ഞെട്ടലോ, പേടിയോ ഇല്ലാതെ ശാന്തമായ മനസോടെയാണ് സാവിത്രി ബാക്കി വായിച്ചത്..
“ ഇത് നാട്ടിലെവിടെയെങ്കിലും നടക്കുന്നതാണോ എന്ന് ടീച്ചർക്ക് തോന്നാം…
നടന്നിട്ടുണ്ട്… നടക്കുന്നുമുണ്ട്…
വിവാഹത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച ധാരാളം പേരുണ്ട്…
തന്നെക്കാൾ എത്രയോ വയസിന് മുത്ത സ്ത്രീകളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒത്തിരി പേരുണ്ട്…
അപ്പോ വയസൊരു പ്രശ്നമല്ല…
എനിക്കറിയേണ്ടത് ടീച്ചറുടെ സമ്മതമാണ്…
എല്ലാ വശവും ശരിക്ക് ചിന്തിച്ച്,നന്നായി സമയമെടുത്ത്,പറഞ്ഞാ മതി..
അത് ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ എടുത്താലും പ്രശ്നമില്ല..
എന്റെ ഉള്ളിലുള്ള പ്രണയം പറയാതെ മൂന്ന് വർഷം ഞാൻ കാത്തിരുന്നില്ലേ…
ഇപ്പോൾ ഞാനെല്ലാം തുറന്ന് പറഞ്ഞല്ലോ… ഇനി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്…”
“ മറക്കാൻ ശ്രമിച്ചിട്ട് പറ്റാഞ്ഞിട്ടാ ടീച്ചറേ…
പിഴുത് മാറ്റിയിട്ടും വാടിപ്പോകാഞ്ഞിട്ടാ…
ഞാൻ പറഞ്ഞതെല്ലാം ടീച്ചർ ഒറ്റയടിക്ക് സമ്മതിക്കുകയൊന്നും വേണ്ട…
പക്ഷേ, ഒരു മറുപടി എത്രയും പെട്ടെന്ന് വേണം…
ടീച്ചർക്കെന്തും പറയാം…
എന്ത് പറഞ്ഞാലും ഞാനതംഗീകരിക്കും…
വേദനയോടെയാണെങ്കിലും ഞാൻ പിൻമാറും…
ടീച്ചർ അനുഭവിക്കുന്ന മാസിക സംഘർഷം എനിക്ക് മനസിലാവും…
അത് ഞാൻ കാരണമാണെന്നതിൽ മാപ്പ് ചോദിക്കുന്നു…
എന്റെ നമ്പർ ഞാൻ താഴെ കൊടുക്കുന്നുണ്ട്… എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം… ഈ വല്ലാത്തൊരവസ്ഥയിൽ ടീച്ചറിനെ കൊണ്ടെത്തിച്ചതിൽ ഒരിക്കൽ കൂടി മാപ്പ്…”
ആ എഴുത്തവിടെ തീർന്നു..
സാവിത്രി ഒരു നെടുവീർപ്പോടെ സെറ്റിയിലേക്ക് ചാരി…
എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
പതിയെ എണീറ്റ് വേച്ച് വേച്ച് നടന്ന് മുൻവാതിൽ തുറന്ന് അവൾ സിറ്റൗട്ടിലേക്കിറങ്ങി..
പുറത്തെ ശുദ്ധവായു ശ്വസിക്കാൻ അവൾക്ക് വല്ലാത്തൊരു കൊതി തോന്നി..
സിറ്റൗട്ടിലിട്ട ചൂരൽ കസേരയിലിരുന്ന് ആർത്തലച്ച് പെയ്യുന്ന മഴയെ നോക്കി അവളിരുന്നു..
അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..
മൂന്ന് വർഷക്കാലം താനറിയാതെ ഒരു ചെറുപ്പക്കാരൻ തന്നെ പ്രണയിച്ചിരുന്നു.. ഒന്നിനും വേണ്ടിയല്ല,അവനിത് തന്നോട് പറയാരുന്നു..
എങ്കിൽ അവനെ തിരുത്താൻ തനിക്ക് കഴിഞ്ഞേനേ…
ഇനിയീ വിഷയം എങ്ങിനെ കൈകാര്യം ചെയ്യണം,..?.
എന്താണവനോട് പറയേണ്ടത്… ?.
ഒരിക്കലും നടക്കാത്ത ആഗ്രഹമാണവന്റേത്…
നടക്കാൻ പാടില്ലാത്തത്..
തങ്ങൾക്ക് ചുറ്റും സമൂഹമെന്ന വലിയൊരു പ്രതിബന്ധമുണ്ട്..
അത് ഭേതിക്കാനാവില്ല..
അല്ലെങ്കിലും താനെന്തിനാണ് ഇതിനെ കുറിച്ചോർത്ത് വേവലാതിപ്പെടുന്നത്..?.
അവന്റെ കാര്യമാണ് അവൻ പറഞ്ഞത്..
അതിൽ തനിക്കൊരു പങ്കുമില്ല..
താൻ പറഞ്ഞിട്ടല്ലല്ലോ അവനിത് ചെയ്തത്…
താനറിഞ്ഞല്ലല്ലോ അവൻ തന്നെ പ്രണയിച്ചത്..
ഇതിൽ തനിക്കൊന്നും ചെയ്യാനില്ല..
അവന്റെ നിരാശ താനറിയേണ്ട കാര്യമേയില്ല..
അവന്റെ ഹൃദയ വേദന അവൻ ഒറ്റക്കനുഭവിച്ചാ മതി…
അതിന് പരിഹാരം കാണേണ്ട ബാധ്യത തനിക്കില്ല..
അതിനെ കുറിച്ച് ചിന്തിച്ച് വെറുതെ തന്റെ സമയം കളയണ്ട..
അവന് തന്നോടൊരു ആകർഷണം തോന്നി…
ഒരു ചെറുപ്പക്കാരന് തോന്നുന്ന സ്വാഭാവിക വികാരം..
അതിനപ്പുറം അതിലൊന്നുമില്ല… ഒന്നും..
ഈ അദ്ധ്യായം ഇവിടെ അവസാനിച്ചു..
താനിനി ഇതിനെ കുറിച്ച് ചിന്തിക്കുകയേയില്ല…
സാവിത്രി എണീറ്റ് അകത്ത് കയറി വാതിലടച്ച് മുറിയിലേക്ക് പോയി.. കുറച്ച് നേരം കടുത്ത മാനസിക സംഘർഷം അനുഭവിച്ചത് കൊണ്ട് അവൾ തളർന്ന് പോയിരുന്നു..
ബെഡിലേക്ക് മലർന്ന് കിടന്ന് അവൾ കണ്ണടച്ചു..
ഒന്നുറങ്ങി എണീറ്റാൽ എല്ലാം മാറും..
പുറത്ത് പെയ്യുന്ന മഴയുടെ സംഗീതം കേട്ടുകൊണ്ട് സാവിത്രി പതിയെ ഉറക്കത്തിലേക്ക് വീണു..
✍️✍️✍️
വെള്ളക്കുതിര ചക്രവാളത്തിലേക്ക് പറക്കുകയാണ്..
തൊട്ടുപിന്നിൽ അതേ വേഗതയിൽ വരികയാണ് തീജ്വാല..
അതടുത്തടുത്ത് വരികയാണ്..
പക്ഷേ യോദ്ധാവ് കുതിരയെ പറത്തുകയാണ്..
ആ യോദ്ധാവിന്റെ മടിയിലാണ് താനിരിക്കുന്നത്..
അവനാരാണെന്നറിയില്ല..
തന്നെ എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്നറിയില്ല..
എങ്കിലും ഈ തീക്കാറ്റടിക്കുന്ന മരുഭൂമിയിൽ നിന്ന് രക്ഷിച്ച് പറക്കുകയാണവൻ..
അവന്റെ മുഖമൊന്ന് കാണാൻ തിരിഞ്ഞ് നോക്കിയെങ്കിലും കാണാനായില്ല..
ദേഹം മുഴുവൻ പടച്ചട്ടയണിഞ്ഞ ആ യോദ്ധാവിന്റെ മുഖത്തും മൂടുപടമുണ്ട്..
