യാക്കോബിന്‍റെ മകള്‍ Likeഅടിപൊളി  

യാക്കോബിന്‍റെ മകള്‍

Yakobinte Makal Updated | Author : Mandharaja


 

‘ ദിയാ ….. വന്നു കാപ്പി കുടിച്ചേ …എന്ത് പറ്റിയടി വന്നപ്പോ മുതലേ കിടക്കുന്നതാണല്ലോ? തലവേദനയോ മറ്റോ ആണോ?’

‘ പോ ..ഒന്ന് ….. ഞാനൊന്നു കിടക്കട്ടെ ?’ നെറ്റിയില്‍ വീണ കരം തട്ടി മാറ്റി ദിയ ചൂടായി … അവളുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നത് ലക്ഷ്മി കണ്ടു

” എന്ത് പറ്റിയടോ ..പറയ്‌ … അമ്മേടെ പൊന്നുമോള്‍ക്ക് എന്താ പറ്റിയെ” ലക്ഷ്മി ബെഡിലിരുന്ന് ദിയയുടെ ശിരസ്സെടുത്തു മടിയില്‍ വെച്ച് മുടിയിലൂടെ തഴുകി ..അവളുടെ കണ്ണില്‍ നിന്നുള്ള തന്‍റെ കയ്യിലൂടെയോഴുകുന്നത് ലക്ഷ്മിയറിഞ്ഞു.

” എന്താ മോളെ ..പറയ്‌ .. എന്നോടല്ലേ ..നമ്മളെന്തും പരസ്പരം പറയുന്നതല്ലേ …മോളല്ലേ പറഞ്ഞെ അമ്മയാണെന്‍റെ ബെസ്റ് ഫ്രണ്ട് എന്ന് …”

” എനിക്കിനിയാ സ്കൂളില്‍ പഠിക്കണ്ട …എന്നെ അവിടുന്ന് മാറ്റ് ”

‘ ഹ ഹ ഹ ….. എന്താ മോളൂ …മോളിന്നും ഷിനിയാന്റിയായി വഴക്കുണ്ടാക്കിയോ ? .. അത് ഷിനി സ്വന്തം മോളെ പോലെ നിന്നെ കാണുന്നോണ്ടല്ലേ? നീയല്ലേ പറയാറുണ്ടായിരുന്നത് എല്ലാരും ടീച്ചറെന്നു വിളിക്കുമ്പോ നീ ഷിനിയാന്റി എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ പിള്ളേര്‍ക്കെല്ലാം അസൂയ ആണെന്നും ഒക്കെ ? പിന്നെന്താ ”

” ഒക്കെ സമ്മതിച്ചു അമ്മാ .. പക്ഷെ …”

” പക്ഷേ ? പക്ഷേയെന്താ ? ഇന്നത്തെ പ്രശ്നമെന്താ ? ഹോം വര്‍ക്ക് ? അതോ മാര്‍ക്ക് കുറഞ്ഞോ ”

” അതൊക്കെ ആണേല്‍ സഹിക്കായിരുന്നു ..ഇത് ..”

” പറ മോളൂ … ” ലെക്ഷ്മി ദിയയുടെ നീളന്‍ മുടി വാരിയോതുക്കി നിറുകയില്‍ ചുംബിച്ചു .

” അത് ..അതമ്മാ … ഇന്ന് ”

” മോളൂ ..എന്താണേലും പറയ്‌ .. … സ്കൂളിലെ കാര്യങ്ങള്‍ എല്ലാം തുറന്നു പറയാറില്ലേ നീ …പിന്നെന്താ ? വല്ല ബോയ്‌ ഫ്രണ്ടും? ങേ ..ആണോടി കാന്താരി ? അവളെങ്ങാനും അതുകണ്ട് നിന്നോട് ചോദിച്ചോ ?’

” അങ്ങനെ വല്ലതുമുണ്ടേല്‍ ഞാനാദ്യം അമ്മയോടല്ലേ പറയു … ” ദിയ നേരെ കിടന്നു ലഷ്മിയുടെ മുഖത്തേക്ക് നോക്കി … സ്കൂളിലെ ചെറിയ സംഭവങ്ങള്‍ വരെ അമ്മയോട് തുറന്നു പറയുന്ന ദിയക്ക് ലക്ഷ്മിയോടത് പറയാന്‍ മടിയുണ്ടായിരുന്നില്ല .

” അമ്മാ … സ്കൂള്‍ വിട്ടു കഴിഞ്ഞ് ഞാനും റീബയും കൂടി സ്കൂള്‍ കൊമ്പൌണ്ടിന് വെളിയിലുള്ള ആ സ്റ്റെഷനറി ഷോപ്പില്ലേ അവിടെ കയറി … പുതിയ റിങ്ങ്സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു .. റീബ ഓരോന്നായി പരിശോധിക്കാന്‍ തുടങ്ങി … എന്നോടൊന്നും വേണ്ടേ എന്നാ കടക്കാരന്‍ ചോദിച്ചു …ഞാന്‍ വേണ്ടാന്നു പറഞ്ഞതാ ..എന്നിട്ടും അയാള്‍ ഒരു റെഡ്പേള്‍ ഉള്ള വളയെന്നെ കാണിച്ചിട്ട് നല്ലതാന്നും പറഞ്ഞു കയ്യിലിട്ടു … കറക്റ്റ് ആ സമയത്ത് ഷിനിയാന്റി കയറി വന്നു …. ഷിനിയാന്റി അയാളോടെന്തൊക്കെയോ പറഞ്ഞു … എന്നേം വഴക്ക് പറഞ്ഞു … … റീബ മാത്രമല്ല … എന്‍റെ കൂടെ പഠിക്കുന്നതും സ്കൂളിലെ പിള്ളേരുമൊക്കെ നോക്കി നിക്കുമ്പോ … ഞാനെന്തു ചെയ്തിട്ടാ അമ്മാ …” ദിയക്ക് വീണ്ടും സങ്കടം അണപൊട്ടി … ലെക്ഷ്മി ഒന്നും പറയാനാവാതെ അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു …

ഷിനി … അവളിപ്പോള്‍ ഹാപ്പിയാണെങ്കിലും ഈ സ്വഭാവത്തിന് കാരണക്കാരി ഞാനല്ലേ …… അന്ന് ഞാനും തുളസിയും കൂടി നിര്‍ബന്ധിച്ചത് കൊണ്ടല്ലേ അവളുടെ ജീവിതം ഇങ്ങനെയായത് ? …..

ലക്ഷ്മിയുടെ ഓര്‍മ്മകള്‍ നാട്ടിലേക്ക് മടങ്ങി …… ആ സ്കൂള്‍ കാലഖട്ടത്തിലെക്ക്

 

””””””””””””””””””””””””””””””””””””””””””””””””””””’

” പുതിയ കുട്ടിയാണോ ? വീടെവിടെയാ?’

അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്ന് രക്ഷപെടാനായി ചേമ്പിലകൊണ്ട് തല മൂടി ഓടി ക്ലാസ്സിലേക്ക് കയറി വന്ന കുട്ടിയോട് ലക്ഷ്മി ചോദിച്ചു . പുറകിലെ അഴികള്‍ പൊട്ടിയ ജനാലയിലൂടെ വെളിയിലേക്ക് ചേമ്പില വലിച്ചെറിഞ്ഞു തിരിഞ്ഞപ്പോള്‍ ലെക്ഷ്മി അവള്‍ക്കിരിക്കാനായി നീങ്ങിയിരുന്നു .

” എന്‍റെ പേര് ലക്ഷ്മി … ഇവിടെ താമസം മാറി വന്നതാണോ ? എവിടുന്നാ വന്നെ ? വീട്ടിലാരൊക്കെയുണ്ട്? ” ഒറ്റ ശ്വാസത്തില്‍ ലക്ഷ്മിയവളോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ നിറുകയിലൂടെ മൂക്കിന്‍ തുമ്പത്ത് ഒഴുകിയെത്തിയ വെള്ളം തുടച്ചു കഴിഞ്ഞാ പെണ്‍കുട്ടി ആഞ്ഞു തുമ്മി ..

ആച്ഹി… ആച്ഹി” തുമ്മിയിട്ടു മൂക്ക് ചീറ്റിയവള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ വരാന്തയിലെ ജനാലയില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പയ്യനെ കണ്ടു .. അവള്‍ പെട്ടന്ന് നോട്ടം മാറ്റി

” തലേല്‍ വെള്ളമിറങ്ങണ്ട …തുടക്ക് ” ലക്ഷ്മിയെഴുന്നേറ്റു അവളുടെ നിറുകയില്‍ തൂവാല കൊണ്ട് തുടച്ചു .

‘ പേര് പറഞ്ഞില്ലാട്ടോ…’ ലക്ഷ്മിയുടെ അപ്പുറത്തിരുന്നു എത്തി നോക്കുന്ന കുട്ടികളെയും നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചിട്ട് അവള്‍ പറഞ്ഞു .

‘ ഷിനി …ഷിനി ജേക്കബ് ”

‘ പാലത്തിനക്കരെയാണോ ഇക്കരയാണോ വീട് ?’

” അക്കരെ ..” ഷിനിയവരോട് വീടിനെ പറ്റി പറഞ്ഞു

” ദൈവമേ യാക്കൊബെട്ടന്‍റെ വീട്ടിലെയാണല്ലേ…..ഒരാള് അമ്മ വീട്ടില്‍ നിന്നാ പഠിക്കുന്നെന്നു പറഞ്ഞു കേട്ടായിരുന്നു … …വൈകുന്നേരം ഒന്നിച്ചു പോകാം ”

ഒരു കൂട്ട് കിട്ടിയതിന്‍റെ സന്തോഷത്തില്‍ ലക്ഷ്മി ഷിനിയോടു കലപില കലപിലാന്നു സംസാരിച്ചു കൊണ്ടിരുന്നു ക്ലാസ് തുടങ്ങുന്നത് വരെ ..

മഴക്കാലം തുടങ്ങുകയായിരുന്നു … ഹൈറേഞ്ചിന്‍റെ കവാടമായ നേര്യമംഗലം പാലത്തിലൂടെ ഷിനിയും ലെക്ഷ്മിയും തുളസിയും കൂടി വീട്ടിലേക്ക് മടങ്ങി … ചെരിഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനായി അവര്‍ പുസ്തകങ്ങള്‍ ഇട്ട സാരീകവര്‍ കൊണ്ട്തലയെ മറച്ചു പിടിച്ചു കൊണ്ടാണ് നടന്നിരുന്നത് ..

‘ അയ്യോ …” എതിരെ വന്ന തടി ലോറിക്ക് സൈഡ് കൊടുക്കാനായി ഒരു ബസ് അവരുടെ സൈഡിലേക്ക് ചേര്‍ന്ന് വന്നപ്പോള്‍ അവരുടെ പുറകിലൂടെ വന്ന സൈക്കിള്‍ പാളി അവരുടെ ഇടയിലേക്ക് കയറി .

പുറകിലെ കരിയറില്‍ നിന്ന് താഴെ വീണ പുസ്തകങ്ങള്‍ ഷിനി പെറുക്കിയെടുത്തപ്പോള്‍ ലെക്ഷ്മിയുമോപ്പം കൂടി ..

” പുതിയ അളാണല്ലേ? എന്താ പേര് ?’ ആ സൈക്കിളില്‍ വന്ന ആ പയ്യന്‍ അവളെ നോക്കി ചോദിച്ചു .

” ഷിനി” അവള്‍ മടിച്ചു മടിച്ചു പേര് പറഞ്ഞു .

മുണ്ട് മാടിക്കുത്തി അവന്‍ ഒപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിനി നടത്തം സ്പീഡിലാക്കി. അവന്‍ സൈക്കിളില്‍ കയറി മുന്നോട്ടു പോയിട്ട് കൈ വിട്ടും , ഒറ്റക്കാലില്‍ ഓടിച്ചും അഭ്യാസം കാണിച്ചപ്പോള്‍ തുളസി അവരോടായി പറഞ്ഞു

‘ അഷ്‌റഫ്‌ ഷിനിയെ നോട്ടമിട്ടിട്ടുണ്ടെന്നാ തോന്നുന്നേ .. കണ്ടില്ലേ അവന്‍റെ അഭ്യാസങ്ങള്‍”

“‘ അതേടി … അവന്‍ വരാന്തെ നിന്ന് ഇവളെ നോക്കുന്നത് ഞാനും കണ്ടായിരുന്നു “‘

‘ ചള്ള് ചെക്കനാന്ന അച്ഛന്‍ പറഞ്ഞെ … നീ അവരോടൊന്നും മിണ്ടാന്‍ പോകണ്ട കേട്ടോ ‘ അവരുടെ കൂടെ നടന്നെത്തിയ രേവതി പറഞ്ഞു … അഷ്‌റഫ്‌ ഹാന്‍ഡിലില്‍ നിന്ന് കൈ വിട്ട് ഒന്ന് കൂടി വട്ടം കറങ്ങിയിട്ട് നേര്യമംഗലം ഭാഗത്തേക്ക് തിരികെ പോയി .

Leave a Reply

Your email address will not be published. Required fields are marked *