ഞാനും സഖിമാരും – 6

ഈ @#$കള് എന്താ ഇങ്ങനെ എന്നു വിചാരിക്കുമ്പോഴേക്കും ജിഷണയും ഷിമ്നയും വന്നു ആ വർത്തമാനം അവിടെ നിന്ന്.

പിന്നെ എന്തൊക്കെയോ സംസാരിച്ചു ഇടയ്ക്ക് അവർ കൊണ്ട് വന്ന ഉച്ചഭക്ഷണവും എല്ലാവരും കഴിച്ചു. കുറച്ചു കഴിഞ്ഞു ക്ലാസിന്റെ അടുത്ത് പോയി നോക്കിയപ്പോൾ ടീച്ചേർസ് ആരും വന്നിട്ടില്ല. ഇനി ആരും വരാൻ ചാനസില്ല. ചെറുതായി ഉറക്കം വരുന്നുണ്ട്. ഞാൻ ക്ലാസ്സില് കേറി ഡെസ്ക്ൽ തല വച്ചു ഒന്ന് മയങ്ങിയതാ പിന്നെ ധന്യ വന്നു വിളിച്ചപ്പോളാണ് എണീറ്റത്.

പുല്ല് കുറച്ചു നേരത്തെ ഇറങ്ങണം എന്നു വിചാരിച്ചതാ സ്റ്റേഫ്രീ വാങ്ങാൻ. ഇതിനിയിപ്പം ഇവരുടെ കൂടെ പോകേണ്ടി വരും. ഏതായാലും ഒന്നിച്ചു പോയിട്ട് വഴിയില് നിന്ന് മുങ്ങാം. ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു വഴിയില് ഇറങ്ങി റോഡിന്റെ എതിരവശത്തുള്ള കോംപ്ലെക്സില് ഫാൻസിയിൽ കേറി. അവിടെ കാണാൻ തരക്കേടില്ലാത്ത ഒരു ചേച്ചിയാണ് ഈച്ചയെ ആട്ടി ഇരിക്കുവാ.

“എന്താ വേണ്ടത്?”

“ഒരു സ്റ്റേഫ്രീ വേണം. …”

“ഏതാ വേണ്ടത്?” ആശ്ചര്യത്തോടെ ഒരു ചിരിയും ചേർത്ത് ചോദിച്ചു.

“സ്റ്റേഫ്രീ… “

“സ്റ്റേഫ്രീ തന്നെ ഏതാ വേണ്ടത് എന്നാണ് ചോദിച്ചത്?”
“ആ എന്നോട് ഇത് മാത്രേ പറഞ്ഞിട്ടുള്ളൂ”.

“ഇത് ആർക്കണ്?”

പെട്ടന്ന് മനസ്സിൽ തോന്നിയത് പറഞ്ഞു “അനിയത്തിക്ക്”.

“എന്നാല് വിംഗ്സ് എടുത്തോ”

“ആള് ശരീര വലുപ്പം ഉണ്ടോ?”

“ഏകദേശം ചേച്ചിയുടെ അത്ര”.

“ഉം”

ആ മൂളലിൽ എനിക്ക് തോന്നി അവർക്ക് മനസ്സിലായി ഇത് അനിയത്തിക്ക് അല്ല വേറേ ആർക്കോ ആണെന്ന്

“ഏതായാലും ലാർജ് തരാം, വലിയ പാക്കേറ്റ് വേണോ അതോ ചെറുതോ?”

“വലുത് തന്നെ”

അവർ അത് കടലാസ്സില് പൊതിഞ്ഞു തന്നു.

“ഇനി വരുമ്പോൾ കാര്യങ്ങള് എല്ലാം കൃത്യമായി ചോദിച്ചു മനസ്സിലാക്കിയിട്ട് വരണം കൺഫ്യൂഷൻ ഒഴിവാക്കലോ.” ആള് എന്നെ ഒന്ന് ആക്കി

“ചേച്ചി ചേച്ചിക്ക് പറ്റിയത് തന്നെ അല്ലേ തന്നത് അപ്പോ ഇത് പാകം ആയിരിക്കും” അങ്ങോട്ടും ഒന്ന് കൊട്ടി

അങ്ങിനെ അതും വാങ്ങി ബാഗില് വെച്ചു പുറത്തിറങ്ങിയപ്പോൾ നല്ല പഫസന്റെ മണം. തൊട്ടടുത്ത് തന്നെ ഒരു ബേക്കറി ഉണ്ട് അവിടുന്ന് തന്നെ ഉണ്ടാകുന്നത് ആണ്. ഞാൻ ചൂടോടെ 5 പഫ്ഫ്സും വാങ്ങി റോഡിൽ വന്നു. അതിലെ വന്ന ഒരു ബൈക്ക്ന് ലിഫ്റ്റ് അടിച്ചു വീട്ടിലെത്തി. .

അമ്മ അപ്പോൾ അവിടെ ഉണ്ടായിരുന്നു കേറിയപ്പോള് തന്നെ അമ്മ ചോദിച്ചു “നീ വാങ്ങിനോ”.

“വാങ്ങി പക്ഷേ ഇത് കുറേ തരം ഉണ്ട് പോലും ഞാൻ അവിടുന്ന് തന്നത് വാങ്ങിയിട്ട് വന്നു”.

“അത് ഞാൻ പറയാൻ മറന്നു പോയി” ചെറിയമ്മ അമ്മയെ നോക്കി പറഞ്ഞു.

“എനിക്ക് നീ അവനോട് വാങ്ങാൻ പറയില്ല എന്നായിരുന്നു സംശയം. ഞാൻ രാവിലെ ചോദിച്ചു അപ്പോൾ നീ പറഞ്ഞുന്നു പറഞ്ഞു”.

ആ സമയം കൊണ്ട് ചെറിയമ്മ ബാഗിൽ നിന്ന് എടുത്തു എന്നിട്ട് പറഞ്ഞു “കറക്റ്റ് സാധനം തന്നെ ആണ് വാങ്ങിയത്”.

അമ്മ വേഗം തന്നെ പോയി.

ചെറിയമ്മ ഇന്ന് ഫുൾ ഓൺ ആണ് ക്ഷീണം ഒന്നും ഇല്ല. പക്ഷേ വിളക്ക് ഇന്നും ഞാൻ തന്നെ കത്തിച്ചു.

പീരിയഡ്നെ പറ്റി കുറേയേറെ അറിയാനും പഠിക്കാനും ഉണ്ട്.

മെല്ലെ പിള്ളേരോട് ചോദിക്കാം.

പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ ആൺപിള്ളേരോട് ഒപ്പം ആയിരുന്നു. ഇടക്ക് ഒക്കെ അവരുടെ ഒപ്പം പോയില്ലെങ്കില് പിന്നെ പണി കിട്ടും ഒരു ബാലനസിൽ കൊണ്ട് പോകാൻ നോക്കാറുണ്ട്. ക്ലാസ് കട്ട് ചെയ്തു അവരുടെ ഒപ്പം ഒരു സിനിമക്ക്ക്കെ പോയി.
വെള്ളിയാഴ്ച വരെ അങ്ങിനെ പോയി. ശനിയാഴ്ച ഞാൻ എണീച്ചു പത്രം നോക്കുമ്പോഴേക്കും മാതാവും പിതാവും മുന്നിൽ. പിതാവിന്റെ കയ്യിൽ ഒരു ചെറിയ ബ്രീഫ്കേസ് ഉണ്ട്. അപ്പോ എവിടെയോ യാത്ര ഉണ്ട്.

യൂണിയൻ സംസ്ഥാന സമ്മേളനം ആണ് പോലും അപ്പോ ഇന്ന് രാത്രി ഉണ്ടാവില്ല. അമ്മ ഇന്ന് ഇവിടെയാണ് പോലും കിടക്കുക ചെറിയമ്മയോട് പറയുന്നത് കേട്ടതാ. അച്ഛൻ നമ്മളോട് അവിടെ പോയി നിൽക്കാൻ ആണ് പോലും പറഞ്ഞത്. അമ്മയാണ് പോലും പറഞ്ഞത് എപ്പോളും അവിടെയെല്ലേ ഇന്ന് ഇവിടെ വന്നു നിൽക്കാം.

അപ്പോൾ അതാണ് കാര്യം.

അച്ഛൻ പെട്ടന്ന് തന്നെ പോയി. ഞാൻ കുറച്ചു കഴിഞ്ഞു വീട്ടിൽ നിന്ന് മുങ്ങി.

സഞ്ജുവിനെയൊക്കെ കണ്ടു ഉച്ചയ്ക്ക് വീട്ടിലെത്തി.

രാത്രി ആയി അമ്മ ചെറിയമ്മയോടൊപ്പം കിടക്കും എന്നാണ് വിചാരിച്ചത് എന്നാൽ അത് ചെറിയ കട്ടിലാണെന്ന് പറഞ്ഞു എന്റെ ഒപ്പം നിലത്തു വന്നു കിടന്നു. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷേ എന്തെല്ലോ സംസാരിച്ചു ഞങ്ങൾ ഉറങ്ങിപ്പോയി.

രാവിലെ അമ്മ എന്നെ വിളിച്ചെഴുന്നേൽപ്പിചില്ല. ഞാൻ 8 മണിക്ക് എഴുന്നേൽക്കുമ്പോൾ ലുങ്കി ഒരു പുതപ്പ് പോലെ ഇട്ടിട്ടുണ്ട്.

ഞാൻ പല്ലൊക്കെ തേച്ച് അടുക്കളയില് പോയപ്പോൾ അമ്മയും ചെറിയമ്മയും അവിടെ ഉണ്ടായിരുന്നു. “കുംഭകരണൻ വരുന്ന കണ്ടോടാ മോനേ?”

രാവിലെ തന്നെ അമ്മ എനിക്കിട്ടാണ്.

“നീ കുറച്ചു കഴിഞ്ഞു പോയി 5-6 ഷഡിയും 2-3 പൈജാമയും വാങ്ങണം”.

ഓഹോ അപ്പോ രാവിലെ ഉടുതുണി ഇല്ലാതെ കിടന്നതിന്റെ അനന്തരാഘാതം.

ഇത് കേട്ട ചെറിയമ്മ പറഞ്ഞു “ഇതെന്തിനാ ഇപ്പം വാങ്ങുന്നെ അന്ന് വന്ന കെട്ടിൽ കുറേ ഉണ്ടെല്ലോ?. ഇന്ന് ചേച്ചിയും ഇവിടെ ഇല്ലേ? കുറച്ചു കഴിഞ്ഞു തുറക്കാം. ഒരാഴ്ചയായി കൊണ്ട് വന്നിട്ട് ഇത് വരെ തുറന്നില്ല”.

“അതില് പൈജാമ ഉണ്ടോ?”

“പൈജാമ ഉണ്ടാവില്ല. എല്ലാ ആരാ ഇപ്പോ പൈജാമ ഇടുന്നനെ?” ചെറിയമ്മ ചോദിച്ചു. ആ സമയം തന്നെ ഞാൻ അവിടുന്ന് ചായയും എടുത്തു മാറി അടുക്കളയില് നിന്ന് പുറത്തു വന്നു വാതിലിന് മറവിൽ ചെവിയും വെച്ചു നിന്നു കാരണം സംസാരം എന്നെ പറ്റി ആണ്.
“ഓന് രാത്രി ഇട്ടു കിടക്കാൻ “.

“അതെന്തിനാ?”

“നീ കണ്ടിട്ടുണ്ടാവില്ലേ അവന്റെ കിടത്തം?”. ചെറിയമ്മ ഒന്ന് ചിരിച്ചു.

“വേറെ ആരെങ്കിലും കണ്ടാൽ നമ്മൾക്ക് അല്ലേ നാണക്കേട്?”

“അതിനു ആരാ ചേച്ചി കാണുന്നത്?”

“ഇപ്പോ നമ്മൾ മാത്രം എന്നാലും വേറെ ആരെങ്കിലും കണ്ടാൽ മോശമെല്ലെ?”

ആരെങ്കിലും കണ്ടാൽ മാത്രേ പ്രശ്നമുള്ളൂ? ഇത്രയും വിശാല മനസ്ക ആണോ അമ്മ? അതോ ഞാൻ ഇപ്പോഴും ചെറിയ കുട്ടി ആണെന്നോ? ഏയ് അതല്ല ഇനി ഇതെല്ലാം സാധാരണം ആണെന്ന് ഇവർ കരുതുന്നുണ്ടോ?

ഒരു പിടുത്തവും കിട്ടുന്നില്ല. ഇവർ എല്ലാം ഇങ്ങനെ തുറന്നു പറയുമ്പോൾ ചെറിയമ്മ ബുക്കിനെ പറ്റി എല്ലാം പറയുമോ? അമ്മക്ക് ബുക്കിനെ പറ്റി അറിയാം അത് ചെറിയമ്മയ്ക്കും കൂടി അറിയാം എന്നു പറയുമ്പോൾ ഏത് എങ്ങിനെ എന്നൊക്കെ തമ്മിൽ ചോദിക്കില്ലെ? മനസ്സ് മൊത്തം കലങ്ങി പിന്നെ അവിടെ നിന്നില്ല, നിൽക്കാൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല.

2 പേരും എന്തെല്ലോ പിന്നെയും പറയുന്നുണ്ടായിരുന്നു.

അല്പ സമയം കഴിഞ്ഞു ചെറിയമ്മ വന്നു വിളിച്ചു പ്രഭാത ഭക്ഷണം കഴിച്ചു. വായനശാലയിലും കടയിലും ഒക്കെ പോയി വന്നു. ഞാൻ ടിവി കണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ചെറിയമ്മ വിളിച്ചു അന്ന് വന്ന പാർസൽ തുറക്കാൻ വേണ്ടി.

Leave a Reply

Your email address will not be published. Required fields are marked *