ഡോക്ടർ തിരക്കിലാണ് – 4

“മോഹിനിയല്ലടാ മേനക!”

“ഇനി സിൽക്കായാലും നോപ്രോബ്ളം! നീ കാര്യമ്പറ”

“അത്ര വിശദമൊന്നുമില്ല! ഗായത്രീടെ കല്യാണം സ്റ്റിൽ ഞാനെടുക്കുന്നു. കെട്ട് കഴിഞ്ഞു വധൂവരന്മാർ യാത്രയായി.
അവളെന്റടുത്ത് വന്നു….
അവക്ക് ഒറ്റയ്കൊന്ന് അത്യാവശ്യമായി കാണണം കണ്ടേ പറ്റൂ അവള് പഠിക്കുന്ന കോളജിലോട്ട് ചെല്ലണം എന്ന് പറഞ്ഞു!

“അപ്പ നീയെന്ത് പറഞ്ഞു? എന്നിട്ടവടെ കോളേജി പോയോ?”

ആകാംഷ അടക്കാൻ വയ്യാതെ വർഗ്ഗീസ് ഇടയ്ക് കയറി ചോദിച്ചു!

“അപ്പോൾ ശ്രീക്കുട്ടി അങ്ങോട്ട് വന്നത് കൊണ്ട് എനിയ്കൊന്നും
പറയാൻ പറ്റിയില്ല!
രണ്ട് ദിവസം കഴിഞ്ഞ് വൈകുന്നേരം ഞാനവടെ കോളജി ചെന്നു.
എന്നെ കണ്ടതും അവൾ വന്നെൻറെ ബൈക്കിന് പിന്നിൽ കയറി വണ്ടി വിടാൻ പറഞ്ഞു ഞാൻ വിട്ടു!
ഞാനില്ലാതെ അവക്ക് ജീവിക്കാൻ പറ്റില്ല എന്നെ അവക്ക് വേണോന്ന് പറഞ്ഞു ഞാൻ സമ്മതിച്ചു!”

“കർത്താവേ….! എന്നിട്ട്!”

അവൻ വായ് പൊളിച്ചപടി ഇരുന്നിട്ട് ചോദിച്ചു.

“എന്നിട്ടെന്താ? ഇന്നവടെ കോളജിന്റവിടപ്പോയി അവടത്തെ രജിസ്റ്ററോഫീസി മുപ്പത് ദിവസം കഴിഞ്ഞ് രജിസ്റ്ററുകല്യാണം നടത്താനൊള്ള നോട്ടീസിടീപ്പിച്ചു!”

“നീയൊന്നെന്നെ ഞുള്ളിക്കേടാ!
ഒരു പെണ്ണ് കാണണോന്ന് പറഞ്ഞു….. ചെന്നു കണ്ടു!
കെട്ടണോന്ന് പറഞ്ഞു…. കെട്ടി!
നീ ശ്രീക്കുട്ടനോ അവൻറെ രൂപത്തി എന്നെ പിടിക്കാൻവന്ന പ്യായോ..?”

“തമാശിക്കാതെടാ അച്ചായാ! പ്രശ്നമതല്ല! അവള് മുസ്ളീമാ…”

“ഹീ….ഹീ….ഹീ…..”

അവൻ കളിയാക്കിച്ചിരിച്ച് ആ ചിരിക്കിടയിൽ പറഞ്ഞു:

“അപ്പനും ചേട്ടമ്മാരൂടെ പത്ത്!
അവരുടെ മക്കള് നിൻറെ ചേട്ടമ്മാരു ഏഴ്!
ഞാനുമാ ഗ്രൂപ്പിലായി! അപ്പടോട്ടല് പൈനെട്ട്!
ഈ പൈനെട്ടുപേരെ താങ്ങാനൊള്ള ഏക്കവീ ബാഡിക്കുണ്ടോ! ഹീ ഹീ ഹീ…!”

“ഇത് തമാശിക്കാനൊള്ള കാര്യവല്ല! നീ കളി വിട്…”

ഞാൻ ഗൌരവത്തിൽ പറഞ്ഞു!

“ആട്ടെ കടുവയെ മെരുക്കിയ ആ സുന്ദരി ആരാ? ഇവിടുള്ളതാണോ?
ആരായാലും ഓൾക്കാദ്യം എൻറെ വക മുട്ടനൊരു സല്യൂട്ട്..!”
“നിനക്കറിയാരിക്കും.
പക്ഷേ എനിക്കറിയില്ലാരുന്നു ഇവിടുന്നൊരു രണ്ട് കിലോമീറ്ററ് പോയാമതി!
ബാപ്പേ നമുക്കറിയാം അച്ചന്റേം പപ്പേടേമൊക്കെ കൂട്ടുകാരൻ മമ്മൂട്ടിക്കാ!
മമ്മൂട്ടിക്കാൻറെ എളേ മോളാ കക്ഷി!”

“കർത്താവേ റസിയയോ? ഇപ്പ മെഡിസിനു പഠിയ്കുന്ന റസിയ…????”

പ്രേതത്തെ കണ്ട് പേടികിട്ടിയ മുഖഭാവത്തോടെ വർഗ്ഗീസ് ഇരുകൈകളും തലയിൽ വച്ചു!

“നിനക്കറിയാവോ അവളെ! അവളും നമ്മട കോളജീ തന്നാ പ്രീഡിഗ്രിയ്ക് പഠിച്ചത് പറഞ്ഞ് വന്നപ്പഴാ ഞങ്ങൾ രണ്ടാൾക്കും അത് പിടികിട്ടുന്നേ!”

“അറിയാവോന്നോ! ടാ എൻറെ ശാലിനീടെ കൂട്ടുകാരിയാ ഈ റസിയ!
ഏതാടീ ആ തട്ടമിട്ട പെണ്ണെന്നവളോടു ചോദിച്ചപ്പ അവടെ നേരേ നോക്കിയാ ഞാന്നിൻറെ കണ്ണുകുത്തിപ്പൊട്ടിക്കൂന്നാ ശാലിനി പറഞ്ഞേ!
സത്യത്തി പിന്നീടടുത്ത് കഴിഞ്ഞാ ശാലിനി പറയുന്നത് അവളിങ്ങനെ വാശിക്ക് ആണുങ്ങളെ പിടിച്ച് കളിപ്പിക്കുന്നേൻറെ പിന്നിലെ കഥ! അത് പിന്നെ പറയാം!
പെണ്ണുങ്ങളായാ എന്നേപ്പോലല്ല റസിയേപ്പോലെ വേണം ജീവിക്കാനെന്ന് അവൾ കണ്ണും നിറച്ചോണ്ടു പറയും!”

ഞാൻ അഭിമാനം നിറഞ്ഞ പുഞ്ചിരിയോടെ എൻറെ റസിയയെ അവൻ പുകഴ്ത്തുന്നത് കേട്ടിരുന്നു.

“രജിസ്റ്റർ ചെയ്യുന്നതോടെ പ്രശ്നങ്ങൾ തീരുകല്ലടാ കോപ്പാ തുടങ്ങുവാ!
രണ്ടു വിഭാഗങ്ങളുടേയും എതിർപ്പ് എന്തെല്ലാം വരുന്നു!
ആ വരുന്നടത്ത് വച്ച് കാണാം!

അവടെ പഠിപ്പ് തീരാൻ മൂന്നര വർഷം കൂടിയൊണ്ട് അതുവരെ ആരുമിത് അറിയണ്ടാന്നാ ഞങ്ങടെ തീരുമാനം!

എന്നാണേലും ഒരു മാസം കഴിഞ്ഞു പോയി രജിസ്റ്ററ് ചെയ്യാം!

എൻറെ ഭാര്യേ എനിക്ക് തരുവേലന്നോ വേണ്ടാന്നോ ആർക്കും പറയാൻ പറ്റില്ലല്ലോ!”

“പറഞ്ഞാലിപ്പ മൈരാ! അച്ചനുമമ്മേം കേറ്റിയില്ലേ കോട്ടേത്തൊരു വീടും അപ്പച്ചനുമമ്മച്ചീമൊണ്ടടാ!

ഞാൻ വീണ്ടും പ്ളേറ്റു തിരിച്ചു നിങ്ങട കക്ഷിയായി!

ആങ്ങളമാരില്ലാത്ത അവടാങ്ങളയായി നിന്ന് ഞാനിതു നടത്തുവെടാ പരട്ടയളിയാ!!!!”

ഞാൻ ഉറക്കെച്ചിരിച്ചു!

വർഗ്ഗീസ് കൈകൾ രണ്ടും മേൽപ്പോട്ടുയർത്തി:

“എന്നാലുവെൻറെ പുണ്യാളച്ചാ എന്നോടീച്ചതി വേണ്ടാരുന്നു! എന്റേന്നെത്ര മെഴുകുതിരി ഈ നാമത്തി വാങ്ങിച്ചതാ! എൻറെ മെഴുകുതിരീടെ കാശെനിക്ക് ഇപ്പ തിരിച്ചുകിട്ടണം!”

“നീയെന്തിനാടാ മെഴുകുതിരി കത്തിച്ചേ? ഇപ്പവെന്താ പുണ്യാളച്ചൻ ചതിച്ചേ”

ഒന്നും മനസ്സിലാകാതെ ഞാൻ അവനോട് ചോദിച്ചു!

“എൻറെ ശ്രീക്കുട്ടന് ശാലിനീനെ പോലെ നല്ലൊരു പെങ്കൊച്ചിനെ കിട്ടണേ…. അവൻറെ സ്ത്രീവിരോധം തീർക്കണേന്ന് ഞാനെന്തോരം പ്രാർത്ഥിച്ചതാന്നറിയാവോടാ എല്ലാം വെള്ളത്തിലായില്ലേ…,!”

ഞാൻ നാവും കടിച്ച് കൈയുമോങ്ങി അടുത്തതും അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടി……

തുടരും…

Leave a Reply

Your email address will not be published. Required fields are marked *