നുണക്കുഴി

മലയാളം കമ്പികഥ – നുണക്കുഴി

എന്റെ ജീവിതത്തില ഇതുവരെയുള്ള ഓട്ടത്തിനിടയിൽ ഞാൻ വീണുപോയൊരു കുഴിയുണ്ട്…

നീ..പുഞ്ചിരിച്ചപ്പോൾ നിന്റെ പൂങ്കവിളിൽ വിരിഞ്ഞൊരാ.. നുണക്കുഴി…!

ഹായ് ഫ്രണ്ട്സ്, ഞാൻ ഒരു എഴുത്തുകാരിയല്ല. കഥകളെയും കവിതകളെയും ഇഷ്ടപെടുന്ന ഒരാളാണ്. കഥകളൊക്കെ ഇഷ്ടപെടുന്ന എനിക്ക്ഒരു കഥ എഴുതണമെന്ന് വല്ലാത്തൊരു ആഗ്രഹം, അങ്ങനെ ഞാനും എഴുതാൻ തീരുമാനിച്ചു ഒരു കഥ എന്റെ കഥ യിലെ കഥാപാത്രങ്ങക്ക് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ­ ആയി വല്ല ബന്ധം ഉണ്ടെങ്കിൽ അത് തികച്ചും സാങ്കൽപ്പികം മാത്രം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ­ ഒരു വട്ടപൂജ്യമായി പോയെന്നറിയാൻ വൈകുന്ന ഒരു കൂട്ടരുണ്ട് *Pravasikal*
കടം വീട്ടാനായി വീടുവിട്ടുപോയി തീരാത്ത കടങ്ങളുടെ നേതാവായി, പിന്നീട് നാട് മറന്നവരും ഇവരിലുണ്ട്
മാതാവിന്റെയും പിതാവിന്റെയും സ്നേഹവും ലാളനയും നേരിട്ട് കിട്ടാൻ ഭാഗ്യം ഇല്ലാത്തവരാ… എന്നിട്ടും അവരടിച്ച സ്പ്രേ യുടെ മണം നോക്കി നാട്ടുകാർ പറയും അവൻ ഭാഗ്യവാനാണെന്നും അവനെ പോലെ ആവണം എന്നും അവൻ ആഗ്രഹിച്ചത് പലതും കൊടുത്തത് മരുഭൂമിആണെങ്കിലും പിറന്ന മണ്ണിനോടുള്ള പ്രണയം കാത്തുസൂക്ഷിച്ചവർ പ്രവാസികൾ, ഉറ്റവരെയും ഉടയവരെയും പിറന്നമണ്ണിനേയും ഉപേക്ഷിച്ച് ഈ അറബ് നാട്ടിലേക്ക് പ്രതീക്ഷയുടെ ഒരു വലിയ ഭാണ്ഡം പേറി ചേക്കേറിയവർ,
#
തുരുമ്പ് പിടിച്ച ഈ ഇരുമ്പ് കട്ടിലിൽ എന്റെ തലയിണയെയും ചേർത്ത് പിടിച്ചു ഞാൻ പറയെട്ടെ ഞാനും ഒരു പ്രവാസിയാണ്

ഞാൻ വർക്ക് ചെയ്യുന്നത് ഒരു മെഡിസിൻ കമ്പനിയിലാണ് കമ്പനിയോട് ചേർന്നുതന്നെ ഒരു ചെറിയ ഫ്ലാറ്റിലാണ് താമസവും തരക്കേടില്ലാത്ത വർക്ക് ആണ്‌ അൽഹംദുലില്ലാഹ് കുഴപ്പമില്ലാത്ത ശമ്പളവും ഉണ്ട് കമ്പനിയിൽ നിന്ന്

നടന്നാൽ ഒരു 5 മിനിറ്റിനുള്ളിൽ റൂമിൽ എത്തും., നീണ്ട രണ്ടുവർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഞാൻ നാട്ടിലേക്കു മടങ്ങുകയാണ്…. $
അതുകൊണ്ടു തന്നെ ഞാൻ ഉച്ചക്കു ശേഷം ലീവ് ആണ്‌ ….കമ്പനിയിൽ ഉള്ളവരോടൊക്കെ യാത്ര പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു ;
റൂമിൽ ഞങ്ങൾ 5 പേരുണ്ട് ഞാനും നജീബ്ക്കയും,റഷീദ്ക്ക­യും, ആഷികും പിന്നെ ഞങ്ങളുടെ സ്വന്തം ഹമീദ്ക്കയും ഞങ്ങളുടെ റൂമിൽ ഏറ്റവും പ്രായം ഉള്ള ആളാണ് ഹമീദ്ക്ക. ഏറ്റവും മുകളിലത്തെ നിലയിലാണ് ഞങ്ങളുടെ റൂം, ഞാൻ ഫ്ലാറ്റിൽ ഉള്ള എന്റെ പരിചയക്കാരോടൊക്കെ യാത്ര പറഞ്ഞു നേരെ റൂമിലേക്ക്…….

നജീബ്ക്കയും റശീദ്‌കയും ഡ്യൂട്ടിക് പോവാൻ ഉള്ള തയ്യാറെടുപ്പിലാണ്

ആഷിഖ് ആണെങ്കിൽ അവന്റെ പ്രിയതമയുമായി ഫോണിൽ സൊള്ളിക്കൊണ്ടിരിക്കാ­….
അവൻ ഫുൾടൈം ഫോണിൽ തന്നെയാ, അവനെ കുറ്റം പറയാൻ പറ്റൂലാ
നിക്കാഹ്കഴിഞ്ഞു ഒരു മാസം തികയുന്നതിനു മുന്നേ കെട്ടിയ പെണ്ണിനെ തനിച്ചാക്കി സുന്ദരമായ നല്ല
നാളുകളും മോഹങ്ങളും കെട്ടിപ്പെറുക്കി തിരികേ പറന്നവന….
ഹമീദ്ക്ക ആണെങ്കിലോ അടുക്കളയിൽ പത്രങ്ങളോട് മല്ലിടുകയാ,

ഡാ….ആഷിഖ് വന്നോന്നു സഹായികടാ…., ഇ സവാള ഒന്നു അരിഞ്ഞു താട ഹമുക്കേ….
ഹമീദ്ക്ക അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറയുന്നുണ്ട്
അഷികനാണെങ്കിൽ അത് കേട്ടാ ഭാവം പോലും ഇല്ലാ

“അസ്സലാമുഅലൈക്കും അമീദ്ക്കാ “

“വ അലൈകുംസലാം”

ഹമീദ്ക്ക സലാം മടക്കി
ഹാ നീ നേരത്തെ പോന്നോ.
ആ ഞാൻ ഉച്ചവരെ ഡ്യൂട്ടിക് നിന്നൊള്ളു
നാട്ടിൽ പോവുന്നത് പ്രമാണിച്ച്
മ് നന്നായി പെട്ടി ഒക്കെ പാക്ക് ചെയ്യാനുള്ളതല്ലേ
ഇതിനിടയിൽ ആഷിക് ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ അടുത്തേക് വന്നു
ടാ നീ പോയി നന്നായി ഒന്നു ഉറങ്ങിക്കോ പെട്ടി ഒക്കെ ഞങ്ങൾ കെട്ടികൊളാം
ഓ നിന്റെ ഫോൺ ചെവിന്നു എടുത്തിട്ട് വേണ്ടേ പെട്ടികെട്ടാൻ ഒന്നു പോ.. പഹയാ
എന്താണ് ഹമീദ്ക്ക ഇങ്ങള് ഇങ്ങനെ !ഇങ്ങള് തന്നെ ഇതൊക്കെ പറയണം
:ന്റെ ബീവിയെ കണ്ണുനിറച്ചുകാണാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല, ഞാൻ എന്റെ മൊഞ്ചത്തിന്റെ സൗണ്ടെങ്കിലും ഒന്നു കേട്ടോട്ടെ ഇക്കാ
ഓ നീനക്കുമാത്രല്ല ബീവി ഉള്ളൂ ?;
എന്നും പറഞ്ഞു ഇക്ക അടുക്കളയിലേക്ക് പോയി, കുക്കിങ്ങുഡ്യൂട്ടി ഇന്ന് ഇക്കാക് ആണ്‌
ആഷിക്കും കൂടെയുണ്ട്, ഞാൻ ഡ്രസ്സ് എല്ലാം അഴിച്ചുവെച്ച് ബാത്‌റൂമിൽ പോയി ഒന്നു ഫ്രഷ് ആയി വന്നപ്പോഴേക്കും റഷീദ്ക്കയും നജീബ്ക്കയും എന്നെ വെയിറ്റ് ചെയ്തിരിക്കയിരുന്നു
ഹാ നിങ്ങള് ഡ്യൂട്ടിക് പോവാണോ
?:
ആ ഞങ്ങൾ നിന്നേം വെയിറ്റ് ചെയ്തിരിക്കാ !
രാത്രി 12 നല്ലേ ഫ്ലൈറ്റ്
അതേ പുലർച്ചെ 4 നു കൊച്ചിലെത്തും
ന്ന ഞങ്ങൾ ഇറങ്ങാണ്, യാത്ര ഒക്കെ സുഗമാവട്ടെ, നാട്ടിൽ എത്തീട്ടു വിളിക്കണം എന്നും പറഞ്ഞു റഷീദ്ക്ക എന്റെ നേരെ ഒരു കവർ നീട്ടീട്ടു പറഞ്ഞു
ഇത് കുട്ടികൾക്കു കുറച്ചു ചോക്ലേറ്റ് ആണ്‌, നിനക്കു ബുദ്ധിമുട്ടിലെങ്കിൽ വീട്ടിൽ കൊണ്ടു പോയി കൊടുക്ക് ഇല്ലെങ്കിൽ അനിയൻ വന്നു വാങ്ങിച്ചോളും
! എന്താ റഷീദ്ക്ക ഈ പറയുന്നേ എനിക്ക് ബുദ്ധി മുട്ടോ ഞാൻ ഇത് ഇങ്ങളെ പെരേല് കൊണ്ടോയി കൊടുത്തോളം എന്നും പറഞ്ഞു അത് വാങ്ങി വെച്ചു്,
ന്നാ ഓക്കേ പോയിവന്നിട്ട് കാണാം,, സലാം പറഞ്ഞു അവർ ഡ്യൂട്ടിക് പോയി..
ആഷിക്കും ഹമീദ്ക്കയും കുക്കിങ്ങിലാണ്, ഞാൻ കുറച്ചു നേരം ഒന്നു മയങ്ങ ട്ടേ ,
കട്ടിലിൽ കയറി കിടന്നതും എന്റെ ഫോൺ റിംങ്‌ ചെയ്തു @#$@#$$@@$
മസ്‌ക്കറ്റിൽ നിന്ന്
അളിയന്റെ call ആയിരുന്നു അത്. ഞാൻ ഫോണെടുത്തു,

ഹലോ .
അസ്സലാമുഅലൈക്കും
വ അലൈകും സലാം, എന്തൊക്കെ അളിയാ വിശേഷങ്ങൾ ?
അൽഹംദുലില്ലാഹ്, സുഖമാണ്, നാട്ടിൽ പോവുന്നതിനുള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ ?
മ് , ഇനി പെട്ടി കെട്ടാൻ കൂടിയുണ്ട് , സാധനങ്ങൾ ഒക്കെ വെള്ളിയാഴ്ച പോയി വാങ്ങിച്ചു
മ് പൊന്നൂസിന്റെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും ല്ലേ ?
ആ അവൾക്ക് വിളിച്ചാൽ അതൊക്കെ തന്നെ അല്ലെ പറയാനുള്ളു..,

വെറുതെ ഓരോന്ന് വാങ്ങി കയ്യിലെ ക്യാഷ് ചിലവാക്കേണ്ടാ :.,നൂറു മോളെ നിക്കാഹ് നല്ലരീതിയിൽ നടത്തണം..
(നൂറുമോൾ എന്റെ കുഞ്ഞനിയത്തി ആണ്)‌
അതൊന്നും കൊഴപ്പല്ല അളിയാ നമ്മടെ പൊന്നൂസിനല്ലേ.. പിന്നെ നിക്കാഹിനുള്ളതൊക്കെ ഞാൻ കരുതി വെയ്ച്ചിട്ടുണ്ട് *
മ് ഷാഹിനക്ക് വിളിച്ചപ്പോ നീ രണ്ടു ദിവസായി വിളിച്ചിട്ടെന്ന് പറഞ്ഞു,, ?

(ഷാഹിന എന്റെ ഇത്ത ആണ്‌ )
ആ പോവുന്നതിനു മുന്നേ ഒന്നു വിളിക്കണം
ജോലി തിരക്ക് ഉള്ളത്കൊണ്ടാ വിളിക്കാത്തത്
മ് നാട്ടിൽ എത്തിയ നിന്നെ കൊണ്ടു പെണ്ണ് കെട്ടിക്കാനാ അവളുടെ പ്ലാൻ !
ഞാൻ ഒന്നു ചിരിച്ചു കൊണ്ടു അളിയന് മറുപടി കൊടുത്തു
പിന്നെ, .. എയർപോർട്ടിൽ എന്റെ ഫ്രണ്ട് നാസർ കാറുമായി വരും നിനക്കു അറിയില്ലേ അവനെ ?
.
ആ അറിയാം
മ്. ന്ന ഒക്കെ ഞാൻ ഡ്യൂട്ടിലാണ് നീ നാട്ടിൽ എത്തീട്ടു വിളിക്ക് :
ആ.
സലാം പറഞ്ഞു അളിയൻ ഫോൺ കട്ട് ചെയ്തു
ഇത്താക് ഒന്നു വിളിക്കണം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോഴേക്കും ദാ ഇത്താടെ ഒരു മിസ് കാൾ
പടച്ചോനെ, പണിയായിട്ടുണ്ട് : ഇനി വിളിച്ചാൽ പരാതിയുടെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും
(ഞാൻ നാട്ടിൽ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല അവരെ ഒന്നു ഞെട്ടിക്കാനാ എൻറെ പ്ലാൻ )
പെട്ടെന്ന് തന്നെ ഞാൻ കാൾ ചെയ്തു പ്രതികരണം ഞാൻ പ്രതിക്ഷിച്ചത് പോലെ തന്നെ

Leave a Reply

Your email address will not be published. Required fields are marked *