അതു പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണുക്കൾ സന്തോഷകണ്ണീരിനാൽ നിറഞ്ഞു ‘ ചേച്ചി എന്റെ നെറ്റിയിൽ ചുമ്പിച്ച് കൊണ്ട് ചേച്ചിയുടെ പൂർണ്ണ സമ്മതം അറിയിച്ചു ,
അതും കൂടി ആയപ്പോൾ എനിക്ക് സന്തോഷം ആയി ,
“വാ അജി ,പോകാം ,എനിക്ക് ഇപ്പോ തന്നെ എല്ലാവരോടും പറയണം, നീ വണ്ടി എടുക്ക്”
അങ്ങനെ ഞാൻ വണ്ടി എടുത്തു ,ഗസ്റ്റ് ഹൗസിലെക്ക് വിട്ടു ,
വരുന്ന വഴിക്ക് അച്ചനും അമ്മയും അമലിന്റെ കല്യാണം കഴിഞ്ഞ് കല്യാണലോച്ചനയും ആയി ഇവിടെ വരാം എന്നു പറഞ്ഞതോക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു ,
അങ്ങനെ ഞാൻ ഗസ്റ്റ്ഹൗസിന്റെ മുന്നിൽ വണ്ടി നിർത്തി ,
“ഇവിടെ അല്ല എന്റെ വീട്ടിലെക്ക് വിട്”
ചേച്ചി പുറകിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
“അതെന്തിനാ “
“നീ അങ്ങോട്ട് എടുക്ക്, “
ഞാൻ വണ്ടി നേരെ ജോളി ചേച്ചിയുടെ വീട്ടിലെക്ക് എടുത്ത് ,
അവിടെ ഉമ്മറത്ത് കൊണ്ട് നിർത്തി ,
അപ്പോഴേക്കും ജോളി ചേച്ചി വണ്ടിയിൽ നിന്ന് ഇറങ്ങി വീടിന്റെ ഉമ്മറത്ത് കയറി ,
“അപ്പച്ചാ ,ഇച്ചായാ ഒന്നു വന്നെ “
വീടിന്റെ സിറ്റ് ഔട്ടിൽ കയറി കൊണ്ട് ചേച്ചി ഉറക്കെ വിളിച്ചു ,
ചേച്ചി ഇതു എന്തു ഭാവിച്ചാ എന്ന് അലോച്ചിച്ചു കൊണ്ട് ഞാൻ എന്റെ വണ്ടിയിൽ തന്നെ ഇരുന്നു.
ചേച്ചിയുടെ ഒച്ച കേട്ടിട്ട് ജോസഫ് ഇച്ചായനും കുര്യൻ ഇച്ചായനും പുറത്തേക്ക് വന്നു,
“എന്താ മോളെ പ്രശ്നം “
ജോസഫ് ഇച്ചായൻ ചോദിച്ചു.
“എന്താടി എന്താ കാര്യം “
കുര്യച്ചായനും ചോദിച്ചു ,
” ആ ലച്ച് മി എവിടെ ,അവളെ വിളി ,അവളാണ് പ്രശ്നം “
ജോളി ചേച്ചി പറഞ്ഞു ,
” മോളെ ലക്ഷ്മി ഒന്നു ഇങ്ങാട്ട് വന്നെ “
ജോസഫ് ഇച്ചായൻ വിളിച്ചു ,
” എന്താ മോളെ പ്രശ്നം അവൾ എന്താ ചെയ്തത് “
ജോസഫ് ഇച്ചായൻ ചോദിച്ചു.
“നിക്ക് അപ്പച്ചാ അവൾ വരട്ടെ എന്നിട്ട് പറയാം “
കുറച്ചു കഴിഞ്ഞപ്പോൾ വാതിക്കലിൽ എന്റെ ജീവിത സഖി വന്നു ,
” അപ്പച്ചാ വിളിച്ചിരുന്നൊ എന്നെ “
നിഷകളങ്കമായ മുഖത്തോടെ അവൾ ചോദിച്ചു ,
” ഞാനല്ല ദേ ചേച്ചിയാ നിന്നെ വിളിക്കാൻ പറഞ്ഞത് ,”
ജോസഫ് ഇച്ചായൻ പറഞ്ഞു ,
“എന്താ ചേച്ചി “
അവൾ ജോളി ചേച്ചിയുടെ മുഖത്ത് നോക്കി ചോദിച്ചു ,
“ഓ വന്നല്ലൊ പൂച്ചക്കുട്ടി ,അപ്പച്ച ഇവൾ എന്താ ചേയ്തത് എന്ന് അറിയൊ “
” എന്താ മോളെ “
” ഉം ,ഞാൻ പറയാം ആ വണ്ടിയിൽ ഇരിക്കുന്ന വലിയ സാറില്ലെ “
എന്റെ നേരെ കൈ ചൂണ്ടി കൊണ്ട് ,ചേച്ചി പറഞ്ഞു ,
അപ്പോഴാണ് പുറത്ത് വണ്ടിയിൽ ഇരിക്കുന്ന എന്നെ എല്ലാവരും ശ്രദ്ധിക്കുന്നത്,
“അല്ല മോൻ വന്നിട്ടുണ്ടായിരുന്നോ എന്നിട്ട് മോൻ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങോട് കയറി വാ “
ജോസഫ് ഇച്ചായൻ പറഞ്ഞു ,
ഞാൻ അതു കേട്ട് അവരുടെ അടുത്തേക്ക് ചെന്നു ,
ലെച്ചു എന്തോ പേടിച്ച മട്ടിൽ ആണു നിൽക്കുന്നത് എന്നെ കണ്ടപ്പോൾ നേരിയ ഒരാശ്വാസം ആ മുഖത്ത് കണ്ടു ,
” അതെ ഈ സാറില്ലെ നമ്മുടെ ഒക്കെ അജി മൊൻ”
” നീ കാര്യം പറയെടി “
അത്ര നേരം മിണ്ടാതിരുന്ന കുര്യച്ചായൻ പറഞ്ഞു ,
“അതെ ഇവനും നമ്മുടെ ഈ പൂച്ച കുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് “
ചേച്ചി പറഞ്ഞു നിർത്തി ,
ഞാനും ലെച്ചുവും ഇച്ചായന്റെ പ്രതികരണം എന്തായിരിക്കും എന്ന പേടിയിൽ തല കുമ്പിട്ടു നിന്നു ,
“ഓ ഇതായിരുന്നുവൊ കാര്യം “
കുറച്ചു നേരം നിശബ്ദത മാറ്റി കൊണ്ട് ,ജോസഫ് ഇച്ചായൻ പറഞ്ഞു.
“അതെ “
ചേച്ചി പറഞ്ഞു,
“എനിക്ക് സമ്മതമാ ,നിന്നക്കോടാ?”
ജോസഫ് അപ്പച്ചൻ കുര്യച്ചായന്റെ മുഖത്ത് നോക്കി കോണ്ട് ചോദിച്ചു ,
“ഓ ഞാൻ എന്തു പറയാന പിളെരുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അതു നടത്തി കൊടുക്കാം ,”
അതു കേട്ടപ്പോൾ ലെച്ചുവിന് നാണം ആയി അവൾ പതിയെ അവിടെ നിന്നു വലിഞ്ഞു വാതിലിന്റെ മറവിലേക്ക് പോയി ,
അപ്പച്ചനും കുര്യച്ചായനും കൂടി എന്റെ അടുത്ത് വന്ന് എല്ലാ കാര്യങ്ങളും സംസാരിച്ചു ഞാൻ ചേച്ചിയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോടും പറഞ്ഞു ,അച്ചനും അമ്മയും കല്യാണ അലോച്ചനയും ആയി വരുന്ന കാര്യം ,
അങ്ങനെ എല്ലാവർക്കും സന്തോഷം ആയി ,
ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ,
