താഴ് വാരത്തിലെ പനിനീർപൂവ് – 12 Like

ലെച്ചു കസേരയിൽ ഇരുന്നുകൊണ്ട് മേശയിൽ തല വെച്ച് കിടക്കുന്നത് കണ്ടു ഞാൻ അവളുടെ അടുത്ത് ചെന്നു.

അവിടെ കണ്ട കാഴ്ചാ എന്നെ നടുക്കി.

കൈയിലെ ഞെരമ്പു മുറിച്ചവൾ അബോധവസ്ഥയിൽ കിടക്കുക ആയിരുന്നു. മേശയിൽ നിറയെ രക്തം. “

ചേച്ചി പറഞ്ഞു നിർത്തി ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ചേച്ചി അവൾ എന്റെ ലെച്ചു “

ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ, ഞാൻ ചോദിച്ചു എന്റെ വായിൽ നിന്നും മുഴുവൻ വാക്കുകൾ പുറത്തേക്കു വന്നില്ല.

“അതെ അവൾ ആത്മഹത്യാ ക്കു ശ്രമിച്ചു “

അതു കേട്ടപ്പോൾ ,ഞാൻ ആകെ തളർന്നു പോയി,
“എന്റെ ലെച്ചു അവൾ ”
എന്റെ ഞരമ്പുകൾ തളർന്നു എനിക്ക് നില്കാൻ പറ്റാതെ ആയി
ഞാൻ അടുത്ത് കണ്ട അരഭിത്തിയിൽ ഇരുന്നു എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എന്നെ ആശ്വസിപ്പിക്കാൻ എന്നോണം കീർത്തി എന്റെ കൂടെ ഇരുന്നു.

“അജി മോനെ. നീ പേടിക്കണ പോലെ ഒന്നും ഉണ്ടായില്ല , അവളെ വേഗം തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാധിച്ചത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി “

ജോളി ചേച്ചി എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.

“അപ്പൊ അവളവിടെ ചേച്ചി, എനിക്ക് അവളെ കാണണം “

ഞാൻ നിറമിഴികളോടെ ചേച്ചിയോട് ചോദിച്ചു.
“അന്നത്തെ ആ ആത്മഹത്യാ ശ്രമത്തിനു ശേഷം അവളുടെ സ്വഭാവം മുമ്പത്തേക്കാൾ മോശം ആയി അവൾ അതിനു ശേഷം , ഒന്നു മിണ്ടുക പോലും ചെയ്യാറുണ്ടായില്ല എന്നു മാത്രം അല്ല.അവൾ ഈ വീട്ടിലേക്ക് വന്നില്ല. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തതിന്നു ശേഷം അവൾ ഗസ്റ്റ്‌ ഹൌസിൽ നീ ഉപയോഗിച്ചിരുന്ന മുറിയിൽ ആണ് താമസിച്ചിരുന്നത്. ആകെ ഒരു ഭ്രാന്തമായ അവസ്ഥ ആയിരുന്നു അവളുടെ. നീ ഉപയോഗിച്ചിരുന്ന പഴയ ഷർട്ടും കെട്ടിപിടിച്ചു ആ കട്ടിലിൽ അവൾ ദിവസങ്ങളോളം ചിലവഴിച്ചു, ഞങ്ങളോട് ആരോടും ഒന്നും മിണ്ടാറുണ്ടായില്ല, എന്തെങ്കിലും ഭക്ഷണം കൊണ്ട് കൊടുത്താൽ കുറച്ചു കഴിക്കും, അത്ര തന്നെ , അവളുടെ അവസ്ഥ ഒരു ചേച്ചി എന്ന നിലയിൽ എന്നിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു, അങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി കഴിഞ്ഞപ്പോൾ. ഇളയച്ഛൻ വന്നു കൊൽക്കത്തയിൽ നിന്നും. “

ചേച്ചി പറഞ്ഞു നിർത്തി.

“ആര് , ജോർജ് അപ്പച്ചനോ ?”

ഞാൻ ചേച്ചിയോട് ചോദിച്ചു.

“അതെ എന്റെ അപ്പച്ചന്റെ അനിയൻ ജോർജ് , എന്റെ ഇളയച്ഛൻ, ലക്ഷ്മി യുടെ അച്ഛൻ “

ചേച്ചി പറഞ്ഞു.

“എന്നിട്ട് ചേച്ചി അച്ഛനെ കണ്ടപ്പോൾ അവൾക്കു വല്ല മാറ്റവും ഉണ്ടായോ? “

ഞാൻ ചോദിച്ചു.

“ഉം, ഞങ്ങളോട് ഒന്നും സംസാരിക്കാത്ത അവൾ എന്തുകൊണ്ടോ അവളുടെ അച്ഛനോട് സംസാരിച്ചു. അച്ഛൻ വന്നതോടെ അവളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി,അച്ഛന്റെ സാമിപ്യം അവൾളുടെ മനസ്സ് പഴയ പടി ആകാൻ സഹായിക്കും എന്നു ഡോക്ടർ പറഞ്ഞു, “

“അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ ഇളയച്ഛൻ അവളെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയിക്കോട്ടെ എന്നു ചോദിച്ചപ്പോൾ ഞങ്ങൾക്ക് ആർക്കും എതിർക്കാൻ സാധിച്ചില്ല,
അവളെ പഴയ പടി ആയി കാണാൻ അതു ഉപകരിക്കും എന്നു ഞങ്ങൾ കരുതി, പിന്നെ അവളുടെ അച്ഛൻ അല്ലെ ഞങ്ങൾക്ക് എതിർക്കാനും സാധിക്കില്ലല്ലോ, ആദ്യം അവൾ അച്ഛൻ പറഞ്ഞത് അനുസരിക്കാൻ കൂട്ടാക്കിയില്ല എന്നാൽ ഇളയച്ഛൻ അവളെ സംസാരിച്ചു സംസാരിച്ചു പതിയെ മാറ്റി എടുത്തു, അങ്ങനെ അവൾ ഇളയച്ഛന്റെ കൂടെ കൊൽക്കത്തയിലേക്ക് പോയി, ഇപ്പോൾ അവൾ പോയിട്ട് രണ്ടര വർഷത്തോളം ആകുന്നു, “

ചേച്ചി പറഞ്ഞു നിർത്തി.

“അപ്പൊ എന്റെ ലെച്ചു അവൾ കൊൽക്കത്ത യിൽ ആണല്ലേ “

ഞാൻ കണ്ണീർ ഒക്കെ തുടച്ചു കൊണ്ട് ചോദിച്ചു.

“അതേടാ,പക്ഷെ ഒരു കാര്യം ഉണ്ട് “

“എന്താ ചേച്ചി “

“പോയ ഇടക്ക് ഇളയച്ഛൻ വിളിക്കാറുണ്ടായിരുന്നു. അവൾക്ക് അവിടെ എത്തിയതിനു ശേഷം നല്ല മാറ്റം ഉണ്ടായി ,ഇളയച്ഛന്റെ മകൾക്ക് ലെച്ചു ചെന്നത് വളരെ ഇഷ്ടം ആയിനും അവർക്കു ഒരു ചേച്ചിയെ കിട്ടിയതിലുള്ള സന്തോഷത്തിൽ ആണെന്നും അറിഞ്ഞു, ലെച്ചുവും അവരും ആയി നല്ല കൂട്ടായി എന്നും,
അങ്ങനെ അവളുടെ വിശേഷങ്ങൾ ഞങ്ങൾ ഫോൺ വഴി അറിഞ്ഞു കൊണ്ടിരുന്നു അറിഞ്ഞു കൊണ്ടിരിന്നു പക്ഷെ കാലം മുൻപോട്ടു പോകുന്തോറും ഫോൺ വിളി കുറഞ്ഞു കൊണ്ടിരുന്നു. “

ചേച്ചി പറഞ്ഞു.

“ചേച്ചി അവൾ എന്നെ അനേഷിച്ചിരുന്നോ ഫോൺ വിളിക്കുമ്പോൾ “

ഞാൻ ചോദിച്ചു,

“ഇല്ലെടാ അവൾ ഇവിടെനിന്നും പോയതിനു ശേഷം നിന്നേ കുറിച്ച് ഒരു വാക്ക് പോലും ചോദിച്ചില്ല, പിന്നെ പഴയ കാര്യങ്ങളെ കുറിച്ച് ഞാൻ അവളോട്‌ സംസാരിക്കാൻ തുടങ്ങുമ്പോൾ അവൾ കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഫോൺ പെട്ടന്ന് വെക്കും, അങ്ങനെ ഒരിടക്ക് ഇളയച്ഛൻ വിളിച്ചപ്പോൾ എന്നോട് പറഞ്ഞു അവളോട്‌ പഴയതിനെ കുറിച്ചൊന്നും ചോദിക്കണ്ട എന്നു അവൾക്കു അതിനു താല്പര്യം ഇല്ലന്ന് പറഞ്ഞുന്നു.
പിന്നിട് ഞാൻ വിളിക്കുമ്പോൾ അതെ പറ്റി ഒന്നും ചോദിക്കാറില്ല.അങ്ങനെ കുറച്ചു നാൾ കടന്നു പോയി ഫോൺ വിളി കുറഞ്ഞു കുറഞ്ഞു വന്നു അതു നിന്നു.അവസാനം ആയി അവൾ വിളിച്ചിട്ട് ഇപ്പോൾ ആറു മാസത്തോളം ആയി അവസനത്തെ ഫോൺ കോളിൽ അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു അവൾക്കു അവിടെ അടുത്തുള്ള ഒരു ഡേ കെയർ യിൽ ജോലി ശെരി ആയിന്നു പറഞ്ഞു, പിന്നെ അവൾ വിളിച്ചിട്ടില്ല, അവർ തിരക്കിൽ ആയിരിക്കും എന്നു കരുതി ഞങ്ങൾ പിന്നെ അതു കാര്യം ആക്കിയില്ല , പക്ഷെ കുറച്ചു നാൾ കഴിഞ്ഞു ഞങ്ങൾ ആ നമ്പറിലേക്ക് വിളിച്ചിട്ട് ആ നമ്പർ നിലവിലില്ല എന്നു കാണിക്കുന്നു, അവരും ആയി ആകെ ഉണ്ടായിരുന്ന കോൺടാക്ട് ആണ് ആ നമ്പർ “

ചേച്ചി പറഞ്ഞു.

ഇനി അവളെ എങ്ങനെ കോൺടാക്ട് ചെയ്യും എന്നു കരുതി ഞാൻ കുറച്ചു നേരം ആലോചനയിൽ ഇരുന്നു. അങ്ങനെ എത്രയും പെട്ടന്നു കൊൽക്കത്തയിൽ പോകാം എന്നു തീരുമാനം എടുത്തു.

എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാനും കീർത്തി യും ജോളി ചേച്ചിയോടും അപ്പച്ചനോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇറങ്ങുന്നതിനു മുൻപേ കൊൽക്കത്തയിലെ അഡ്രസ് വാങ്ങാൻ മറന്നില്ല ഇപ്പോഴത്തെ അഡ്രസ്സ് അപ്പച്ചന്റെ കൈയിൽ ഉണ്ടായില്ല പഴയ അഡ്രസ് ആണ് ഉണ്ടായിരുന്നത്.ഞാൻ അതു വാങ്ങിച്ചു, പഴയ അഡ്രസ്സ് ആണെകിലും അതു എന്റെ യാത്രക്ക് ഉപകരിക്കും എന്നു തോന്നി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .

പോരുന്ന വഴിക്ക് അച്ചായന്റെ വീട്ടിലും കയറി, എന്നെ കണ്ടപ്പോൾ അച്ചായന് വളരെ അധികം സന്തോഷം ആയി, അച്ചായൻ ഒരു ഭാഗം തളർന്നു കിടപ്പിലായിരുന്നു, എന്റെ കൈയിൽ പിടിച്ചു എന്നോട് ചെയ്തതിനു എല്ലാം മാപ്പ് ചോദിച്ചു. പിന്നെ സത്യയും ഉണ്ടായിരുന്നു അവിടെ അവനും അറിയാതെ ചെയ്തതിനു ഒക്കെ എന്നോട് ക്ഷമ ചോദിച്ചു .അവരോടു കുറച്ചു നേരം സംസാരിച്ചു ഇരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ അടുത്ത് നിന്നും ഇറങ്ങി.
പിന്നെ ഞങ്ങൾ നേരെ പോയത് എന്റെ കുഞ്ഞോളിനെ അടക്കം ചെയ്ത കുഴിമാടത്തിനു അടുത്തേക്ക് ആയിരുന്നു , അവളുടെ കുഴിമാടത്തിനു അടുത്ത് കുറച്ചു നേരം നിന്നിട്ട്. ഞങ്ങൾ ആ താഴ്‌വാരത്തോട് വിട പറഞ്ഞുകൊണ്ട് മല ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *