,”സെലിൻ “
ഇതു അവളുടെ ആയിരുന്നോ, ഞാൻ അതിലെ പേജുകൾ ഒന്നു ഓടിച്ചു നോക്കി, എന്റെ ജീവിതം തിരികെ തരാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു,അതിലെ ഓരോ പേജും ഞാൻ വായിച്ചു ,
“എന്റെ ജീവിതം മടക്കി തരാൻ ആയി എന്റെ കുഞ്ഞോൾ വീണ്ടും അവതരിച്ചിരിക്കുന്നു “
ഞാൻ ആ ഡയറിയിൽ എന്റെ സ്നേഹചുംബനം നൽകി,
ഇതു മതി എന്റെ ലെച്ചുന്റെ മുൻപിൽ എന്റെ നിരപരാധിത്യം തെളിയിക്കാൻ.
ആ രാത്രി എനിക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. അന്ന് ഞാൻ സുഗമായി കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ സാധാരണ പോലെ ഓഫീസിൽ പോയി. ഓഫീസിൽ വെച്ചു കീർത്തിയോട് നാലുമണി ആകുമ്പോൾ ഇറങ്ങാം എന്നു പറഞ്ഞു.
അങ്ങനെ നാലുമണി ആയപ്പോൾ ഞാൻ കീർത്തിയേം കൊണ്ട് അമലിന്റെ ഫ്ലാറ്റിലേക്ക് പോയി. അവളെ അവിടെ ഇറക്കിയിട്ട് ഞാൻ തിരിച്ചു എന്റെ ഫ്ലാറ്റിൽ വന്നു ഡ്രസ്സ് ഒക്കെ മാറി അമലിന്റെ ഫ്ലാറ്റിലേക്ക് പോയി, ഞാൻ പറഞ്ഞത് അനുസരിച്ചു കീർത്തി റെഡി ആയി ഫ്ലാറ്റിന്റെ ഗേറ്റിനു അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്ത് കാർ കൊണ്ടു നിർത്തി അവൾ കാറിൽ കയറി, ഞാൻ പതിയെ കാർ റോഡിലേക്ക് ഇറക്കി.
“അജി ഏട്ടാ എവിടെ ആണു പോകുന്നത് “
കീർത്തി ചോദിച്ചു.
“ഇവിടെ അടുത്ത് ഒരു ഫ്‌ളവേഴ്‌സ് ഷോ നടക്കുന്നില്ലേ നമുക്ക് അവിടെ പോകാം. “
ആ സ്ഥലം അടുത്ത് ആയതു കൊണ്ട് ഞങ്ങൾ അവിടെ പെട്ടന്ന് തന്നെ എത്തി. ഞാൻ ടിക്കറ്റ് ഒക്കെ എടുത്തു ആ ഫ്‌ളവേഴ്‌സ് ഷോ നടക്കുന്ന ഗ്രൗണ്ടിലേക്ക് കയറി.
ഞങ്ങൾ കുറച്ചു അതിലുടെ കറങ്ങി അവസാനം ഒരു ഒഴിഞ്ഞ കോണിൽ വളരെ ഭംഗിയോടെ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു ബഞ്ച് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു .
“കീർത്തി നമുക്ക് അവിടെ ഇരിക്കാം കുറച്ചു നേരം “
“ആ “
അവൾ അതാഗ്രഹിച്ചിരുന്നു എന്നു അവളുടെ മുഖം കണ്ടപ്പോൾ മനസിലായി.
ഞങ്ങൾ രണ്ടു പേരും അവിടെ ഇരുന്നു.
കീർത്തിയോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ അവിടെ ഇരുന്നത്.
അവളും എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നിശ്ശബ്ദതക്കു വിരാമമം ഇട്ട് കൊണ്ട് കീർത്തി സംസാരിച്ചു തുടങ്ങി.
“അതൊക്കെ എനിക്ക് അറിയാം , ഏട്ടനും ലെച്ചു ചേച്ചിയും ആയിട്ടുള്ള പ്രണയവും,നിങ്ങൾ തമ്മിലുള്ള കല്യാണം നടക്കാൻ കുറച്ചുനാൾ ഉള്ളപ്പോൾ ജോൺ അച്ചായന്റെ മകൾ മരിക്കുന്നതും അതിന്റെ പേരിൽ ഏട്ടനെ തെറ്റുകാരൻ ആക്കിയതും പിന്നിട് ഏട്ടൻ നാടുവിട്ടതും എല്ലാം ഞാൻ അറിഞ്ഞു. “
“നീ എങ്ങനെ.. ?”
“എനിക്ക് ആദ്യം ഏട്ടനെ കുറിച്ച് അധികം ഒന്നും അറിയില്ലായിരുന്നു നാടു വിട്ടു പോയിട്ടുണ്ട് എന്നും അമലേട്ടന്റെ വീടിനടുത്തുള്ള ബന്ധുവിന്റെ മകൻ ആണെന്ന് മാത്രം അറിയാം ഫോട്ടോസ് കണ്ടിരുന്നു എങ്കിലും ഞാൻ അത്രക്കും ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ ഏട്ടൻ ഫ്ലാറ്റിൽ വന്ന രാത്രിയാണു സ്വപ്നേച്ചി എന്നോട് ഏട്ടന്റെ ജീവിതതിനെ കുറിച്ച് പറഞ്ഞു തന്നത്, “
അവൾ പറഞ്ഞു നിർത്തി.
“കീർത്തി ഞാനാ തെറ്റുകാരൻ വെറും ഒരു വാക്കിന്റെ പുറത്ത് ഇല്ലാതെ ആയതല്ല എന്റെ ജീവിതം ചില സാഹചര്യങ്ങൾ എന്നെ സത്യങ്ങൾ തുറന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിച്ചു, ഇപ്പോഴും എനിക്ക് അതു പറയാൻ ഉള്ള ധൈര്യം ഇല്ല പക്ഷെ എന്റെ നിരപരാധിത്യം തെളിയിക്കാൻ ഉള്ള ഒരു തെളിവ് ഇന്ന് എന്റെ പക്കൽ ഉണ്ട് “
ഞാൻ പറഞ്ഞു.
,കീർത്തി അതു എന്താണെന്നു അറിയാനായി ഈറനായ കണ്ണുകളോടെ എന്റെ മുഖത്തേക്ക് നോക്കി,
ഞാൻ കൊണ്ടു വന്നിരുന്ന സെലിന്റെ ഡയറി കീർത്തിയുടെ കൈയിലേക്ക് നീട്ടി.
അവൾ അതു വാങ്ങിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി.
“ഇതു എനിക്ക് ഇന്നലെ ആണു കിട്ടിയത്, എന്റെ അനിയത്തി കുട്ടിയുടെ ഡയറി ആണു അതു. “
,ഞാൻ പറഞ്ഞു.
“സെലിന്റെയോ “
അവൾ വിശ്വാസം വരാത്ത മട്ടിൽ എന്റെ മുഖത്തു നോക്കി.
“അതെ കീർത്തി, ഇതു സെലിന്റ ഡയറി ആണു, എനിക്ക് അറിയില്ലായിരുന്നു ഈ ഡയറി എന്റെൽ ഉള്ള കാര്യം, ഇന്നലെ ഞാൻ പഴയ ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയത് ആണു ഇതു, സെലിൻ മരിക്കുന്നതിന് തലേന്ന് ഗസ്റ്റ് ഹൌസിൽ ഇരിക്കുമ്പോൾ ആണു അവൾ ലാസ്റ്റ് ഇതിൽ എഴുതിയതു അന്ന് നടന്ന എല്ലാകാര്യവും ഇതിൽ ഉണ്ട്, അന്നവൾ മറന്നു പോയതാണോ അവൾ മനഃപൂർവം എന്റെ ബുക്കുകൾക്കിടയിൽ മറന്നു വെച്ചതു ആണോ എന്നറിയില്ല, എങ്ങനെയോ എന്റെ ബാഗിൽ ഇതു എത്തി പെട്ടു, “
ഞാൻ പറഞ്ഞു.
