ഇനി ഇങ്ങനത്തെ വൃത്തികേട് ഒന്നും കാണിക്കരുത് ട്ടോ. അത് പോട്ടെ നീ എന്നു മുതലാടാ ബീഡി വലി തുടങ്ങിയത്. അമ്മ വരട്ടെ. ചതിക്കല്ലേ എന്റെ പൊന്നു ചേച്ചി. ഈ പാവം എങ്ങനെയെങ്കിലും ജീവിച്ചൊട്ടെ. ഇതും പറഞ്ഞു ഞങ്ങൾ രണ്ടു പേരും കുറെ ചിരിച്ചു. ചിരിയൊക്കെ കഴിഞ്ഞു ചേച്ചി ഉടനെ തന്നെ കുറച്ചു മാറി അങ്ങിരുന്നു.
ചേച്ചിയെ, ആദ്യം എന്നെ കുറെ ചീത്ത വിളിച്ചില്ലേ, ഇപ്പോ ദേഷ്യം ഒക്കെ മാറിയോ. ഇന്നലെ തൊട്ട് മനസ്സില് കിടന്നു വിങ്ങുവായിരുന്നു. ഇതാരോടെങ്കിലും പറയാൻ പറ്റുമോ. അപ്പോഴാണ് അമ്മ പോയപ്പോ നിനക്കു ഒരു കാപ്പി ഇട്ടു കൊടുക്കണം ന്നു പറഞ്ഞിട്ട് പോയത്. ഞാൻ പിന്നെ വേറെ ആരോടാ ഇതൊക്കെ പറയുന്നത്. പോട്ടെടാ അതൊക്കെ എപ്പോഴേ പോയി ചേച്ചി. സന്ധ്യയായി. ചേച്ചി പോകുന്നില്ലേ. അവർ രഘുവേട്ടനെയും കൊണ്ട് ആണ് പോയത്. വണ്ടിയോടിക്കാൻ. നീയറിഞ്ഞില്ലേ. ഞാൻ നല്ല ഉറക്കമായിരുന്നു. അപ്പോ ഇന്ന് അപ്പൻ അടിച്ചു കോൺ തെറ്റിയായിരിക്കും വരുന്നത്. പിന്നെ ചേച്ചി നന്നായിട്ട് പഠിക്കുമായിരുന്നോ? നന്നായിട്ട് പഠിച്ചു എന്തെങ്കിലും ഒക്കെ ആയിത്തീരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്കു വിധിച്ചത് ഇതാണ്. സാരമില്ല ചേച്ചി. എല്ലാർക്കും എല്ലാം കിട്ടില്ലല്ലോ. കിട്ടുന്നത് കൊണ്ട് സന്തോഷമായിട്ട് ജീവിക്കണം. മൊട്ടെന്നു വിരിയാത്ത നീയാണോ ടാ തത്ത്വം പറയുന്നെ. നന്നായിട്ട് പഠിച്ചു വലിയ നിലയിലെത്താൻ നോക്കൂ. ഞാൻ എല്ലാ നിലയിലും എത്തിക്കൊള്ളാം. ഉപദേശിക്കാതിരുന്നാൽ മാത്രം മതി. ഞാൻ നിന്നെ ഉപദേശിക്കുകയും ചെയ്യും നിന്നെ നന്നാക്കുകയും ചെയ്യും. പോടീ പെണ്ണുംപിള്ളേ. എടാ നീ ഇത്രക്കായോ. ഈ നാക്കൊക്കെ എവിടുന്ന് വന്നു. ഒത്തിരി സംസാരിക്കാനൊക്കെ പഠിച്ചല്ലോ. ഇതെങ്ങനെ സംഭവിച്ചു. എല്ലാം ചിലപ്പോ ഇന്നലത്തെ കാഴ്ചകളുടെ പരിണത ഫലമായിരിക്കും. ആർക്കറിയാം. ട ട തെമ്മാടി. നീ പോടീ. ഞാൻ ചിരിച്ചു കൊണ്ട് ഓടി. ചേച്ചി പുറകെയും. വീടിന് ചുറ്റും രണ്ടു വട്ടം ഓടി ചേച്ചി മടുത്തു. മടുത്തിരുന്ന ചേച്ചിയുടെ ചെവിയിൽ പോയി ഞാൻ പറഞ്ഞു. നല്ല സുന്ദരിയാട്ടോ.
അപ്പോഴേക്കും സന്ധ്യയായി ഉമ്മറത്തെ ലൈറ്റ് ഒക്കെയിട്ട് വീണ്ടും വർത്താനം പറഞ്ഞിരുന്നു. ഞങ്ങൾ എന്റെ സ്കൂളിനെ കുറിച്ചും കൂട്ടുകാരെ കുറിച്ചും ചേച്ചിയുടെ വീട്ടുകാരെ പറ്റിയും നാടിനെ പറ്റിയും ഒക്കെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ടാ, എനിക്കു ഒരു കാര്യം സീരിയസ് ആയി പറയാനുണ്ട്. നീ കുറച്ചു നേരമായി നല്ല പോലെ ചോര കൂടിക്കുന്നുണ്ട്. അത് ഞാനങ്ങ് സഹിക്കും. ഞാൻ നിന്നോടു അടുത്ത് പെരുമാറുന്നു എന്നു കരുതി ഒരിക്കലും അത് മുതലെടുക്കാൻ നോക്കരുത്. ഞാൻ സമ്മതിക്കില്ല. നമുക്ക് നല്ല കൂട്ടുകാരാവാം. നിനക്കു പറ്റിയ പ്രായമാവുമ്പോൾ വേണ്ടതൊക്കെ നടക്കും. പക്ഷേ അതിപ്പോഴല്ല. എന്റെ പൊന്നു ചേച്ചി, അത് വിട്. ഞാൻ ചേച്ചിയെ വളക്കുന്നില്ലേ. അല്ലെങ്കിൽ തന്നെ വളയ്ക്കാൻ പറ്റിയ ചളുക്ക്. പോടാ നാറി, പിന്നെന്തിനാടാ ഒളിഞ്ഞു നോക്കിയത്.
അപ്പോഴേക്കും ഒരു ജീപ്പിന്റെ വെട്ടം വന്നു. അപ്പനും അമ്മച്ചിയും രഘുവേട്ടന്റെ കൂടെ തിരിച്ചു വന്നു. രഘുവേട്ടന്റെ കൂടെ തിരിച്ചു പോകാനിറങ്ങിയ ചേച്ചി തിരിഞ്ഞു നിന്നു പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ. എന്നതാടി മോളെ എന്നമ്മച്ചി ചോദിച്ചപ്പോൾ എന്റെ ചങ്കൊന്നു പിടച്ചു. ഒന്നുമില്ലെന്നെ, മര്യാദക്ക് പത്താം ക്ലാസ്സ് പാസാവൻ പാറഞ്ഞതാണെ ന്നു പറഞ്ഞു ചിരിച്ചു കൊണ്ട് ചേച്ചി അങ്ങ് പോയി. അതോട് കൂടി ഞങ്ങൾ കട്ട കമ്പനി ആയി. ഞങ്ങൾ രണ്ടു പേരും മാത്രമുള്ളപ്പോൾ ചിലപ്പോൾ അന്നത്തെ കുളി പറഞ്ഞു കളിയാക്കും എന്നല്ലാതെ ചേച്ചിയെ കുറിച്ച് മോശമായിട്ട് ഞാൻ ചിന്തിച്ചതെയില്ല.
അങ്ങനെ ക്രിസ്മസ് അവധിയായി. ക്രിസ്മസ് കൂടാൻ ചിറ്റപ്പന്മാരും കുടുംബവും കുഞ്ഞമ്മമാരും കുടുംബവും വീട്ടിലേക്കു വന്നു. രണ്ടു മൂന്നു കൊല്ലം കൂടിയാണ് എല്ലാരും ഒന്നിച്ചു ഞങ്ങളുടെ വീട്ടിൽ കൂടുന്നത്. ഈ വർഷത്തെ പ്രധാന ചർച്ച എന്റെ ഭാവി ആയിരുന്നു. 10 കഴിഞ്ഞു ഞാൻ എന്തു ചെയ്യും. എന്റെ കസിൻ ചേട്ടന്മാരൊക്കെ ചെയ്ത പോലെ കട്ടപ്പന പ്രീ ഡിഗ്രീ ആയിരുന്നു എന്റെ ലക്ഷ്യം. നാട്ടിൽ തന്നെ നിക്കാമല്ലോ എന്നായിരുന്നു.
