താഴ് വാരത്തിലെ പനിനീർപൂവ് – 12 Like

മലയാളം കമ്പികഥ – താഴ് വാരത്തിലെ പനിനീർപൂവ് – 12

“അതെ , “”ഇതെന്താ ഇങ്ങനെ കിടക്കുന്നെ,ഇപ്പോ ഇവിടെ വർക്ക്‌ ഒന്നും ഇല്ലേ? “

ഞാൻ പറഞ്ഞു,,

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“അത് ശെരിയാണല്ലോ അജിയേട്ടാ, ആകെ കാട് പിടിച്ചു കിടക്കുക ആണല്ലോ “

“അറിയില്ല എന്താ സംഭവിച്ചു എന്ന്,,”

ഞാൻ അവിടെ ചുറ്റുപാടും വീക്ഷിച്ചു അധികം മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, സമയം ഒൻപതു മണി കഴിഞ്ഞിരുന്നു. വിശക്കുന്നുണ്ട്,

“കീർത്തി, ഇനി ഇവിടുന്നു രണ്ടു കിലോമീറ്റർ കൂടി ഉണ്ട് ജോളി ചേച്ചിയുടെ വീട്ടിലേക്ക്, നമുക്ക് ഇവിടെ നിന്നും എന്തെങ്കിലും കഴിച്ചിട്ട് പോകാം , കൂട്ടത്തിൽ ഇതേ പറ്റി ചോദിക്കുകയും ചെയ്യാം “

ഞാൻ കീർത്തി യോട് പറഞ്ഞു.

അവൾ ഓക്കേ പറഞ്ഞു.

ഞാനും അവളും കൂടി റോഡ് മറികടന്നു അവിടത്തെ പഴയ ചായക്കടയിൽ കയറി.

ഞാൻ ഇവിടെ ആയിരുന്നപ്പോൾ ഇടക്ക് വരാറുണ്ട് ഈ കടയിൽ ഇവിടത്തെ നാണു ചേട്ടനും ആയി കമ്പനി ആയിരുന്നു.

ആ കടയിലും അധികം മാറ്റം ഒന്നും ഇല്ല ആ പഴയ ബഞ്ചും ഡസ്കും, പിന്നെ ഗ്ലാസ്‌ വെച്ച ചെറിയ അലമാരയും , അതിൽ പൂട്ടും , വെള്ളേപ്പം, ഏത്തക്ക പുഴുങ്ങിയതും ഒക്കെ അടുക്കി വെച്ചിരിക്കുന്നു,

ചെറിയ തണുപ്പ് ഉണ്ടായിരുന്നു അവിടെ,

കൈ കഴുകി കഴിഞ്ഞു, കീർത്തിയും ഞാനും ഒരു ബഞ്ചിൽ ഇരുന്നു.
ഞങ്ങളെ ആദ്യം ആയി കാണുന്ന ഫീലിൽ “ഇവരാരാ ” എന്നാ നോട്ടത്തോടെ രണ്ടുമൂന്നു കിളവൻ മാർ അവിടെ ഇരിക്കുന്നു.

ഞങ്ങളെ കണ്ടപ്പോൾ നാണു ചേട്ടൻ ഞങ്ങളുടെ അടുത്ത് വന്നു,

“അപ്പവും മുട്ടക്കറി യും ഇല്ലേ നാണു ചേട്ടാ ?”

ഞാൻ നാണു ചേട്ടനോട് ചോദിച്ചു.

“ഉണ്ട് “

“അപ്പൊ രണ്ടു സെറ്റ് എടുത്തോ “

അത് കേട്ടപ്പോൾ നാണു ചേട്ടൻ
വേഗം അത് എടുക്കാൻ പോയി .

രണ്ടു മിനിറ്റുനുള്ളിൽ ഓർഡർ റെഡി ആയി മേശപുറത്തു എത്തി

അതു കൊണ്ട് വെച്ച് കഴിഞ്ഞു നാണു ചേട്ടൻ എന്നെ തന്നെ നോക്കി നിന്നു, അപ്പോൾ ഞാൻ നാണു ചേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ.

“മോനെ എവിടെയോ കണ്ടു നല്ല മുഖപരിചയം , മുൻപ് ഇവിടെ വന്നിട്ടുണ്ടോ ?”

നാണു ചേട്ടൻ ചോദിച്ചു.

“നാണു ചേട്ടന് ഓർമയില്ലേ, ഞാൻ ഇവിടെ ജോൺ അച്ചായന്റെ ഫാക്ടറിയിൽ ഉണ്ടായിരുന്നതാ “

ഞാൻ പറഞ്ഞു,

“ഓഹ് അജി സാർ ആയിരുന്നല്ലേ, എനിക്ക് പെട്ടന്ന് മനസിലായില്ല “

നാണു ചേട്ടൻ പറഞ്ഞു.

“അതെ നാണുവേട്ടാ “

പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാനും നാണുവേട്ടനും സംസാരിച്ചു കൊണ്ടിരുന്നു , നാണുവേട്ടനിൽ നിന്നും അറിയാൻ കഴിഞ്ഞു ജോൺ അച്ചായൻ ഇപ്പോ കിടപ്പിലാണെന്നു, രണ്ടു വർഷം മുൻപ് ബിപി ഒന്നു കൂടിയതാ തലയിൽ ചെറിയ ഒരു ബ്ലോക്കും ഉണ്ടായി ഇപ്പോ ഒരു ഭാഗം തളർന്നു കിടപ്പാണെന്നു,
ഫാക്ടറി ഒക്കെ പൂട്ടി ഇപ്പോൾ എസ്റ്റേറ്റ് ഉം മറ്റും ആയി ബിസിനസ്‌ ഒതുങ്ങി കൂടി കഴിയുന്നു, ഇപ്പൊ അകന്ന ബന്ധത്തിലെ ഒരു പയ്യൻ ആണ് അച്ചായനും ഷേർലി ചേച്ചിക്കും സഹായത്തിനുള്ളത് എന്നും നാണു ഏട്ടൻ പറഞ്ഞു. അതു സത്യ ആയിരിക്കും എന്ന് എനിക്ക് മനസിലായി,

ഞങ്ങൾ രണ്ടു പേരും ഭക്ഷണം കഴിച്ചു അവിടെ നിന്നും എഴുനേറ്റു.
പിന്നെ കൈ കഴുകി നാണു വേട്ടനോട് പറഞ്ഞു ഞങ്ങൾ അവിടേം നിന്നും ഇറങ്ങി.

“ആദ്യം എവിടേക്ക് ആണ് അജിയേട്ടാ പോകുന്നത് “

ഞാൻ കാർ സ്റ്റാർട്ട്‌ ആക്കി എടുക്കാൻ പോകുന്നതിനു മുൻപ് കീർത്തി ചോദിച്ചു.

“ആദ്യം ജോളി ചേച്ചിയുടെ അടുത്ത് അതു കഴിഞ്ഞു തീരുമാനിക്കാം എവിടെ പോകണം എന്ന് “

ഞാൻ കീർത്തി യോട് പറഞ്ഞു.

“കാണാൻ ധൃതി ആയല്ലേ “

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു,

അതിനു മറുപടി എന്നോണം ഞാൻ പുഞ്ചിരിച്ചു.

ഞാൻ കാർ എടുത്ത് ഗസ്റ്റ് ഹൌസിലേക്ക് ഉള്ള വഴിയേ വിട്ടു,
ആ പഴയ വഴികൾ താണ്ടി എന്റെ വണ്ടി ഗസ്റ്റ്‌ ഹൌസിനു മുൻപിൽ എത്തി.

അവിടെ ഇപ്പോ ആരും താമസം ഇല്ല എന്ന് തോനുന്നു, ആകെ ചപ്പും ചവറും കൊണ്ട് നിറഞ്ഞു കിടക്കുന്നു, ഞാൻ കാർ ഗസ്റ്റ്‌ ഹൌസിനു മുൻപിൽ കയറ്റി നിർത്തി.

കീർത്തിയും ഞാനും കാറിൽ നിന്നും ഇറങ്ങി .

“ഇതാണല്ലെ അജിയെട്ടന്റേം ലെച്ചു ചേച്ചിയുടെയും സ്വർഗം “

വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ കീർത്തി പറഞ്ഞു,

“അതെ , എന്റെ ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന മണ്ണ് ആണ് ഇത് എനിക്ക് ജീവൻ നൽകിയതും അതു എന്നിൽ നിന്നും തിരിച്ചു എടുത്തതും ഇവിടെ വെച്ചാണ്,”

“ഉം “

അവൾ ഒന്നു മൂളി.
“അജിയേട്ടാ അതാണല്ലേ ജോളി ചേച്ചിയുടെ വീട് “

അവൾ ഗസ്റ്റ്‌ ഹൌസിന്റെ അടുത്തുള്ള ആ പഴയ ഓടിട്ട വീട് ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു,

“ഉം, അത് തന്നെ, അവിടെ ആണ് എന്റെ എല്ലാം എല്ലാം ആയാ ലെച്ചു ഉള്ളത് “

ഞാൻ പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും ജോളി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.

ആ പഴയ ഭംഗി ഒക്കെ ആ വീടിനു നഷ്ടം ആയിരുന്നു, കുറെ പൂക്കൾ വിരിഞ്ഞു നിന്നിരുന്ന ചെടിചട്ടികളിൽ പലതും ഇപ്പൊ ഒഴിഞ്ഞു കിടക്കുക ആണ് ചിലതിൽ ചെടി കരിഞ്ഞു ഉണങ്ങി ഇരിക്കുന്നു ആരും വെള്ളം ഒഴിക്കാത്തത് പോലെ.
ഞാനും കീർത്തിയും കൂടി നടന്നു ആ വീടിന്റെ ഉമ്മറത്ത് എത്തി.

വീടിനു മുൻപിൽ ഇറയത്തു ആ പഴയ ചാരു കസേരയിൽ ജോസഫ് അപ്പച്ചൻ കിടക്കുന്നുണ്ടായിരുന്നു,

“ആരാ.. “

മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു മനസിലാകാതെ അപ്പച്ചൻ ചോദിച്ചു.

ഞാൻ ഇറയത്തേക്ക് കയറി ചെന്നു. കീർത്തി എന്റെ പുറകിലും,

“..അജി.. “

എന്നെ അടുത്ത് കണ്ടപ്പോൾ അപ്പച്ചൻ എന്റെ പേര് ഉച്ചരിച്ചു. അതോടൊപ്പം അപ്പച്ചന്റെ മുഖവും വിടർന്നു.

“അതെ അപ്പച്ച അജി തന്നെയാ “

ഞാൻ അതും പറഞ്ഞു അപ്പച്ചന്റെ കസേരയുടെ അടുത്ത് ചെന്നു മുട്ടുകുത്തി നിന്നു.

“ഈശോയെ, ഞാൻ ഇതാരെ കാണുന്നത് ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് കരുതിയതാ,ഈശോയി എന്റെ പാർത്ഥന കേട്ടു “

,എന്നെ കണ്ട സന്തോഷത്തിൽ അപ്പച്ചൻ പറഞ്ഞു ഒപ്പം ആ കണ്ണുകൾ നിറയുന്നതും, ഞാൻ കണ്ടു.
“അപ്പച്ചാ ജോളി ചേച്ചി ?”

ഞാൻ അപ്പച്ചനോട് ചോദിച്ചു.

“ദേ “

എന്ന് എന്റെ പുറകിലേക്ക് കണ്ണ് കാട്ടി,

ഞാൻ മുട്ടുകാലിൽ നിന്നും കൊണ്ട് തന്നെ തിരിഞ്ഞു നോക്കി.

ഞാൻ നോക്കുമ്പോൾ ഒരു പഴയ നൈറ്റിയും, ആകെ ഷീണിച്ച അവസ്ഥയിൽ ജോളി ചേച്ചി നില്കുന്നു, ഞാൻ വേഗം അവിടെ നിന്നും എഴുനേറ്റു,

“അജി മോനെ നീ,,, “

ചേച്ചി എന്നെ കണ്ടപ്പോൾ പറഞ്ഞു അതോടൊപ്പം ചേച്ചിയുടെ മുഖവും വിടർന്നു.

“മോനെ നീ എവിടെ ആയിരുന്നെടാ ഇത്ര നാളും? “

ഞാൻ ചേച്ചിയോട് എന്റെ ജോലിയെ കുറിച്ചും പിന്നെ നാട്ടിൽ വന്ന കാര്യവും , അമ്മ പറഞ്ഞ കാര്യങ്ങളും പിന്നെ നാണു ചേട്ടൻ ന്റെ അടുത്ത് നിന്നും അറിഞ്ഞ കാര്യങ്ങൾ വരെ എല്ലാം പറഞ്ഞു പിന്നെ കീർത്തിയേം പരിചയപ്പെടുത്തി .

“അപ്പൊ നീ എല്ലാം അറിഞ്ഞുലെ ?,”

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *