ജീവിതം നദി പോലെ – 1അടിപൊളി  

ജീവിതം നദി പോലെ – 1

Jeevitham Nadipole | Author : Wanderlust


“ആഹ് പൊന്നൂസെ, ആഹ് വേഗം, എനിക്ക് പോകുന്നു.. ആഹ്ആ ആഹ് ഹആആ ”

“എനിക്കും വരുന്ന് മോളു ആഹ്ഹഹ്ഹ ഏഹ് ”

Ac യുടെ കുളിരിൽ പോലും ഞങ്ങളുടെ ശരീരത്തിൽ നിന്നും വിയർപ്പുച്ചാലുകൾ ഒഴുകിയിറങ്ങി…

അവസാന പാൽ തുള്ളിയും അവളുടെയുള്ളിലേക്ക് ചുരത്തിക്കൊണ്ട് ഞാൻ വിയർത്തൊലിച്ചു സമീറയുടെ മാറിലേക്ക് വീണു…

ഞാൻ പകർന്നു നൽകിയ കാമരസത്തിന്റെ അമൃതു നുണഞ്ഞു കൊണ്ടു അവളെന്നെ ഇറുകെ പുണർന്നു, ഒപ്പം അവളുടെ ചുണ്ടുകൾ എന്റെ ചെവിയിലുരസിക്കൊണ്ട് പറഞ്ഞു

“നീ എന്റേതാ നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല മുത്തേ ”

കഴിഞ്ഞ 2 മണിക്കൂറായി പകർന്നു കിട്ടിയ മുഴുവൻ സുഖവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായതായി തോന്നിയെനിക്ക്. അവളുടെ ചൂടുള്ള പൂറിൽ തിങ്ങി നിറഞ്ഞു നിന്ന പുരുഷത്വം വളരെ വേഗത്തിൽ അയ്ഞ്ഞു ലൂസാകുന്നത് ഞാൻ അറിഞ്ഞു. എന്റെ മാറ്റം അവളറിയാതെയിരിക്കാൻ ഞാൻ വേഗം തന്നെ അവളുടെ മുകളിൽ നിന്നും തെന്നി മാറി അവളെ എന്റെ കൈകളിലേക് വലിച്ചിട്ടു ചുണ്ടുകൾ കടിച്ചീമ്പി.. പിന്നെ അവളുടെ കഴുത്തിനും, മാറിടത്തിനുമിടയിൽ മുഖം പൂഴ്ത്തി കിടന്നു. സുഖലസ്യത്തിനിടയിൽ അവളുടെ കൈകൾ എന്നെ തഴുകുന്നുണ്ടായിരുന്നു. എന്നാൽ എന്നിൽ നിന്ന് കാമമെല്ലാം പോയി അവിടെ ഭയം നിറഞ്ഞിരുന്നു. അവളെന്നെ പ്രേമത്തോടെ തഴുകുമ്പോഴും എന്റെ മനസ്സ്അ വളിൽ നിന്ന് എങ്ങനെ അകലാൻ കഴിയും എന്ന് ചിന്തിക്കുകയായിരുന്നു.

ഞാൻ അജയ്, മധ്യ തിരുവതാംകൂറിലെ ഒരു ഇടത്തരം സമ്പന്ന കുടുംബത്തിൽ ജനനം. അച്ഛൻ, അമ്മ,പിന്നെ ഒരു അനുജനും, അനുജത്തിയും. അനിയത്തിയുടെ വിവാഹം കഴിഞ്ഞു അവൾ ഭർത്താവിനോപ്പം ഗുജറാത്തിലാണ് സെറ്റിൽടാണ്‌. അനുജൻ കൊച്ചിയിലെ ഒരു അഡ്ഹെസീവ് കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് ആണ്. ഇതൊക്കെ കേൾക്കുമ്പോൾ സ്ഥിരം ക്ലീഷേ ആണെന്ന് തോന്നുണ്ടാവും അല്ലേ, സ്വാഭാവികം. കാരണം ഒട്ട്മിക്ക കഥകളുടെയും തുടക്കം ഇങ്ങനെ ആണല്ലോ 😄. ഇവിടെയും വലിയ വിത്യാസം ഒന്നുമില്ല പക്ഷേ ഇത് എന്റെ കഥയാണ്, ആത്മകഥ എന്ന് തന്നെ പറയാം, ഇതിൽ വരുന്ന ഒരു കഥാപാത്രം മാത്രമെന്റെ ഫാന്റസിയാണ് ബാക്കിയെല്ലാം എന്റെ ജീവിതത്തിൽ നടന്ന, നടന്നുകൊണ്ടിരിക്കുന്നവയാണ്. ഇവയെല്ലാം എങ്ങനെ എഴുതണമെന്ന് അറിയില്ല, ബോറിങ് ആയാൽ ക്ഷമിക്കുക. പക്ഷെ അവസാനം നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ.

