ജീവിതം സാക്ഷി മദ്ധ്യം – 2 4അടിപൊളി  

കേസ് ഷീറ്റും സ്കാന്‍ റിപ്പോര്‍ട്ടും ഒക്കെ നോക്കിയതിനു ശേഷം ഡോകടര്‍ ജേസിയുടെ നേരെ കയര്‍ത്തു

‘ കീമോ ചെയ്യാമെന്ന് പറഞ്ഞതാ …അപ്പൊ ..പച്ചമരുന്ന്..ഇനി എനിക്കൊന്നും പറയാനില്ല …അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ ” അയാള്‍ കോപത്തോടെ നടന്നു പോയി

ജെസി ദയനീയതയോടെ അനിതയെ നോക്കി …

‘ എന്താടി ..എന്താ ഡോകടര്‍ പറഞ്ഞെ …എന്താ സത്യേട്ടന് ?”

” അനീ …നീ ബഹളം വെക്കരുത് …ഞാന്‍ ഡോക്ടറെ നേരത്തെ കണ്ടിരുന്നു … സത്യേട്ടന് ..സത്യേട്ടന് കാന്‍സര്‍ ആണ് … മള്‍ട്ടിപ്പിള്‍ മൈലോമ ‘

‘ എന്‍റെ ദൈവമേ ….’ അനിത തകര്‍ന്നു സ്ടൂളിലെക്ക് ഇരുന്നു

‘ അനീ …പിള്ളേരുടെ എക്സമാ ….നീ ബഹളം വെച്ചവരെ അറിയിക്കരുത് ..പ്ലീസ് ‘

ജെസി ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു ഒരു വിധം ശാന്തമാക്കി

അഞ്ചര ആയപ്പോള്‍ ദീപുവും പിന്നാലെ ജോജിയും വന്നു … ആവരും ആകെ വിഷമത്തിലായിരുന്നു

ജെസി HO യില്‍ വിളിച്ചു GM നോട് പറഞ്ഞു അനിതക്കു ലീവാക്കി … വൈകിട്ടായപ്പോള്‍ ജോജിയും ദീപുവും ജെസിയും കൂടി വീട്ടിലേക്ക് മടങ്ങി

സത്യന്‍ ആകെ അവശതയിലായിരുന്നു…അയാള്‍ ഓരോന്ന് പറഞ്ഞു അനിതയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു …

ജോജിയുടെയും ദീപുവിന്റെയും എക്സാമിന്റെ അവസാന ദിവസം …പത്തര ആയപ്പോള്‍ സത്യന്‍ മരിച്ചു ..

ജെസ്സിയുടെ അവസരോചിതമായ ഇടപെടീല്‍ മൂലം എക്സാം കഴിഞ്ഞാണ് അവര്‍ വിവരം അറിഞ്ഞത്

പിറ്റേന്ന് രാവിലെ ദീപ്തിയെത്തി ,ഉച്ച കഴിഞ്ഞു മൂന്നു മണിക്ക്സത്യന്‍റെ ചിതക്ക്‌ ദീപു തീ കൊളുത്തി … ചിതയിലേക്ക് വെക്കാന്‍ നേരമാണ് ജെസ്സിയുടെയും ജോജിയുടെയും പിടി വിട്ടു പോയത് … അത്രയും നേരം അവര്‍ അനിതയെയും പിള്ളേരെയും സമാധാനിപ്പിച്ചു കൂടെയുണ്ടായിരുന്നു

അന്ന് ജോജിയും ജെസ്സിയും അനിതയുടെ വീട്ടിലാണ് കിടന്നത് …ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജെസി കൊച്ചിനെ ( ദീപ്തി ) ബസ് കയറ്റി വിട്ടു … പത്താം ദിവസം ജോജി ചെന്നെയിലേക്ക് വണ്ടി കയറി … ദീപു പോകുന്നില്ലാന്നു പറഞ്ഞെങ്കിലും ജെസി അവനെ നിര്‍ബന്ധിചു എറണാകുളത്തിന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു വിട്ടു …

ദീപു എന്നും വീട്ടില്‍ വന്നു മടങ്ങാറാണ് പതിവ് .

അനിത ആകെ തകര്‍ന്ന നിലയിലായിരുന്നു … ദീപുവിനു വേണ്ടുന്നത് ചെയ്തു കൊടുക്കും … പിന്നെ വീട്ടിലെ കാര്യങ്ങളും … ജെസി പത്തു ദിവസം കഴിഞ്ഞു ലീവ് തീര്‍ന്നപ്പോള്‍ അവളെ ആക്കുന്നത്ര നിര്‍ബന്ധിച്ചു ബാങ്കില്‍ ജോയിന്‍ ചെയ്യാന്‍ …അവള്‍ കൂട്ടാക്കിയില്ല ….ജോജി അവളെ എന്നും തന്നെ വിളിക്കും .. ഒന്നോ രണ്ടോ വാക്കില്‍ മറുപടി … അവനും സങ്കടമായി

കുറച്ചു ദിവസം കഴിഞ്ഞു വൈകിട്ട് ജെസി അനിതയുടെ വീട്ടിലെത്തി .. ദീപു വരാന്‍ ഒന്‍പതു മണിയാവും ..നൈറ്റ് ഷിഫ്റ്റ്‌ ആണെങ്കില്‍ ജെസിയാണ് അനിതക്ക് കൂട്ട്

” അനീ ..” അടുക്കളയിലായിരുന്ന അനിത വന്നു സോഫയിലിരുന്നു

‘ എടി …നാളെ കഴിഞ്ഞു സത്യേട്ടന്റെ ചടങ്ങിനുള്ളത് എന്തേലും ചെയ്തോ ?”

‘ നീയും ദീപുവുമോക്കെയില്ലേ …”

‘ എന്‍റെ അനീ ..നീയിങ്ങനെ തുടങ്ങല്ലേ ….ഒരു മാതിരി …ഞാനൊന്നും പറയുന്നില്ല …ആ പിള്ളേരെ കൂടി വിഷമിപ്പിക്കാന്‍ വേണ്ടി…ദീപുവാകെ സങ്കടത്തിലാ ..ജോജിയും നിന്നെ പറ്റി പറഞ്ഞു കരയും ..നീയുടനെ ജോലിക്ക് കേറാന്‍ നോക്ക് … അന്നാരുന്നേല്‍ കുറ്റ്യാടി തന്നെ കേറാമായിരുന്നു…ഇപ്പൊ ചാലക്കുടിയെ വേക്കന്റ് ഉള്ളൂ ‘

‘ ദീപുവിനൊരു..വരുമാനം ആയില്ലേ ..ഇനിയെന്തിനാ “

‘ എന്നാല്‍ നീ കട തുറക്ക് …ഇങ്ങനെ അടഞ്ഞിരിക്കാതെ”

‘ ഞാന്‍ തനിച്ചെങ്ങനാ ജെസ്സി …സത്യേട്ടന്‍ ഉണ്ടായിരുന്നേല്‍ ” അനിത കരയാന്‍ തുടങ്ങിയപ്പോള്‍ ജെസി എഴുന്നേറ്റു

‘ ഞാന്‍ പോകുവാ …നീയിവിടെ കരഞ്ഞോണ്ടിരി…അവന്‍ വരുമ്പോ അങ്ങോട്ടിറങ്ങാന്‍ പറ “

ദീപു വന്നപ്പോള്‍ ഒത്തിരി വൈകി … പിറ്റെന്നവന്‍ ലീവായിരുന്നു .

ഉച്ചയായപ്പോള്‍ അവന്‍ പിറ്റേന്നത്തെ ചടങ്ങിനു വേണ്ടുന്നതൊക്കെ അറേഞ്ച് ചെയ്തിട്ട് ജെസ്സിയുടെ അടുത്തെത്തി ..ജെസ്സിയും ലീവായിരുന്നു

‘ ദീപു ….അമ്മയെ നീ എറണാകുളത്തിന് കൊണ്ട് പോ …അവളെ ഇങ്ങനെ തനിച്ചിടാന്‍ വയ്യ ‘