താഴ് വാരത്തിലെ പനിനീർപൂവ് – 6 Like

ഞാൻ മറുപടി പറയാൻ തുടങ്ങവെ ,ഷേർലി ചേച്ചി ഇടയിൽ കയറി കൊണ്ട് ലെച്ചു വിന്നെ നോക്കി കൊണ്ട് പറഞ്ഞു,

“അതെ ..അതെ “

ജോളി ചേച്ചി പറഞ്ഞു,

അതു കേട്ട് അവർ മൂന്ന് പേരും ചിരിച്ചു ,

ഞാൻ അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത് ,ഒരു ചാര കളർ ചുരുദാർ ആണ് അവളുടെ വേഷം ,ആകെ ഒരു ക്ഷണിച്ച മട്ടുണ്ട് ,
എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു,

“എന്താ നിന്റെ മുഖം ക്ഷീണിച്ച് ഇരിക്കുന്നത് “

ഞാൻ ആംഗ്യ ഭാഷയിലുടെ അവളെ നോക്കി ചോദിച്ചു ,

“അവൾ ഒന്നുല്യാ ന് “

തല കൊണ്ട് കാണിച്ചു ,

“ഡാ അജി നീ ഇത്ര കഷ്ടപ്പെട്ടു ചോദികെണ്ടാ, “

എന്റെയും അവളുടെയും ചേഷ്ടകൾ കണ്ട് ജോളിചേച്ചി പറഞ്ഞു ,

“അതെ അവൾ ട്രൈയിനിൽ ഒന്നു ഛർദ്ദിച്ചു അതാ ,”

ഷേർളി ചേച്ചി പറഞ്ഞു ,

” ആണൊ “

അതിന് മറുപടി എന്നോണം ലെച്ചു തല ആട്ടി ,
“ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ ,ആ ബാഗ് താ ഞാൻ പിടിക്കാം “

ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈയിലെ ബാഗ് വാങ്ങിച്ചു പിടിച്ചു ,

” ഉം ഉം.. നടക്കട്ടെ “

ജോളി ചേച്ചി പറഞ്ഞു ,

” എത്ര നാൾ ഉണ്ടാകുമൊ ആവോ “

ചേച്ചി ആരോടിനില്ലതെ പറഞ്ഞു ,

“എന്ത് “

“ഒന്നുല്യ”

” എന്നാ വാ അജി പോകാം വണ്ടി പുറത്തെ പാർക്കിംഗിൽ ആണൊ ?”

അച്ചായൻ ചോദിച്ചു .

“അതെ ,”

ഞാൻ അതും പറഞ്ഞ് അവരെം കൊണ്ട് കാറിന് അടുത്തേക്ക് പോയി ,

ബാഗ് ഒക്കെ ഡിക്കിയിൽ കയറ്റി വെച്ച് എല്ലാവരും കാറിൽ കയറി ,

ജോൺ അച്ചായൻ മുൻപിലും ബാക്കി മൂന്നു പേർ പുറകിലും ആണ് ഇരുന്നത്

ഞാൻ വണ്ടി പാർക്കിംഗിൽ നിന്ന് പുറത്തേക്ക് എടുത്ത് മെയിൻ റോഡിലേക്ക് കയറി ,

” അച്ചായ സെലിൻ എത്തിയിട്ട് ഇല്ലല്ലെ “

” ഇല്ലാ അവൾ രണ്ടു ദിവസം കഴിയും എന്ന് “

സെലിൻ ഒരു രണ്ടു ദിവസം മുൻപ് കോളേജിൽ നിന്ന് ടൂർ പോയത് ആണ് ,അവൾ കല്യാണത്തിന് വരാൻ പറ്റില്ല എന്നു നേരെത്തെ എന്നോട് പറഞ്ഞിരുന്നു ,
” അവളും കൂടി ഉണ്ടായിരുന്നു എങ്കിൽ നല്ല രസം ആയാനെ “

ഞാൻ പറഞ്ഞു ,

” അതു കുഴപ്പം ഇല്ല അടുത്ത് തന്നെ ഒരു കല്യാണം കൂടി ഉണ്ടല്ലൊ അതിൽ അടിച്ച് പൊളിക്കാം ,”

ജോളി ചേച്ചി പറഞ്ഞു ,

അതു കേട്ടപ്പോൾ ലെച്ചു വിന് നാണം ആയി ,റിയർവ്യു മിററിലൂടെ ഞാൻ അത് കണ്ടു ,

അങ്ങനെ ഞങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞ് എന്റെ തറവാട്ട് വീട്ടിൽ എത്തി ,ആ വീട്ടിൽ നിന്ന് എല്ലാവരും അമലിന്റെ വീട്ടിലേക്ക് പോയത് കൊണ്ട് ഇവർക്ക് താമസിക്കാൻ ഇവിടെ ആണ് റെഡി ആക്കി ഇരിക്കുന്ന ത് ,

ഞാൻ വണ്ടി നിർത്തി എല്ലാവരും ഇറങ്ങി ,

വീടിന് പുറത്ത് അമ്മയും അച്ചനും നിൽക്കുന്നുണ്ടായിരുന്നു ,

എല്ലാവരും വന്നത് കണ്ടപ്പോൾ അച്ചനും അമ്മക്കും സന്തോഷം ആയി ,അമ്മയും അച്ചനും കൂടി അവരെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ,

ഞാൻ കാറിൽ നിന്ന് ബാഗും സാധനങ്ങളും എടുക്കുമ്പോൾ ആണ് ,

” ചേട്ടാ ,ഞാൻ സഹായിക്കണൊ “

എന്റെ അടുത്തേക്ക് വന്നുകൊണ്ട് മാളു പറഞ്ഞു.

” ഓ ,കുഞ്ചുസ് ഇവിടെ ഉണ്ടാർന്നോ നീ അമലൂ ന്റെ വീട്ടിൽ ആയിരുന്നല്ലോ ,,”

[ അമലിന് കുട്ടികൾക്കിടയിൽ ഉള്ള പേരാണ് അമലു ]

” അവിടെ നിന്ന് വല്യച്ചൻ പോന്നപ്പോ ഞാൻ ഇവിടെക്ക് പോന്നു “

“അതെന്തു പറ്റി, അവിടെ കളിക്കാൻ പിള്ളേർ ഒക്കെ ഉണ്ടായിരുന്നല്ലോ “

” ഉം ,വല്യമ്മ പറഞ്ഞു ചേട്ടന്റെ അവിടെ നിന്ന് ചേച്ചി ഒക്കെ വരുന്നുണ്ടെന്ന് അവരെ കാണാൻ വന്നതാ ,”

” എന്നിട്ട് കണ്ടൊ ,”

ഞാൻ ചോദിച്ചു ,
” കണ്ടില്ല ,ഞാൻ അപ്പുറത്തെ വീട്ടിൽ പോയിരിക്കുക ആയിരുന്നു ,ഞാൻ ഇവിടെക്ക് വന്നപ്പോ അവർ അകത്തേക്ക് പോണത് കണ്ടു “

“ഉം.”

ഞാൻ അപ്പോഴേക്കും എല്ലാ ബാഗും മറ്റും എടുത്തു ,

” കുഞ്ചുസെ നീ എന്തായാലും സാഹായിക്കാൻ വന്നതല്ലെ ,അപ്പോ ഇതു നീ പിടിച്ചൊ “

ഞാൻ അതും പറഞ്ഞ് ഒരു ചെറിയ ബാഗ് അവളുടെ കൈകളിൽ കൊടുത്തു ,

“ചേട്ടാ ,ചേട്ടന്റെ ആളു വന്നിട്ടുണ്ടൊ “

ഞങ്ങൾ ബാഗും എടുത്ത് നടക്കുന്ന ഇടയിൽ മാളു ചോദിച്ചു ,

“ആര് “

” ചേട്ടൻ കല്യാണം കഴിക്കാൻ പോണ ആ ചേച്ചി ,”

” നിന്നോട് ഇതു ആരു പറഞ്ഞു “

” അമ്മ പറഞ്ഞു ,എല്ലാവരും പറഞ്ഞല്ലൊ അമലൂന്റെ കല്യാണം കഴിഞ്ഞാൽ ചേട്ടന്റെ അടുത്ത് തന്നെ ഉണ്ടാകും എന്ന് ,”

Leave a Reply

Your email address will not be published. Required fields are marked *