അവൾ എന്നോട് മിണ്ടിയില്ലെങ്കിലും,പഴയ പോലെ ജോലി ഓക്കേ എടുത്ത് തുടങ്ങിയല്ലോ ഇനി അവളെ പതിയെ പഴയ ലെച്ചു ആക്കി മാറ്റം എന്നു ഞാൻ മനസ്സിൽ കരുതി,,
അങ്ങനെ ഞാൻ കുളിക്കാൻ പോകുന്ന നേരത്ത്.
“ചേച്ചി, “
അവൾ എന്നെ വിളിച്ചു.
കുറെ നാൾക്കു ശേഷം ആ വിളികേട്ടാ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
“എന്തെ ലെച്ചു ?”
“ചേച്ചി,ചേച്ചി യുടെ കൈയിൽ അജിയേട്ടന്റെ വീട്ടിലെ നമ്പർ ഉണ്ടോ? എന്റെൽ ഉള്ള പഴയ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല? “
അവൾ കുറെ നാൾക്കു ശേഷം എന്നോട് സംസാരിച്ചു.
അങ്ങനെ നിന്റെ അമ്മയെ വിളിച്ചു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ ഞാൻ അവൾക്കു ഫോൺ കൊടുത്തു, രണ്ടു മൂന്ന് പ്രാവിശ്യം കാൾ ചെയ്തിട്ടും ആരും എടുക്കുന്നുണ്ടായില്ല,
കുറച്ചു കഴിഞ്ഞു വിളിച്ചു നോക്കാൻ പറഞ്ഞിട്ട് ഞാൻ ആ സമയം കുളിക്കാൻ കയറി. ഞാൻ കുളിച്ചു വന്നപ്പോൾ ലെച്ചുനെ അടുക്കള ഭാഗത്തു ഒന്നും കാണാൻ ഉണ്ടായില്ല ഞാൻ ഡ്രസ്സ് ഒക്കെ മാറി . കുറെ നാൾ ആയില്ലേ അവൾ പുറത്തോട്ടു ഒക്കെ ഇറങ്ങിയിട്ട് ഇന്ന് അവളേം കൊണ്ട് പുറത്തു ഒക്കെ ഒന്നു പോകാം എന്നു കരുതി ഞാൻ അവളെ വിളിക്കാനായി അവളുടെ റൂമിൽ ചെന്നു.
വാതിൽ തുറന്നു ലെച്ചുനു വിളിച്ചുകൊണ്ടു അകത്തേക്ക് കയറി.
ലെച്ചു കസേരയിൽ ഇരുന്നുകൊണ്ട് മേശയിൽ തല വെച്ച് കിടക്കുന്നത് കണ്ടു ഞാൻ അവളുടെ അടുത്ത് ചെന്നു.
അവിടെ കണ്ട കാഴ്ചാ എന്നെ നടുക്കി.
കൈയിലെ ഞെരമ്പു മുറിച്ചവൾ അബോധവസ്ഥയിൽ കിടക്കുക ആയിരുന്നു. മേശയിൽ നിറയെ രക്തം. “
ചേച്ചി പറഞ്ഞു നിർത്തി ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ചേച്ചി അവൾ എന്റെ ലെച്ചു “
ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ, ഞാൻ ചോദിച്ചു എന്റെ വായിൽ നിന്നും മുഴുവൻ വാക്കുകൾ പുറത്തേക്കു വന്നില്ല.
“അതെ അവൾ ആത്മഹത്യാ ക്കു ശ്രമിച്ചു “
അതു കേട്ടപ്പോൾ ,ഞാൻ ആകെ തളർന്നു പോയി,
“എന്റെ ലെച്ചു അവൾ ”
എന്റെ ഞരമ്പുകൾ തളർന്നു എനിക്ക് നില്കാൻ പറ്റാതെ ആയി
ഞാൻ അടുത്ത് കണ്ട അരഭിത്തിയിൽ ഇരുന്നു എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ എന്നോണം കീർത്തി എന്റെ കൂടെ ഇരുന്നു.
“അജി മോനെ. നീ പേടിക്കണ പോലെ ഒന്നും ഉണ്ടായില്ല , അവളെ വേഗം തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാധിച്ചത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി “
ജോളി ചേച്ചി എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.
“അപ്പൊ അവളവിടെ ചേച്ചി, എനിക്ക് അവളെ കാണണം “
ഞാൻ നിറമിഴികളോടെ ചേച്ചിയോട് ചോദിച്ചു.
“അന്നത്തെ ആ ആത്മഹത്യാ ശ്രമത്തിനു ശേഷം അവളുടെ സ്വഭാവം മുമ്പത്തേക്കാൾ മോശം ആയി അവൾ അതിനു ശേഷം , ഒന്നു മിണ്ടുക പോലും ചെയ്യാറുണ്ടായില്ല എന്നു മാത്രം അല്ല.അവൾ ഈ വീട്ടിലേക്ക് വന്നില്ല. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന്നു ശേഷം അവൾ ഗസ്റ്റ് ഹൌസിൽ നീ ഉപയോഗിച്ചിരുന്ന മുറിയിൽ ആണ് താമസിച്ചിരുന്നത്. ആകെ ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു അവളുടെ. നീ ഉപയോഗിച്ചിരുന്ന പഴയ ഷർട്ടും കെട്ടിപിടിച്ചു ആ കട്ടിലിൽ അവൾ ദിവസങ്ങളോളം ചിലവഴിച്ചു, ഞങ്ങളോട് ആരോടും ഒന്നും മിണ്ടാറുണ്ടായില്ല, എന്തെങ്കിലും ഭക്ഷണം കൊണ്ട് കൊടുത്താൽ കുറച്ചു കഴിക്കും, അത്ര തന്നെ , അവളുടെ അവസ്ഥ ഒരു ചേച്ചി എന്ന നിലയിൽ എന്നിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു, അങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി കഴിഞ്ഞപ്പോൾ. ഇളയച്ഛൻ വന്നു കൊൽക്കത്തയിൽ നിന്നും. “
ചേച്ചി പറഞ്ഞു നിർത്തി.
“ആര് , ജോർജ് അപ്പച്ചനോ ?”
ഞാൻ ചേച്ചിയോട് ചോദിച്ചു.
“അതെ എന്റെ അപ്പച്ചന്റെ അനിയൻ ജോർജ് , എന്റെ ഇളയച്ഛൻ, ലക്ഷ്മി യുടെ അച്ഛൻ “
ചേച്ചി പറഞ്ഞു.
“എന്നിട്ട് ചേച്ചി അച്ഛനെ കണ്ടപ്പോൾ അവൾക്കു വല്ല മാറ്റവും ഉണ്ടായോ? “
ഞാൻ ചോദിച്ചു.
“ഉം, ഞങ്ങളോട് ഒന്നും സംസാരിക്കാത്ത അവൾ എന്തുകൊണ്ടോ അവളുടെ അച്ഛനോട് സംസാരിച്ചു. അച്ഛൻ വന്നതോടെ അവളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി,അച്ഛന്റെ സാമിപ്യം അവൾളുടെ മനസ്സ് പഴയ പടി ആകാൻ സഹായിക്കും എന്നു ഡോക്ടർ പറഞ്ഞു, “
