തമ്പുരാട്ടി – 1അടിപൊളി  

ഈ ഓർമ്മകൾക്കിടയിൽ വിട്ട് പോയത് എന്റെ ചേട്ടനെയാണ് അർജുൻ. അച്ഛന്റെ തനി സ്വഭാവമെന്ന് പറയാൻ കാരണമുണ്ട്. കള്ള് കുടി,കഞ്ചാവ് തുടങ്ങി ഇല്ലാത്ത ദുശീലം ഒന്നും അവനില്ല. അമ്മയോട് ചോദിക്കാതെ പറമ്പിലെ തേങ്ങയും,അടക്കയും എല്ലാം പറച്ചു വിൽക്കലും,ആ പൈസ കൊണ്ട് പല പെണ്ണുങ്ങളുടെ പുറകെ പോവലും അടിയുണ്ടാക്കലും എല്ലാകൂടെ ആയപ്പോ ഒരു പത്തു ലക്ഷം അവന്റെ കയ്യിൽ കൊടുത്തിട്ട് നിന്റെ ഭാഗമാണ് നിനക്ക് എന്താന്ന് വെച്ചാ ചെയ്യാം,ഇനി ഈ വീട്ടിൽ കാലു കുത്തരുതെന്ന് പറഞ്ഞു അമ്മ അവനെ വീട്ടിൽ നിന്നും പുറത്താക്കി. എന്നാ ചേട്ടൻ വീണ്ടും വന്നിരുന്നു ഒരു ക്രിസ്ത്യൻ കുടുംബത്തിലെ പാവം ഒരു ചേച്ചിയെയും ചാടിച്ചു കൊണ്ട് വീട്ടിൽ കേറ്റണമെന്ന് പറയാൻ. അമ്മ അനങ്ങിയില്ല ,വീടിന്റെ പടി ചവിട്ടിച്ചില്ല. അവന്റെ കാര്യം ഓർത്തല്ലെങ്കിലും ആ ചേച്ചിയുടെ കാര്യമോർത്തു ഞാൻ കുറേ വിഷമിച്ചിരുന്നു. അമ്മയോട് അന്ന് നല്ല ദേഷ്യവും തോന്നിയിരുന്നു.

ലീവിന് വന്നപ്പോഴാണ് ഞാൻ ഈ കാര്യമൊക്കെ അറിയുന്നത്. ഞങ്ങൾ വാടകക്ക് കൊടുക്കുന്ന റൂമുകളിൽ ഒന്നിൽ അമ്മ നിശ്ചയിച്ച വാടകക്ക് അവനു നിൽക്കേണ്ടി വന്നു. എന്നാ അമ്മ പുറത്താക്കിയതിന് ഒരു കാരണം കൂടെയുണ്ടായിരുന്നു,അതവൻ എന്നോട് പറയുന്നില്ല!

ചേച്ചിയെ ഞാൻ കണ്ടു.ആനി ദേവസ്യ, ഒരു പാവം പെണ്ണ്.ഗോതമ്പിന്റെ നിറമാണേലും വല്ലാത്ത ഒരു ആകർഷണം ആ മുഖത്തും ശരീരത്തിലുമുണ്ട്.മെലിഞ്ഞിട്ടാണെങ്കിലും ചേച്ചി സുന്ദരിയായിരുന്നു.എന്ത് പറഞ്ഞാലും ഒരു നിഷ്കളങ്കമായ ചിരിയാണ്.അധികം നിന്നാലമ്മയുടെ കാതിൽ എത്തുമെന്ന് ഭയന്ന് അന്ന് ഞാൻ സ്ഥലം വിട്ടു.

ഇപ്പോഴും ചേട്ടന് ആ റൂമിൽ തന്നെയാണ്.അവർക്ക് ഒരു പെൺകുട്ടിയുമുണ്ട്. കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അമ്മയുടെ പട്ടാള ഭരണം അതിനു സമ്മതിച്ചില്ല. അമ്മയുടെ കാതിൽ എല്ലാമെത്തിക്കാൻ എല്ലായിടത്തും കഴുകന്മാരുണ്ട്. ഒരുപാട് പറമ്പും,കടകളും,റൂമുകളും അമ്മയുടെ കീഴിലാണ്. നാട്ടിലുള്ള പലരും അമ്മയെ ആശ്രയിച്ചു കഴിയുന്നവരാണ്. അമ്മയോടുള്ള ബഹുമാനവും പേടിയും കൊണ്ട് അമ്മക്ക് കിട്ടുന്ന പരിഗണന അതേപോലെ തന്നെ എനിക്കും എല്ലാവരും തന്നിരുന്നു.

ചേച്ചിയുടെ കല്യാണം കഴിഞ്ഞു പോക്കും,ചേട്ടനെ പുറത്താക്കലും കഴിഞ്ഞപ്പോ,ഞാനും അമ്മയുമായി വീട്ടിൽ. കോളേജ് വീട്ടിൽ നിന്ന് കുറച്ചു ദൂരെ ആയത് കൊണ്ട് തന്നെ, ക്ലാസ്സിൽ പോയി വരൽ ബുദ്ധിമുട്ട് തോന്നി തുടങ്ങിയപ്പോ. കോളേജിന് അടുത്ത് ഒരു വീട് ശെരിയാക്കി ഞാനും എന്റെ ഫ്രണ്ട്സും അവിടെ നിന്നു.അങ്ങനെ അമ്മയുടെ എടുത്ത് നിന്ന് ഞാൻ വിട്ട് നിക്കാൻ തുടങ്ങി. അമ്മക്ക് കൂട്ടിന് അടുത്തുള്ള ചേച്ചി വന്നു നിന്നു.

ആ കാലയളവിൽ എനിക്ക് ഒരുപാട് കാര്യം തിരിച്ചറിയാനായി. ഒന്നാമത് ഒരുമ്മയുടെ സ്നേഹമായിയുന്നു. എന്റെ ഫ്രണ്ട് അബിന്റെ വീട്ടിൽ ഇടക്കിടക്ക് ഞാന്‍ പോവലുണ്ടായിരുന്നു. അവന്റെ അമ്മ ബിന്ദു ആന്റി അവനോട് പെരുമാറുന്നതും,സ്നേഹിക്കുന്നതും കണ്ട് ശെരിക്കും കരച്ചിൽ വന്നു പോയി. സ്നേഹവും,വാത്സല്യവും ,കരുതലും ആ അമ്മ കാണിക്കുന്ന പോലെ എന്റെമ്മയും എന്നോട് കാണിച്ചിരുന്നേൽ എന്ന് കൊതിച്ചു പോയീട്ടുണ്ട്.

അബിന്റെ മാത്രമല്ല ബാക്കിയുള്ളവരുടെ അമ്മമാരും അതുപോലെയൊക്കെ തന്നെയായിരുന്നുന്ന് അറിഞ്ഞപ്പോ വല്ലാത്ത വിഷമം വന്നിരുന്നു.ചേച്ചിയെ ഞാൻ ഒരുപാട് മിസ് ചെയ്യേം ചെയ്തു. ചേച്ചിയുണ്ടായിരുന്നേൽ ഇത് ഒരു കുഴപ്പമേ അല്ലായിരുന്നു,സ്നേഹിക്കാൻ എനിക്കൊരാള്‍ ഉണ്ടാവുമായിരുന്നല്ലോ.

പണ്ടേ പാവവും ആരോടും അതികം മിണ്ടാത്ത എന്നെ മാറ്റിയെടുക്കാൻ എന്റെ കൂട്ടുകാർ തന്നെ ധാരാളം ആയിരുന്നു. കോളേജിൽ രണ്ടു മൂന്ന് അടിപിടി കേസ്  ആയപ്പോ എന്തിനും നെഞ്ച് വിരിച്ചു നിൽക്കാനുള്ള ധൈര്യവും വന്നു. തടിയനായിരുന്ന ഞാൻ വൈകുന്നേരങ്ങളിൽ ജിമ്മിൽ പോവലും കൂടെ ആയപ്പോ ആത്മവിശ്വാസം കൂടി. കൊഴുപ്പെല്ലാം കുറഞ്ഞു ഒരു ഭംഗിയൊക്കെ വെച്ചു. സ്ക്കോളർഷിപ് കിട്ടിയ പൈസ കൂട്ടുകാരനെ ഏല്പിച്ചു അവന്റെ ബസ്സിനെസ്സിൽ കൂടിയപ്പോ മോശമല്ലാത്ത പൈസ കൈയിൽ വന്നു തുടങ്ങി.

അന്നൊരുവട്ടം അവധിക്ക് വീട്ടിൽ പോവുന്നതിന് മുന്നേ മെക്സിക്കോകാരന്റെ ഒരു നോവൽ വായിച്ചിരുന്നു.അതിൽ എന്റെ അമ്മയുടെ അതെ സിറ്റുവേഷൻ ഉള്ള സ്ത്രീയുണ്ട്, അവരുടെ വിഷമങ്ങൾ വായിച്ചപ്പോ,അമ്മയും അതേപ്പോലെ അനുഭവിക്കുന്നുണ്ടോന്ന് തോന്നി. ഈ ദേഷ്യവും മസിലുക്കിടുത്തവും എല്ലാം പുറമെ അമ്മയുടെ ഒരു മുഖം മൂടി ആണെങ്കിലോ?  ചേട്ടനും,ചേച്ചിയും പോയി ആകെയുണ്ടായിരുന്ന ഞാനും കൂടെ പോയപ്പോ അമ്മ വിഷമിച്ചിരുന്നോ ? ഒറ്റക്ക് ആയിട്ട് കുറേ കാലമായില്ലേ? അമ്മയുടെ ആഗ്രഹങ്ങളും, ഈ വയസ്സിൽ സ്ത്രീകൾക്ക് ഉണ്ടാവുന്ന മാറ്റവും,എല്ലവരുടെ അമ്മമാരെ പോലെയും,എന്നെയും അമ്മ സ്നേഹിക്കണം,അത് എങ്ങനെയേലും ഉണ്ടാക്കി എടുക്കണം ഇതെല്ലാം മനസ്സിൽ വെച്ചാണ് ഞാൻ വീട്ടിലേക്ക് പോയത്.

 

എന്റെ മാറ്റം അമ്മയിൽ അത്ഭുതം ഉണ്ടാക്കി.അമ്മ ഇടക്കിടക്ക് എന്റെ നെഞ്ചിലേക്കും മുഖത്തേക്കും,കൈകളിലേക്കും സൂക്ഷിച്ചു നോക്കി.മുന്നേയും അമ്മയെന്നെ പലസമയങ്ങളിലും നോക്കിയിട്ടുണ്ടേലും അമ്മയുടെ നോട്ടങ്ങൾക്ക് വേറെ അർത്ഥങ്ങളുണ്ടോന്ന് സംശയം വന്നു.പേടിയുണ്ടേലും അമ്മയെ ഞാൻ അതോടെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.ആ നോട്ടവും നടത്തവും,ചലനങ്ങളും പിന്നെ ആ സൗന്ദര്യവും ഞാൻ അമ്മയറിയാതെ നോക്കികൊണ്ടിരുന്നു. അമ്മയുടെ സൗന്ദര്യം ഓരോ നോട്ടത്തിലും കൂടി കൊണ്ടിരുന്നു എന്ന് വേണം പറയാൻ.

അടുത്ത അവധികളിൽ വീട്ടിൽ വരാൻ ഞാൻ കൂടുതൽ ഉത്സാഹം കാണിച്ചു. അമ്മയോട്,അമ്മയുടെ ഈ സ്വഭാവത്തോട് എനിക്ക് പ്രേമമാണോ അതോ ഒരു തരത്തിൽ എനിക്ക് നഷ്ടപെട്ട് പോയ എന്നെ കൊതിപ്പിക്കുന്ന അനുഷേച്ചിയെ ഞാൻ അമ്മയിൽ കണ്ടു തുടങ്ങിയോന്ന് സംശയമാണ്. ചേച്ചിയുടെ ആ സ്നേഹം പോലെ,എനിക്ക് അമ്മയിൽ നിന്ന് കിട്ടണം എന്ന് തോന്നി തുടങ്ങി. എന്തായാലും ഒരു ലഹരി പോലെ അമ്മയെന്റെ മനസ്സിൽ നിറയാൻ ആ നോവൽ കാരണമായി .പക്ഷെ അമ്മയുടെ മുന്നിൽ നിൽക്കാൻ, മര്യാദക്ക് സംസാരിക്കാൻ എനിക്കെന്നും പേടിയായിരുന്നു.

കൃത്യം രണ്ടു മാസം മുൻപ് ഞാൻ വീട്ടിൽ വന്നിരുന്നു.കേറി വരുമ്പോ വീട്ടുമുറ്റത്തു കുറച്ചു പണിക്കാരുണ്ടായിരുന്നു. അവരുടെ മുന്നിൽ ദേഷ്യത്തിൽ ആയിരുന്ന അമ്മയെ ഞാൻ പെട്ടന്ന് കണ്ടുപിടിച്ചു. പഴയപോലെ അമ്മയുടെ കൺവെട്ടത്തു നിന്ന് ഓടിപ്പോവാൻ ഒന്നും തോന്നിയില്ല. അമ്മയുടെ ആ കൈ കെട്ടിയുള്ള ഇരിപ്പ് ഞാൻ നല്ലപോലെ ആസ്വദിച്ചു നോക്കി. മുഖം കനപ്പിച്ചാണേലും നെറ്റിയിൽ ചന്ദനമുണ്ട്. അമ്പലത്തിൽ രാവിലെ പോയീട്ടുണ്ടാവും. ഇളം നീല സാരി ചുറ്റി,കൈ മുലയുടെ താഴെ അമർത്തി കെട്ടിയാണ് ഇരിപ്പ്. കണക്കും കാര്യങ്ങളും നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *