താഴ് വാരത്തിലെ പനിനീർപൂവ് – 11

ഞാൻ അവളോട്‌ ചോദിച്ചു,

‘അവൾ എന്നോട് എല്ലാം പറഞ്ഞു.
അവൾ ക്ലാസ്സിലെ ഒരു പയ്യനും ആയി ഇഷ്ടത്തിൽ ആയിരുന്നു, ഒരു ആർട്സ് ഡേ ക്കു അവർക്കു രണ്ടാൾക്കും പറ്റിയ തെറ്റാണ് ഇപ്പൊ അവളുടെ വയറ്റിൽ വളർന്നു കൊണ്ടിരിക്കുന്നത് ‘സത്യ അതായിരുന്നു അവന്റെ പേര്. അവൾ ഇതു അറിഞ്ഞപ്പോൾ തന്നെ അവനോടു പറഞ്ഞു. അവൻ ഇതറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടത് എന്നറിയാതെ ഇരിക്കുക ആയിരുന്നു, ആ ഇടക്ക് ആണു അവന്റെ അമ്മക്കു അസുഖം കൂടി എന്നു പറഞ്ഞു അവൻ നാട്ടിലേക്ക് പോയത് പിന്നെ ഇപ്പൊ രണ്ടു മാസം ആയിട്ടും അവൻ തിരിച്ചു വന്നിട്ടില്ല എന്നു മാത്രം അല്ല അവന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല, ഇത്ര നാളും അവൻ വരും എന്ന പ്രതീക്ഷയിൽ ആണു അവൾ ഇരുന്നത് എന്നാൽ രണ്ടുമാസം ആയിട്ടും കാണാണ്ട് ആയപ്പോൾ അവൾക്കു പേടിയായി, എന്താ ചെയ്യണ്ടത് എന്നു അറിയാതെ വിഷമിച്ചു ഇരിക്കുമ്പോൾ ആണു അവൾ എന്നോട് ഈ കാര്യങ്ങൾ പറയാൻ എന്നു തീരുമാനിക്കുന്നത്, അവളുടെ അടുത്ത കൂട്ടികാരികൾക്ക് പോലും ഇതിനെ കുറിച്ച് അറിയില്ല,

ഇതെല്ലാം കേട്ട് എന്താ ചെയേണ്ടത് എന്നു എനിക്ക് ഒരു രൂപവും ഉണ്ടായില്ല.

“കുഞ്ഞോളെ ഇതു കുട്ടികളി അല്ല , നമുക്കിത് അച്ചായനോട് പറയാം “

ഞാൻ അവളോട്‌ ചോദിച്ചു

“അയ്യോ വേണ്ട ഏട്ടാ അപ്പച്ഛനോട് പറയണ്ട, എനിക്ക് പേടിയാ, “

“കുഞ്ഞോളെ പേടിച്ചു ഇരുന്നിട്ട് കാര്യം ഇല്ല പറ്റിയത് പറ്റി ഇതിനുള്ള പ്രതിവിധി അവർക്കെ പറ്റുകയുള്ളു “

“ഏട്ടൻ എങ്ങാനും അപ്പച്ചനോട് പറഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല “

അവൾ പറഞ്ഞു.

“ഉം, ശരി, ഞാൻ പറയുന്നില്ല, പക്ഷേ നീ ഇതു എത്ര നാൾ എന്നു വെച്ചാ അവരെ അറിയിക്കാതെ ഇരിക്കുക ഒരു നാൾ എല്ലാവരും അറിയില്ലേ “
ഞാൻ ചോദിച്ചു.

“എനിക്ക് അറിയില്ല ഏട്ടാ എന്താ ചെയ്യേണ്ടത്, ഏട്ടൻ പറ ഞാൻ അതുപോലെ ചെയ്യാം “

“എന്നാ നമുക്ക് ആദ്യം അവനെ കണ്ടുപിപിടിക്കാം അതുകഴിഞ്ഞു തീരുമാനിക്കാം എന്തു ചെയ്യണം എന്നു. ഞാൻ നാളെ തന്നെ അവനെ അനേഷിച്ചു പോകാം “

ഞാൻ സെലിനോട് പറഞ്ഞു.

അതു കേട്ടപ്പോൾ അവൾക്കു ഒരു ആശ്വാസം ആയി.

“അപ്പോ ഇനി ഏട്ടന്റെ കുഞ്ഞോൾ പോയി മുഖം ഒക്കെ കഴുകി നല്ല കുട്ടി ആവു”

എന്റെ ഉള്ളു നീറുക ആയിരുന്നു എന്താ ഇതിനൊള്ള പ്രതിവിധി ആലോചിച്ചു എന്നാൽ ഞാൻ അതു പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം, ശരി ഏട്ടാ “

എന്നു പറഞ്ഞു അവൾ മുഖം കഴുകാൻ പോയി.

പിന്നിട് അവളെ ഞാൻ വിട്ടിൽ കൊണ്ട് ചെന്നു ആക്കി,

ഈ കാര്യങ്ങൾ ഒന്നും ഞാൻ ലെച്ചുവിനോട് പോലും മറച്ചു വെച്ചു.

അടുത്ത ദിവസം തന്നെ രാവിലെ ഞാൻ അവനെ അനേഷിച്ചു ഇറങ്ങി, സെലിന്റെ കൈയിൽ ഉണ്ടായിരുന്ന അഡ്രസ്സും കോളേജിൽ ചെന്നു അനേഷിച്ചപ്പോൾ കിട്ടിയ അറിവും വെച്ചു ഞാൻ അവന്റെ നാട്ടിലേക്കു പോയി.

അവിടെ ചെന്ന എനിക്ക്‌ അറിയാൻ കഴിഞ്ഞത് സത്യ യുടെ അമ്മ മരിച്ചു എന്നും അവൻ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു തിരിച്ചു പോയെന്നും,
അവനു ബന്ധുക്കൾ ആയിട്ട് അമ്മ മാത്രേ ഉണ്ടായിരുന്നൊള്ളു അവർ വാടക വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്, അമ്മ യുടെ ചടങ്ങുകൾ കഴിഞ്ഞു അവൻ അവിടെന്നു പോയിട്ട് ഒരു മാസത്തിൽ കൂടുതൽ ആയിന്നു അവന്റെ വാടക വീടിന്റെ ഉടമസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞു. ഞാൻ കുറെ അവനെ കുറിച്ച് അനേഷിച്ചു പക്ഷെ ഒരു വിവരവും കിട്ടിയില്ല ഒരു മാസം മുൻപ് അവിടെന്നു പോയ ആള് ഇതു വരെ ഹോസ്റ്റലിലും വന്നിട്ടില്ല കോളേജിലും വന്നിട്ടില്ല, പിന്നെ അവൻ എവിടെ പോയി, ഇനി സെലിന്റ കാര്യം അറിഞ്ഞു മുങ്ങിയതും ആകാൻ ചാൻസ് ഉണ്ടാകുമോ ?,

ഞാൻ പിന്നിട് രണ്ടുമൂന്നു ദിവസം അവനെ അനേഷിച്ചു കുറെ സ്ഥലങ്ങളിൽ പോയി പക്ഷെ ഒരു ഗുണവും ഉണ്ടായില്ല .

അവൻ ചതിച്ചു എന്നു ഞാൻ അവളോട്‌ എങ്ങനെ പറയും, അതു കേൾക്കുമ്പോൾ അവളുടെ റീയാക്ഷൻ എന്തായിരിക്കും എന്നുള്ള പേടി കാരണം ഞാൻ അവളോട്‌ അതു മറച്ചു വെച്ചു,
അങ്ങനെ അവസാനം എന്റെ നിർബന്ധത്തിനു അവൾ വഴങ്ങി എന്റെ കൂടെ വരാം എന്നു പറഞ്ഞു.

ഞാനും അവളും കൂടെ അടുത്ത ദിവസം തന്നെ ടൗണിൽ ഉള്ള ഡോക്ടർ ഷീബജേക്കബ് നെ കാണാൻ പോയി, സെലിനു യൂണിവേഴ്സിറ്റിയിൽ ചില പേപ്പർ ശെരി ആക്കാൻ പോണം എന്നു പറഞ്ഞിട്ട് ആണു ഞാൻ അച്ചായന്റെ അടുത്ത് നിന്നും അവളേം കൂട്ടി അവിടേക്ക് ചെന്നത്.

ഡോക്ടറിന്റെ മുന്നിൽ ഞാൻ ആയി അവളുടെ കാമുകൻ, ഒരു ചെറിയ കള്ള കഥയും പറയേണ്ടി വന്നു, ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയാതാണെന്നും, വിട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്നും, അങ്ങനെ ഞാൻ കുറെ നുണകൾ ആ ഡോക്ടറോട് പറഞ്ഞു.

സെലിനെ പരിശോധിച്ചതിനു ശേഷം
ഡോക്ടർ പറഞ്ഞ മറുപടി ഞങ്ങളെ ഞെട്ടിച്ചു.

സെലിന് മൂന്നാം മാസം ആയതു കൊണ്ട് അപോഷന് ഒരു സാധ്യത യും ഇല്ല പിന്നെ ഗവണ്മെന്റ് റൂൾസ്‌ പ്രകാരം അതു ചെയുന്നത് തെറ്റ് ആണു. പിന്നെ എല്ലാം മറികടന്നു ചെയ്താൽ തന്നെ അതു സക്‌സസ് ആവണം എന്നില്ല ചിലപ്പോൾ സെലിന്റെ ജീവന് തന്നെ അതു ഭീഷണി ആയേക്കാം. അതുകൊണ്ട് അതു നടക്കില്ല എന്നു ഡോക്ടർ തീർത്തു പറഞ്ഞു.

എല്ലാം പറഞ്ഞു കഴിഞ്ഞു ഡോക്ടർ ഞങ്ങൾക്ക് ഒരു ഉപദേശവും നൽകി

“വീട്ടുകാരോട് എല്ലാം തുറന്നു പറഞ്ഞു നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് ആയിരിക്കും ഏറ്റവും നല്ല ഉപായം “

ഞങ്ങൾ ആകെ തകർന്ന അവസ്ഥയിൽ അവിടെ നിന്നും ഇറങ്ങി.

എനിക്ക് എന്താ ചെയേണ്ടത് എന്നൊരു രൂപവും ഇല്ലാർന്നു, ഗസ്റ്റ് ഹൌസ് എത്തുന്ന വരെ ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല.

ഗസ്റ്റ് ഹൌസിൽ എത്തിയപ്പോൾ ലെച്ചു ഉണ്ടായിരുന്നു ഉമ്മറത്ത്.

“അജി ഏട്ടാ പേപ്പർ എല്ലാം റെഡി ആയ “

ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ലെച്ചു ചോദിച്ചു.

“ഇല്ല ഒരു പേപ്പർ കൂടി റെഡി ആകാൻ ഉണ്ട് “

ഞാൻ അവളോട്‌ പറഞ്ഞു.
“എന്താ കുഞ്ഞോൾ ന്റെ മുഖം വല്ലാതെ ഇരിക്കുന്നെ “

എന്റെ കൂടെ നിന്ന സെലിന്റ തളർന്ന മുഖം കണ്ടു ലെച്ചു ചോദിച്ചു.

“അതു യാത്ര ചെയ്തതിന്റെ ആകും പിന്നെ ചെറിയ തലവേദന ഉണ്ടെന്നും പറഞ്ഞു ഇവൾ “

ഞാൻ ലെച്ചുവിനോട് പറഞ്ഞു.

“ആണോ “

ലെച്ചു അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒക്കെ തടവി നോക്കി.

“നീ എന്നാ കുറച്ചു നേരം അകത്തു ഇരിക്കു വെയിൽ കൊള്ളേണ്ട, ഞാൻ ഒരു കട്ടൻ കാപ്പി ഉണ്ടാക്കി തരാം “

ലെച്ചു സെലിനോട് പറഞ്ഞു.

ലെച്ചു അടുക്കളയിലേക്ക് പോയി സെലിൻ എന്റെ റൂമിലേക്കും. ഞാൻ സോഫയിൽ ഇരുന്നു എന്തു ചെയ്യണം എന്നു അറിയാതെ.

കുറച്ചു കഴിഞ്ഞപ്പോൾ ലെച്ചു കാപ്പിയും ആയി വന്നു . അവൾ അതു സെലിന് റൂമിൽ കൊണ്ടു കൊടുത്തു. അതു കഴിഞ്ഞു സെലിൻ എന്തോ പുസ്തകത്തിൽ എഴുതുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ സെലിൻ നല്ല സന്തോഷവതി ആയി കാണപ്പെട്ടു, ലെച്ചുവിന് ഒരു സംശയത്തിനു വഴിനൽകേണ്ട എന്നു വിചാരിച്ചു ഞാനും മുഖത്തു സന്തോഷം കാണിച്ചു പെരുമാറി.

Leave a Reply

Your email address will not be published. Required fields are marked *