“അവളോട് സ്റ്റേഷന്റെ ഉള്ളിലേക്ക് വരുന്നില്ലേ എന്നു ചോദിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല, കാരണം അവൾ എന്നെ സന്തോഷത്തോടെ യാത്ര അയക്കുമ്പോഴും അവളുടെ മനസ്സ് നീറുക ആണെന്ന് എനിക്ക് അറിയാം ആയിരുന്നു. ആ കണ്ണുകളിൽ ഞാൻ അതു കണ്ടു ഇഷ്ടപെട്ട പുരുഷനെ വിട്ടുകളയുമ്പോൾ ഉള്ള വേദന അവളുടെ കണ്ണുകളിൽ കാണാം ആയിരുന്നു. എന്റെ യും ലെച്ചുവിന്റെയും സ്നേഹത്തിനു മുൻപിൽ അവൾ സ്വയമേ അവളുടെ ആഗ്രഹങ്ങൾ മനസ്സിൽ കുഴിച്ചു മൂടി,.”
ഞാൻ തിരിഞ്ഞു സ്റ്റേഷനിലേക്ക് നടന്നു.
നടക്കുന്നതിനിടയിൽ ഞാൻ ഒരു തവണ തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നോക്കി.
കാറിന്റെ സ്റ്റീയറിങ്ങിൽ തലവെച്ചു കിടന്നു ,
പറയാതെ പോയ ഒരു നൊമ്പരത്തിന്റെ കനലുകൾ കണ്ണീർ എന്ന പ്രതിഭാസത്തിലൂടെ അണക്കാൻ ശ്രമിക്കുന്ന കീർത്തിയെ ആണ്.
എനിക്ക് അറിയാം അവൾ എത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ടെന്നു, പക്ഷെ അതിനേക്കാൾ എത്രയോ മടങ് എന്നെ എന്റെ ലെച്ചു സ്നേഹിക്കുന്നു, അവൾ എനിക്ക് വേണ്ടി പൊഴിച്ച മിഴിനീർതുളികളുടെ ഒരു അംശം പോലും വരില്ല ഇത്. അതുകൊണ്ട് കീർത്തിയുടെ കണ്ണീർ ഞാൻ കാണാത്തതായി നടിച്ചു..
ഞാൻ സ്റ്റേഷനിലേക്ക് നടന്നു കയറി മനസ്സിൽ ഒരായിരം നൊമ്പരങ്ങളോടെ…..
————————————
“സാർ, സ്റ്റേഷൻ എത്തി ഇറങ്ങുന്നില്ലേ “
ചെറുമയക്കത്തിൽ ഇരുന്ന ഞാൻ ആ ശബ്ദം കേട്ട് കണ്ണ് തുറന്നു.
ഒരുപാട് ഓർമകളെ പുറകിൽ ആക്കി കൊണ്ട് ട്രെയിൻ കൊൽക്കത്ത നഗരത്തിലെ പ്രമുഖ സ്റ്റേഷനിൽ എത്തി.
കണ്ണ് തുറന്ന ഞാൻ കാണുന്നത് തൊട്ടടുത്ത സീറ്റിൽ ഇരുന്നവർ ഇറങ്ങാനായി ബാഗ് ഒക്കെ എടുക്കുന്ന തിരക്കിൽ ആണ്. ഇന്നലെ പരിചയ പെട്ട ഒരു മലയാളി സുഹൃത്ത് ആണ് എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചത്.
ഞാൻ അയാളുടെ മുഖത്തു നോക്കി ഒരു പുഞ്ചരി സമ്മാനിച്ചു.
ട്രെയിൻ ഒരു മൂളലോടെ നിന്നു.
എല്ലാവരും തിരക്ക് പിടിച്ചു ഇറങ്ങാൻ ശ്രമിക്കുന്നു. ഞാൻ പതിയെ എന്റെ ബാഗും എടുത്തു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.
കുറച്ചു നടത്തിനൊടുവിൽ ഞാൻ സ്റ്റേഷന്റെ പുറത്തു എത്തി അവിടെ റോഡ് സൈഡിൽ അടുത്ത് കണ്ട ലോഡ്ജിൽ മുറി എടുത്തു . ഫ്രഷ് ആയതിനു ശേഷം ഞാൻ ജോർജ് അപ്പച്ചന്റെ പഴയ അഡ്രസ് ആ ലോഡ്ജ് നടത്തിപ്പുകാരന്റെ അടുത്ത് കാണിച്ചു കൊടുത്തു.
