ജീവിതം സാക്ഷി മദ്ധ്യം – 2 4അടിപൊളി  

‘ അച്ഛന്‍ മരിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പ് എന്നെ വീണ്ടും വിളിച്ചു …..അമ്മയുടെ കാര്യം പറഞ്ഞു …അന്നാണ് …….” ജോജിയോന്നു നിര്‍ത്തി..

” അന്നാണ് ….ഇവന്‍ …ദീപു …എന്‍റെ മമ്മിയുടെ ആളാണെന്ന് അച്ഛന്‍ എന്നോട് പറയുന്നത് ……ഇതൊരു പകരത്തിനു പകരമല്ലടാ…..രണ്ടു പേരും പാവങ്ങളാ…..അവരെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുവാ…എന്നച്ചന്‍ എന്‍റെ കയ്യില്‍ പിടിച്ചു പറഞ്ഞു ….”

‘ ചെന്നൈയില്‍ പോയിട്ട്, ഇന്നലെ അച്ഛന്റെ ചടങ്ങിനു വന്ന എന്നെ അമ്മയാണ് ധൈര്യം തന്നു പറഞ്ഞു വിട്ടത് ….”

എല്ലാം പറഞ്ഞു തീര്‍ത്ത രീതിയില്‍ ആരുമൊന്നും പിന്നെ മിണ്ടിയില്ല ….മനസിലെ കൂട്ടലുകളും കിഴിക്കലുകളും മുറക്ക് നടന്നു …. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജെസി പറഞ്ഞു

‘ ദീപു …എവിടെയായെടാ…..ഊണ് വല്ലതും കിട്ടുമോന്നു നോക്ക് ….”

ദീപു പിന്നീട് വന്ന ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തി ….പേരിനു അല്‍പം ചോറ് മാത്രമേ എല്ലാരും കഴിച്ചുള്ളൂ …അത് കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്ന് …ജോജിയാണ് വണ്ടി ഓടിച്ചത് ..ആരുമാരും മിണ്ടുന്നില്ല ….. മുണ്ടക്കയം കഴിഞ്ഞു കയറ്റം കയറി തുടങ്ങിയപ്പോള്‍ ജെസി തന്നെ വീണ്ടും പറഞ്ഞു

” ഇതെന്താ ആരും മിണ്ടാത്തെ…….അനീ ..എന്നോട് ദേഷ്യമാണോ?”

അനിത അവളുടെ തോളിലേക്ക് ചാരി വിതുമ്പി

‘ ഇല്ലടി ….നീയും സത്യേട്ടനും എന്‍റെ മനസ്സില്‍ വളരെ ഉയരത്തിലാ …..നിന്‍റെ സ്ഥാനത്തു ഞാനായിരുന്നേല്‍ എപ്പോഴേ ചത്തേനെ ….നീയെല്ലാം മനസില്‍ ഒതുക്കി …. എല്ലാവരെയും നോക്കി ….”

ജെസി അവളുടെ തോളില്‍ തട്ടി കൊണ്ടിരുന്നു ..
കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തണുപ്പ് തുടങ്ങി

” എടാ ….നല്ല തണുപ്പ് …നമുക്ക് ഓരോ ചായ കഴിച്ചാലോ ..ഉച്ചക്കാരും ശെരിക്കുണ്ടില്ലല്ലോ’
ജോജി ഒരു ചെറിയ ചായക്കടയില്‍ വണ്ടി നിര്‍ത്തി ….ജോജിയും ദീപുവും കൂടി ഇറങ്ങി ചായ രണ്ടു പേര്‍ക്കും കാറിലേക്ക് വാങ്ങി

‘ മമ്മി ..അല്‍പം നടന്നാല്‍ ഒരു ഉന്മേഷം കിട്ടും …അമ്മയെയും കൂട്ടി അല്‍പം നടക്ക്” ദീപു ചായ കൊടുത്തിട്ട് പറഞ്ഞു

. ജെസി പുറത്തിറങ്ങി നിന്ന് ചായ കുടിച്ചു ..എന്നിട്ട് അനിതയെയും വിളിച്ചു അല്‍പദൂരം മുന്നോട്ടു നടന്നു . പത്തിരുന്നൂറ് മീറ്റര്‍ പോയി കാണും , അപ്പോഴേക്കും ദീപു കാറെടുത്ത് വന്നു …

” ജോക്കുട്ടന്‍ എന്തിയേടാ ?”

‘അമ്മ വിളിക്കാതെ പോയെന്നും പറഞ്ഞു ..ദെ പതുക്കെ നടന്നു വരുന്നുണ്ട് ‘ ജെസി നോക്കിയപ്പോള്‍ ജോജി ഒരു കടല പാക്കറ്റും കൊറിച്ചു കൊണ്ട് വരുന്നുണ്ട്

” ..അനീ ..നീയവന്റെ കൂടെ വന്നാല്‍ മതി …ദീപു അല്‍പം മുന്നോട്ടു പോക്കേടാ…മൂത്രം ഒഴിക്കാന്‍ മുട്ടുന്നു “

ജെസി കാറില്‍ കയറിയതും ദീപു വണ്ടിയെടുത്തു ….അവര്‍ അനിതയെ മൈന്‍ഡ് പോലും ചെയ്തില്ല …അവള്‍ പതുക്കെ മുന്നോട്ടു നടന്നു …അനിത തന്നെ നടക്കുന്നത് കണ്ടു ജോജി ഓടി അവളുടെ ഒപ്പമെത്തി

” അതെന്നാ അവര് ഇട്ടേച്ചു പോയെ ?”

” ജെസ്സിക്ക് മൂത്രം ഒഴിക്കണോന്നു..” അനിത അവന്‍റെ നേരെ നോക്കി …ജോജി അവള്‍ക്ക് കടല പാക്കറ്റ് നീട്ടി … അനിത കടലയും കൊറിച്ചു പതുക്കെ നടന്നു …ജോജി ഒരു കൈ അവളുടെ തോളിലേക്ക് ഇട്ടു ചേര്‍ത്തു പിടിച്ചു നടന്നു .അനിത ആ കയ്യെടുത്ത് മാറ്റിയെങ്കിലും അവന്‍ പിന്നേം എടുത്തിട്ടു. അവന്‍റെ കയ്യില്‍ ഒരു കൈ കൊണ്ട് പിടിച്ചതല്ലാതെ അവള്‍ പിന്നീടത് മാറ്റാന്‍ തുനിഞ്ഞില്ല….അടുത്ത വളവില്‍ കാര്‍ കിടപ്പുണ്ടായിരുന്നു

‘ ബാത്രൂം ഉണ്ടായിരുന്നോടി ?”

” ദെ ..വിശാലമായ ബാത്രൂം …അങ്ങോട്ട്‌ കേറിക്കോ ” ഒരു തോട്ടതിലെക്കുള്ള ഗെറ്റ് കാണിച്ചു ജെസി പറഞ്ഞു

“അയ്യോ …ഞാനെങ്ങുമില്ല…”

” വേണേല്‍ പോയി സാധിക്ക്…അല്ലേല്‍ കേറ്…കുമളിയില്‍ പോയി നോക്കാം ..സമയം പോകുന്നു “

…സമയം മൂന്നു കഴിഞ്ഞിരുന്നു ….നാലര കഴിഞ്ഞപ്പോള്‍ കുമളി എത്തി …അവിടെ ഒരു ഹോട്ടലില്‍ കയറി മസാലദോശയും ചായയും ഒക്കെ കഴിച്ച് ബാത്രൂമിലും ഒക്കെ പോയി വീണ്ടും യാത്ര തുടര്‍ന്ന് …

കമ്പത്തെക്കുള്ള ഇറക്കത്തില്‍ നിര്‍ത്തി വ്യൂ ഒക്കെ കണ്ടപ്പോഴേക്കും എല്ലാവരും അല്‍പം കൂടി ഫ്രീ ആയിരുന്നു ]