അവിടെ ചെന്ന എനിക്ക് അറിയാൻ കഴിഞ്ഞത് സത്യ യുടെ അമ്മ മരിച്ചു എന്നും അവൻ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു തിരിച്ചു പോയെന്നും,
അവനു ബന്ധുക്കൾ ആയിട്ട് അമ്മ മാത്രേ ഉണ്ടായിരുന്നൊള്ളു അവർ വാടക വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്, അമ്മ യുടെ ചടങ്ങുകൾ കഴിഞ്ഞു അവൻ അവിടെന്നു പോയിട്ട് ഒരു മാസത്തിൽ കൂടുതൽ ആയിന്നു അവന്റെ വാടക വീടിന്റെ ഉടമസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞു. ഞാൻ കുറെ അവനെ കുറിച്ച് അനേഷിച്ചു പക്ഷെ ഒരു വിവരവും കിട്ടിയില്ല ഒരു മാസം മുൻപ് അവിടെന്നു പോയ ആള് ഇതു വരെ ഹോസ്റ്റലിലും വന്നിട്ടില്ല കോളേജിലും വന്നിട്ടില്ല, പിന്നെ അവൻ എവിടെ പോയി, ഇനി സെലിന്റ കാര്യം അറിഞ്ഞു മുങ്ങിയതും ആകാൻ ചാൻസ് ഉണ്ടാകുമോ ?,
ഞാൻ പിന്നിട് രണ്ടുമൂന്നു ദിവസം അവനെ അനേഷിച്ചു കുറെ സ്ഥലങ്ങളിൽ പോയി പക്ഷെ ഒരു ഗുണവും ഉണ്ടായില്ല .
അവൻ ചതിച്ചു എന്നു ഞാൻ അവളോട് എങ്ങനെ പറയും, അതു കേൾക്കുമ്പോൾ അവളുടെ റീയാക്ഷൻ എന്തായിരിക്കും എന്നുള്ള പേടി കാരണം ഞാൻ അവളോട് അതു മറച്ചു വെച്ചു,
അങ്ങനെ അവസാനം എന്റെ നിർബന്ധത്തിനു അവൾ വഴങ്ങി എന്റെ കൂടെ വരാം എന്നു പറഞ്ഞു.
ഞാനും അവളും കൂടെ അടുത്ത ദിവസം തന്നെ ടൗണിൽ ഉള്ള ഡോക്ടർ ഷീബജേക്കബ് നെ കാണാൻ പോയി, സെലിനു യൂണിവേഴ്സിറ്റിയിൽ ചില പേപ്പർ ശെരി ആക്കാൻ പോണം എന്നു പറഞ്ഞിട്ട് ആണു ഞാൻ അച്ചായന്റെ അടുത്ത് നിന്നും അവളേം കൂട്ടി അവിടേക്ക് ചെന്നത്.
ഡോക്ടറിന്റെ മുന്നിൽ ഞാൻ ആയി അവളുടെ കാമുകൻ, ഒരു ചെറിയ കള്ള കഥയും പറയേണ്ടി വന്നു, ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയാതാണെന്നും, വിട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്നും, അങ്ങനെ ഞാൻ കുറെ നുണകൾ ആ ഡോക്ടറോട് പറഞ്ഞു.
സെലിനെ പരിശോധിച്ചതിനു ശേഷം
ഡോക്ടർ പറഞ്ഞ മറുപടി ഞങ്ങളെ ഞെട്ടിച്ചു.
സെലിന് മൂന്നാം മാസം ആയതു കൊണ്ട് അപോഷന് ഒരു സാധ്യത യും ഇല്ല പിന്നെ ഗവണ്മെന്റ് റൂൾസ് പ്രകാരം അതു ചെയുന്നത് തെറ്റ് ആണു. പിന്നെ എല്ലാം മറികടന്നു ചെയ്താൽ തന്നെ അതു സക്‌സസ് ആവണം എന്നില്ല ചിലപ്പോൾ സെലിന്റെ ജീവന് തന്നെ അതു ഭീഷണി ആയേക്കാം. അതുകൊണ്ട് അതു നടക്കില്ല എന്നു ഡോക്ടർ തീർത്തു പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞു ഡോക്ടർ ഞങ്ങൾക്ക് ഒരു ഉപദേശവും നൽകി
“വീട്ടുകാരോട് എല്ലാം തുറന്നു പറഞ്ഞു നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് ആയിരിക്കും ഏറ്റവും നല്ല ഉപായം “
ഞങ്ങൾ ആകെ തകർന്ന അവസ്ഥയിൽ അവിടെ നിന്നും ഇറങ്ങി.
എനിക്ക് എന്താ ചെയേണ്ടത് എന്നൊരു രൂപവും ഇല്ലാർന്നു, ഗസ്റ്റ് ഹൌസ് എത്തുന്ന വരെ ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല.
ഗസ്റ്റ് ഹൌസിൽ എത്തിയപ്പോൾ ലെച്ചു ഉണ്ടായിരുന്നു ഉമ്മറത്ത്.
“അജി ഏട്ടാ പേപ്പർ എല്ലാം റെഡി ആയ “
ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ലെച്ചു ചോദിച്ചു.
“ഇല്ല ഒരു പേപ്പർ കൂടി റെഡി ആകാൻ ഉണ്ട് “
ഞാൻ അവളോട് പറഞ്ഞു.
“എന്താ കുഞ്ഞോൾ ന്റെ മുഖം വല്ലാതെ ഇരിക്കുന്നെ “
എന്റെ കൂടെ നിന്ന സെലിന്റ തളർന്ന മുഖം കണ്ടു ലെച്ചു ചോദിച്ചു.
“അതു യാത്ര ചെയ്തതിന്റെ ആകും പിന്നെ ചെറിയ തലവേദന ഉണ്ടെന്നും പറഞ്ഞു ഇവൾ “
ഞാൻ ലെച്ചുവിനോട് പറഞ്ഞു.
“ആണോ “
ലെച്ചു അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒക്കെ തടവി നോക്കി.
“നീ എന്നാ കുറച്ചു നേരം അകത്തു ഇരിക്കു വെയിൽ കൊള്ളേണ്ട, ഞാൻ ഒരു കട്ടൻ കാപ്പി ഉണ്ടാക്കി തരാം “
ലെച്ചു സെലിനോട് പറഞ്ഞു.
ലെച്ചു അടുക്കളയിലേക്ക് പോയി സെലിൻ എന്റെ റൂമിലേക്കും. ഞാൻ സോഫയിൽ ഇരുന്നു എന്തു ചെയ്യണം എന്നു അറിയാതെ.
കുറച്ചു കഴിഞ്ഞപ്പോൾ ലെച്ചു കാപ്പിയും ആയി വന്നു . അവൾ അതു സെലിന് റൂമിൽ കൊണ്ടു കൊടുത്തു. അതു കഴിഞ്ഞു സെലിൻ എന്തോ പുസ്തകത്തിൽ എഴുതുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ സെലിൻ നല്ല സന്തോഷവതി ആയി കാണപ്പെട്ടു, ലെച്ചുവിന് ഒരു സംശയത്തിനു വഴിനൽകേണ്ട എന്നു വിചാരിച്ചു ഞാനും മുഖത്തു സന്തോഷം കാണിച്ചു പെരുമാറി.
അന്ന് രാത്രി സെലിനെ വീട്ടിലേക്ക് കൊണ്ടുചെന്നു ആകുന്നതിനു മുൻപേ ഞാനും സെലിനും ലെച്ചുവും കൂടി ഒരുമിച്ചു ഇരുന്നു ആഹാരം കഴിച്ചിരുന്നു,
