മാളു പറഞ്ഞു ,
” ഉം,, നീ കണ്ടിട്ടുണ്ടൊ ആ ചേച്ചിയെ “
“മം ,ഞാൻ പണ്ട് അവിടെ വന്നപ്പോ ഒരു തവണ കണ്ടതാ ,പിന്നിട് കണ്ടിട്ടില്ല ,”
” കണ്ടിട്ട് നിനക്ക് ഇഷ്ടായൊ ആ ചേച്ചിയെ “
“നല്ല ചേച്ചി എനിക്ക് ഇഷ്ടായി, “
ഞങ്ങൾ വർത്തമാനവും പറഞ്ഞ് ബാഗും പിടിച്ച് വീടിന്റെ ഹാളിലേക്ക് കയറി ചെന്നു ,
ഹാളിൽ ജോൺ അച്ചായനും ,അച്ചനും സോഫയിൽ ഇരുന്ന് വർത്തമാനം പറയുന്നു ,ജോളി ചേച്ചിയും ഷേർലി ചേച്ചിയും കൂടി എന്റെ മൂത്ത ചെറിയമ്മ യോട് സംസാരിക്കുന്നു, ഞാൻ നോക്കിയപ്പോൾ അമ്മയെം ലെച്ചു നെം ബാക്കി അമ്മായി മാരെ ഒന്നും കാണാൻ ഇല്ല ,
” അയോ അജി ,ബാഗിന്റെ കാര്യം മറന്നു പോയി “
അച്ചായൻ സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ഭാവിച്ചോണ്ട് പറഞ്ഞു ,
” അച്ചായൻ അവിടെ ഇരുന്നോ ,ഇതൊക്കെ ഞാൻ നോക്കി കോള്ളാം ,”
ഞാൻ അതും പറഞ്ഞ് മാളുവിനെം കൂട്ടി അച്ചായനും ഷേർലി ചേച്ചിക്കും വേണ്ടി ഒരുക്കി ഇരുന്ന മുറിയിൽ ബാഗ് ഒക്കെ കൊണ്ട് വെച്ചു.
അതു കഴിഞ്ഞ് ഞാനും മാളുവും കൂടി ബാക്കി ഉള്ളവരെ അന്വേഷിച്ച് അമ്മയുടെ മുറിയിലെക്ക് ചെന്നു ,
ആ മുറിയിൽ ആണെങ്കിൽ അമ്മായിമാരും ചെറിയമ്മ മാരും കൊണ്ട് നിറഞ്ഞു നിൽക്കുന്നു ഞാൻ ആ വാതിലിന്റെ അവിടെ നിന്നു ,മാളു അവരുടെ ഇടയിലേക്ക് ഓടി കയറി ,
“അജിയുടെ സെലക്ഷൻ കൊള്ളാം “
അവിടെ കൂടി നിൽകുന്നതിൽ ,ഇളയ അമ്മായി പറഞ്ഞു ,
ഇവർ എന്നെ കുറിച്ച് ആണല്ലൊ പറയുന്നത് എന്താ സംഭവം .
ഞാൻ അത് അറിയാനായി അകത്തേക്ക് കടന്നു ,
” എല്ലാവരും കല്യാണ വീട്ടിൽ നിന്ന് കുറ്റിം പറിച്ച് ഇങ്ങ് പോന്നാ ,”
ഞാൻ അകത്തേക്ക് കയറി ചെലുന്നതിനോടപ്പം ചോദിച്ചു ,
എന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി ,
“ഞങ്ങൾ ഇവിടെ ഒരു മണവാട്ടി കുട്ടി വന്നിട്ടുണ്ടെന് അറിഞ്ഞ് വന്നതാ .”
