ഞാനും സഖിമാരും – 2

ചായ കുടിക്കാൻ ഇരുന്നപ്പോൾ ഷീബേച്ചിയെ പറ്റി ആലോചിച്ചു … മഹാരാഷ്ട്രയിൽ ടയർ

കട നടത്തുന്ന ഷാജിയേട്ടന്റെ ഭാര്യ ആണ് . ആദ്യം ഷാജിയേട്ടന്റെ ഒന്നിച്ചു അവിടെ ആയിരുന്നു. പിന്നെ ഷാജിയേട്ടന്റെ പെങ്ങളെ കല്യാണം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും ഒറ്റക്ക് ആയപ്പോൾ ഷീബച്ചി ഇവിടെ വന്നു.

ആൾ കോളേജിലൊക്കെ പോയി പഠിച്ചതാണ്. ആ ചുറ്റുവട്ടത്ത് അമ്മയും ഷീബേച്ചിയും മാത്രേ ഡിഗ്രി കഴിഞ്ഞിട്ടുള്ളൂ. അമ്മയുടെ കട്ട ചങ്ക് ആണ് അത് പോലെ കുടുംബശ്രീയുടെ എന്തെല്ലോ ആണ്. അവരാണ് കണക്ക് ഒക്കെ നോക്കുന്നത്. ഇപ്പോൾ ഉച്ചവരെ 2 സ്റ്റോപ്പ് അപ്പുറം ഉള്ള ഇന്റർനെറ്റ് കഫേയിൽ പോകുന്നുണ്ട് . വീട്ടിൽ എപ്പോളും മാക്സി ആണ് ധരിക്കാറു പുറത്തു പോകുമ്പോൾ ചുരിദാർ ഇട്ടിട്ട് ആണ് കാണാറ് സാരി ഉടുത്തിട്ട് കണ്ടിട്ടില്ല. ചുരിദാറും മാക്സിയും ഒരിക്കലും ടെയ്റ്റ് ഉള്ളത് ഇട്ടിട്ട് കണ്ടിട്ടില്ല അത് കൊണ്ട് ഇത് വരെ ബോഡി ഷെയിപ് ശ്രദ്ധിച്ചില്ല അത് ഒരു നഷ്ടം ആയി തോന്നി.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് അമ്മ വന്നു ചോദിച്ചത്. ഇതെന്താ നീ ഇങ്ങനെ കിനാവും കണ്ടു ഇരിക്കുന്നെ. അപ്പോളാണ് ഞാൻ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്. അന്നേരം ആണ് നാളെ പോകുമ്പോൾ ഇടാൻ ജീൻസ് മാത്രേ ഉള്ളൂ എന്ന് ഓർത്തത് നേരിയ തുണി ഉള്ള പാന്റ് ഒക്കെ ഇട്ടിട്ട് അഴുക്കായി ‘അമ്മ അത് അലക്കിയിട്ടുണ്ടാവില്ല 2 ദിവസം ആയി രാവിലെ അമ്മാവൻറെ വീട്ടിൽ പോകുന്നു അവിടെ അമ്മായി പല്ല് പൊരിച്ചിട്ട് റസ്റ്റ് ആണ് . ഞാൻ അമ്മയോട് പറഞ്ഞു നാളെ എനിക്ക് അച്ഛന്റെ ഒരു മുണ്ട് വേണം . അതെന്താടാ നാളെ എന്തെങ്കിലും പരിപാടി ഉണ്ടോ?

ഞാൻ പറഞ്ഞു ഒന്നും ഇല്ല

“പിന്നെന്തിനാ മുണ്ട്?”

“പാന്റ് ഒക്കെ അലക്കി ഇട്ടിട്ടുണ്ട് പിന്നെ നിന്റെ 3 ജീൻസ്‌ ഉണ്ടല്ലോ?” ജീൻസ് ഇട്ടാൽ ശരിയാവില്ല …… അതെന്തേ മറ്റ്‌ ജീൻസ് ഇട്ടാൽ അഴിക്കില്ലലോ അലക്കാൻ പോലും തരില്ല.

ഈ ചൂടത്തു ജീൻസ് ഇട്ടാൽ ശരിയാവില്ല എന്ന് പറഞ്ഞൂ അവിടെ നിന്ന് എണീറ്റ് .

എന്നിട് മെല്ലെ മുറ്റത്തേക്ക് ഇറങ്ങി ഗേറ്റ്ൻറെ അവിടെ നിന്നപ്പോൾ വീണ്ടും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആലോചിച്ചു വൈകുന്നേരം ഷീബേച്ചിയെ കണ്ടത് വരെ. അപ്പൊ എന്റെ കൂതറ മനസ്സ് പറഞ്ഞു മോനെ നീ ഇപ്പൊ ഒരു ലോട്ടറി എടുത്താൽ അടിക്കും എന്ന്. എന്നാൽ പിന്നെ പോയി ഒരു ലോട്ടറി എടുത്താലോ എന്ന് വിചാരിച്ചു കൊണ്ട് റോഡിലേക്ക് നടന്നു അപ്പൊ ഷീബച്ചി അവരുടെ സ്റ്റെപ്പിൽ ഇരിക്കുന്നുണ്ട് എന്നോട് ചോദിച്ചു

എടാ മോനെ നീ കവലയിലേക്കാണോ? അതെ, എന്തെങ്കിലും വാങ്ങാനോ ചേച്ചി?

ഒന്നും വേണ്ടെടാ.. ഡാ പിന്നെ നിനക്ക് ശനിയാഴ്ച ലീവ് അല്ലെ? പറ്റുമെങ്കിൽ ശനിയാഴ്ച രാവിലെ കൊപ്ര അടർത്താൻ വരുമോ?

നേരത്തെ ഉള്ള സീൻ ഓർത്തു ഞാൻ ചാടിക്കേറി വരാം എന്ന് ഏറ്റു. എന്ന ഞാൻ പോകട്ടെ ചേച്ചി.. ഒരടി നടന്നപ്പോൾ ആണ് ഓർത്തത് കോളേജിൽ പോകുമ്പോൾ ‘അമ്മ ഇടക്കിടക്ക് വിളിച്ചു എണീപ്പിക്കുന്നത് കൊണ്ട് ഉച്ചക്ക് മുന്നേ അവിടെ എത്തുന്നു, ലീവ് ദിവസം സാധാരണ ആരും വിളിക്കാത്തത് കൊണ്ട് തോന്നുമ്പോൾ എണീച്ചു വരും ശനിയാഴ്ച ചേച്ചിയോട് ഏറ്റും പോയി. തിരിച്ചു ചേച്ചിയോട് പോയി പറഞ്ഞു “ചേച്ചി ശനിയാഴ്ച രാവിലെ എന്നെ ഒന്ന് വിളിക്കാൻ പറയുമോ” എന്ന് അപ്പോൾ ചേച്ചി പറഞ്ഞു ഞാൻ അമ്മയോട് നിന്നെ എണീപ്പിച്ചു വിടാൻ പറയാം” അങ്ങിനെ അവിടുന്ന് കോട്ടായി അരവിന്ദാട്ടന്റെ അടുത്ത്

ലോട്ടറി എടുക്കാൻ വേണ്ടി പോയി അവിടെ പോയപ്പോൾ ആണ് മൂപ്പർ പെട്ടിക്കടയും പൂട്ടി എവിടെയോ പോയിന്. അപ്പൊ അത്രയും നേരം മനക്കോട്ട കെട്ടിയ ലോട്ടറി മൂഞ്ചി… ആവശ്യത്തിന് ഒരു @#$% കാണൂല്ല എന്ന് അരവിന്ദനെയും പിരാകി അങ്ങിനെ നിന്ന് ചിന്തകൾ കാട് കേറി തുടങ്ങി ലോട്ടറി മൂഞ്ചിയ പോലെ മനക്കോട്ട കെട്ടിയ പെൺപിള്ളേരും ആയി ഉള്ള കളികളും ഷീബേച്ചിയുടെ സീനും മൂഞ്ചിപോകുമോ എന്ന് ചിന്തിച്ചു ഇങ്ങനെ നോക്കിയപ്പോൾ ആണ് പെട്ടി ബാബുവിന്റെ ‘ഭാവന ടെക്സ്റ്റൈൽ’ കണ്ടത് പോക്കറ്റിൽ കഴിഞ്ഞാഴ്ച അമ്മായിക്ക് അടക്കയും കുരുമുളകും വിറ്റു കൊടുത്ത വകയിൽ കിട്ടിയ 500 ഉണ്ടെന്നു ഓർത്തത് . എന്നാൽ പോയി ഒരു നേരിയ പാന്റ് തുണി എടുത്തു തൈപ്പിക്കാം എന്ന് തോന്നിയത്. എനിക്ക് സാധാരണ പാന്റിനേക്കാളും കൂടുതൽ ജീൻസ് ആണ്.

അങ്ങിനെ ഒരു പാന്റ് തുണി വാങ്ങി റോഡിനു എതിർവശത്തുള്ള രതീഷേട്ടന്റെ പീടികയിൽ തുന്നാൻ കൊടുക്കാൻ വേണ്ടി റോഡ് മുറിച്ചു കടന്നു നേരെ പോയി ചാടിയത് പിതാശ്രീയുടെ മുന്നിൽ കയ്യിൽ ഒരു സഞ്ചി മത്തിയും ആയി മൂപ്പരെ ചങ്കിനോട് കത്തി വെച്ച് നിൽക്കുന്നു. നീയെന്താടാ ഇവിടുന്നു ചുറ്റി തിരിയുന്നെ ഞാൻ പറഞ്ഞു ഒരു പാൻറ് തുന്നാൻ കൊടുക്കാൻ വേണ്ടി ആണ് . വേഗം മീൻ സഞ്ചി എനിക്ക് തന്നു എന്നിട്ട് പറഞ്ഞു അമ്മയോട് പറയണം ഞാൻ വായനശാലയുടെ മീറ്റിംഗ് കഴിഞ്ഞേ അങ്ങോട്ട് വരൂ .. പിന്നെ രതീശന്റെ അടുത്തു 2 ട്രൗസർ തുന്നിയത് ഉണ്ടാവും അത് വാങ്ങിക്കോ. ആള് നാട്ടിൽ വെള്ള മുണ്ട് മാത്രേ ഉടുക്കൂ അതിനു ഉള്ളിൽ ഇടാൻ ഉള്ളതാണ് ഈ പറഞ്ഞ ട്രൗസർ

