താഴ് വാരത്തിലെ പനിനീർപൂവ് – 11

“എന്താ കീർത്തി ഇത് “

അവൾ കാറിൽ കയറിയ ഉടനെ ഞാൻ ചോദിച്ചു.

“എന്താ ഏട്ടാ ?..”

“ഹേയ് നിന്നെ ആദ്യം ആയാണ് സാരി ഉടുത്തു കാണുന്നത് “

“എന്താ.. വല്ല കുഴപ്പവും ഉണ്ടാ.ഏട്ടാ? “

അവൾ സാരിയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

“ഇല്ലെടി നല്ല ഭംഗി ഉണ്ട് “

അവളെ സാരി ഉടുത്തിട്ട് കാണാൻ നല്ല ഭംഗി ആയിരുന്നു, ഇളം നീല കളറിൽ ഉള്ള ഒഴുകി കിടക്കുന്ന സാരി അവളുടെ സൗന്ദര്യം ഇരിട്ടിപ്പിച്ചു,

അവൾ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.

“എന്നാ ശരി നമുക്ക് പോകാം “

ഞാൻ അതും പറഞ്ഞു കാർ എടുത്തു, കാർ ഒരു മൂളിച്ചയോടെ ചെറു റോഡുകൾ താണ്ടി ഹൈവേ യിൽ കയറി നേരം വെളുത്തു തുടങ്ങിനുണ്ടായിരുന്നോള്ളൂ.
നാലഞ്ചു മണിക്കൂർ യാത്ര ഉണ്ട് താഴ്‌വാരത്തിലേക്ക്, എങ്ങനെ എങ്കിലും വേഗം ലെച്ചു ന്റെ അടുത്ത് എത്തണം എന്ന ആഗ്രഹത്തോടെ
ഞാൻ ഒരുവിധം സ്പീഡിൽ കാർ പായിച്ചു, അപ്പോഴും ഒരു പേടി എന്റെ മനസ്സിൽ കിടന്നു പുകയുന്നുണ്ടായിരുന്നു അവൾക്കു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന ഭയം, എന്നെ ഇത്ര നാൾ കാണാതെ ഇരുന്നപ്പോൾ അവൾ ഇനി സെലിനെ പോലെ എങ്ങാനും ?..
ഹേയ് ഇല്ല ,,, അങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് മനസ്സിൽ പാർത്ഥിച്ചുകൊണ്ടിരുന്നു, എന്നാലും രാവിലെ കണ്ട ആ സ്വപ്നം എന്റെ മനസിനെ ഇടക്ക് ഇടയ്ക്കു കുത്തി നോവിച്ചു കൊണ്ടിരുന്നു ,

കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ.

“എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നേ, കെട്ടിയോളെ കാണാൻ പോണ ഉഷാർ മുഖത്തു ഇല്ലാല്ലോ? “

ആലോചനയിൽ മുഴുകി ഒന്നും മിണ്ടാതെ ഡ്രൈവിംഗ് ചെയ്യുന്ന എന്നോട് കീർത്തി ചോദിച്ചു.

“സന്തോഷം ഒക്കെ ഉണ്ട് പക്ഷെ ഒരു പേടി “

“എന്താ അജിയേട്ടാ “

അവൾ ചോദിച്ചു,

ഞാൻ അവളോട്‌ ഇന്നലെ അമ്മ പറഞ്ഞ കാര്യങ്ങൾ മൊത്തം പറഞ്ഞു, പിന്നെ ഇന്നലെ കണ്ട ഭീകരമായ സ്വപ്നത്തെ കുറിച്ചും,

“അജി യേട്ടൻ പേടിക്കണ്ട ലെച്ചു ചേച്ചിക്ക് ഒന്നും കുഴപ്പം ഒന്നും ഉണ്ടാകില്ല, ഇപ്പൊ അജിയെട്ടൻ എന്നെങ്കിലും മുന്നിൽ പ്രത്യക്ഷപ്പെടും എന്ന് കരുതി വേഴാമ്പൽ മഴയെ കാത്തിരിക്കുന്ന പോലെ ആ ഗസ്റ്റ്‌ ഹൌസിൽ ഇരിക്കുന്നുണ്ടാകും ലെച്ചു ചേച്ചി “

അവൾ പറഞ്ഞു.

“ഉം,അവളെ ഒന്നു കണ്ടാൽ മതി, “

“ഉം, കണ്ടാൽ മാത്രം മതിയോ?.”

അവൾ ഒരു കള്ളചിരിയോടെ ചോദിച്ചു.

ഞാൻ അതിനു ഒന്നു പുഞ്ചിരിച്ചു.

“ഓഹ് ഒന്നു ചിരിച്ചു കണ്ടാലോ അതുമതി,എനിക്ക് “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ ഞങ്ങൾ രണ്ടു പേരും സംസാരിച്ചു ഇരിക്കവേ കാർ മൂന്നോട്ട് പോയി കൊണ്ടിരുന്നു.

കീർത്തിയും ആയി സംസാരിച്ചു ഇരുന്നാൽ നേരം പോകുന്നത് അറിയുക ഇല്ല ഇപ്പൊ ഞങ്ങൾ താഴ്‌വരത്തിന്റെ അടുത്ത് എത്താറായി,

ഹൈറേഞ്ച് കയറുമ്പോൾ മുതൽ കീർത്തി പുറത്തെ കാഴ്ചകൾ കണ്ടു മയങ്ങി ഇരിക്കുക ആണ്, അവൾക്കു ആ സ്ഥലങ്ങൾ വളരെ അധികം ഇഷ്ടം അയിനു അവളുടെ മുഖത്തു നിന്നും വ്യക്തം ആയിരുന്നു.

“അജിയേട്ടാ ഇനിയും കുറെ പോകാൻ ഉണ്ടോ ?”

അവൾ ചോദിച്ചു.

“ഹേയ് , ഇല്ല ദേ ആ വളവു കഴിഞ്ഞാൽ താഴ് വാരം ആയി “

ഞാൻ അവളോട്‌ പറഞ്ഞു.

ഞങ്ങളുടെ കാർ ആ വളവു കടന്നു കൊണ്ട് താഴ്‌വാരത്ത് എത്തി, ഞാൻ ജോൺ അച്ചായന്റെ ഫാക്ടറി യുടെ ഗേറ്റിനു മുൻപിൽ വണ്ടി ഒതുക്കി.

ഞങ്ങൾ രണ്ടു പേരും കാറിൽ നിന്നും ഇറങ്ങി , അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്, ഗെറ്റ് ഓക്കേ താഴിട്ട് പൂട്ടിയിരിക്കുന്നു, ഫാക്ടറിയും പറമ്പും എല്ലാം കാട് കയറിയ നിലയിലും.

“അജിയേട്ടാ ഇതാണോ അച്ചായന്റെ ഫാക്ടറി “

കീർത്തി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *