ഉമ്മച്ചി സമ്മതിച്ചില്ല മുത്തെ… ഓരോരുത്തരുടെ ആയി സഹായം ഞാൻ തേടി ഒരുപാട് കടമ്പകൾ ഞങ്ങൾ മറി കടക്കാൻ ശ്രമിച്ചു….., നിനക്ക് അറിയോ അനു ?.. പണ്ട് ഉയപ്പൻ ആണെന്ന് പറഞ്ഞു കളിയാക്കിയ നമ്മുടെ മനു ഇപ്പൊ ഒരു ips ആണ് ,, അലസതയോടെ ipsന് ചേർന്നിരുന്ന മനു നമ്മുടെ കാര്യം അറിഞ്ഞ ശേഷം….!
പിന്നീടുള്ള മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു.. നിന്റെ അടുത്ത് എത്തുവാൻ വേണ്ടി …!! നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,, തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ .. കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,, പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും …
ഉമ്മയെ റിനീഷ കണ്ടു. ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോജിച് എനിക്ക് അസ്വസ്ഥത തോന്നി… ,,
എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,, ************************** ഇത്തു പറഞ്ഞു തുടങ്ങി..
വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ.. ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ.. നിങ്ങളെ കാണണം എന്നായി…. ഫ്ലാറ്റിലേക്ക് ഹംനയെ കൊണ്ട് വരിക എന്നത് ഞങ്ങൾക്ക് സുരക്ഷിതം അല്ലെന്ന് തോന്നി..,,
ഉമ്മയെയും കൂടപിറപ്പുകളെയും ഞങ്ങളുടെ വീട്ടിൽ രഹസ്യമായി കൂട്ടി കൊണ്ട് വന്ന് ഹംനയെ കാണിക്കാം എന്ന് കരുതി.. അങ്ങനെ ഞാനും എന്റെ ഇക്കയും റിനീഷയും ഫ്ലാറ്റിലേക്ക് വന്നു. അവിടെ പുതിയ താമസക്കാർ ആയിരുന്നു…
അന്വേഷിച്ചപ്പോൾ അറിഞ്ഞു . നിങ്ങൾ ആ നാട്ടിൽ നിന്നും പോയെന്ന്.. മൂത്ത മകളും ഭർത്താവും അത് വേറെ ആൾക്ക് വാടകയ്ക്ക് കൊടുത്തും എന്ന്.., നിരാശയോടെ ആണ് ഞങ്ങൾ അന്ന് അവിടുന്ന് മടങ്ങിയത് ,,, എവിടെ ആണെന്നോ എന്താണെന്നോ ആർക്കും അറിയില്ല ഹംനയെ അന്ന് ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല…!
ഒരിക്കൽ അവിചാരിതമയാണ് റിനി ഉമ്മയെ ഹോസ്പ്പിറ്റലിൽ വെച്ച് കണ്ടത് , ബാക്കി പറഞ്ഞത് റിനീഷയാണ് .. ഉമ്മയെ ഹോസ്പ്പിറ്റലിൽ കൊണ്ട് വന്ന ആളോട് ഞാനും ഇക്കയും ഒന്നും അറിയാത്ത മട്ടിൽ കാര്യം എന്താണെന്ന് അന്വേഷിച്ചു..
ഹംനയുടെ ഉമ്മാന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി.. അത് മറച്ചു വെച്ച് കൊണ്ട് ആ ഉമ്മ ഇടയ്ക്ക് കയറി പറഞ്ഞു.. ” ഹോ.. ഹോസ്പ്പിറ്റലിലോ ?. അത് എന്നെ ആയിരിക്കൂല മോളെ,, ഞാൻ എന്തിനാ.. ഹോസ്പ്പിറ്റലിൽ “ ഉമ്മ വെപ്രാളപ്പെടേണ്ട ! എനിക്ക് നല്ല ഓർമ്മയുണ്ട്
ഉമ്മാന്റെ ഹംന മരിച്ചു എന്ന് ലോകം വിശ്വസിച്ചിട്ട്. അന്നേക്ക് അഞ്ചാം വർഷം ആയിരുന്നു…. കുഞ്ഞാറ്റ ഓർത്തു അന്ന് ഉമ്മ വൈകിയാണ് വന്നത് ബിരിയാണിയും കൊണ്ട് … അന്ന് താൻ ഗർവിച്ചിരുന്നു.. ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ട്…
റിനി , തുടർന്നു പറഞ്ഞു ഉമ്മ എന്ത് ജോലിക്കാണ് പോയതെന്ന് നിങ്ങൾ അറിയണം ,, നിങ്ങൾ അറിയാതിരിക്കാൻ ആണ് ഇടയ്ക്ക് കയറി ഉമ്മ സംസാരിച്ചത് എന്ന് എനിക്കറിയാം…..,,
റിനീഷ ഇത്ത പറയ്.. എന്ത് ജോലിക്കാണ് ഉമ്മ പോയതെന്ന് ഞങ്ങൾക്ക് അറിയണം ,, കുഞ്ഞാറ്റ പറഞ്ഞു…… കഴിഞ്ഞ കുറെ വർഷമായി ഉമ്മ ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാരി ആയിട്ടാണ് നിങ്ങളെ ഒന്നും അറിയിക്കാതെ പോറ്റിയത് . രണ്ട് മൂന്ന് വട്ടം അങ്ങനെ സുഗമില്ലാതായി എന്നും അയാൾ പറഞ്ഞു ഞങ്ങളോട് ….
അന്ന് ഉമ്മ അറിയാതെ ഉമ്മയെ പിൻതുടർന്ന് നിങ്ങളെ വീട് കണ്ടെത്തി. റിനീഷ പറഞ്ഞു നിർത്തി ഹൃദയംപൊട്ടി താനി നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് കുഞ്ഞാറ്റ ആഗ്രഹിച്ചു…. ഉമ്മയുടെ ആകാംഷ അപ്പോഴുംഹംനയെ കാണാനായിരുന്നു ആദിയോടെ ഉമ്മ വീണ്ടും ചോദിച്ചു ,, എന്നിട്ട് എവിടെ എന്റെ ഹംന മോള്‍ ?..
ഇത്തു ഒരു കുസൃതി, ചിരിയോടെ പറഞ്ഞു നമ്മുടെ ആ കള്ളി ടീച്ചർ ആണ് ഉമ്മാന്റ്റെ ഹംന …. ഇപ്പൊ ഹംനയല്ല അത് സഫയാണ് നിങ്ങടെ സഫടീച്ചര്‍
കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും ആ വാക്കുകൾ അവിശ്വസനീയമായി തോന്നി.. ഉപദേശിച്ചും സ്നേഹിച്ചും കൂടെ ഉണ്ടായത് ദീദി എന്നോ ?.. ഉമ്മാനോട് ഉണ്ടായ എന്റെ അനാവിശ്യ വെറുപ്പ് ജോലിക്ക് എന്നോട് പോകുവാനും ഉമ്മനോട് ഇനി പോവരുതെന്ന് പറയാനും പറഞ്ഞത് … എന്നെ നന്മ ചിന്തിപ്പിച്ചത് എന്റെ ദീദി ആണെന്നോ ,,