അയാൾ പറഞ്ഞതിൻ പ്രകാരം ഈ ടൗണിൽ നിന്നും 30 കിലോമീറ്റർ അകലെ ഉള്ള ടൗണിൽ ആണ് ഈ അഡ്ഡ്രസിൽ കാണുന്ന സ്ഥലം എന്നു.
ഞാൻ അവിടത്തെ റൂം വേകെറ്റ് ചെയ്തു ആ ലോഡ്ജ്കാരൻ ഏർപ്പാട് ആക്കി തന്ന ടാക്സി യിൽ ആ ടൗണിലേക്ക് യാത്ര തിരിച്ചു.
അങ്ങനെ ട്രാഫിക്കും മറ്റും ഒക്കെ കഴിഞ്ഞു ഒന്നര മണിക്കൂറിനുള്ളിൽ ആ സ്ഥലത്തു എത്തിപ്പെട്ടു.
എന്നെ ഒരു വലിയ ബിൽഡിംഗിനു മുൻപിൽ ഇറക്കി വിട്ടിട്ടു ആ ടാക്സി കാർ പതിയെ എന്നിൽ നിന്നും അകന്നു പോയി.
ഞാൻ അവിടെ ഉള്ള ഒന്ന് രണ്ടു പേരോട് ഈ അഡ്രസ് കാണിച്ചു കൊടുത്തു. പക്ഷെ ഒരു കാര്യവും ഉണ്ടായില്ല. അവസാനം ഒരാളിൽ അ നിന്നുംആ താമസസ്ഥലത്തേ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു,
അങ്ങനെ അയാൾ പറഞ്ഞു തന്ന അടയാളങ്ങൾ വെച്ചു ഞാൻ ആ ബിൽഡിംഗിന്റെ മൂന്നാമത്തെ നിലയിൽ ഉള്ള ഒരു മുറിയുടെ മുൻപിൽ എത്തിപെട്ടു.
അവിടെ ഉള്ള കോളിങ് ബെല്ലിൽ എന്റെ വിരൽ അമർന്നു.
കുറച്ചു സമയത്തിന് ഒടുവിൽ എന്റെ മുന്നിൽ ആ രണ്ടു പാളി വാതിലുകൾ മലർക്കെ തുറന്നു.
ഒരു ബംഗാളി ലുക്ക് ഉള്ള ഒരു ചേച്ചി ആണ് വാതിൽ തുറന്നത്.
ഞാൻ ആ ചേച്ചിയോട് വന്ന കാര്യം പറഞ്ഞു.
അവർക്ക് ജോർജ് അപ്പച്ചനെ കുറിച്ച് അറിയില്ല എന്നും അവർ അവിടെ താമസിക്കാൻ വന്നിട്ട് രണ്ടു മാസം ആയിട്ടൊള്ളു എന്നും പറഞ്ഞു.
കൂടുതൽ എന്തെങ്കിലും ചോദിക്കുംനത്തിനു മുൻപേ. അവർ വാതിൽ അടച്ചു .
ഞാൻ പിന്നെയും അവിടെ കുറെ അലഞ്ഞു നടന്നു . അവസാനം രാത്രി ആയപ്പോൾ ഒരു ലോഡ്ജിൽ മുറി എടുത്തു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ഞാൻ അവിടെ എത്തിയിട്ട് മൂന്ന് ആഴ്ച ആയി. എല്ലാദിവസവും അവരുടെ വീട് അനേഷിച്ചു ഇറങ്ങിയിട്ടും എവിടെയും എത്തിയില്ല, ഞാൻ കയറി ഇറങ്ങാത്ത ബിൽഡിങ്ങുകൾ ആ ടൗണിൽ വളരെ കുറവായി,ഒട്ടുമിക്ക റൂമിലും ഞാൻ അവരെ തേടി ചെന്നു പക്ഷെ ഒരു പുരോഗതിയും ഉണ്ടായില്ല.
