താഴ് വാരത്തിലെ പനിനീർപൂവ് – 11 Like

“ലെച്ചു ആണെ എന്റെ കുഞ്ഞോൾ ആണെ,, എന്റെ ഈ അനിയത്തി കുട്ടി പറയുന്ന കാര്യം ഞാൻ ആരോടും പറയില്ല എന്നു എന്റെ കുഞ്ഞൊളിന്റെ തലയിൽ വെച്ചു സത്യം ചെയുന്നു “

ഞാൻ അവളുടെ തലയിൽ കൈ വെച്ചു സത്യം ചെയ്തു.

“മതിയോ “

ഞാൻ അവളോട്‌ ചോദിച്ചു.
“ഉം “

അവൾ ഒന്നു മൂളി.

“എന്നാ പറ എന്റെ സുന്ദരി കുട്ടി എന്തിനാ കരഞ്ഞേ “

അവൾ വല്ല ചെറിയ കാര്യത്തിന് അമ്മയും ആയി വഴക്കിട്ടട്ടുണ്ടാകും എന്നു വിചാരിച്ചാ ഞാൻ അവളോട്‌ ചിരിച്ചു കൊണ്ട് ചോദിച്ചത്.

“ഏട്ടാ എനിക്ക് ഒരു തെറ്റു പറ്റി “

ഞാൻ എന്താ എന്നു അവളുടെ മുഖത്തേക്ക് നോക്കി.

“ഞാൻ ഇപ്പോ മൂന്ന് മാസം ഗർഭിണി ആണു “

അവൾ കരയുന്ന മിഴികളോടെ പറഞ്ഞു.

“ഹേയ് എന്തു “

ഞാൻ അതു കേട്ടു ഞെട്ടി പുറകോട്ടെക്ക് മാറി.

“എന്താ മോളെ നീ ഈ പറഞ്ഞത്, “

എനിക്കു വിശ്വാസം വരാത്ത കാരണം ഞാൻ ചോദിച്ചു.

“അതെ ഏട്ടാ ഞാൻ പറഞ്ഞത് സത്യം ആണു എനിക്ക് പറ്റി പോയി, എന്നെ വഴക്ക് പറയല്ലേ എന്നെ ഇതിൽ നിന്നും രക്ഷിക്കണം, എനിക്കിതു ഏട്ടനോട് അല്ലാതെ വേറെ ആരോടും പറയാൻ ധൈര്യം ഇല്ല “

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

“ഞാൻ വഴക്കൊന്നും പറയില്ല, നിനക്ക് എവിടെയാ തെറ്റിയത് ?,ആരാ നിന്നെ..?? “

ഞാൻ അവളോട്‌ ചോദിച്ചു,

‘അവൾ എന്നോട് എല്ലാം പറഞ്ഞു.
അവൾ ക്ലാസ്സിലെ ഒരു പയ്യനും ആയി ഇഷ്ടത്തിൽ ആയിരുന്നു, ഒരു ആർട്സ് ഡേ ക്കു അവർക്കു രണ്ടാൾക്കും പറ്റിയ തെറ്റാണ് ഇപ്പൊ അവളുടെ വയറ്റിൽ വളർന്നു കൊണ്ടിരിക്കുന്നത് ‘സത്യ അതായിരുന്നു അവന്റെ പേര്. അവൾ ഇതു അറിഞ്ഞപ്പോൾ തന്നെ അവനോടു പറഞ്ഞു. അവൻ ഇതറിഞ്ഞപ്പോൾ എന്താ ചെയ്യേണ്ടത് എന്നറിയാതെ ഇരിക്കുക ആയിരുന്നു, ആ ഇടക്ക് ആണു അവന്റെ അമ്മക്കു അസുഖം കൂടി എന്നു പറഞ്ഞു അവൻ നാട്ടിലേക്ക് പോയത് പിന്നെ ഇപ്പൊ രണ്ടു മാസം ആയിട്ടും അവൻ തിരിച്ചു വന്നിട്ടില്ല എന്നു മാത്രം അല്ല അവന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല, ഇത്ര നാളും അവൻ വരും എന്ന പ്രതീക്ഷയിൽ ആണു അവൾ ഇരുന്നത് എന്നാൽ രണ്ടുമാസം ആയിട്ടും കാണാണ്ട് ആയപ്പോൾ അവൾക്കു പേടിയായി, എന്താ ചെയ്യണ്ടത് എന്നു അറിയാതെ വിഷമിച്ചു ഇരിക്കുമ്പോൾ ആണു അവൾ എന്നോട് ഈ കാര്യങ്ങൾ പറയാൻ എന്നു തീരുമാനിക്കുന്നത്, അവളുടെ അടുത്ത കൂട്ടികാരികൾക്ക് പോലും ഇതിനെ കുറിച്ച് അറിയില്ല,

ഇതെല്ലാം കേട്ട് എന്താ ചെയേണ്ടത് എന്നു എനിക്ക് ഒരു രൂപവും ഉണ്ടായില്ല.

“കുഞ്ഞോളെ ഇതു കുട്ടികളി അല്ല , നമുക്കിത് അച്ചായനോട് പറയാം “

ഞാൻ അവളോട്‌ ചോദിച്ചു

“അയ്യോ വേണ്ട ഏട്ടാ അപ്പച്ഛനോട് പറയണ്ട, എനിക്ക് പേടിയാ, “

“കുഞ്ഞോളെ പേടിച്ചു ഇരുന്നിട്ട് കാര്യം ഇല്ല പറ്റിയത് പറ്റി ഇതിനുള്ള പ്രതിവിധി അവർക്കെ പറ്റുകയുള്ളു “

“ഏട്ടൻ എങ്ങാനും അപ്പച്ചനോട് പറഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല “

അവൾ പറഞ്ഞു.

“ഉം, ശരി, ഞാൻ പറയുന്നില്ല, പക്ഷേ നീ ഇതു എത്ര നാൾ എന്നു വെച്ചാ അവരെ അറിയിക്കാതെ ഇരിക്കുക ഒരു നാൾ എല്ലാവരും അറിയില്ലേ “
ഞാൻ ചോദിച്ചു.

“എനിക്ക് അറിയില്ല ഏട്ടാ എന്താ ചെയ്യേണ്ടത്, ഏട്ടൻ പറ ഞാൻ അതുപോലെ ചെയ്യാം “

“എന്നാ നമുക്ക് ആദ്യം അവനെ കണ്ടുപിപിടിക്കാം അതുകഴിഞ്ഞു തീരുമാനിക്കാം എന്തു ചെയ്യണം എന്നു. ഞാൻ നാളെ തന്നെ അവനെ അനേഷിച്ചു പോകാം “

ഞാൻ സെലിനോട് പറഞ്ഞു.

അതു കേട്ടപ്പോൾ അവൾക്കു ഒരു ആശ്വാസം ആയി.

“അപ്പോ ഇനി ഏട്ടന്റെ കുഞ്ഞോൾ പോയി മുഖം ഒക്കെ കഴുകി നല്ല കുട്ടി ആവു”

എന്റെ ഉള്ളു നീറുക ആയിരുന്നു എന്താ ഇതിനൊള്ള പ്രതിവിധി ആലോചിച്ചു എന്നാൽ ഞാൻ അതു പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം, ശരി ഏട്ടാ “

എന്നു പറഞ്ഞു അവൾ മുഖം കഴുകാൻ പോയി.

പിന്നിട് അവളെ ഞാൻ വിട്ടിൽ കൊണ്ട് ചെന്നു ആക്കി,

ഈ കാര്യങ്ങൾ ഒന്നും ഞാൻ ലെച്ചുവിനോട് പോലും മറച്ചു വെച്ചു.

അടുത്ത ദിവസം തന്നെ രാവിലെ ഞാൻ അവനെ അനേഷിച്ചു ഇറങ്ങി, സെലിന്റെ കൈയിൽ ഉണ്ടായിരുന്ന അഡ്രസ്സും കോളേജിൽ ചെന്നു അനേഷിച്ചപ്പോൾ കിട്ടിയ അറിവും വെച്ചു ഞാൻ അവന്റെ നാട്ടിലേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *