ജീവിതം നദി പോലെ – 1 1അടിപൊളി  

“ഓഹ് ഇതിനിടയിൽ നീ ഇത്രയൊക്കെ ആലോചിച്ചു കൂട്ടിയോ? കൊള്ളാം.. എങ്കിൽ പോയി മുട്ടി നോക്കു അവള് മിക്കവാറും ദിവസങ്ങളിൽ ഒക്കെ 12 മണിക്കൊക്കെ ഓൺലൈൻ കണ്ടിട്ടുണ്ട്.” അവൻ സീറ്റ് ബെൽറ്റൂരി ഡോർ തുറന്നു പിന്നെ പിന്നിലേക്ക് കൈയിട്ടു ഞാൻ തടയുന്നതിനു മുൻപ് രണ്ടാമത് വാങ്ങിയ കുപ്പിയിൽ ഒരെണ്ണം എടുത്തു ഇത് ഞാനെടുത്തു എന്ന് പറഞ്ഞുകൊണ്ട് ഓടി.

“നിന്നെ ഞാൻ എടുത്തോളമെടാ കൊച്ചു മൈരേ “എന്ന് വിളിച്ചു പറഞ്ഞു കൊണ്ടു ഞാൻ വണ്ടിയെടുത്തു. ആലുവ പറവൂർ ജംഗ്ഷൻ കഴിഞ്ഞാണ് എന്റെ ഫ്ലാറ്റ്, കൊച്ചിയിൽ വന്നു കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു ലാഭാകരമായി കിട്ടിയത് ആണ് ഇപ്പോഴത്തെ എന്റെ 1 bhk ഫുള്ളി ഫർണിഷ്ഡ് അപാർട്മെന്റ്. ഇക്കയുടെ പരിചയത്തിൽ ആണ് വില കുറച്ചു കിട്ടിയത്, കൈയിൽ ഉണ്ടായിരുന്ന 2011 മോഡൽ ഇന്നോവ ഒരെണ്ണം മറിച്ചിട്ടാണ് ഇത് വാങ്ങിയത്. പക്ഷേ നന്നായി അടിച്ചു കുന്തം മറിഞ്ഞു വന്നു കിടക്കാൻ സ്വന്തമായി ഭൂമിയിൽ പാമ്പുകൾക്കും പറവകൾക്കും മാത്രമല്ല അജയ്ക്കും ഒരു ഇടമുണ്ടായി. ഇന്ന് ഇത് പോലെ ഒന്ന് വാങ്ങാൻ അന്ന് മുടക്കിയതിന്റെ ഇരട്ടി വേണം, ഹാ ഓപ്പൺ പാർക്കിങ്കിൽ വണ്ടിയിട്ട് ഒരു ബോട്ടിൽ എടുത്തു മടിയിൽ തിരുകി നേരെ റൂമിലേക്ക്, ഇനി കൈയിൽ പിടിച്ചു കൊണ്ടു പോയി സദാചാര വാദികളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ… നേരെ പോയി കുളിച്ചു ഫ്രഷായി, കുളി കഴിഞ്ഞപ്പോൾ കൊണ്ട് വന്ന ബിയർ പൊട്ടിച്ചു പതിയെ സിപ് ചെയ്തു തുടങ്ങി.. നേരെ ബാൽക്കണിയിൽ പോയിരുന്നു… ഉയരത്തിൽ നോക്കുന്നതിന്റെയോ, ഉള്ളിലെ മദ്യത്തിന്റെ മാന്ത്രികതയോ ആ ദൂരക്കാഴ്ച വളരെ മനോഹരമായി തോന്നി. ബിയർ ബോട്ടിൽ സൈഡിൽ വച്ചിട്ട് ഫോൺ കൈയിൽ എടുത്തു.

മദ്യത്തിന്റെ ലഹരിയും, അച്ചുവിന്റെ പിന്തുണയും, പിന്നെ മനസ്സിൽ ഞാൻ സ്വയം സൃഷ്ടിച്ച സങ്കല്പവുമെല്ലാം എന്നിൽ വല്ലാത്തൊരു ഉന്മാദം ജനിപ്പിച്ചു.

വാട്സ്ആപ്പ്ൽ നോക്കിയപ്പോൾ സമീറ ഓൺലൈൻ ഉണ്ട്. ആകപ്പാടെ ഷോപ്പിലെ കാര്യങ്ങൾ പറഞ്ഞുള്ള കുറച്ചു മെസ്സേജുകൾ പിന്നെ അവൾ ഇങ്ങോട്ട് ഓരോ വിശേഷദിവസവും അയക്കുന്ന കുറച്ചു വിഷസും ഇത്രയും മാത്രമേ ഉള്ളു ആകെ. ഇത് വച്ചു നോക്കിയാൽ അവൾ തിരിഞ്ഞു നോക്കാൻ പോലും സാധ്യതയില്ല. നോ നെഗറ്റീവ് പാടില്ല, ശ്രമിച്ചു നോക്കെടാ എന്ന് ഉള്ളിലെ വീര്യം മുരണ്ടു. ഒരു സിപ് കൂടി ഇറക്കിയതിനു ശേഷം ഞാൻ മൊബൈൽ കൈയിൽ എടുത്തു

“Hi”🤚…. പുല്ല് വേണ്ട പാതിരാത്രിക്ക് അല്ലേ hi..

വേറെന്താ ചോദിക്കുക….

“എന്താണ് ഉറക്കമൊന്നുമില്ലേ പെണ്ണേ?” മെസേജ് സെൻറ് ആയി… കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ദാ ബ്ലു ടിക്ക്… അവൾ മെസ്സേജ് കണ്ടിരിക്കുന്നു… എന്റെ ഹൃദയം പട പടാ മിടിച്ചു…

Typing….

ഞാൻ വളരെയധികം ആകാംഷയോടെ ഫോണിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു. മദ്യലഹരി പക്ഷേ എന്നിൽ ശരിക്കും പടർന്നു തുടങ്ങിയിരുന്നു.

😲 എന്നൊരു ഇമോജിയും കൂടെ “no മാറിപ്പോയതൊന്നുമല്ലല്ലോ “എന്നൊരു മെസ്സേജും..

“കളിയാക്കല്ലേടി, ഞാൻ ചുമ്മ നിന്നെ ഓൺലൈൻൽ കണ്ടപ്പോൾ ഒരു മെസ്സേജ് അയച്ചതാണ് “🫣

“അല്ല ആദ്യമായിട്ടാണ് നിന്റെ ഭാഗത്തു നിന്നൊരു മെസ്സേജ്, ആരാണെങ്കിലും അതിശയിച്ചു പോവില്ലേ? 🤭

“ഇപ്പോൾ അതിശയം മാറിയില്ലേ?”

“ഓഹ്.. മാറി… അല്ല സർ എന്താണ് പാതിരാത്രിയിൽ? ലൈനുമായി ചാറ്റിങ് ആണോ?”

അതെ നീയാണ് ആ ലൈൻ എന്ന് ടൈപ് ചെയ്തിട്ട് ഞാൻ മായിച്ചു വെറുതെ ആദ്യമേ കേറി കുളമാക്കണ്ട പതിവ് മറുപടികൾ കൊടുക്കാം.

“ലൈനോ? എനിക്കോ? നമ്മളെ ഒക്കെ ആരാ മൈൻഡ് ചെയ്യുന്നത്?”

“ഹാ അങ്ങനെ പറയല്ലേ, നമ്മുടെ മോനിഷ തന്നെ നിന്റെ പേര് പറയുമ്പോൾ അങ്ങ് ഒലിപ്പിക്കുവല്ലേ “😜

പുല്ല് ഇവളിതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നോ? മൂഞ്ചി..

“അത് അവളൊരു പൊട്ടി പ്പെണ്ണല്ലേ.. ആര് നോക്കുന്നു അതൊക്കെ?”

“അപ്പൊ നീയരെയാടാ നോക്കുന്നെ?” 😜😄

വീണ്ടും സ്ട്രൈറ്റ് ചോദ്യം.

പുല്ല് ഇവള് വിടുന്നില്ലല്ലോ…

“ആരെ നോക്കാൻ.. നീ ഒന്ന് ചുമ്മാത്തിരി സമീറ ”

Leave a Reply

Your email address will not be published. Required fields are marked *