തളിരിട്ട മോഹങ്ങൾ – 2 20

താഴേ എഴുതിയിരിക്കുന്ന അവന്റെ ഫോൺ നമ്പർ ഒറ്റ വട്ടം വായിച്ചപ്പോ തന്നെ അത് മനപാഠമായത് അൽഭുതത്തോടെയാണ് അവളറിഞ്ഞത്..

അവന് വിളിക്കണം..ഇപ്പത്തന്നെ..
തന്റെ മനസിൽ തളിരിട്ട പ്രണയം അവനെ അറിയിക്കണം..
അവനെ ഹൃദയത്തിൽ ചേർത്ത് വെച്ച വിവരം അവനറിയണം..

മൊബൈൽ റൂമിലാണ്..
പറന്നാണ് അവൾ മുറിയിലെത്തി ബെഡിലേക്ക് വീണത്..
മൊബൈലെടുത്ത് ആദ്യം തന്നെ ഉണ്ണിയുടെ നമ്പർ സേവ് ചെയ്തു..
കോൾ ബട്ടണിൽ വിരല് തൊടാൻ വിറച്ചിട്ടവൾക്ക് കഴിയുന്നില്ല..
വേണോന്ന് വീണ്ടും വീണ്ടും അവൾ ആലോചിച്ചു.. വേണംന്ന് തന്നെയാണ് മനസ് പറയുന്നതെങ്കിലും, മൊബൈൽ അവൾ ബെഡിലേക്കിട്ടു..
മലർന്ന് കിടന്ന് കണ്ണടച്ചു..
ഒരു കൗമാരക്കാരിയുടേത് പോലെയാണ് തന്റെ മനസിപ്പോ എന്ന് സാവിത്രിക്ക് തോന്നി..
മനസിലിപ്പോ ഒന്നുമില്ല..
തന്റെ കാമുകനോടുള്ള പ്രണയം മാത്രം..
പ്രണയം നിറഞ്ഞ് തുളുമ്പുന്ന ഹൃദയവുമായി സാവിത്രി മലർന്ന് കിടന്നു..
വിരുന്നെത്തുന്ന വസന്ത കാലവും കാത്ത്…

✍️✍️✍️

രാത്രി ഭക്ഷണം കഴിച്ച്, ബാത്ത്റൂമിൽ കയറി മേല് കഴുകി, നേർത്തൊരു നൈറ്റി മാത്രമിട്ട് സാവിത്രി മൊബൈലുമായി ബെഡിൽ കയറിക്കിടന്നു..
ഉച്ചമുതൽ അവൾ ആലോചനയിലായിരുന്നു..

ഉണ്ണിക്ക് വിളിക്കണോ… ?..
വിളിച്ചാൽ തന്നെ എന്ത് പറയണം..?.
എന്തായിരിക്കും അവൻ പ്രതീക്ഷിക്കുന്നത്..?.

എല്ലാത്തിനും ഉത്തരം അവൾ കണ്ടെത്തിയിരുന്നു..
എപ്പോ വിളിക്കണം… എന്ത് പറയണം..
എല്ലാം അവൾ തീരുമാനിച്ചു..

ഇതാണ് അവൾ തീരുമാനിച്ച സമയം.. രാത്രി,അലസമായി ബെഡിൽ കിടന്ന്..
മണിക്കൂറുകളോളം…
മൊബൈൽ ഫുൾ ചാർജാണ്..
എത്ര നേരം വേണേലും വിളിക്കാം..
ബ്ലൂടൂത്ത് ഇയർ ഫോൺ രണ്ട് ചെവിയിലും കുത്തി,
ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്തു..

മൊബൈൽ ബെഡിലേക്കിട്ട് അവൾ മലർന്ന് കിടന്നു..
റിംഗ് പോകുന്നുണ്ട്..
ആദ്യമായിട്ടാണ്.. അതിന്റൊരു പരവേശം അവൾക്കുണ്ട്..

“ഹലോ… ടീച്ചറാണോ… ?”..

ഇയർ ഫോണിലൂടെ ചെവിയിലേക്ക് തുളഞ്ഞ് കയറിയ ഉണ്ണിയുടെ ശബ്ദം കേട്ട് സാവിത്രിയുടെ ഓരോ രോമങ്ങളും എഴുന്നേറ്റ് നിന്നു..
ദേഹമാസകലം രോമാഞ്ചം.. ഹൃദയം ഒന്ന് തുള്ളി വിറച്ചു..
താനാണ് വിളിക്കുന്നതെന്ന് അവനറിഞ്ഞതിൽ അവൾക്ക് അൽഭുതം തോന്നി..

“ ഉം…”

നേർത്തൊരു കുറുകൽ..

“ടീച്ചർ കിടന്നോ… ?”..

“ ഉം…”

വീണ്ടും കുറകൽ..

“പിന്നെന്തിനേ ഈ നേരത്ത് വിളിച്ചത്.. നാളെ വിളിച്ചാ പോരായിരുന്നോ… ?”..

കരുതലും, സ്നേഹവും, ലാളനയും നിറഞ്ഞ ചോദ്യം..

“ അത്… ഉണ്ണിയോട്… ചില കാര്യങ്ങൾ പറയാൻ…”

കരുതി വെച്ച ധൈര്യമെല്ലാം ചോർന്ന് പോകുന്നത് സാവിത്രിയറിഞ്ഞു..

“ടീച്ചർക്കെന്തും എന്നോട് പറയാം…
അതിനിങ്ങിനെ പരിഭ്രമിക്കേണ്ടതില്ല…
ഏതായാലും വിളിച്ചല്ലോ…
ഇനി ടീച്ചർ വേണേൽ ഫോൺ വെച്ചോ..
ഒന്നുറങ്ങിയെണീറ്റ് സ്വസ്ഥമായി നാളെ വിളിച്ചാമതി… “

അവൻ ആക്രാന്തത്തോടെയാവും തന്നെ സ്വീകരിക്കുക എന്ന് കരുതിയ ടീച്ചർക്ക് തെറ്റി..

“വേണ്ട… ഇപ്പോൾ തന്നെ പറയാം…”

സാവിത്രി പതിയെ പറഞ്ഞു..

 

“ടീച്ചർക്ക് ബുദ്ധിമുട്ടാവില്ലേൽ പറഞ്ഞോ…”

സാവിത്രിക്ക് ചെറിയൊരു നിരാശ തോന്നാതിരുന്നില്ല..
ഇങ്ങിനെയല്ല അവൾ പ്രതീക്ഷിച്ചത്..
താൻ വിളിക്കുമ്പോ അവൻ സന്തോഷത്തോടെ നിർത്താതെ സംസാരിക്കുമെന്നാണവൾ കരുതിയത്..തന്നോട് പലതും ചോദിക്കുമെന്നാണവൾ ധരിച്ചത്..
താൻ വിളിക്കേണ്ടത് അവന്റെ ആവശ്യമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്..
ഇതിപ്പോ…
ഏതായാലും വിളിച്ച കാര്യം പറയാം..

“ഉണ്ണി… ഉണ്ണി ആ കത്തിലെഴുതിയതെല്ലാം സത്യാ..?”..

അവളുടെ ഹൃദയം പതഞ്ഞ് പൊന്തുന്നുണ്ടായിരുന്നു..

“ ഉം… മുഴുവൻ സത്യാ…”

ഉണ്ണിയുടെ സ്വരവും ഹൃദയത്തിൽ നിന്നായിരുന്നു..

“അതിന്റെ ഭവിഷ്യത്ത് ഉണ്ണി ചിന്തിച്ചിട്ടുണ്ടോ… ?”..

കാതരയായി സാവിത്രി ചോദിച്ചു..

“ഉം… മൂന്ന് വർഷം ഞാൻ ചിന്തിച്ചു…
മറ്റൊന്നും ചിന്തിക്കാതെ ഇത് മാത്രം ചിന്തിച്ചു…
ഇതിലെ പ്രശ്നങ്ങളും, പ്രതിസന്ധികളും ചിന്തിച്ചു…
എന്ത് ഭവിഷ്യത്തും നേരിടാമെന്നുറച്ച് തന്നെയാണ് ടീച്ചർക്കാ എഴുത്ത് ഞാൻ തന്നത്…”

Leave a Reply

Your email address will not be published. Required fields are marked *