സഹോദരങ്ങൾ എല്ലാം അക്കാദമിക് ബ്രില്ലിൻസ് ഉള്ളത് കൊണ്ടു വീട്ടിൽ എന്നോടുള്ള മനോഭാവം പുച്ഛമായിരുന്നു. പ്രായം 30 ആകാറായിട്ടും ഇത് വരെയും നല്ലത് എന്ന് പറയാവുന്ന ജോലിയോ, ബിസ്സിനസോ എനിക്കില്ലായിരുന്നു. കുറച്ചു റെന്റ് എ കാർ പരിപാടി, അല്ലറ ചില്ലറ വണ്ടി കച്ചവടം പിന്നെ ഒരു കൂട്ടുകാരന്റെ കസിൻ ഇക്കയുടെ wholsale-retail ഷോപ്സിന്റെ മേൽനോട്ടം. സ്റ്റൈലിൽ മാനേജർ എന്നൊക്കെ പറയുമെങ്കിലും, മറ്റുള്ളവരുടെ കണ്ണിൽ അതൊക്കെ ഒരു ജോലി ആണോടെ എന്നായിരുന്നു വീട്ടുകാരുടെയും, ബന്ധുക്കളുടെയും ഭാവം. ഞാനും, അനിയനും കൊച്ചിയിൽ ആയിട്ട് പോലും താമസം രണ്ടായിട്ടാണ് എന്ന് പറയുമ്പോൾ മനസ്സിലാക്കുമല്ലോ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം 😂. കുടുംബകഥ പറഞ്ഞു കാടു കേറുന്നില്ല, ഞാൻ ഇനി എന്നെക്കുറിച്ച് മാത്രം പറയാം. അപ്പോൾ തുടങ്ങാം, 🙏

പൊതുവെ ഞാൻ ഒരു അന്തർമുഖനാണ്, സുഹൃത്തുക്കൾ എന്ന് പറയാൻ കോളേജിൽ കൂടെ പഠിച്ച 4-5 പേര്, ഇപ്പോൾ നിൽക്കുന്ന ഷോപ്സിന്റെ ഓണർ അഫ്സൽ ഇക്ക, പിന്നെ അവിടെയുള്ള സ്റ്റാഫിൽ ഉള്ള ചിലരും. അതിൽ തന്നെ അച്ചു എന്ന് വിളിക്കുന്ന അനന്തു ആണ് കമ്പനി എന്ന് പറയാവുന്ന ഒരാൾ. അവനാണ് എനിക്ക് കാർ ബിസിനസ്സിൽ മിക്കവാറും ക്ലയന്റ്‌സ്നെ ഒപ്പിച്ചു തരുന്നത്, പിന്നെ ഞങ്ങൾ രണ്ടുപേരുമാണ് ബാർ മേറ്റ്സ് 🍻. അച്ചു ഒരു ഒന്നൊന്നര കോഴിയാണ്, ഏതു പെണ്ണിനേയും സംസാരിച്ചു വീഴ്ത്തും ഫേസ്ബുക്/വാട്സ്ആപ്ചാറ്റിങ് ആണ് പുള്ളിയുടെ മെയിൻ. ബാർ മേറ്റ്സ് ആയതു കൊണ്ടാണോ, അതോ എന്തോ ഞങ്ങൾ ഭയങ്കര കമ്പനി ആയിരുന്നു എല്ലാ കാര്യവും പരസ്പരം ഷെയർ ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഒരു നാല് കൊല്ലം മുൻപാണ് എന്റെ ജീവിതം മാറാൻ കാരണമായ സംസാരം ഞങ്ങൾ തമ്മിൽ ഉണ്ടാകുന്നത്.

പെരുന്നാൾ ആയതിനാൽ അടുത്ത ദിവസം കട അവധിയായതിനാൽ ഞങ്ങൾ തലേന്ന് രാത്രി പതിവ് പോലെ ബീയറടിയിലേക്ക് തിരിഞ്ഞു. നേരെ ഇടപ്പള്ളി ഐശ്വര്യയിൽ നിന്ന് 7-8 തണുത്ത ബീയറും വാങ്ങി, ടോൾ ജംഗഷനിലെ തട്ടുകടയിൽ നിന്ന് സൈഡ് ഡിഷായി ബീഫ് ഫ്രൈയും വാങ്ങി കാറുമായി നേരെ hmt ജങ്ഷനിലേക്ക്, അവിടെ നിന്നും നേരെ കോളേജ് ഗ്രൗണ്ടിന്റെ ഒരു കോണിലേക്ക്, മഴ ചാറുന്നുണ്ടായിരുന്നു.

കാറിന്റെ ഹെഡ് ലൈറ്റ് ഓഫാക്കി, സ്റ്റീരിയോയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലുള്ള സിനിമാഗാനത്തെപശ്ചാത്തല സംഗീതമാക്കി ഞങ്ങൾ കലാപരിപാടി ആരംഭിച്ചു. ആദ്യ നാല് ബോട്ടിലുകൾ തീർന്നപ്പോഴേക്കും തലയിൽ സോമരസത്തിന്റെ തരിപ്പനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും പതിവായി പറയുന്ന കഥകളുടെയും, പരദൂഷണത്തിന്റെയും സ്റ്റോക്കും തീർന്നിരുന്നു 😇. അച്ചു ഏതോ ഒരു കറക്കു കമ്പനിയുമായി ഫോണിൽ സംസാരിക്കുന്നു, സംസാരത്തിൽ നിന്നും സുഖം തേടിയിറങ്ങിയ ഏതോ ഒരു ആന്റിയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഓർത്തു ഇവനെക്കൊണ്ട് എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു. ഇത് കഴിഞ്ഞാൽ അടുത്തത് തുടങ്ങും. ഇതൊക്കെ പോരാഞ്ഞു ആശാൻ കാശു കൊടുത്ത് കൊച്ചിയിലെ കുളിരു തേടി പോകാറുമുണ്ട്. ഇതൊക്കെയാണ് അണ്ടി ഭാഗ്യം എന്നോർത്ത് ഞാൻ അറിയാതെ ചിരിച്ചു പോയി. കൈയിൽ പുകയുന്ന സിഗരെട്ടും, ചുണ്ടിൽ ചിരിയുമായി ഇരിക്കുന്ന എന്നെ കണ്ടു അച്ചു പുരികമുയർത്തി എന്തേയെന്ന് ചോദിച്ചു, ഞാൻ ഒന്നുമില്ല എന്ന് തല കുലുക്കി. അപ്പോഴേക്കും അവൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു കാറിലേക്ക് കയറി, ചാറ്റൽ മഴ വീണു അവന്റെ ഷർട്ടൊക്കെ നനഞ്ഞിരുന്നു.

“എന്തേ ഇന്ന് പെട്ടെന്ന് നിർത്തിയത്,, ആരായിരുന്നു? ” ഞാൻ ചോദിച്ചു.

“കഴിഞ്ഞ ആഴ്ച കടയിൽ വന്നതാ, മുളന്ത്തുരുത്തിയിൽ ഉള്ളതാണ്, ആനി.. ചുമ്മാ ഒരു no ഇട്ടു നോക്കിയതാ, ചേച്ചി പെട്ടെന്ന് തന്നെ വീണു. അപ്പോൾ അടുത്ത ആഴ്ച നീ എന്നെ ഒന്ന് മുളന്തുരുത്തി വരെ ഒന്ന് ഡ്രോപ്പ് ചെയ്യണം ” ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി.

“പോ, മൈരേ നിന്നെ രാത്രി കള്ളവെടിവെക്കാൻ കൊണ്ട് പോകലാണല്ലോ എന്റെ പണി ” ഞാൻ ആട്ടി.

“ഡാ, ചേട്ടായി ” കാര്യം കാണാൻ ആണ് ആ ചേട്ടായി വിളി. “ഫുൾ ചിലവ് എന്റെ വക പ്ലീസ്, എന്റെ വണ്ടിയുമായി ഒറ്റക്ക് പോയാൽ, വണ്ടി വഴിയിൽ ഇടേണ്ടി വരും, അത് വല്ല ചൊറിയന്മാരും കണ്ടാൽ പിന്നെ കുടുംബസ്ഥ ആയ ആനി ചേച്ചിക്കും, മോസ്റ്റ്‌ എലിജിബിൾ ബാച്ചിലർ ആയ എനിക്കും പേര് ദോഷം ആവത്തില്ലയോ?” അവൻ പറഞ്ഞു നിർത്തി..

Leave a Reply

Your email address will not be published. Required fields are marked *