ഡോക്ടർ തിരക്കിലാണ് – 4

മലയാളം കമ്പികഥ – ഡോക്ടർ തിരക്കിലാണ് – 4

ശനിയാഴ്ച വൈകുന്നേരം ഞാൻ മെഡിയ്കൽ കോളജിൻറെ ഗേറ്റിന് സമീപം ബൈക്കിൽ നിന്ന് ഇറങ്ങാതെ തന്നെ റസിയയുടെ വരവും കാത്ത് നിൽക്കുമ്പോൾ കണ്ടു…. ദൂരെ നിന്നും കൂട്ടുകാരികളുടെ ഒപ്പം നടന്ന് വരുന്ന എൻറെ റസിയയെ…!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇറങ്ങിയതും ചുറ്റുപാടും അകലേയ്ക് നോക്കിനോക്കിയാണ് അവളുടെ വരവ്…! തലയിൽ തട്ടമില്ല!

എൻറെ ബൈക്കാണ് ഈ നോക്കുന്നത്…!

മനപൂർവ്വം തന്നെ അവൾ വരുന്ന വഴി നോക്കിയാൽ കാണില്ലാത്ത വിധമാണ് എൻറെ നിൽപ്പ്!

വരില്ല ബസ്സിന് പോന്നാൽ മതി എന്ന് ഞാൻ കടുപ്പിച്ച് പറഞ്ഞിട്ടും ഞാൻ ചെല്ലുമെന്ന് അവൾ ഉറച്ച് വിശ്വസിയ്കുന്നുണ്ട്…!

അവൾ മെയിൻഗേറ്റ് കടന്ന് ഹോസ്റ്റലിലേയ്കുള്ള വഴിയിലേയ്ക് തിരിഞ്ഞതും തൊട്ട് മുൻപിൽ ബൈക്കിൽ ഞാൻ!

എന്നെ കണ്ടതും ഇരുണ്ട് മ്ളാനമായി കിടന്ന ആ മുഖം റംസാൻപൂനിലാവ് പോലെ വിടർന്നു…..!

“എനിക്കറിയാരുന്നു എന്റിക്കാ വരുമെന്ന്. ഞാനിപ്പ ബാഗെടുത്തോണ്ട് വരാവേ…”

അവൾ നടന്ന് നീങ്ങി. പത്ത് മിനിട്ടിനുള്ളിൽ പുറത്തൊരു ബാഗുമായി അവൾ വന്ന് ബൈക്കിൽ കയറി. നെറ്റിയിൽ ഒരു ചുവന്ന പൊട്ടുമുണ്ട്!

വലംകൈ എൻറെ വയറുവഴി വട്ടംചുറ്റി എന്നോട് ചേർന്നിരുന്നു.
മാറിലെ പഞ്ഞിക്കൂമ്പാരം എൻറെ പുറത്ത് അമർന്നു!

ഞാൻ ബൈക്ക് മുൻപോട്ട് എടുത്ത് കൊണ്ട് ചോദിച്ചു:

“ൻറെ റസിയാ…. നിനക്കൊന്നനങ്ങി നടന്നാലെന്താ…?”

“ന്റിക്കാ കുണ്ടി കെടന്നടിയ്കും! അല്ലാണ്ടുതന്നെ ഇങ്ങനെ നടന്നിട്ടുപോലും ഓരോ വൃത്തികെട്ടവമ്മാരുടെ നോട്ടം കാണണം!
ഞാനെന്തുചെയ്യാനാ അതു വലുതായിപ്പോയതെൻറെ കുറ്റാണോ…?”

വളരെ ഗൌരവത്തിലുള്ള അവളുടെ പറച്ചിൽ കേട്ട ഞാൻ പൊട്ടിച്ചിരിച്ചുപോയി!

“ൻറെ പെണ്ണേ! നിൻറെ നാണമൊക്കെ ഇതെവിടെപ്പോയി?”

“അതിന് ഞാനെപ്പളാ ശ്രീയേട്ടന്റടുത്ത് നാണിച്ചേ?”

ഉരുളയ്കുപ്പേരി പോലെ മറുചോദ്യം വന്നു! ഞാൻ സുല്ലിട്ടു!

ജന്മാന്തരങ്ങളുടെ ബന്ധമുള്ളവർക്ക് എന്ത് അപരിചിതത്വം! എന്ത് നാണം!

“എനിയ്ക് വെശന്നിട്ടുവയ്യ! ടൌണീന്നെന്തേലും കഴിയ്കണേ!”

വീണ്ടും പിന്നിലിരുന്ന് അവൾ പറഞ്ഞു!

ടൌണിൽ ചെന്ന് ഹോട്ടലിന് മുന്നിൽ വണ്ടി നിന്നതും റസിയ നിശബ്ദയായി! ഹോട്ടലിൽ കയറി ഫാമിലി റൂമിൽ ചെന്ന് ഇരുന്നിട്ടും അവൾ മിണ്ടുന്നില്ല!

വെയ്റ്റർ വന്ന് ചോദിച്ചപ്പോഴും “ശ്രീയേട്ടൻ പറ” എന്ന് പതിഞ്ഞ ശബ്ദത്തിൽ എന്നോട്!

“നീയീ തട്ടോം മാറ്റി പൊട്ടും തൊട്ടത് ശരിയായില്ല!
നിൻറെ ബന്ധുക്കൾ ആരെങ്കിലും യാധൃശ്ചികമായി കണ്ടാൽ നീയെന്ത് ചെയ്യും!”

“എന്ത് ചെയ്യാൻ! നേരേ വീട്ടിലേയ്കങ്ങ് പോരും!”

യാതൊരു കൂസലുമില്ലാതെ വളരെ നിസ്സാരമായ മറുപടി!

“വീട്ടിൽ നമ്മളെ കേറ്റുവെന്ന് അത്ര ഒറപ്പൊണ്ടോ നിനക്ക്..”

“യാതൊരൊറപ്പുമില്ല! ഒറപ്പ് പോയിട്ട് ഒരു പ്രതീക്ഷ പോലുമില്ല!
സ്വന്തം പെണ്ണിനെ പോറ്റണ്ട ചുമതല ആണിനാ! ഞാനെന്തിനാ ആവശ്യമില്ലാത്ത കാര്യോം ചിന്തിച്ച് തലപൊകയ്കുന്നേ!”

ഞാൻ ചിരിയോടെ തലകുലുക്കി!
നല്ല പാർട്ടി!
അവൾ പറഞ്ഞത് ശരിയാ രണ്ട് പ്രബലസമുദായങ്ങളിലെ പ്രമുഖരുടെ മക്കൾ!
നന്നായി പൊരുതി നിന്നാൽ മാത്രമേ പിടിച്ച് നിൽക്കാൻ കഴിയൂ!
അതൊന്നും ഇവളെ ബാധിയ്കാനും പാടില്ല!

റസിയ ഒരു കള്ളപ്പുഞ്ചിരിയോടെ എൻറെ നേരേ കടക്കണ്ണെറിഞ്ഞു:

“എൻറെ റൂംമേറ്റ് ശ്രേയയോടൊപ്പം ഞാനിന്നലെ അന്പലത്തിലും പോയി!
ഒരു കൊച്ചുവീട് ഇവിടെവിടേലും നോക്കിവെക്കുന്ന നല്ലതാ ട്ടോ! എപ്പളാ പിടിവീഴുകാന്ന് പറയാമ്പറ്റില്ലല്ലോ!”

ഭക്ഷണവും കഴിച്ച് ഞങ്ങൾ വീണ്ടും യാത്രയായി.

വണ്ടി മുന്നോട്ട് നീങ്ങിയതും റസിയ വീണ്ടും കൊച്ചുകുട്ടികളെ പോലെ വായ് തോരാതെ കലപില സംസാരിച്ചുകൊണ്ടേയിരുന്നു!

മെഡിക്കൽ കോളജിലെ കാര്യോം എൻട്രൻസ് എഴുതിയ കഥയും ഒക്കെയായി!

“ദേ കരിമ്പിൻജ്യൂസ്! എനിക്ക് ജ്യൂസുവേണം!”

വഴിയരികിൽ കരിമ്പിൻജ്യൂസ് കണ്ടതും റസിയ ബഹളം വെച്ചു!

ഞാൻ വണ്ടി തിരിച്ച് അവിടെ അടുപ്പിച്ചു.
വണ്ടി നിർത്തിയതും റസിയ നിശബ്ദയായി!

വായാടി വീണ്ടും പൂച്ചക്കുട്ടി! എൻറെ പിന്നിൽ മിണ്ടാതെ പമ്മി നിന്ന് ജ്യൂസ് കുടിച്ചു!
നല്ല ഇരുത്തം വന്ന അടക്കവും ഒതുക്കവുമുള്ള പെൺകുട്ടി! ഹോട്ടലിന് മുൻപിൽ വണ്ടി നിർത്തിയപ്പോളും ഇങ്ങനെ തന്നെ!
വീണ്ടും വണ്ടി വിട്ടപ്പോൾ പഴയപടി കിലുക്കാംപെട്ടി!

ഞാൻ അതിശയിച്ചുപോയി മനുഷ്യർക്ക് അവരുടെ ഇണയെ കണ്ടെത്തിയാൽ ഇത്ര പ്രസരിപ്പുണ്ടാവുമോ?

സ്വതവേ പരുക്കനായ ഞാൻ ഇത് ആസ്വദിയ്കുന്നതും സ്വയം എന്നിൽ വന്ന ഉണർവ്വിനെയും പറ്റി ചിന്തിച്ചപ്പോൾ ആ സംശയം മാറിക്കിട്ടി!

വീണ്ടും വിജനമായ കാടുകളിലൂടെ വണ്ടി സഞ്ചരിച്ചപ്പോൾ അടുത്ത ആവശ്യം!

“ഇക്കാ എനിക്ക് മുള്ളാമ്മുട്ടുന്നു!”

ഞാൻ പെട്ടന്ന് വണ്ടി ചവിട്ടി നിർത്തി.

“നീയിഞ്ഞെറങ്ങി വന്നേടീ ആ മോന്തയൊന്ന് കാണട്ടെ!”

കുസൃതി നിറഞ്ഞ ഒരു കള്ളപ്പുഞ്ചിരിയുമായി അവളെൻറെ മുന്നിൽ വന്ന് ബൈക്കിൻറെ ഹാന്റിലിൽ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ട് നിന്ന് പുരികക്കൊടി ഉയർത്തി കണ്ണുകൾ കൊണ്ട് എന്താ എന്ന് തിരക്കി!

ഞാൻ പരിതപിച്ച് താടിയ്ക് കൈയും കൊടുത്ത് തിരക്കി:

“സത്യത്തി നീ എൽകേജീലാണോ അതോ എംബീബിഎസ്സിനാണോ പഠിക്കുന്നേ….?”

“ശ്ശടാ… ഇതെന്നാ എൽകേജിക്കാർക്കേ മുള്ളാവൊള്ളോ?”

അവൾ ഓടി ആ പൊന്തക്കാടിനുള്ളിലേയ്ക് കയറി!

മുൻപ് പറഞ്ഞത് ശരിയാ!
വലിയ ചന്തികളുടെ ചലനഭംഗി കണ്ടാൽ ഏതവനും ഒന്ന് തുറിച്ച് നോക്കിപ്പോകും!

മൂത്രമൊഴിച്ച് വന്ന അവൾ ബൈക്കിൻറെ ഹാന്റിലിൽ പിടിച്ച് എൻറെ മുഖത്തിന് നേരേ മുഖം നീട്ടി….

“ഒരുമ്മേം കൂടി തന്നാ ഞാമ്മിണ്ടാതെ മിടുക്കിക്കുട്ടിയായി അടങ്ങിയിരുന്നോളാം”

ഹാന്റിലിൽ നിന്ന് പിടിവിട്ട ഞാൻ അവളെ വട്ടം പിടിച്ച് ആ ചുണ്ടിൽ അമർത്തി ചുംബിച്ചു!

വളരെ സന്തോഷവതിയായ അവൾ വീണ്ടും ബൈക്കിൽ കയറി.
പറഞ്ഞ് പറഞ്ഞ് വന്നപ്പോഴാണ് രണ്ട് വർഷങ്ങൾ ഞങ്ങൾ ഒരേ കോളജിലാണ് പഠിച്ചത് എന്നത് പരസ്പരം മനസ്സിലാകുന്നത്!

ഷാൾ എടുത്ത് തലവഴി ഇട്ട് നെറ്റിയിൽ നിന്ന് പൊട്ടും എടുത്ത് മാറ്റി അവൾ കൂട്ടുകാരിയുടെ സ്ഥലത്തെ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി…..

“മൺടേ കാലത്താറരയ്ക് ഇങ്ങ് വന്നേക്കണേ…!
ഞാനാറിൻറെ ബസ്സിനിവിടെ വന്ന് നിക്കാം ഇക്ക പൊക്കോ അഞ്ചുമിനിട്ടിനുള്ളിൽ ബസ്സുവരും”

“തിങ്കളാഴ്ച നിനക്കങ്ങ് പോകാമ്മേലേ റസിയാ!
ഞാനത്ര കാലത്ത് എന്നാ പറഞ്ഞ് വീട്ടീന്നിറങ്ങും”

“അതിപ്പ എനിക്കാണോ അറിയുന്നേ? എന്താന്നാ പറഞ്ഞിറങ്ങ്…”

ബസ്സ് വന്ന് അവൾ അതിൽ കയറിയതിന് ശേഷമാണ് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തത്…!
അവൾ ബസിലേയ്ക് കയറിയതും എന്തോ ഒരു ശൂന്യത… ഒരു വിഷമത വന്നെന്നെ വലയം പ്രാപിച്ചു!

Leave a Reply

Your email address will not be published. Required fields are marked *