താഴ് വാരത്തിലെ പനിനീർപൂവ് – 12 1

“അപ്പൊ അജിയേട്ടാ ഇനി കൊൽക്കത്തയിലേക്ക് പോവുക അല്ലെ “

കാറിൽ ഇരിക്കുമ്പോൾ കീർത്തി ചോദിച്ചു.

“ഉം, നാളെ തന്നെ പോകണം,”

ഞാൻ പറഞ്ഞു.

“ഫ്ലൈറ്റ് നു ടിക്കറ്റ്സ് അവെലബിൾ ഇല്ല . ഞാൻ ട്രെനിന്നു ബുക്ക്‌ ചെയ്യട്ടെ? “

അവൾ ചോദിച്ചു.

“നീ അപ്പോഴേക്കും അതൊക്കെ നോക്കിയോ ?”

ഞാൻ അതിശയത്തോടെ ചോദിച്ചു.

“അതൊക്കെ ഈ സെക്രട്ടറിയുടെ കടമ അല്ലെ “

,കീർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം , “

“അപ്പോ ഞാൻ നാളേക്ക് രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ ?”

“ഒരെണ്ണം മതി കീർത്തി , എനിക്ക് മാത്രം , ഞാൻ മാത്രമേ പോകുന്നൊള്ളു “

ഞാൻ പറഞ്ഞു.

“അപ്പൊ അജിയേട്ടാ ഞാനോ ?,”

അവൾ ചോദിച്ചു.

“കീർത്തിയെ ഇനിയും ബുദ്ധിമുട്ടിക്കാൻ ഞാൻ ഒരുക്കം അല്ല, ഇനി ഉള്ള യാത്ര ഒറ്റക്ക് ആണ് നല്ലത് എന്നു എനിക്ക് തോന്നി “

ഞാൻ പറഞ്ഞു.

“എന്നെ ഒഴിവാക്കുക ആണല്ലേ, “

“,അല്ല , കീർത്തി,ഒരിക്കലും അല്ല, ഇനിയുള്ള യാത്ര ഒറ്റക്ക് ആകാം എന്നു കരുതി.
പിന്നെ കൊൽക്കത്തയിൽ നിന്നും എന്നു തിരിച്ചു വരും എന്നു എനിക്ക് ഉറപ്പില്ല, ഞാൻ തിരിച്ചു വരുക ആണെങ്കിൽ ലെച്ചുവിനെ കൊണ്ടേ വരൂ ഒരു പക്ഷെ അവൾ കൂടെ ഇല്ലെങ്കിൽ എന്നെ ഇനി ആരും കാത്തിരിക്കേണ്ട, “

ഞാൻ പറഞ്ഞു.

“,അപ്പൊ വീണ്ടും ഒരു ഒളിച്ചോട്ടം ആണോ അജിയേട്ടൻ ഉദ്ദേശിക്കുന്നത്, അങ്ങനെ എങ്കിൽ തീർച്ചയായും ഞാൻ കൊൽക്കത്തയിലേക്ക് അജിയേട്ടന്റെ കൂടെ വരും, ഇല്ലെങ്കിൽ എനിക്ക് ഉറപ്പ് തരണം എന്തായാലും തിരിച്ചു വരും എന്നു, എന്നാ ഞാൻ സമ്മതിക്കാം “

കീർത്തി പറഞ്ഞു.

“കീർത്തി പ്ലീസ് എതിരൊന്നും പറയരുത് , ഞാൻ തനിച്ചു പോകൊള്ളാം “

ഞാൻ പറഞ്ഞു.

“തനിച്ചു പൊക്കൊളു, പക്ഷെ എനിക്ക് വാക്ക് തന്നിട്ട് മാത്രം “

അവൾ പറഞ്ഞു.

“,ശെരി കീർത്തി ഞാൻ തിരിച്ചു വരും , പക്ഷെ എന്നാണ് വരുന്നത് എന്നു എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല, “

ഞാൻ അവളോട്‌ പറഞ്ഞു.

“ഓഹ്,, എനിക്ക് ഇത് മതി. അജിയേട്ടൻ ലെച്ചുചേച്ചിയും ആയി തിരിച്ചു വരുന്നത് കാണാൻ ആയി ഞാൻ കാത്തിരിക്കും “

കീർത്തി പറഞ്ഞു.

ഞാൻ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.

“അതെ അജിയേട്ടാ വല്ല ഹോട്ടലും കാണുക ആണെങ്കിൽ ഒന്നു വണ്ടി നിർത്തു എനിക്ക് വിശക്കുന്നുണ്ട് “

അവൾ പറഞ്ഞു.

“ഉം , ശരി “

അങ്ങനെ ഞങ്ങൾ അടുത്ത് കണ്ട കടയിൽ വണ്ടിനിർത്തി. അവിടെനിന്നും ഭക്ഷണം കഴിച്ചിട്ടു വീണ്ടും ഞങ്ങൾ യാത്ര തുടങ്ങി,അങ്ങനെ കുറച്ചു മണിക്കൂർ യാത്ര കൊണ്ട് ഞങ്ങളുടെ കാർ വീട്ടിൽ തിരിച്ചു എത്തി കീർത്തിയെ അമലിന്റെ അവിടെ ആക്കിയിട്ടു ഞാൻ എന്റെ വീട്ടിലേക്ക് ചെന്നു. ഞാൻ പോയ കാര്യം എന്തായി എന്നറിയാൻ അമ്മയും അച്ഛനും കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാം അവരോടു തുറന്നു പറഞ്ഞു.

അങ്ങനെ പിറ്റേന്നു വൈകിട്ടു ആണ് എനിക്ക് പോകേണ്ട ട്രെയിൻ, എന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക് അച്ഛനും അമ്മയും കീർത്തിയും വന്നു , കീർത്തി ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്.

സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി . അച്ഛനും അമ്മയും സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു.

“അജിയേട്ടാ ഞാൻ പറഞ്ഞതു ഓർമയുണ്ടല്ലോ “

ഞാൻ ബാഗ് എടുത്തു നടക്കാൻ തുടങ്ങവേ കീർത്തി കാറിന്റെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു,

“ഉം “

“,അപ്പൊ ലെച്ചു ചേച്ചിയേം കൊണ്ട് നല്ല കുട്ടിയായി തിരിച്ചു വാ, ഞാൻ ഉണ്ടാകും ഷാർജയിൽ, അജിയേട്ടന്റെ വരവും കാത്തു “

അവൾ പറഞ്ഞു.

“ഞാൻ വരും കീർത്തി. നിന്റെ പാർത്ഥന എന്റെ കൂടെ ഉണ്ടാലോ അതു മതി “

ഞാൻ അവളോട്‌ പറഞ്ഞു.

“ഈ അനിയത്തി കുട്ടിയുടെ പാർത്ഥന എന്നും എന്റെ ഏട്ടന്റെ കൂടെ ഉണ്ടാകും എന്റെ ഏട്ടൻ ധൈര്യം ആയി പോയിട്ടു വാ “

അവൾ അതു പറഞ്ഞതിനോടൊപ്പം. എന്റെ കവിളിൽ അവളുടെ ഒരു സ്നേഹചുംബനവും നൽകി , അതിൽ ഒരു അനിയത്തിയുടെ സ്നേഹസ്പര്ശനം ഉണ്ടായിരുന്നു,

“അപ്പൊ എന്റെ അജി കുട്ടൻ പൊക്കൊളു ട്രെയിൻ മിസ്സ്‌ ആക്കേണ്ട “

അവൾ അതും പറഞ്ഞു തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *