നല്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. എന്തെങ്കിലും ചാന്‍സ് ലാസ്റ്റ് മിനിറ്റില്‍ ഉണ്ടെങ്കില്‍ എന്നോട് പറയാന്‍ ഏല്‍പ്പിച്ചു ഫോണ്‍ ക്ട്ട് ചെയ്തു.
അപ്പോള്‍ മറ്റൊരു കോള്‍ വന്നു. UAE നമ്പര്‍ ആണ്. കോള്‍ എടുത്തു. എടുത്ത പാടെ അപ്പുറത്ത് നിന്ന്, “മിസ്റ്റര്‍ നിങ്ങളെന്തിനാണ് സഹായിക്കാം എന്നൊക്കെ പപ്പക്ക് വാക്ക് കൊടുത്തത്. നിങ്ങള്‍ക്കെന്നല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നറിയില്ലേ. ഇവിടെ മനുഷ്യന്‍ തലയ്ക്കു വട്ടു പിടിച്ചു നില്‍ക്കുമ്പോള്‍ ആണ് പപ്പയും കൂട്ടുകാരനും ചേര്‍ന്ന് ഓരോ തമാശകള്‍.

അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അച്ഛനെ ഓര്‍ത്താണ് ഞാന്‍ തിരിച്ചൊന്നും പറയാതിരുന്നത്. അവളുടെ മാനസിക അവസ്ഥയും എനിക്ക് മനസിലായി. അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

ജിന്‍സിയിങ്ങനെ കോപിക്കേണ്ട കാര്യമില്ല. ഇവിടെ എവിടെയാണ് ഉള്ളത്. ഞാന്‍ എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ്ല്‍ ഉണ്ട്. എവിടെയാണെന്ന് പറയു. നമുക്ക് നേരില്‍ കാണാം. എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കാം. എന്‍റെ അച്ഛന്‍ നിരന്തരം വിളിക്കുകയാണ്‌ എനിക്ക് അച്ഛനോട് നോ പറയാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞത്. നിങ്ങള്‍ ഒന്ന് വരൂ നമുക്ക് സംസാരിക്കാം. ഇങ്ങനെ ദേഷ്യപ്പെടുന്നത് കൊണ്ട് വെറുതെ ഉള്ള പോസിറ്റിവിറ്റി കളയാം എന്നേയുള്ളു. കൂള്‍ ഡൌണ്‍ ജിന്‍സി.

ഞാന്‍ പറഞ്ഞത് അവള്‍ക്കു ഇഷ്ടമായില്ല എന്ന് മനസിലായി എങ്കിലും, അവളുടെ മറുപടി “ ഞാന്‍ നിങ്ങളെ കണ്ടു. അടുത്ത് തന്നെയുണ്ട്‌. ഞാന്‍ അങ്ങോട്ട്‌ വരാം. എന്നെ സഹായിക്കാന്‍ മുട്ടി നില്‍ക്കുവല്ലേ. ഇനി പപ്പയുടെ കൂട്ടുകാരന് വിഷമം ആകണ്ട. എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.”

അവള്‍ ഇത് പറയുമ്പോള്‍ തന്നെ ഞാന്‍ ചുറ്റിനും നോക്കുന്നുണ്ടായിരുന്നു. അല്പം ദൂരെ PPE കിറ്റ് ഒക്കെ ധരിച്ചു, മാസ്കും , ഫേസ് ഷീല്‍ഡും ഒക്കെ വച്ച് ഒരു മുതല്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ ഫോണ്‍ കട്ട് ആയപ്പോള്‍ അവള്‍ ഫോണ്‍ ചെവിയില്‍ നിന്നും മാറ്റി ബാഗില്‍ ഇടുന്നത് കണ്ടു. അത് തന്നെ ആകും കുരിശ് എന്ന് മനസിലായി. അവള്‍ ഒരു ചെക്ക് ഇന്‍ ട്രോളി വലിച്ചു എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്നു. ഓ ഇത് തന്നെ. PPE കിറ്റില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ രൂപം ഒന്നും വ്യക്തമല്ല. എന്നാലും അത്യാവശ്യം പൊക്കവും, ശരീരവും ഉള്ള ഒരു മുതല്‍ തന്നെ. നടപ്പിനു ഒരു ചന്തം തോന്നി. ഞാന്‍ ചെയറിലേക്ക്‌ തന്നെ ഇരുന്നു. അവള്‍ അടുത്ത് വരട്ടെ എന്ന് കരുതി. അവളും ഞാന്‍ ഫോണ്‍ പിടിച്ചു നില്‍ക്കുന്നത് കണ്ടു എന്നെ മനസിലാക്കി എന്നെനിക് മനസിലായി. എന്‍റെ നേര്‍ക്ക് തന്നെയാണ് വരുന്നത്.അപ്പോള്‍ മറ്റൊരു കോള്‍ വന്നു. UAE നമ്പര്‍ ആണ്. കോള്‍ എടുത്തു. എടുത്ത പാടെ അപ്പുറത്ത് നിന്ന്, “മിസ്റ്റര്‍ നിങ്ങളെന്തിനാണ് സഹായിക്കാം എന്നൊക്കെ പപ്പക്ക് വാക്ക് കൊടുത്തത്. നിങ്ങള്‍ക്കെന്നല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നറിയില്ലേ. ഇവിടെ മനുഷ്യന്‍ തലയ്ക്കു വട്ടു പിടിച്ചു നില്‍ക്കുമ്പോള്‍ ആണ് പപ്പയും കൂട്ടുകാരനും ചേര്‍ന്ന് ഓരോ തമാശകള്‍.

അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അച്ഛനെ ഓര്‍ത്താണ് ഞാന്‍ തിരിച്ചൊന്നും പറയാതിരുന്നത്. അവളുടെ മാനസിക അവസ്ഥയും എനിക്ക് മനസിലായി. അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.

ജിന്‍സിയിങ്ങനെ കോപിക്കേണ്ട കാര്യമില്ല. ഇവിടെ എവിടെയാണ് ഉള്ളത്. ഞാന്‍ എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ്ല്‍ ഉണ്ട്. എവിടെയാണെന്ന് പറയു. നമുക്ക് നേരില്‍ കാണാം. എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കാം. എന്‍റെ അച്ഛന്‍ നിരന്തരം വിളിക്കുകയാണ്‌ എനിക്ക് അച്ഛനോട് നോ പറയാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ശ്രമിക്കാം എന്ന് പറഞ്ഞത്. നിങ്ങള്‍ ഒന്ന് വരൂ നമുക്ക് സംസാരിക്കാം. ഇങ്ങനെ ദേഷ്യപ്പെടുന്നത് കൊണ്ട് വെറുതെ ഉള്ള പോസിറ്റിവിറ്റി കളയാം എന്നേയുള്ളു. കൂള്‍ ഡൌണ്‍ ജിന്‍സി.

ഞാന്‍ പറഞ്ഞത് അവള്‍ക്കു ഇഷ്ടമായില്ല എന്ന് മനസിലായി എങ്കിലും, അവളുടെ മറുപടി “ ഞാന്‍ നിങ്ങളെ കണ്ടു. അടുത്ത് തന്നെയുണ്ട്‌. ഞാന്‍ അങ്ങോട്ട്‌ വരാം. എന്നെ സഹായിക്കാന്‍ മുട്ടി നില്‍ക്കുവല്ലേ. ഇനി പപ്പയുടെ കൂട്ടുകാരന് വിഷമം ആകണ്ട. എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.”

അവള്‍ ഇത് പറയുമ്പോള്‍ തന്നെ ഞാന്‍ ചുറ്റിനും നോക്കുന്നുണ്ടായിരുന്നു. അല്പം ദൂരെ PPE കിറ്റ് ഒക്കെ ധരിച്ചു, മാസ്കും , ഫേസ് ഷീല്‍ഡും ഒക്കെ വച്ച് ഒരു മുതല്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ ഫോണ്‍ കട്ട് ആയപ്പോള്‍ അവള്‍ ഫോണ്‍ ചെവിയില്‍ നിന്നും മാറ്റി ബാഗില്‍ ഇടുന്നത് കണ്ടു. അത് തന്നെ ആകും കുരിശ് എന്ന് മനസിലായി. അവള്‍ ഒരു ചെക്ക് ഇന്‍ ട്രോളി വലിച്ചു എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്നു. ഓ ഇത് തന്നെ. PPE കിറ്റില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ രൂപം ഒന്നും വ്യക്തമല്ല. എന്നാലും അത്യാവശ്യം പൊക്കവും, ശരീരവും ഉള്ള ഒരു മുതല്‍ തന്നെ. നടപ്പിനു ഒരു ചന്തം തോന്നി. ഞാന്‍ ചെയറിലേക്ക്‌ തന്നെ ഇരുന്നു. അവള്‍ അടുത്ത് വരട്ടെ എന്ന് കരുതി. അവളും ഞാന്‍ ഫോണ്‍ പിടിച്ചു നില്‍ക്കുന്നത് കണ്ടു എന്നെ മനസിലാക്കി എന്നെനിക് മനസിലായി. എന്‍റെ നേര്‍ക്ക് തന്നെയാണ് വരുന്നത്.
എന്‍റെ സമീപത്തു എത്തിയ അവള്‍, “മിസ്ടര്‍ ഞാനാണ്‌ ജിന്‍സി. നിങ്ങളുടെ പേര് ഓര്‍മയില്ല. സുധാകര്‍ അങ്കിളിന്റെ മകന്‍ ആണല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *