തളിരിട്ട മോഹങ്ങൾ – 2 20

ഒരു പുരുഷന്റെ ഉറച്ച വാക്കുകൾ സാവിത്രി കേട്ടു..

“ഉണ്ണീ… എനിക്ക് നിന്നെ ഇഷ്ടമായിരുന്നു… ഇപ്പഴും ഇഷ്ടമാണ്…
അത് പക്ഷേ, നീ ഉദ്ദേശിച്ച തരത്തിലല്ല…”

“അതെനിക്കറിയാം ടീച്ചറേ…
ടീച്ചർ വളരെ അടുപ്പത്തിലായിരുന്നു എന്നോട് പെരുമാറിയിരുന്നത്…
ഒരു പക്ഷേ, ഒരു സഹോദരനെ പോലെ..
അന്നൊന്നും ഞാനെന്റെ ഉള്ളിലുള്ളത് പറഞ്ഞിരുന്നില്ലല്ലോ…
ഇപ്പോ ഞാനെല്ലാം പറഞ്ഞല്ലോ…
ഇനി എന്നോടുള്ള ഇഷ്ടം ഏത് തരത്തിലാവും… ?.
അതാണെനിക്കറിയേണ്ടത്…”

ഉണ്ണി പക്വതയോടെയാണ് സംസാരിച്ചത്..

“നിനക്കുള്ളത് പോലുള്ള ഒരിഷ്ടം എനിക്കും ഉണ്ടായി എന്നിരിക്കിട്ടെ…
എന്താവും ഇതിന്റെ പരിസമാപ്തി… ?..
അതുണ്ണി ചിന്തിച്ചിട്ടുണ്ടോ…?”..

“ ഉം… ഞാൻ പറഞ്ഞില്ലേ ടീച്ചറേ…
എല്ലാ വശവും ഞാൻ ചിന്തിച്ചിട്ടുണ്ട്… പലയാവർത്തി..
ടീച്ചറുടെ അഭിപ്രായം മാത്രമാണ് എനിക്കറിയേണ്ടത്…”

“ ഉണ്ണീ… നീ വിചാരിക്കും പോലെയല്ല…
നമുക്ക് ചുറ്റും വലിയൊരു സമൂഹമുണ്ട്… അവരിത് അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ…
നമ്മൾ ഒറ്റപ്പെടും…”

സാവിത്രി ഇപ്പഴും അവനെ പറഞ്ഞ് മനസിലാക്കാനാണ് ശ്രമിച്ചത്…

“ മതി… എനിക്കീ വാക്ക് മതി…
നമ്മളൊറ്റപ്പെടും… എനിക്കിതാണ് കേൾക്കേണ്ടത്…
ഞാനൊറ്റപ്പെടും എന്ന് പറഞ്ഞില്ലല്ലോ…
നീ ഒറ്റപ്പെടും എന്ന് പറഞ്ഞില്ലല്ലോ…
എനിക്കതു മതി… ടീച്ചറുടെ മനസ് അതിലുണ്ട്…
അതിലെല്ലാമുണ്ട്…”

അവനോട് അറുത്ത് മുറിച്ച് പറയാൻ സാവിത്രിക്കായില്ല..
അങ്ങിനെ പറയാൻ അവളാഗ്രഹിച്ചുമില്ല..

“എന്നാലും ഉണ്ണീ… ഇത് വേണോടാ…?..
നമ്മുടെ പ്രായം നിനക്കറിയില്ലേ…
നീ ഇപ്പഴും ചെറുപ്പമാണ്… ഞാനോ..?.
എന്റെ പ്രായം നിനക്കറിയില്ലേ… ?..
എന്നിട്ടും… നീ… ?”..

സാവിത്രിയുടെ ശബ്ദത്തിന് തീരെ കട്ടി കുറവായിരുന്നു…
ഉറക്കെ പറയാൻ അവൾക്കായില്ല..

“ അറിയില്ലായിരുന്നു…
ആദ്യം കണ്ടപ്പോ ടീച്ചറുടെ പ്രായം എനിക്കറിയില്ലായിരുന്നു…
ടീച്ചർ ഒറ്റക്കാണെന്നും എനിക്കറിയില്ലായിരുന്നു..
എന്നിട്ടും ഞാനെന്റെ ഹൃദയത്തിൽ കുടിയിരുത്തി…
എല്ലാം അറിഞ്ഞപ്പോ ആ ഇരിപ്പിടം ഞാനൊന്നു കൂടി വിശാലമാക്കി…”

ഇവന് എഴുതാൻ മാത്രമല്ല, മനസിളക്കുന്ന പോലെ സംസാരിക്കാനുമറിയാന്ന് സാവിത്രിക്ക് മനസിലായി..
താൻ തൊടുത്ത് വിടുന്ന ആയുധത്തിന്റെ മുന, അടുത്തെത്തുന്നതിന് മുൻപേ അവൻ ഒടിച്ച് കളയുകയാണ്…
ഒന്നും അവനേൽക്കുന്നില്ല..

“ ശരി… നീ പറഞ്ഞതെല്ലാം എനിക്ക് സമ്മതം…
എന്നെപ്പോലൊരുത്തിയെ വിവാഹം കഴിക്കാൻ നിന്റമ്മ സമ്മതിക്കോ… ?..
നിന്റെ സഹോദരി സമ്മതിക്കോ… ?.
നിന്റെ കുടുംബക്കാരാരെങ്കിലും സമ്മതിക്കോ…?..
നമ്മളൊറ്റപ്പെടും ഉണ്ണീ…”

“ഇല്ല… ആര് സമ്മതിച്ചില്ലെങ്കിലും നമ്മളൊറ്റപ്പെടില്ല… ടീച്ചർക്ക് ഞാനുണ്ടാവും… എനിക്ക് ടീച്ചറും…
അത് പോരേ… ?”..

വലയുടെ ഓരോ കണ്ണിയും മുറുകുന്നത് അൽഭുതത്തോടെ സാവിത്രി കണ്ടുനിന്നു..

“ശരി… എല്ലാം സമ്മതിച്ചു…
എനിക്കിപ്പോ പ്രായം അൻപത്തി എട്ടായി…
നീയെന്നെ വിവാഹം കഴിച്ചാലും നിന്റെ ആഗ്രഹങ്ങൾക്കൊത്ത് നിൽക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ… ?
നീയൊരു ചെറുപ്പക്കാരനാണ്…
നിന്റൊപ്പം ഞാനെത്തില്ല…”

സാവിത്രി കാതലായ പ്രശ്നം ഉന്നയിച്ചു..
അത് പറയുമ്പോ അവളുടെ തുടുത്ത പിളർപ്പൊന്ന് വിറച്ചു..
ഉണ്ണിയേക്കാൾ കരുത്തൻ വന്നാലും അവനോട് പിടിച്ച് നിൽക്കാൻ തനിക്ക് കഴിയുമെന്ന് സാവിത്രിക്കറിയാം..

കുറച്ച് നേരം ഉണ്ണിയൊന്നും മിണ്ടാതിരുന്നപ്പോ അവൾക്ക് ചെറിയൊരു നിരാശ തോന്നി..

“ എന്റെ ടീച്ചറേ… വെറുതേ ഓരോന്ന് പറയല്ലേ…
എന്റെ ആഗ്രഹളെന്താണെന്ന് ടീച്ചർക്കറിയോ… ?..
ഞാൻ ടീച്ചറുടെ ശരീരമാണ് മോഹിച്ചെതന്നാണോ ടീച്ചറ് കരുതിയേ..?.
എത്ര അവസരങ്ങൾ എനിക്കുണ്ടായിരുന്നു..?.
തൊടാനും പിടിക്കാനും ഉള്ള പല അവസരങ്ങളും ഉണ്ടായിരുന്നു…
എന്നിട്ടും വേണ്ടാത്തൊരു നോട്ടം ഞാൻ ടീച്ചറെ നോക്കിയിട്ടുണ്ടോ…?.
അറിയാത്ത മട്ടിലുള്ള ഒരു സ്പർശനം എന്റെ ഭാഗത്ത് നിന്ന് ടീച്ചർക്കുണ്ടായിട്ടുണ്ടോ… ?..
അതൊന്നും എനിക്കറിയാഞ്ഞിട്ടല്ല…”

Leave a Reply

Your email address will not be published. Required fields are marked *