അവളുടെ ഓഫീസിലെ operations manager ആയ സിദ്ധാർഥ് നോട് അവൾക് ഒരു പ്രത്യേക ഫ്രണ്ട്ഷിപ് ഉം റെസ്‌പെക്ട് ഉം ഉണ്ടായിരുന്നു. അവൾക് എന്നല്ല ഓഫീസിൽ ഉള്ള എല്ലാ ladies staff നും അവനോട് അങ്ങനെ തന്നെ ആയിരുന്നു. കാരണം ഒരു പെണ്ണിനോടും പിന്നാലെ പോവാത്ത ഒരു രീതിയിലും യാതൊരു വിധ അനാവശ്യ കമ്മെന്റ്സ് ഉം ചെയ്യാത്ത വളരെ ജന്റിൽമാൻ ആയ ഒരാൾ ആയിരുന്നു സിദ്ധാർഥ്. എല്ലാവരോടും വളരെ നല്ല പെരുമാറ്റവും ഓഫീസ് സംബന്ധമായ ഏതു സംശയങ്ങളും അവനോട് ചോദിച്ചാൽ ഉത്തരം കിട്ടും, കാരണം അവൻ ഒരു experienced employee ആണ് ആ കമ്പനി യിൽ.
പതിയെ പതിയെ അവൾ അവനോട് കൂടുതൽ കൂടുതൽ അടുത്ത് തുടങ്ങി. അവൾക് അതൊരു ആവശ്യവും ആയിരുന്നു. കാരണം അവൾ ഒരു പുതിയ ആൾ ആയതുകൊണ്ട് അവന്റെ സൗഹൃദം അവൾക് official കാര്യങ്ങളിൽ വളരെ സഹായം ആയിരുന്നു. അവൻ്റെ സഹായം കൊണ്ട് അവൾ അവിടെ ഒരു performing employee ആയി കൊണ്ടിരുന്നു. പലർക്കും അവളോട് അസൂയ യും തോന്നിത്തുടങ്ങിയ സമയം ആയത് കൊണ്ട് അവൾ വീണ്ടും വീണ്ടും അവനോട് അടുത്തു. അവന്റെ influence കൊണ്ട് മീര പല ഒഫീഷ്യൽ ട്രാപ് കളില് നിന്നും രക്ഷപെട്ടു കൊണ്ടും ഇരുന്നു.
മീര യെയും സിദ്ധാർഥ് നെയും കൂട്ടി കണക്ട് ചെയ്തു പലരും കഥകൾ ഇറക്കാനും തുടങ്ങി. അപ്പോഴേക്കും അവൾ management ന്റെ good books ഇൽ കയറിപറ്റിയിരുന്നു. അങ്ങനെ മീര ക് സിദ്ധാർഥ് നോടുള്ള കടപ്പാടും കൂടി കൂടി വന്നു. അത് ഏതോ സമയങ്ങളിൽ ആരാധന ആയും വളർന്നു.
സിദ്ധാർഥ് മാരീഡ് ആണ്. അവനു 3 മാസം പ്രായമുള്ള ഒരു മോൻ ആണ് ഉള്ളത്. അവൻ്റെ ഭാര്യ ഹോം മേക്കർ ആണ്. വളരെ സന്തുഷ്ട കുടുംബം എന്ന് ഒരു സന്ദേഹവും കൂടാതെ പറയാം. കൂടുതൽ സിദ്ധാർഥ് നെ കുറിച്ച് പറയുകയാണെങ്കിൽ വെളുത്ത ശരീരം 170 cm height ഒരുപാട് മെലിഞ്ഞിട്ടില്ലാത്ത നല്ല ശരീരം നീളമുള്ള വിരലുകൾ. ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണിന് attraction തോന്നാൻ സാധ്യത ഉള്ള ഒരു outfit ആണ് അവനു. വളരെ വൃത്തി കീപ് ചെയ്യുന്ന ആൾ ആണ് സിദ്ധാർഥ്. dressing sense ആണ് അവൻ്റെ ഏറ്റവും നോട്ടീസ് ചെയ്യുന്ന ക്വാളിറ്റി.
എപ്പോഴും സിദ്ധാർഥ് ഓഫീസിൽ ഇൽ നിന്ന് ഇറങ്ങുമ്പോ ലേറ്റ് ആവും. കാരണം അവൻ്റെ job responsibility അത് ഡിമാൻഡ് ചെയ്യുന്നുണ്ട്. ഒരു ദിവസം സിദ്ധാർഥ് ഇറങ്ങിയപ്പോ മീര ഓട്ടോ വെയിറ്റ് ചെയ്തു നില്കുന്നു. അവരുടെ ഇടയിലെ സൗഹൃദം അവൾക്ക് ലിഫ്റ്റ് കൊടുക്കാൻ അവനെ നിർബന്ധിതനാക്കി. അവൾക്ക് അതൊരു വലിയ സഹായവും ആയിരുന്നു.
അതുകൊണ്ട് തന്നെ അവനു പോവാനുള്ള വഴിയിൽ അല്ലായിരുന്നിട്ടും അവൾ ചാടി മുൻ സീറ്റിൽ കയറി എന്ന് മാത്രം അല്ല വഴിയിൽ ഇറങ്ങില്ല വീട്ടിൽ ഡ്രോപ്പ് ചെയ്യണം എന്ന് അവൾ പറയുകയും ചെയ്തു. അവരുടെ ഇടയിൽ എന്തും പറയാനും ഡിമാൻഡ് ചെയ്യാനും ഉള്ള സൗഹൃദം ഡെവലപ്പ് ആയിരുന്നു. അവൻ അവളെ വീട്ടിൽ തന്നെ ഡ്രോപ്പ് ചെയ്തു. ഇത് ഒരു തുടക്കം ആവുക ആയിരുന്നു. കാരണം ഓഫീസ് ടൈമില് അല്ലാതെ അവർക്കു സംസാരിക്കാൻ ഒരു പേർസണൽ ടൈം കിട്ടിത്തുടങ്ങുക ആയിരുന്നു ഇങ്ങനെ.
Watsap ചാറ്റ് അവരുടെ ഇടയിൽ ഉണ്ട് എങ്കിലും ഫാമിലി ടൈം അവനും അവളും compromise ചെയ്യാറുണ്ടായിരുന്നില്ല. watsap ചാറ്റ് വേറൊരു തലത്തിലേക്കു വളർന്നിട്ടും ഉണ്ടായിരുന്നില്ല. പക്ഷെ പേർസണൽ കാര്യങ്ങൾ എല്ലാം പരസ്പരം അവർ ഷെയർ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ പരസ്പരം personally കൂടുതൽ അറിഞ്ഞിരുന്നു. രാവിലെ മനോജ് ആണ് മീരയെ ഡ്രോപ്പ് ചെയ്തിരുന്നത് ഓഫീസിൽ.
സിദ്ധാർഥ് നെ മനോജ് നു അവൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവൻ വൈകുന്നേരം അവളെ ഡ്രോപ്പ് ചെയ്യുന്നതിൽ മനോജ് നു യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല. മനോജ് നു തൻ്റെ ഭാര്യ സേഫ് ആയി എത്തുമല്ലോ എന്ന വിശ്വാസവും ആയിരുന്നു. അതുപോലെ തന്നെ സിദ്ധാർഥ് മീര യെ അവൻ്റെ ഭാര്യ ആയ നന്ദിനി ക്കു പരിചയപ്പെടുത്തി കൊടുത്തിരുന്നു എന്ന് മാത്രം അല്ല അവർ തമ്മിൽ വളരെ അടുത്ത ഒരു സൗഹൃദം ഡെവലപ്പ് ആയി തുടങ്ങിയിരുന്നു. മീര യും നന്ദിനി പരസ്പരം ഡ്രസ്സ് മാറി ഉപയോഗിക്കാൻ തുടങ്ങി, ഷോപ്പിംഗ് ഒരുമിച്ച് ആയി, അവരുടെ ഇടയിൽ watsap ചാറ്റ് റെഗുലർ ആയി, സിദ്ധാർഥ് മീര സൗഹൃദം ഒരു family friendship ആയി മാറി.
