“ഇത്രേമൊക്കെ ഒപ്പിച്ച് വെച്ചിട്ട് അവടൊരു നാണം കണ്ടില്ലേ. ഇനിയിപ്പവെന്നാ നാണിക്കാനാ. അല്ലേടാ ശ്രീക്കുട്ടാ.”
അമ്മ എൻറെ നേരേ തിരിഞ്ഞു. ‘അല്ലേടാ ശ്രീക്കുട്ടാ.’ അപ്പോൾ എനിയ്കുണ്ടായ അതേ തോന്നൽ തന്നാണ് അമ്മയ്ക് എന്നോടും ഉണ്ടായത്.
“ചേട്ടായീ അവിടുന്നെപ്പ പുറപ്പെട്ടു?
നാണിച്ച് നിന്ന സേതു എന്തെങ്കിലും ചേദിയ്കണ്ടേ എന്ന്
കരുതി മാത്രം ചോദിച്ചു. ആൾ ഒരു അന്തർമുഖനാണ് എന്നത് റസിയയും ശ്രേയയും മുൻപേ എന്നോട് പറഞ്ഞായിരുന്നു.
“ആ വിശേഷമൊക്കെ നാളെ നേരം വെളുത്തിട്ട്. അമ്മേ വാ… വാടീ റസിയേ നമ്മക്ക് ചോറെടുക്കാം. അത്താഴോം കഴിച്ചിട്ട് രണ്ടൂടെ സ്ഥലം വിട്. നിങ്ങളെ അവിടെ കൊണ്ടുചെന്ന് ആക്കീട്ട് വേണം എനിക്കൊന്ന് കിടക്കാൻ.”
ശ്രേയ തിരക്ക് കൂട്ടി.
“ഞങ്ങളിവിടെ കെടന്നോളാവടീ. ഈ പാതിരായ്കിനി അങ്ങോട്ടുപോകണ്ട.
റസിയ ഭംഗിവാക്ക് പറഞ്ഞു.
“വേണ്ട വേണ്ട. ടൂർപാക്കേജൊന്നും സമയത്ത് മാറ്റാൻ പറ്റില്ല.”
ശ്രേയ പറഞ്ഞതിനെ അമ്മയും പിൻതാങ്ങി.
“ഒരു ദിവസം ഇവിടെ കിടക്കണം. ഇപ്പം കഴിച്ചിട്ട് അങ്ങോട്ടുതന്നെ പൊക്കോ.”
ഇറച്ചിയും മീനും ഒക്കെയായി വലിയൊരു സദ്യതന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു അവിടെ. ആഹാരത്തിന് ശേഷം സ്വെറ്ററുകൾ എടുത്ത് തന്നിട്ട് ശ്രേയ പറഞ്ഞു:
“ഇന്ന് തണുപ്പ് വളരെക്കുറവാ. നിങ്ങൾക്കിത് ശീലമില്ലാത്തത് കൊണ്ടാ. നിന്ന് വിറക്കാതെ ഇതിടടീ. സാരമില്ല അവിടെ മുറീ ചിമ്മിനിയൊണ്ട്.”
ഞങ്ങൾ നാലുപേരും കൂടി ഞങ്ങളുടെ ബാഗുകൾ ഒക്കെ വണ്ടിയിൽ നിന്നെടുത്ത് ടോർച്ചുമായി അവിടേയ്ക് പോയി.
വണ്ടിയിൽ നിന്നും ഡ്രസുകൾ ഒക്കെ എടുത്തപ്പോൾ കറുത്ത ത്രീഫോർത്തും പിങ്ക് ടീഷർട്ടും അടങ്ങിയ കവറും റസിയ കാണാതെ ഞാൻ എടുത്തു.
വിശാലമായ പുൽത്തകിടിയിൽ അവിടിവിടെ ഒറ്റപ്പെട്ട മരങ്ങൾ.
അതിൽ വിജനമായ ഒരു കൊച്ചുവീട്. രണ്ട് ബഡ്ഡ്റൂം ഹാൾ കിച്ചൺ സിറ്റൌട്ട്. വീട് ഭംഗിയായി ഫർണീഷ് ചെയ്തിരുന്നു. ആധുനിക സൌകര്യങ്ങൾ എല്ലാമുണ്ട്.
ഇവിടെ നിന്നാൽ കാണാൻ ശ്രേയയുടെ വീടല്ലാതെ മറ്റ് വീടുകൾ ഒന്നുമില്ല. ശാന്തസുന്ദരമായ അന്തരീക്ഷം.
വീട് തുറന്ന് ഹാളിലെ ചിമ്മിനി കത്തിച്ച് ആവശ്യമായ വിറകും നിറച്ച് അടുക്കളയിൽ കാലത്ത് ചായ അനത്താനുള്ള പൊടിയും പഞ്ചസാരയും ഒക്കെ കാട്ടിക്കൊടുത്ത് ബാത്ത്റൂമിൽ വാട്ടർഹീറ്ററും രണ്ടുപേർക്കും വച്ചിരുന്ന ബ്രഷും പേസ്റ്റും സോപ്പും തോർത്തുമൊക്കെ കാട്ടിത്തന്ന് കാലത്ത് കട്ടൻ ചായയൊക്കെ അനത്തി കുടിച്ച് കുളിയൊക്കെ കഴിഞ്ഞ് കാപ്പികുടിയ്കാറാകുമ്പോൾ പതിയെ വന്നാൽ മതി എന്ന് പറഞ്ഞിട്ട് സേതുവും ശ്രേയയും യാത്രയായി.
ഞാൻ സ്വെറ്ററുമിട്ട് കൈയും കെട്ടി നിന്ന് വിറയ്കുന്ന റസിയയുടെ തോളിലൂടെ കൈയുമിട്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട് അവർ പോകുന്നതും നോക്കിനിന്നു….
അവർ കണ്ണിൽ നിന്ന് മറഞ്ഞതും ഞാനവളെ ചേർത്ത് പിടിച്ച് കൊണ്ട് അകത്തേയ്ക് കയറി വാതിൽ അടച്ച് തഴുതിട്ടു.
തുടരും…