പിന്നെ നീ കൊടുക്കുന്നതിന്റെ പൈസ ഞാൻ ഒന്നിച്ചു കൊടുത്തോളാം . ഇനി അതും കൊണ്ട് ഇവിടുന്നു തിരിഞ്ഞു കളിച്ചു മീൻ ചീക്കണ്ട .. ഇല്ലച്ഛാ ഞാൻ അളവും കൊടുത്തിട്ട് ഇപ്പോൾ പോകാം. അങ്ങിനെ അവിടുന്ന് സ്കൂട്ട് ആയി .. വീട്ടിലേക്ക് എത്തി ഗേറ്റ് കടക്കുമ്പോൾ തന്നെ മാതാശ്രീ ചോദിച്ചു എന്താടാ അത് മീനാണോ? മത്തി ആണ് .ഇത് വാങ്ങാൻ ആണോ ഇപ്പൊ കെട്ടി ചുറ്റി പോയത് …വൈകുനേരം നല്ല മീൻ കണ്ടാൽ അച്ഛനും ഞാനും വാങ്ങും.പക്ഷെ ഞാൻ നേരം വൈകിയാൽ വാങ്ങാറില്ല. സന്ധ്യ കഴിഞ്ഞാൽ ഞാൻ മീൻ കൊണ്ട് വന്നാൽ ‘അമ്മ ഭദ്രകാളി ആകും. നേരെ മറിച്ചു അച്ഛൻ ഏതു പാതിരാത്രി കൊണ്ടുവന്നാലും കമാ എന്ന് ഒരക്ഷരം മിണ്ടില്ല മൂപ്പർക്ക് ഫ്രഷ് മീൻ കറി വെച്ചോ പൊരിച്ചോ തിന്നുന്നത് വല്യ ഇഷ്ടം ആണ് .. പിന്നെ മൂപ്പർ ‘അമ്മ വൈകുന്നേരം മീൻ മുറിക്കുമ്പോൾ അടുത്ത് തന്നെ സ്റ്റൂളും ഇട്ടു ഇരിക്കും കൊതുക് കടിക്കാതിരിക്കാൻ ചേരി മടൽ എടുത്ത് പുകയും ഇടും. എന്നിട് അന്നത്തെ നാട്ടു വർത്തമാനം മുഴുവനും പറയും . പിന്നെ എല്ലാം കഴിഞ്ഞു കറി വെക്കാൻ പോകുമ്പോൾ അച്ഛൻ കുളിക്കും അമ്മയോട് അങ്ങിനെ കൂട്ടിരിക്കുന്നതു കൊണ്ട് പരാതി ഒന്നും പറയില്ല .. ഞാൻ മീൻ കൊണ്ട് കൊടുത്താൽ പിന്നെ ആ വഴിക്ക് പോകില്ല അതുകൊണ്ടാണ് എന്നോട് ദേഷ്യം .

ഞാൻ അപ്പോൾ തന്നെ പറഞ്ഞു ഇത് അച്ഛൻ വാങ്ങിയതാ. എന്നിട് അച്ഛൻ എവിടെ?

അച്ഛൻ വായനശാലയുടെ മീറ്റിംഗ് കഴിഞ്ഞേ വരൂ എന്ന് പറയാൻ പറഞ്ഞു .അച്ഛൻ വാങ്ങിയതാ എന്ന് പറഞ്ഞപ്പോൾ പോരാളി സൈലന്റ് ആയി. രണ്ടും ഇടക്ക് അടികൂടും അത് കണ്ടാൽ വിചാരിക്കും ഇനി ഇവർ ഒത്തു പോകില്ല എന്ന് എന്നാൽ അത് ചിന്തിച്ചു തീരുന്നതിനു മുന്നേ 2 ഉം കൂടി അങ്ങിനെ ഒരു സംഭവമേ നടന്നില്ല എന്ന രീതിയിൽ പെരുമാറും. വയസ്സ് ഇത്ര ആയെങ്കിലും 2 പേരും ഇപ്പോളും പ്രേമിച്ചു നടക്കുവാ.

Leave a Reply

Your email address will not be published. Required fields are marked *