തട്ടിന്‍പുറം

പിന്നീട് ഞാൻ പ്രീഡിഗ്രി പടിയ്ക്കാനായി പട്ടണത്തിലേക്കു മാറി, പിന്നെ എഞ്ചിനീയറിംഗ് അങ്ങനെ അലച്ചിലുകളുടെ കാലം.!

ഇതിനിടയിൽ പാമ്പുകടിയേറ്റു എന്റെ മാധവൻ വല്യച്ഛൻ മരിച്ചു,
മരിപ്പിനു ഞാൻ വന്നപ്പോൾ ആദ്യം ശ്രെദ്ധിച്ചതു യാമിനി ചെറിയമ്മയെ ആയിരുന്നു.!
എല്ലാവരും അലമുറയിട്ടു കരയുമ്പോൾ അവർ മാത്രം ഒരു മൂലയിൽ എന്തോ നഷ്ടപെട്ടവളേ പോലെ നിർവികാരതയോടെ ഇരിക്കുന്നു.!
എനിയ്ക്കു അവരെ ആശ്വസിപ്പിക്കണം എന്ന് തോന്നി പക്ഷെ എന്തോ സാധിച്ചില്ല

ഞാൻ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ,
ഏതൊരു പെണ്ണ് ചെയ്യുന്നതുമെ യാമിനി ചെറിയമ്മയും ചെയ്തട്ടുള്ളു…
അവരും ചോരയും നീരുമുള്ള ഒരു സ്ത്രീയല്ലേ..!
ഇവിടെ ഇപ്പൊ അലമുറയിടുന്ന എല്ല സ്ത്രീകളെ വെച്ച് നോക്കിയാലും അവരുടെ ആ നിർവികാരതയിലാണ് എനിയ്ക്കു യഥാർത്ഥ പ്രണയം വായിച്ചെടുക്കാൻ സാധിക്കുന്നത്.!
അവരോടുള്ള എന്റെ സ്നേഹം ഞാൻപോലും അറിയാതെ പിന്നെയും പിന്നെയും വർധിച്ചുകൊണ്ടേ ഇരുന്നു.!
ഇങ്ങനെ ഒരു പെണ്ണിനെ ആണ് എനിയ്ക്കു വേണ്ടത്… എന്റെ യാമിനി ചെറിയമ്മയെ പോലെ
പിന്നീട് എന്റെ ജീവിതം ഒരുപ്പാട്‌ മാറി..

ഫ്ലൈറ്റ് ഇറങ്ങി ഞങ്ങൾ വീട്ടിലേയ്ക്കു ഒരു ടാക്സിയിൽ എത്തി,

എന്റെ തറവാട് ആകെ മാറിയിരുന്നു വല്യച്ചന്റെ മരണ ശേഷം രണ്ടു വർഷത്തിനുള്ളിൽ യാമിനി ചെറിയമ്മ മരണമടഞ്ഞു,

കുട്ടികളെ അമ്മയുടെ അടുത്താക്കി ഞാനും രമ്യയും മാത്രം തറവാട്ടിലേക്ക് നടന്നു

അവിടെ ഇപ്പൊ രാധിക അമ്മായിയും കുടുംബവും മാത്രമാണ് ബാക്കിയുള്ളവരെല്ലാം ഓണം പ്രമാണിച്ചു വരുന്നതേ ഉള്ളു

ഞാൻ രമ്യയെയും കൂട്ടി വെറുതെ ആ തറവാട്ടിലൂടെ നടന്നു.,

ഞാൻ അറിയാതെ ആ തട്ടിൻപുറത്തേയ്ക്കുള്ള കോവണിപ്പടിയുടെ കൈവരമ്പിൽ പിടിച്ചു,

” എന്തെ ആലോചിച്ചു നിക്കണേ.?” രമ്യയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്.

“രമ്യേ എനിക്ക് നീ ഇ ഓണത്തിന് ഒരു സമ്മാനം തരാമോ.?”

ഞാൻ പ്രണയാർദ്രമായി അവളെ നോക്കി

” എന്ത് സമ്മാനം.?!” അവളെന്നെ നോക്കി

ഞാൻ ചിരിച്ചുകൊണ്ട് അവളെ വലിച്ചു ആ കോണിപ്പടികൾ കയറി,

ഓർമ്മകൾ ഉറങ്ങുന്ന ആ തട്ടിൻപുറത്തേയ്‌ക്ക്‌……

Leave a Reply

Your email address will not be published. Required fields are marked *