തറവാട്ടിലെ നിധി – 3 36

ഞാൻ അതു പറഞ്ഞു നിറുത്തിയപ്പോൾ എല്ലാവരുമെന്റെ മുഖതേക്കു നോക്കി… വല്യമ്മയുടെയും ചിറ്റയുടെയും മുഖത്തു നല്ല അമർഷമായിരുന്നെങ്കിൽ ബാക്കി എല്ലാവരുടെയും മുഖത്തു ആശ്ചര്യമായിരുന്നു… അമ്മ നല്ലതുപോലെ പാടുമായിരുന്നു, ചെറുപ്പത്തിൽ എന്നെ ഇരുത്തി കുറേ സംഗീതമൊക്കെ പടുപ്പിക്കാൻ നോക്കി… അതുകൊണ്ടു ആദ്യമായി ഒരു ഗുണമുണ്ടായതു ഇപ്പോളാണ്… തോറ്റിട്ടും ഹർഷയുടെ മുഖത്തു എന്നെ നോക്കി പുഞ്ചിരി വിടർന്നു…

“ശ്രീക്കു സംഗീതമൊക്കെ അറിയാമോ… ”

മൊട്ട തലയൻ എന്നോടു തിരക്കി…

“അമ്മ കൊറച്ചു പറഞ്ഞു തന്നിതുണ്ടു…”

“ഏതായാലുമതു നന്നായി….”

മൊട്ടതലയൻ അതു പറഞ്ഞപ്പോളേക്കും മീരയും, മീനാക്ഷിയും, ലളിത ചേച്ചിയും അവിടെ നിന്നും പോയിരുന്നു… ഉഷാമ്മയും തിരിഞ്ഞു നടന്നപ്പോൾ ഞാനുമാ പുറകെ ചെന്നു..

രണ്ടാമത്തെ നാലുകെട്ടും കടന്നു അടുക്കളയോട് ചേർന്ന മുറിയെത്തിയപ്പോൾ എല്ലാവരും നിന്നു…

“നല്ല രസമായിട്ടു തന്നെ മോളു പാടി…”

ഉഷാമ്മ മീരയുടെ തലയിൽ തലോടി പറഞ്ഞു..

“അതെ… നല്ല വൃത്തിയിൽ തന്നെ മീര പാടി…”

ഞാനും അവളിൽ നിന്നൊരു പുഞ്ചിരി പ്രതീക്ഷിച്ചു പറഞ്ഞു… അവളെന്റെ മുഖത്തു ഒന്നു നോക്കിയെങ്കിലും ഒരു ഭാവ മാറ്റവും കാണിക്കാതെ നോട്ടം മാറ്റി… അതെനിക്കു നല്ല വിഷമമായെന്നു എടുത്തു പറയേണ്ടല്ലോ… എല്ലാവരുടെയും നോട്ടം കതകിന്റെ ദിശയിലേക്കു നീങ്ങിയപ്പോൾ ഞാൻ അവിടേക്കു നോക്കി…

“അങ്ങനെ ആദ്യമായി ആടോ, എന്റെ കുഞ്ഞനിയത്തി ഒന്നു തോറ്റു കാണുന്നത്… തന്റെ പാട്ടു കേട്ട് ഞങ്ങൾ ശെരിക്കും ഞെട്ടി…”

അകത്തേക്കു കടന്നു വന്ന ഹരി അതും പറഞ്ഞു മീരക്കു നേരെ കൈ നീട്ടി… ഒരു നിമിഷം ആലോചിച്ചു നിന്നിട്ടു മീരയും അയാൾക്കു നേരെ കൈ നീട്ടി ചെറുതായി ഒന്നു ചിരിച്ചു… എനിക്കു നല്ല അസൂയയും ദേഷ്യവും തോന്നി അവനോടു…

“ഞാൻ ഹരി… മീരക്കു എന്നെ ഓർമ്മയുണ്ടോ… പണ്ടു ഒരു തവണ ഞാൻ ചേട്ടന്റെ കൂടെ വന്ന് ഇവിടെ നിന്നിട്ടുണ്ട്… കുറച്ചു വർഷം മുൻപ്…”

ഹരി അതു പറഞ്ഞപ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി… ഞാൻ മാത്രം കോപത്തോടെയും..

“ഇല്ലാ…”

എന്നു മാത്രം മൊഴിഞ്ഞിട്ടു മീര അവിടെ നിന്നും പുറത്തേക്കു ഇറങ്ങി പോയി… ഞങ്ങളെ എല്ലാവരെയും നോക്കി ഒരു ചിരിയും നൽകി ഹരി തിരിച്ചു നാലുകെട്ടിന്റെ അവിടേക്കും… മയിരൻ… ഞാൻ മനസ്സിൽ ഉരുവിട്ടു…

അതിഥികളെല്ലാം പോയി കഴിഞ്ഞു ഞാൻ മുറിയിൽ പോയി കുറച്ചു നേരം കിടന്നു… മനസ്സിൽ വീണ്ടും വീണ്ടും മീര പാടിയ ഗാനം ഞാൻ ഉരുവിട്ടുകൊണ്ടിരുന്നു… എന്നോട് മാത്രം അവൾക്കെന്തിനാ ഇത്രയും വിരോധം എന്നു മാത്രം എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല… അവളോട്‌ അടുക്കാനുള്ള കുറേ പോംവഴികൾ ഞാൻ കണക്കു കൂട്ടി വെച്ചു..

ഒരു സിഗരറ്റ് വലിക്കാം എന്ന തോന്നലെന്നെ അവിടെ നിന്നും ഉണർത്തി… ഞാൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി, രാവിലെ കണ്ടു വെച്ച പത്തായപുര ആയിരുന്നു ലക്ഷ്യം…

പശു തൊഴുത്തിനു മുന്നിൽ എത്തിയപ്പോൾ മീനാഷി അവിടേക്കു നടന്നു വരുന്നതു കണ്ടു… ഞാൻ അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ മറുപടി എന്നോണം അവളുമൊരു പുഞ്ചിരി തിരിച്ചു നൽകി.. പച്ച ബ്ലൗസ്സിന്റെ ഉള്ളിലൂടെ അവളുടെ തെറിച്ചു നിൽക്കുന്ന മുലമൊട്ടുകളെ ഒന്നു നോക്കി ഞാൻ മുന്നോട്ടു നടന്നു…

 

തുടരും..

Leave a Reply

Your email address will not be published. Required fields are marked *