തളിരിട്ട മോഹങ്ങൾ – 2 20

ടീച്ചറെ മനസിലിട്ട് മൂന്ന് വർഷമാണ് ജീവിച്ചത്..!

ഇനിയൊരു കല്യാണം കഴിച്ചില്ലേൽ താനെങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകുമെന്ന അമ്മയുടെ ഭീഷണി കേട്ടിട്ട് ഒരാഴ്ചയായി..
അവനും മനസ് കൊണ്ടതിന് തയ്യാറായി..

പക്ഷേ, തന്റെ മനസിലുള്ളത് ടീച്ചറെ ഒന്നറിയിക്കണമെന്ന് അവന് തോന്നി..
മൂന്ന് വർഷം താൻപ്രണയിച്ചതല്ലേ…
അവരത് അറിയാതെ പോകരുത്..

പ്രതീക്ഷിക്കാതെയാണ് വിമൽ മാഷിന്റെ സംസാരം കേൾക്കാൻ ഇടയായത്..
എങ്ങിനെ ടീച്ചറെയൊന്ന് കാണും എന്നോർത്തിരുന്ന ഉണ്ണി ഇതൊരവസരമായി കണ്ട് സ്വയം അതേറ്റെടുത്തു..
ഭവിഷ്യത്തുകളൊന്നുമോർക്കാതെ..

✍️✍️✍️

സാവിത്രി കയ്യിൽ പിടിച്ച പേപ്പറിലേക്കും നോക്കി ഇരിക്കുകയാണ്..
ഇപ്പോൾ അവൾക്ക് ഞെട്ടലില്ല, പേടിയില്ല, വിറയലില്ല, വിയർക്കലില്ല.,.
എന്തോ, ഉള്ളിന്റെയുളളിൽ നുരഞ്ഞ് പൊന്തുന്ന സന്തോഷം മാത്രം..

തനിക്കിതിൽ സന്തോഷിക്കേണ്ട ഒരു കാര്യവുമില്ലെന്ന് സാവിത്രിക്കറിയാം..
ഒരു ചെറുപ്പക്കാരൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞു…
അവനെ പറഞ്ഞ് മനസിലാക്കി നിസാരമായി തനിക്കീ പ്രശ്നം തീർക്കാം..
ആയിരക്കണക്കിന് വിദ്യാർത്ഥിളെ നേർവഴിക്ക് നയിച്ച ഒരദ്ധ്യാപികയാണ് താൻ..
ഉണ്ണിയേയും തനിക്ക് തിരുത്താൻ കഴിയും..
അതിന് മുൻപ് അവനെഴുതിയത് മുഴുവനായും വായിക്കണം.
ഉരുട്ടിയെഴുതിയ നീല അക്ഷരങ്ങളിലേക്ക് വീണ്ടും സാവിത്രി ഊളിയിട്ടു..

“ടീച്ചർ ശരിക്ക് പേടിച്ചു…
എന്തിന്..?.
ടീച്ചർക്കൊരു പ്രശ്നവും വരില്ല.. മൂന്നാമൊതരാളിത് അറിയുകയുമില്ല…
എന്നെ ടീച്ചർക്ക് വിശ്വസിക്കാം…
ആദ്യം ടീച്ചർ കുറച്ച് വെള്ളം കുടിക്ക്…
തൊണ്ടയൊക്കെ വരണ്ടിട്ടുണ്ടാവും..
ആകെ വിയർത്തല്ലോ.. ?.
വിറക്കുന്നുമുണ്ട്…
ഒന്നും വേണ്ട… സമാധാനത്തോടെ,ആശ്വാസത്തോടെ ബാക്കി വായിച്ചാ മതി…”

സാവിത്രി ചുറ്റും നോക്കി..
അവനിവിടെയെങ്ങാനും ഒളിച്ചിരിക്കുന്നുണ്ടോ..?.
അതോ ഇവൻ വല്ല ജിന്നുമാണോ… ?.
മുഖഭാവം മാത്രമല്ല, തന്റെ മനസിലുള്ളത് കൂടി അവൻ പകർത്തിയിട്ടുണ്ട്..
ഈ എഴുത്ത് താൻ വായിക്കുമ്പോ തന്റെ അവസ്ഥ അവൻ കൃത്യമായി മനസിലാക്കിയിട്ടുണ്ട്..

“ഇനിയിതെന്തായാലും ടീച്ചർ മുഴുവനായും വായിക്കുമെന്നറിയാം..
ഇനി പറയാനുള്ളത് എനിക്ക് പറയാം…
ടീച്ചറുടെ ആകാംക്ഷ ഞാൻ മനസിലാക്കുന്നു…
ടീച്ചറെന്നെ സഹായിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു… ടീച്ചർ വിചാരിച്ചാലേ ഇതിനൊരു പരിഹാരം കാണാനാവൂ എന്നും പറഞ്ഞു…
ടീച്ചർ ഒരുപാട് ചിന്തിച്ചിട്ടുണ്ടാവും, ഞാനെങ്ങിനെയാ സഹായിക്കുക എന്ന്.. പറഞ്ഞ് തരാം….”

“ഇന്ന് നമ്മൾ തമ്മിൽ കണ്ടതാവും ഒരു പക്ഷേ നമ്മുടെ ജീവിതത്തിലെ അവസാന കൂടിക്കാഴ്ച… ഇന്ന് നമ്മൾ തമ്മിൽ സംസാരിച്ചതാവും നമ്മുടെ അവസാനത്തെ സംസാരം…”

സാവിത്രി പേടിയോടെ ആ വരികളിലേക്ക് വീണ്ടും വീണ്ടും നോക്കി..
എന്താണിതിനർത്ഥം… ?.

“ടീച്ചർ വീണ്ടും പേടിച്ചു… ടീച്ചർ വെറുതെ എന്തൊക്കെയോ ചിന്തിച്ചു…
ഞാനിനി ഒരിക്കലും ടീച്ചറുടെ കൺമുന്നിൽ വരാതിരിക്കാം എന്നാണ് ഞാനുദ്ദേശിച്ചത്… “

സാവിത്രി കുറുമ്പോടെ കണ്ണുരുട്ടി..
ഉണ്ണിയിപ്പോ തന്റടുത്തുണ്ടായിരുന്നെങ്കിൽ
സ്കൂളിലെ കുട്ടികൾ അനുസരണക്കേട് കാട്ടിയാൽ താൻ ചെയ്യാറുള്ള പോലെ അവനെ തിരിച്ച് നിർത്തി ചൂരല് കൊണ്ട് അവന്റെ ചന്തിക്ക് നാല് പെട പെടച്ചേനെ…
വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ..

“ഒരുപാട് പ്രതിസന്ധികളുണ്ടാവും…
പല ഭാഗത്ത് നിന്നും പ്രശ്നങ്ങളുണ്ടാവും.. ഒരു പക്ഷേ, എന്റെ കുടുംബം പോലും എനിക്ക് നഷ്ടപ്പെട്ടെന്ന് വരാം… എന്നാലും… എന്നാലും എന്റെ സാവിത്രി ടീച്ചറിനെ വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്…
ടീച്ചറുടെ മനസെന്താണെന്ന് എനിക്കറിയില്ല…
അവിടെ എനിക്ക് സ്ഥാനമുണ്ടോന്നും എനിക്കറിയില്ല…
എന്നാലും ഇതിപ്പോ പറയാതിരിക്കാനാവില്ല…
ടീച്ചർക്ക് എന്ത് തീരുമാനവും എടുക്കാം…
എന്നെ ചീത്ത പറയാം… വേണേൽ ബന്ധുക്കളെ വിട്ട് തല്ലിക്കാം… ഞാൻ ശല്യപ്പെടുത്തുന്നൂന്നും പറഞ്ഞ് പോലീസിൽ പരാതി കൊടുക്കാം…
അതൊക്കെ സന്തോഷത്തോടെ ഞാൻ സ്വീരിക്കും…
കാരണം, മൂന്ന് വർഷമായി പറയാൻ പറ്റാതിരുന്നത് പറയാൻ എനിക്ക് പറ്റിയല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *