ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് – 1 1അടിപൊളി  

പക്ഷേ തുടക്കത്തിലേ തന്നെ അതൊക്കെ എടുത്തു വീട്ടുകാരെല്ലാം കൂടെ വലിച്ചു കീറി. കാരണമുണ്ട്. അവന്മാരെല്ലാം നാട്ടിൽ തന്നെ കൃഷിയുമായി കൂടി. എന്റെ ചിറ്റപ്പന്മാരൊക്കെ കട്ടപ്പന – കാഞ്ചിയാർ – വണ്ടൻമേട് പരിസരത്തായിരുന്നു. പക്ഷേ എന്റെ 2 കുഞ്ഞമ്മമാരെ കെട്ടിച്ചത് പാലായിലും പ്രാന്ത പ്രദേശത്തുമായിരുന്നു. പണ്ട് തൊട്ടേ ഞങ്ങൾ കുടിയേറ്റ ക്രിസ്ത്യാനികൾക്ക് ഈ കോട്ടയവും പാലായും വിട്ടൊരു കളിയില്ല. ആണ്മക്കൾ മരണ പണി പണിതു മലമൂട്ടിൽ കിടന്നാലും പെണ്മക്കളെ കണ്ട മലമൂട്ടിൽ നിവൃത്തിയുണ്ടെങ്കിൽ ഒരിക്കലും കെട്ടിച്ചു വിടില്ല. എന്റെ കുഞ്ഞമ്മമാരും കെട്ടിയോൻമാരും തിരുവനന്തപുരത്താണ് കുറ്റിയടിച്ചിരിക്കുന്നത്.

ഒരാളുടെ കെട്ടിയോൻ സെക്രറ്റേറിയറ്റിൽ ജോലിയും പിന്നെ എൽഐസി ഒക്കെയായി വലിയ സെറ്റപ്പ് ആണ്. മറ്റേ കുഞ്ഞമ്മയുടെ കെട്ടിയോൻ ആണെങ്കിൽ PWD യിൽ എന്തോ നല്ല ജോലിയും പിന്നെ കുറെ വസ്തു കച്ചവടവും ബിസിനസ്സ് ഒക്കെയുണ്ട്. രണ്ടു പേർക്കും ഓരോ കുട്ടികൾ. അവർ രണ്ടും ഏതോ ബോർഡിങ് സ്കൂളിൽ ആയിരുന്നു. ഞങ്ങളെ കാണാൻ വരുന്നത് തന്നെ പൊങ്ങച്ചം പറയാൻ ആണ്. അപ്പോ പറഞ്ഞു വന്നത് ഇവരെല്ലാം കൂടെ എന്റെ വിദ്യാഭ്യാസം അന്താരാഷ്ട്ര പ്രശ്നമാക്കി. അവസാനം തീരുമാനിച്ചു. തിരുവനന്തപുരം. അത് കേട്ടതോട് കൂടി ഹോസ്റ്റൽ ജീവിതം വയ്യ എന്നു പറഞ്ഞു ഞാൻ സീൻ ആക്കി. അവിടെയും അവരെന്നെ വെട്ടി നിരത്തി. ഏതെങ്കിലും കുഞ്ഞമ്മമാരുടെ വീട്ടിൽ നില്ക്കാൻ കല്പനയും വന്നു.

ക്രിസ്മസ് എല്ലാരും കൂടെ നാശമാക്കി. അവർ പോയതിന് ശേഷമാണ് ലത ചേച്ചിയെ വീട്ടിലേക്കു കണ്ടത്. എവിടായിരുന്നു ചേച്ചി . തട്ടി പോയെന്ന കരുതിയത്. ഓഹ് അവരൊക്കെ വന്നത് കൊണ്ടാടാ ഞാൻ അധികം ഇങ്ങ് വാരാത്തെ. അത് ചേച്ചിയുടെ ബുദ്ധിയായിരുന്നു, അല്ലെങ്കിൽ പണികാരി പെണ്ണിനെ വീട്ടിൽ കയറ്റി അവളാണ് വീട് ഭരിക്കുന്നത് എന്നൊക്കെ കുഞ്ഞമ്മമാർ പറയും. മുന്പ് പറഞ്ഞിട്ടുമുണ്ട്.

നിന്നെ നാട് കടത്താനുള്ള പരിപാടി എവിടം വരെയായേടാ. ഓഹ് ഞാനൊന്ന് പത്തു കഴിഞ്ഞു കിട്ടിയാൽ എന്നെ അങ്ങോട്ടു പറപ്പിക്കും അപ്പനുംഅമ്മയും. പത്തു ജയിക്കുമോടാ. ജയിച്ചാൽ നിനക്കു കൊള്ളാം.

അതും പറഞ്ഞു ചേച്ചി പോയി.അങ്ങനെ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു റിസൽറ്റ് വന്നു. ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ തിരുവനന്തപുരത്ത് അഡ്മിഷൻ കിട്ടാൻ എല്ലാ കോളേജിലും ആപ്ലിക്കേഷൻ കുഞ്ഞമ്മമാരും അങ്കിൾ മാരും കൂടെ കൊടുത്തു. ഇതിനിടെ എന്നെ എവിടെ നിർത്തൂം എന്നത് സംസാര വിഷയമായി.

എന്നെ സ്വന്തം വീട്ടിൽ നിർത്താൻ കുഞ്ഞമ്മമാർ അങ്കം വെട്ട് തന്നെയായിരുന്നു. അവിടെ താമസിക്കാൻ ചെന്നപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. അത് വഴിയേ പറയാം. എന്റെ കുഞ്ഞമ്മമാരെ പരിചയപ്പെടുത്തിയില്ലല്ലോ. മേഴ്സി ആന്റണി , സെലീന ജോയി എന്നിവരാണ് ആ മഹതികൾ. പറഞ്ഞ പോലെ രണ്ടും സ്വല്പം പൊങ്ങച്ചകാരികളാണ്. ശ്രീകാര്യത്തും പേരൂർകടയിലും ആയിട്ടാണ് രണ്ടു പേരും താമസം. പട വെട്ടിനു ശേഷം ആരും വീഴുന്നില്ലാ എന്നു കണ്ടപ്പോൾ കാരണവർ അതായത് എന്റെ ഉടയോനായ അപ്പൻ ഉത്തരവിട്ടു. ഇത്രയും സ്നേഹം ഉള്ള നിങ്ങളുടെ കൂടെ അവൻ മാറി മാറി താമസിക്കും. സഭ പിരിഞ്ഞു. കുഞ്ഞമ്മമാരിൽ മൂത്തത് എന്ന നിലയിൽ ആദ്യം മേഴ്സി കുഞ്ഞമ്മയുടെ കൂടെ ആണ് എന്റെ വാസം തീരുമാനിക്കപ്പെട്ടത്.

ഞാൻ പോകുന്നതിൽ ലത ചേച്ചിക്ക് അല്പം സങ്കടം ഉണ്ടായിരുന്നു. എനിക്കു സങ്കടത്തേക്കാൾ അധികം ടെൻഷൻ ആയിരുന്നു. അങ്ങനെ പോകാനുള്ള ദിവസം അടുത്തെത്തി. പാക്കിങ് ഒക്കെ കഴിഞ്ഞു. 2 ബാഗ് മാത്രമേയുള്ളൂ. എന്നെ കൊണ്ട് പോകാൻ തിരുവനന്തപുരത്ത് നിന്നു കാറോ വീട്ടിലെ ജീപ്പോ ഓടിയില്ല. കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നു ആനവണ്ടി പിടിച്ചു കോട്ടയം. അവിടുന്ന് അടുത്ത വണ്ടി പിടിച്ചു തലസ്ഥാനം. അഡ്രെസ്സ് കൈയിലുണ്ട്. തപ്പി പിടിച്ചു അങ്ങ് ചെല്ലണം. ആത്രേയുളൂ. കഷ്ടപ്പെട്ട് പോയി പഠിക്കണം എന്റെ മോൻ എന്നതാണ് അപ്പന്റെ ലൈൻ. എനിക്കു സ്വന്തമായിട്ട് അഭിപ്രായ സ്വാതന്ത്ര്യം തരാത്ത മോഡേൺ ഫാമിലി ആയിരുന്നു ഞങ്ങളുടേത്.

Leave a Reply

Your email address will not be published. Required fields are marked *