അതിലെ ഒരു അമ്മായി പറഞ്ഞു ,
“മണവാട്ടിയൊ ?.. “
“അതെ ദേ ഇരിക്കുന്നു അടുത്ത മണവാട്ടി “
അപ്പോഴാണ് എല്ലാവരുടെയും നടുക്ക് അമ്മയുടെ അടുത്ത് കട്ടിലിൽ ലെച്ചു ഇരിക്കുന്നത് ഞാൻ കണ്ടത് ,
മണവാട്ടി എന്നൊക്കെ കേട്ടപ്പോ ലെച്ചു ന്റെ മുഖത്ത് ഒരു നാണം ,
എന്നെ കൂടിം കണ്ടപ്പോ ആ നാണം ഇരിട്ടിച്ചു, അവൾ തല കുമ്പിട്ട് ഇരുന്നു ,
“മണവാളനെ കണ്ടപ്പോ മണവാട്ടിക്ക് നാണം വന്നത് കണ്ടൊ ചേച്ചി “
അതിലെ ഒരു ചെറിയമ്മ എന്റെ അമ്മയൊട് പറഞ്ഞു ,
അതും കൂടിം കേട്ടപ്പോ ഞാനും അവളും ശെരിക്കും നാണം കെട്ട പോലെ ആയി ,
ഇനിയും ഞാൻ അവിടെ നിന്നാൽ ഇതിൽ കൂടുതൽ നാണം കെടും എന്നറിയാവുന്നത് കൊണ്ട് ഞാൻ ഇപ്പോ വരാട്ടാ എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി ,
കുറച്ചു കഴിഞ്ഞപ്പോൾ അമലിന്റെ കോൾ വന്നു ,ഹാളിലെക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട് ,ഞാൻ അവിടെ ചെന്ന് അവിടത്തെ ഓടി നടപ്പ് ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു ,
ഞാൻ കാറു ഒതുക്കി ഇട്ട് ,വീട്ടിൽ കയറി ചെന്നപ്പോ ആരെം കാണാൻ ഇല്ല ,
“ഇവർ എല്ലാവരും കൂടി വീടും തുറന്ന് ഇട്ട് പോയൊ ,”
അത് അലോചിച്ച് ഞാൻ അകത്തെ റൂമിൽ ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ,
” ആ ഏട്ടൻ വന്നോ “
എന്റെ ലച്ചു മോളുടെ ശബ്ദം.
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ,
ഒരു പിങ്ക് കളറിൻ വൈറ്റ് കളർ ഡിസൈൻ ഉള്ള പുതിയ ചുരുദാറും ഇട്ടു കൊണ്ട് ലെച്ചു റെഡി ആയി നിൽക്കുന്നു ,
” എന്റെ ദൈവമെ ഞാനിത് ആരെയാ കാണുന്നത് ,നല്ല ഡ്രസ്സ്. നിന്റെൽ ഉണ്ടായിരുന്നില്ലല്ലോ ഈ ഡിസൈൻ.?”
അവളെ ആ വേഷത്തിൽ കണ്ട ഞാൻ ചോദിച്ചു ,
“ഏട്ടന്റെ അമ്മ തന്നതാ “
” ഉം, കൊള്ളാം ,ബാക്കി ഉള്ളവർ ഒക്കെ അവിടെക്ക് പോയാ, “
” ഉം എല്ലാവരും പോയി ഇവിടെ ഞാനും അമ്മയും മാത്രെ ഒള്ളു ,”
“നിയെന്താ പൊകാഞ്ഞെ”
“അമ്മ പറഞ്ഞു അജിയെട്ടൻ വന്നിട്ട് ഒരുമിച്ച് പോകാം എന്നു “
” എന്നാ ശരി വാ ,പോകാം ,അമ്മ എവിടെ ,”
“അമ്മ ദേ റൂമിൽ ഉണ്ട് ,”
ഞാൻ അമ്മയെ വിളിക്കാൻ അങ്ങോട്ട് ചെന്നതും അമ്മ പുറത്തേക്ക് വന്നു ,
” ആ നീ വന്നോ “
അമ്മ എന്നെ കണ്ടപ്പോൾ ചോദിച്ചു ,
” ആ ,പോവാം അമ്മെ “
“നീയിത് എവിടെ ആയിരുന്നു “
