താഴ് വാരത്തിലെ പനിനീർപൂവ് – 6 Like

“അല്ലാ ലെച്ചു ന്റെ അപ്പച്ചന്റെ സമ്മതം ചോദിക്കണ്ടെ “

ഞാൻ ജോസഫ് അപ്പച്ചനെ മാറ്റി നിർത്തി ചോദിച്ചു ,

“അവന്റെ സമ്മതം ഇവിടെ ആർക്കും വേണ്ടാ അവളെ വളർത്തിയത് ഞാൻ ആണ് ഞാൻ തന്നെ അവളെ നിനക്ക് കൈപിടിച്ച് തരും “

അപ്പച്ചൻ പറഞ്ഞു ,

” ഞാൻ ചോദിച്ചു എന്നെ ഒള്ളു. “

”മോൻ ചോദിച്ചത് മോന്റെ മര്യാദാ ,ഇത്ര കൊല്ലം ആയി അവൾ ഇവിടെ നിൽകുന്നത് അവളെ ഒന്നു സ്വീകരിക്കാനൊ ഒന്നു കാണാൻ വന്നില്ലല്ലോ അവൻ ,അവന്റെ മകൾ ആണെന്ന് അറിഞ്ഞിട്ടും അവന് വേണ്ടാത്തോണ്ടല്ലെ അവളെ കാണാൻ പോലും വരാത്തത് ,മോൻ അതോർത്ത് വിഷമിക്കണ്ടാ.”

അപ്പച്ചൻ പറഞ്ഞു ,

” ശരി എന്നാ ഞാൻ പോകട്ടെ “
ഞാൻ അവരോട് എല്ലാരോടും യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി ,
എന്നാൽ ലെച്ചു നെ മാത്രം കണ്ടില്ല ,
വണ്ടി എടുക്കുബോഴും നോക്കി ,
പക്ഷെ അവളെ അവിടെ കാണാൻ കഴിഞ്ഞില്ല.

ഞാൻ ഗസ്റ്റ് ഹൗസിന്റെ പോർച്ചിലെക്ക് വണ്ടി കയറ്റി വച്ചു ,ഇറങ്ങി തിരിഞ്ഞപ്പോൾ പുറകിൽ ലെച്ചു ,

ഞാനും അവളും ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി നിന്നു കുറച്ചു നേരം ,

“ലെച്ചു എങ്ങനെ ഉണ്ട് ഇപ്പോ എല്ലാം ഒക്കെ ആയില്ലെ ,നിനക്ക് അല്ലാർന്നോ പേടി എല്ലാവരും സമ്മതിക്കൊ എന്നു ഇപ്പോ എന്തായി ,”

ഞാൻ തന്നെ ആദ്യം മിണ്ടി ,

അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല പകരം എന്നെ വട്ടം കെട്ടി പിടിച്ചു കൊണ്ട് എന്റെ കവിളിൽ ഒരു മുത്തം നൽകി ,ഞാൻ തിരിച്ചും അവൾക്ക് ഒരു മുത്തം അവളുടെ കവിളിൽ കൊടുത്തു ,

അങ്ങനെ കുറച്ചു നേരം ഞാനും അവളും ആ പോർച്ചിൽ നിന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീട്ടിൽ തിരക്കും നാളെ കാണാം എന്നു പറഞ്ഞു അവൾ ജോളി ചേച്ചിയുടെ വീട്ടിലേക്ക് പോയി,

