ജീവിതം സാക്ഷി മദ്ധ്യം – 2 4അടിപൊളി  

” ആ …സാറെന്താ നേരത്തെ ?” അനിത ചിന്തയില്‍ നിന്നുണര്‍ന്നു ….ജലജയാണ്

” അമ്മാവന്‍റെ കൂടെയാ ഞാന്‍ വരാറ്..ബാങ്ക് തുറക്കാന്‍ വേണ്ടി .അപ്പുറത്ത് മാറി നില്‍ക്കും …ഇന്ന് നോക്കിയപ്പോ തുറന്നിരിക്കുന്നു “

” അല്‍പം നേരത്തെ പോന്നു ജലജെ ….അമ്മാവനെന്താ ജോലിയാണോ ?”

‘ കടയാ സാറെ …ഇവിടെയൊരു ഇലക്ട്രോണിക് കട വലുതല്ല കേട്ടോ ..ടിവിയൊക്കെ നന്നാക്കല്‍ ..രാവിലെ എട്ടരക്ക്പോരും … ” ജലജ ബാഗൊക്കെ വെച്ച് മൊബൈലും എടുത്തു ചെയറില്‍ ഇരുന്നു …അവളങ്ങനെയാണ് ..അല്‍പ നേരം കിട്ടിയാലുടന്‍ മൊബൈല്‍ കയ്യിലെടുക്കും ….

” നീയെന്താ ജലജെ ഈ ഫോണില്‍ പരിപാടി ? ഏതു നേരോം ഉണ്ടല്ലോ ?”

” ഓ …കുറെ വാട്സ് അപ് ഗ്രൂപ്പുണ്ട് സാറെ … പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ .. പിന്നെ യൂ ട്യൂബും ഒക്കെ ‘

” നീ എത്ര രൂപക്കാ ചാര്‍ജ് ചെയ്യുന്നേ ? കിട്ടുന്ന പൈസ ചാര്‍ജ് ചെയ്തു മുടിയൂല്ലോ “

‘ ഇവിടെ വരുമ്പോളാ.സാറെ വീഡിയോയും മറ്റും ഡൌണ്‍ലോഡ് ചെയ്യൂള്ളൂ … വൈഫൈ ഉണ്ടല്ലോ”ജലജ ചെയറിലേക്ക് ചാരി

‘ വൈഫൈ പാസ് വേര്‍ഡ് നിനക്കറിയാമോ ? എനിക്കും ഒരു മൊബൈല്‍ കിട്ടി …ഇന്നലെ ഏട്ടന്‍ നെറ്റ് ചാര്‍ജ് ചെയ്തു “

‘കാണിച്ചേ , സാറേ നോക്കട്ടെ …എന്തിനാ ചാര്‍ജ് ചെയ്യുന്നേ …ഞാന്‍ പാസ് വേര്‍ഡ് അടിച്ചേക്കാം ..സഫിയ സാറ് പോകുന്നെന് മുന്‍പേ ഞാന്‍ ചോദിച്ചാരുന്നു..മേരി ചേച്ചി വരെ വൈ ഫൈയാ യൂസ് ചെയ്യുന്നേ ?”

” എനിക്കിതൊന്നും അറിയില്ല ..മേരി ചേച്ചിക്കും വാട്സ് അപ്പ് ഒക്കെയുണ്ടോ ?” അനിത തന്‍റെ മൊബൈല്‍ എടുത്തു കൊടുത്തു

” അയ്യോ …ഐ ഫോണ്‍ ആണല്ലോ സാറെ … പത്തു നാല്‍പതിനായിരം രൂപ വിലയുള്ളതാ ‘ ജലജ ഫോണ്‍ അണ്‍ലോക്ക് ചെയ്തു , എന്നിട്ട് വൈ ഫൈ പാസ് വേര്‍ഡും സെറ്റ് ചെയ്തു . അപ്പോഴേക്കും മൂന്നാല് മെസ്സേജ് വന്നു ..

‘ സാറെ …കൊള്ളാല്ലോ ….ഇതിവിടെ വന്നിട്ടുള്ള അന്‍വര്‍ സാറല്ലേ … ഞാന്‍ വന്നെ പിന്നെ രണ്ടു മൂന്നു പ്രാവശ്യം വന്നിരുന്നു ” അനിത പെട്ടന്ന് അവളുടെ കയ്യിലെ മൊബൈലില്‍ നോക്കി … വാട്സ് അപ്പില്‍ ആദ്യത്തെ മെസേജ് ഗുഡ് മോര്‍ണിംഗ് …നല്ലൊരു പാവക്കുട്ടിയുടെ … പിന്നെ അല്‍പം മുന്‍പുള്ളത് …അത് എയര്‍ പോര്‍ട്ടില്‍ വെച്ചുള്ള സെല്‍ഫി… അനിതക്ക് സമധാനമായി … ജലജ മറ്റൊന്നും കണ്ടില്ലല്ലോ .. അവള്‍ ഫോണ്‍ വാങ്ങി .

ജലജ പിന്നെയും അവളുടെ ഫോണിലേക്ക് മിഴി നട്ടു

‘ ആരാ ജലജെ …ബോയ്‌ ഫ്രണ്ട് ആണോ ?”

‘ ഹും …ബോയ്ഫ്രണ്ട്സ്…സാറിന് അന്‍വര്‍ സാറിനെ പോലെ “

‘ അതെന്താ ജലജെ നീ അങ്ങനെ പറഞ്ഞെ “

” എന്‍റെ സാറെ …ഫോണ്‍ കിട്ടിയിട്ട് അതിലെ പരിപാടികള്‍ ഒക്കെ ശെരിക്കു പഠിക്ക്…കുറഞ്ഞ പക്ഷം അത് ലോക്ക് ചെയ്യാന്‍ എങ്കിലും ..ഐ ഫോണ്‍ അല്ലെ …അതില്‍ ഫിങ്കര്‍ ലോക്ക് ഉണ്ട് …സാറിനല്ലാതെ വേറെയാര്‍ക്കും തുറക്കാന്‍ പറ്റില്ല .. ‘
അല്ലെങ്കില്‍ ഹസ്ബന്ടോ മകനോ അന്‍വര്‍ സാറുമായിട്ടുള്ള ചാറ്റ് കാണും “

‘അയ്യോ ….എനിക്കതൊന്നും അറിയില്ല ..നീ പഠിപ്പിച്ചു താ ‘ അനിത ജലജയുടെ അടുത്തേക്ക് ചെയര്‍ വലിച്ചിട്ടു ..

ജലജ അവള്‍ക്ക് ഫിങ്കര്‍ലോക്ക് ആക്ടിവേറ്റ് ചെയ്തു കൊടുത്തു

” സാറെ …അന്‍വര്‍ സാറുമായുള്ള ചാറ്റിങ് ഡിലീറ്റ് ആക്കണോ “

” അയ്യോ ..വേണ്ട …’ അനിത ചാടി പറഞ്ഞു …അത് കഴിഞ്ഞാണ് അവള്‍ക്ക് നാണം വന്നത്

” അല്ലെങ്കില്‍ കളഞ്ഞെരെ ജലജെ ..ഞാന്‍ ചുമ്മാ ഒരു രസത്തിനു “

” സാറെ …ചാറ്റ് മാത്രമേ പോകൂ …പിക്ച്ചറും വീഡിയോയും ഗാലറിയില്‍ കാണും …അത് വാള്‍ട്ടിലോ മറ്റു ഫോള്‍ഡര്‍ ലോക്കിലോ ഇടാം …പിന്നെ ചാറ്റ് വേണേല്‍ സ്ക്രീന്‍ ഷോട്ട് എടുത്തു അതും ഇടാം ..പിന്നെ ആരും കാണില്ലല്ലോ ‘ ജലജ അവള്‍ക്ക് ഒരു ഫോള്‍ഡര്‍ ലോക്ക് അപ്പിള്‍ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തു എല്ലാം പഠിപ്പിച്ചു .. അതിനിടക്കും ജലജ തന്റെ ഫോണില്‍ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു …

” അന്‍വര്‍ സാര്‍ മിടുക്കനാണല്ലോ …എന്നാ സാധനമാ ” ജലജ അവന്‍ അയച്ച വീഡിയോ സൂം ചെയ്തു