തറവാട്ടിലെ നിധി – 3 36

“ഇപ്പോൾ എന്തിനാ ഞാൻ പാടുന്നെ….”

“ഇപ്പോൾ വന്ന പെൺകൊച്ചു നല്ലതുപോലെ പാടും എന്ന്… അവിടെ ഇരിക്കുന്ന വീണ കൊണ്ടു ഇവിടെ നീയാ പാടുന്നെ എന്നു പറഞ്ഞപ്പോൾ എങ്കിലൊരു മത്സരം ആവട്ടെയെന്നു ആ കൊച്ചു പറഞ്ഞു…”

മീനാക്ഷി അകത്തു കടന്ന മീരയോടു പറഞ്ഞു…

“പിന്നെ… എനിക്കൊന്നും വയ്യാ…”

മീര അസംതൃപ്ത്തമായി പറഞ്ഞു…

“ഒന്നു പാടു മോളെ…. നീ നന്നായി പാടുന്നതല്ലേ… വെറുതെ വല്യമ്മയെ പിണക്കേണ്ട….”

ഉഷാമ്മ മീരയുടെ തോളിൽ പിടിച്ചു പറഞ്ഞു… മീര നല്ലതുപോലെ പാടുമെന്നു എന്റെ മനസ്സു വിചാരിച്ചതു കൊണ്ടാവും, അവളുടെ പാട്ടു കേൾക്കാൻ ഞാനും കൊതിച്ചു… അവൾ നടന്നു നാലുകെട്ടിന്റെ അവിടേക്കു പോയപ്പോൾ ഞങ്ങൾ എല്ലാവരും അവളുടെ പിന്നിൽ നടന്നു…

“നീ വന്നോ…. ഹർഷ മോൾ സംഗീതം പഠിക്കുന്ന കുട്ടിയാ… നീ പാടുമെന്നു പറഞ്ഞപ്പോൾ ഒരു മത്സരമാകാമെന്ന് അവളും പറഞ്ഞു… നിനക്കു പേടിയാണേൽ വേണ്ടാ…“

സന്ധ്യ വല്യമ്മ മീരയെ നോക്കി പറഞ്ഞു…. അവൾ പേടിയില്ലാ എന്നു തലയാട്ടി തലയാട്ടി കാണിച്ചു…

“ഞാൻ ആദ്യം പാടം…. ”

അതും പറഞ്ഞു ഹർഷ ഉയർത്തി കെട്ടിയ ഇരിപടത്തിൽ അമർന്നു….. അവൾ ശബ്ദമൊന്നു ശെരിയാക്കി പാട്ട് തുടങ്ങി…. ഹംസധ്വനി രാഗത്തിലുള്ള ഒരു സംസ്കൃത ഗാനമാണ് അവൾ പാടിയത്… ഇവൾ സംഗീതമാണ് പഠിക്കുന്നതെങ്കിൽ നല്ലൊരു വിദ്യാർത്ഥി ആണെന്നു വ്യക്തം… വളരെയേറെ ആരോഹണങ്ങളും അവരോഹണങ്ങളും നിറഞ്ഞൊരു സംഗീതമാണ് അവൾ തിരഞ്ഞെടുത്തത്… അവളുടെ കഴുവ് മുഴുവനായി ഒറ്റ സംഗീതത്തിൽ പ്രദർശിപ്പിക്കണമെന്ന വാശിയുള്ളതു പോലെ തോന്നി… ഗാനം തീർന്നപ്പോൾ എല്ലാവരും കൈ അടിച്ചു… കൂടെ ഞാനും… ഹർഷയെന്റെ മുഖത്തേക്കു തൃപ്തമായി ഒന്നു നോക്കി…

“നന്നായി പാടി മോളെ….. മിടുക്കി കുട്ടി..”

അച്ഛമ്മ പറഞ്ഞു…

“വെറുതെ ആണോ അമ്മേ അവളു സംഗീതം പഠിക്കുന്നത്…. എന്തൊരു രസമായിരുന്നു പാടുന്നെ കേൾക്കാൻ… കൈയിലൊക്കെ കുളിരു വീണു പോയി..”

ശോഭന ചിറ്റ അച്ഛമ്മയെ നോക്കി പറഞ്ഞു…

“ഇനി കൊച്ച് പാടിക്കേ….”

ഹർഷ വീണ താഴെ വെച്ചു ഇറങ്ങുമ്പോൾ മീരയെ നോക്കി പറഞ്ഞു…

“തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ…

തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ…

രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും..
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ…..“

മീര അവിടെ തന്നെ നിന്നുകൊണ്ടു ഒരു സിനിമാ ഗാനം ആലപിക്കാൻ തുടങ്ങി… അവൾ ഹൃദ്യമായി ആ പാട്ടു പാടുന്നത് ഞാനൊരു ചെറു കുളിരോടെ കേട്ടു നിന്നു… അവളോടുള്ള പ്രണയത്തിന്റെ ആഴങ്ങളിലേക്കു ആ ഗാനമെന്നേ തള്ളിയിട്ടു…. ഒരിക്കലും കേറി വരാൻ പറ്റാതത്ത്ര ആഴത്തിലേക്കു…

അവൾ പാടി തീർത്തപ്പോൾ അച്ഛമ്മയും, വല്യമ്മയും, ചിറ്റയുമൊഴിച്ചു ബാക്കി എല്ലാവരും കൈ അടിച്ചു…

“ഈ പെണ്ണിനു എന്നുമീയൊരു സിനിമാ പാട്ടു മാത്രമേ ഉള്ളോ….”

സന്ധ്യ വല്യമ്മ പുച്ഛ ഭാവത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു…

“നന്നായി പാടി കുട്ടി…. ഈ ഗാനം ഏതു രാഗമാണെന്നു അറിയാമോ കുട്ടിക്ക്…”

ഹർഷയുടെ ചോദ്യത്തിനു മുന്നിൽ മീരയുടെ തല ഒന്നു താന്നു…

“ഇല്ലാ…”

മീര ഹർഷയുടെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു…

“ഈ പാട്ടിലെത്ത്ര സ്വരങ്ങൾ ഉണ്ടെന്നോ…”

ഹർഷ വീണ്ടും തിരക്കി…

“അവൾക്കു തന്നിഷ്ട്ടം ചെയ്യാനും… തല്ലുകൊള്ളിത്തരം കാണിക്കാനും നല്ലതുപോലെ അറിയാം…. വേറെന്തു തേങ്ങ അറിയാനാ….“

വല്യമ്മ ചിരിച്ചുകൊണ്ടു ഹർഷയെ നോക്കി പറഞ്ഞു… മീരയെ പറഞ്ഞത് എനിക്കും നല്ലതുപോലെ കൊണ്ടു…

”വല്യമ്മക്കു അറിയാമോ… ഈ പാട്ടിലെത്ത്ര സ്വരങ്ങൾ ഉണ്ടെന്നും ഏതു രാഗമാണെന്നും…“

ഞാൻ ചെറു ചിരിയോടെ സന്ധ്യ വല്യമ്മയെ നോക്കി തിരക്കി…

”അതു പിന്നെ… ഞാൻ പാട്ടുകാരി ഒന്നുമല്ലൊല്ലോ… പാട്ടു പാടും എന്നു പറഞ്ഞു ഈ മീര പെണ്ണിനെ പോലെ നടക്കാറും ഇല്ലല്ലോ…. അല്ലാ നിനക്കു അറിയാമോ ശ്രീ…“

വല്യമ്മ എന്നെ നോക്കി പുച്ഛത്തോടെ തന്നെ ചോദിച്ചു…

”ആദ്യം ഹർഷ പാടിയത് ഹംസധ്വനി എന്ന ഔഡവ രാഗത്തിലുള്ളൊരു ഗാനം… മനോഹരമായി പാടി… എന്നിരുന്നാലും അന്ധര ഗാന്ധാരം വരണ്ടടത്തു പലയിടത്തും സാധാരണ ഗാന്ധാരമാണ് ഹർഷ പാടിയതു… ഇനി മീര പാടിയതു ശിവഞ്ജിനിയെന്ന ഔഡവ രാഗതിലുള്ളൊരു ഗീതം…. അതിമനോഹരമായി അതു പാടി… അതുകൊണ്ടു എന്റെ അടുത്തു ചോദിച്ചാൽ മീര ജയിച്ചെന്നു പറയും… ഇതൊക്കെ അറിയാൻ പാട്ടു കാരൻ ആവണമെനൊന്നുമ്മില്ലാ… പാട്ടു ആസ്വദിക്കാനറിഞ്ഞാൽ മതി…“

Leave a Reply

Your email address will not be published. Required fields are marked *