അടുത്ത ദിവസം ഫാക്ടറിയിൽ ഈ കാര്യം പാട്ടായി ജോളി ചേച്ചി എല്ലാവരോടും പറഞ്ഞു ,ജോൺ അച്ചായനും സന്തോഷം ആയി ,അങ്ങനെ രണ്ടു മൂന്നു ദിവസം കടന്നു പോയി. ഈ ദിവസങ്ങളിൽ ഒന്നും ലെച്ചുവും ആയി മിണ്ടാന്നൊ ഒന്നും എനിക്ക് പറ്റിയില്ല ,ഞങ്ങൾ മിണ്ടാൻ തുടങ്ങുബോഴേക്കും ആരെങ്കിലും വരും ഞങ്ങളുടെ അടുത്ത് ,ജോളി ചേച്ചിക്ക് എന്നെ ചെറിയ പേടിയും ഉണ്ട് , ഞാൻ ചിലപ്പോ കല്യാണത്തിന്ന് മുൻപ് ലെച്ചുവും ആയി എന്തെങ്കിലും ചേയ്താലൊ എന്ന്, അതുകൊണ്ട് ചേച്ചി വീട്ടിൽ ഉണ്ടെങ്കിൽ ലെച്ചുവിന്റെ കൂടെ തന്നെ ഉണ്ടാകും ,
അങ്ങനെ രണ്ടുമൂന്നു ദിവസം കടന്നു പോയി അമലിന്റെ കല്യാണം അടുത്തു ,കല്യാണത്തിന് രണ്ടു ദിവസം മുൻപെ ഞാൻ എന്റെ വീട്ടിലേക്ക് പോന്നു ,

അങ്ങനെ കല്യാണ തലേന്ന് ശനിയാഴ്ച്ച അമലിന്റെ വീട്ടിൽ പണിയുടെ തിരക്കിൽ നിൽക്കുമ്പോഴാണ് ,ഞങ്ങൾ റെയിൽവെ സ്റ്റേഷനിൽ എത്താറായി എന്നു പറഞ്ഞ് കൊണ്ട് ജോൺ അച്ചായന്റെ കോൾ വരുന്നത്,

ഞാൻ വേഗം തന്നെ അമൽ പുതിയത് ആയി വാങ്ങിച്ച സ്വിഫ്റ്റ് എടുത്ത് കൊണ്ട് അവരെ പിക് ചേയ്യാൻ ആയി റെയിൽവെ സ്റ്റേഷനിലേക്ക് പോയി ,

ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ ഇട്ടിട്ട് ,സ്റ്റെഷന്റെ അകത്തേക്ക് കയറി ,കുറച്ചു സമയത്തിനകം അവർ വരുന്ന ട്രൈയിൻ എത്തി ,അതിൽ നിന്ന് ജോൺ അച്ചായന്നും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും പിന്നെ എന്റെ എല്ലാം എല്ലാം ആയ ലെച്ചുവും ,

അവർ എല്ലാവരും ബാഗ് ഒക്കെ പിടിച്ച് ,എന്റെ അടുത്തേക്ക് വന്നു ,

ജോൺ അച്ചായൻ മുൻപിലും ഷേർലി ചേച്ചിയും ജോളി ചേച്ചിയും എന്തൊക്കെ സംസാരിച്ച് അച്ചായന്റെ പുറകിലും അതിനു പുറകിൽ താങ്ങാനാവത്ത വലിയ ബാഗും കഷ്ടപ്പെട്ട് പിടിച്ചൊണ്ട് വരുന്ന എന്റെ സഖിയും,

“യാത്ര ഒക്കെ സുഖം ആയിരുന്നോ അച്ചായാ “

” കുഴപ്പം ഇല്ലാർന്നു, ഞാൻ ആദ്യം കാറിൽ വരാം എന്നാ വിചാരിച്ചത് പിന്നെ ഇത്രയും ദൂരം ഞാൻ തന്നെ ഓടി കണ്ടെ അതാ ,യാത്ര ട്രൈയിനിൽ ആക്കാം എന്നു വിചാരിച്ചത്, “

” ഉം അതു നന്നായി “
“അല്ല അജി നിനക്ക് ബുദ്ധിമുട്ട് ആയൊ ഇങ്ങൊട്ട് വന്നത് ,ഞങ്ങൾ ഒട്ടോറിഷക്ക് അങ്ങോട്ടേക്ക് വരാൻ ഇരുന്നത അപ്പോഴാ നീ വിളിച്ച് പറഞ്ഞെ സ്റ്റെഷനിൽ വരാം എന്നു “

അച്ചായൻ ചോദിച്ചു,

” അവന് എന്തു ബുദ്ധി മുട്ട് ഇച്ചായ ,ഇവൾ ഉണ്ടെന്ന് അറിഞ്ഞാൽ അവൻ എന്തു തിരക്ക് ഉണ്ടെങ്കിലും എവിടെ ആയാലും ഓടി എത്തും ,”

Leave a Reply

Your email address will not be published. Required fields are marked *