പച്ച കളർ ബ്ലൗസും ആണ് തലയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ട് കയ്യിൽ ഒരു പാത്രവും ഉണ്ട്..സാരി കാരിയുടെ നടത്തം കാണാൻ നല്ല ചന്തമുണ്ട് ഒരു പ്രത്യേക അഴകും ഫീൽ ചെയ്തു…. അവർ അടുത്ത് എത്തും തോറും ചട്ടയും മുണ്ടിന്റെയും ഉടമസ്ഥയെ മനസ്സിലായി അമ്മച്ചി ആയിരുന്നു അത് .കൂടെയുള്ളത് കൊച്ചുമകളും ആയിരിക്കും
അമ്മച്ചി കൊച്ചു മകളേയും കൊണ്ടുവരുന്നുണ്ടല്ലോ എന്നു ഞാൻ പറഞ്ഞു….
കൊച്ചുമകളോ? ആര് അമ്മച്ചിയോ വിശ്വാസമാകാതെ ആന്റി എത്തി നോക്കി എന്നിട്ടു എന്നോട് പറഞ്ഞു നീ ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയെ…. ഞാൻ വീണ്ടും പുറത്തേക്ക് നോക്കി അപ്പോൾ വന്നവർ സിറ്റൗട്ടിലേക്ക് കയറിയിരിന്നു…… ആരതി ആയിരുന്നു അത് ….. ഞാൻ മനസ്സിൽ പറഞ്ഞു ഈ കീടമായിരുന്നോ….. അല്ലെങ്കിലും നമുക്ക് കിട്ടാത്തത് കീടവും കിട്ടുന്ന പേട്ട സാധനങ്ങൾ പൊന്നുവും ആയിരിക്കും
വന്നവർ ഹാളിലേക്ക് കയറി. അമ്മച്ചി പറഞ്ഞു എന്താ ഈ നേരത്ത് ഒരു ഭക്ഷണം കഴിപ്പ്
അതിനു മറുപടിയെന്നോണം ആന്റി പറഞ്ഞു ആരും ഇല്ലാതായപ്പോൾ ഒരു ബോറഡി പിന്നെ മടിയും പിടിച്ചു
ഞാൻ ഇവിടെ മുന്നു പേരെ കാണുന്നുണ്ടല്ലോ അതോ എനിക്കു തോന്നുന്നതോ? എന്നു അമ്മച്ചി പറഞ്ഞു.
ഇവൻ ഇപ്പഴാ കയറി വന്നത് അമ്മച്ചീ എന്നു ആന്റി പറഞ്ഞു
പിന്നെ സുമേച്ചി’ എഴുന്നേൽക്കാനും നേരം വൈകി .എല്ലാം കൂടി ആയപ്പോൾ ച്ചിരി നേരം വൈകി അമ്മച്ചി എന്നു ചേച്ചിയും പറഞ്ഞു ആരതി അടുക്കളയിൽ പോയി ക്ലാസുകൾ കൊണ്ടുവന്നു അതിൽ അവൾ കൊണ്ടുവന്ന പായസം ഒഴിച്ചു എല്ലാവരുടെയും മുൻപിൽ വച്ചു…
എങ്ങനെ കണ്ടുമുട്ടി രണ്ടു പേരും
എട്ടരയ്ക്കാ മുഹൂർത്ഥം ,പന്ത്രണ്ടു മണിയായപ്പോൾ ഊണു വിളമ്പി ,ചെക്കന്റെ വീട്ടിലേക്ക് ദൂരക്കൂടുതൽ ഉള്ളതു കൊണ്ടു ഞാൻ അവരോടപ്പം പോയില്ല……
ഞാനിങ്ങു തിരിച്ചു :: കലൂര് എത്തിയപ്പോൾ ദാണ്ടെ അമ്മച്ചി നിൽക്കുന്നു പിന്നെ ‘ ഞങ്ങൾ രണ്ടും കൂടെ ഇങ്ങു പോന്നു.…. ആരതി പറഞ്ഞു …
അമ്മച്ചി സാധാരന പത്തു ദിവസം കഴിഞ്ഞാണല്ലോ വരവ് ഇന്നെന്താ പര്യാടനം നേരെത്തെ’ അവസാനിച്ചത്……
ഇളയവൻ ആന്റോയും കേട്ട്യോളും കൂടി എവിടെയോ ധ്യാനത്തിനു പോയി ..ഞാൻ വരുന്നത് അറിഞ്ഞു മുങ്ങിയതാ അവര് നന്ദിയില്ലാത്ത പരിശകൾ …..
അതിനു അമ്മച്ചി അവരെ വഴക്കു പറയാനല്ലെ അവിടെ പോകുന്നത് ..എന്ന് ചേച്ചി പറഞ്ഞു…
ടീ …… നീ ,തന്നെ ഇങ്ങനെ പറയണം കുട്ടികളില്ലാത്തവരുടെ നോട്ടം തട്ടിയാൽ കുട്ടികൾക്ക് അസുഖം വരും എന്നു പറഞ്ഞാ അവർ കെട്ട്യോൻമാരെയും കൂട്ടി വേറെ വീടു വച്ചത് ….. വേറൊരു കാര്യം കുട്ടികളില്ലാത്തവരുടെ പൈസക്ക് മാത്രം ദോശം ഒന്നുമില്ല
മോനെ ബാബു നിനക്കറിയോ എന്നു പറഞ്ഞു അമ്മച്ചി എന്നോട് പഴം പുരാണത്തിന്റെ കെട്ടഴിക്കാൻ ഒരുങ്ങി
ഞാൻ ഭക്ഷണം കഴിച്ച് കഴിഞ്ഞു കൈ കഴുകി സോഫയിൽ വന്നിരുന്നു ഇതിനിടയിൽ ആരതി പാത്രങ്ങൾ എടുത്തു കൊണ്ടുപോയി കഴുകി വച്ചു ആന്റിയും ചേച്ചിയും കൈ കഴുകി സോഫയിൽ വന്നിരുന്നു …… ചേച്ചിയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. ആരതി ചേച്ചിയുടെ അടുത്തുവന്നു ഇരുന്നു. അമ്മച്ചി തുടർന്നു
എന്റെ അച്ചായൻ പോയ ശേഷം ഇതുങ്ങളെ വളർത്താൽ വല്ലാതെ പാടുപെട്ടു മൂത്തവളായ ഇവളെ നഴ്സിംഗിനു ചേർത്തു ആറുമാസമായപ്പോഴേക്കും ഹോസ്റ്റൽ ഫീസ് അടക്കാനില്ലാതെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി ഇവളെ…… ഞാൻ ഇവളെ വിളിക്കാൻ പോയി….. ഇവളേയും കൂട്ടി മടങ്ങി വരുമ്പോൾ ഒരു മാലാഖയെ ഞങ്ങളു കണ്ടുമുട്ടി’ പേരു മായ ഞങ്ങളുടെ മുഖത്തെ വിഷമം കണ്ടിട്ടാകണം ആ കുട്ടി കര്യങ്ങൾ ആന്വേഷിച്ചു ഞാൻ ഉള്ളതങ്ങു പറഞ്ഞു അപ്പോൾ ഇവൾ എന്റെ തുടയിൽ പിച്ചുന്നുണ്ടായിരുന്നു. സങ്കടം സഹിക്കാതെയാ മോനെ പറഞ്ഞത് ആ കുട്ടി ഞങ്ങളുടെ വീടും നാടും ചോദിച്ചറിഞ്ഞു. ഞങ്ങൾ വിട്ടിലേക്കും മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് മായ കൂട്ടുകാരിയേയും കുട്ടി ഇവിടെ വന്നു .എന്നോടു പറഞ്ഞു മറിയയേ വിളിക്കാൻ….. ഞാൻ മറിയയേ വിളിച്ചു. മറിയയോട് റെഡിയായി വരാൻ പറഞ്ഞു എന്നിട്ട് എന്നെ നോക്കി പറഞ്ഞു അമ്മച്ചി വിഷമിക്കണ്ട ഞങ്ങൾ മറിയയേ കൊണ്ടുപോകുകയാ അമ്മച്ചി ആഗ്രഹിച്ച പോലെ നഴ്സ് മരിയയായി ഞാൻ അമ്മച്ചിക്കു തിരിച്ചു തരും അതവരെ ഞങ്ങളോടപ്പം ഇവൾ താമസിക്കും ….. ഞാൻ മനസ്സില്ലാ മനസ്സോടെ മറിയയെ അവൾക്കൊപ്പം അയച്ചു: മായ പറഞ്ഞ പോലെ മറിയ നഴ്സായി.…….. കുവൈത്തിൻ ഒരു ആശുപത്രിയിൽ നഴ്സായി ജോലി നോക്കി ഇതിനിടയിൽ താഴെയുള്ളവരെ ഒരു നിലക്കാക്കി കല്യാണം കഴിപ്പിക്കുകയും ചെയ്തു പിന്നെ അവിടെയും ഇവിടെയും ആയി കുറച്ചു വസ്തുക്കൾ മേടിച്ചു താഴെയുള്ളവരുടെ കല്യാണം കഴിഞ്ഞതിനു ശേഷം ആണു ഇവൾടെ കല്യാണം കഴിഞ്ഞത് .. അതും ഈ പറഞ്ഞ പോലെ താഴെയുള്ളവരെ ഒരു നിലക്കാക്കാൻ വേണ്ടി കല്യാണം കഴിക്കാൻ മറന്നു പോയ ജോസെന്ന ജോസൂട്ടിയുമായി ‘ ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളൊന്നും ആയില്ല ….. ഞാൻ ഒരാൾ ഉള്ള തു കൊണ്ടാ രണ്ടുപേരുടേയും ബന്ധുക്കൾ എന്നു പറയുന്ന നന്ദിയില്ലാത്ത തെണ്ടികൾ ഇവരുമായി അകന്നു നിൽക്കുന്നത്…. അവർ അഗ്രഗണ്യൻ ന്മാരാ ഇവർക്ക് കൊച്ചുങ്ങൾ ഒന്നും ഇല്ലല്ലോ അപ്പോ ബാക്കിയുള്ള സ്വത്തുക്കൾ അവർക്കു പോന്നോളും എന്നവർക്കറിയാം ……
