“അയ്യടാ.. കൂടുതൽ സോപ്പിംഗ് ഒന്നും വേണ്ട. പോയി കൈ കഴുകാൻ നോക്കടാ.”
രാവിലെ കോളേജ് പോകുന്ന വഴിക്കു രേഷ്മ അവനോടു പറഞ്ഞു.
“ഡാ.. നമുക്ക് ക്ഷേത്രം വരെ ഒന്ന് പോയിട്ട് കോളേജ് പോകാം.”
“എന്താ ഇന്ന് പതിവില്ലാതെ ഒരു ക്ഷേത്രത്തിൽ പോക്ക്?”
“അതൊക്കെ ഉണ്ട്.. അവിടെ ചെന്നിട്ടു പറയാം,”
അവൻ ബൈക്ക് ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് തിരിച്ചു വിട്ടു.
ക്ഷേത്രത്തിലെ ആല്മരച്ചുവട്ടിൽ ബൈക്ക് സ്റ്റാൻഡ് അടിച്ചു നിർത്തി ഇറങ്ങിയപ്പോൾ അവൾ പറഞ്ഞു.
“നീ ക്ഷേത്രത്തിൽ പോയി തൊഴുത്തിട്ടു വാ.”
അവന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.
“അപ്പോൾ നിനക്ക് അശ്വതിടെ കാര്യത്തിൽ സമ്മതം ആണോ?”
“അതുകൊണ്ടു അല്ലേടാ ഞാൻ നിന്നോട് ക്ഷേത്രത്തിൽ പോയി തൊഴുത്തിട്ടു വരാൻ പറഞ്ഞത്.”
അവൻ സന്തോഷം കൊണ്ട് അവളെ കെട്ടിപിടിച്ചു.
“ഡാ.. വിടാടാ. ഇത് നമ്മുടെ വീട് അല്ല. ക്ഷേത്രമാണ്.”
അവൾ അവനിൽ നിന്നും കൈ വിട്ടു ചോദിച്ചു.
“അപ്പോൾ നീ തൊഴാൻ വരുന്നില്ലേ?”
“പൊട്ടാ.. ഇന്ന് എനിക്ക് പിരിയഡ് ആയിട്ട് രണ്ടാമത്തെ ദിവസം ആകുന്നെ ഉള്ളു, അപ്പോഴേക്കും ഞാൻ ക്ഷേത്രത്തിൽ കയറണോ?”
“അയ്യോ.. ഞാൻ ആ കാര്യമങ്ങു മറന്നു പൊറുതി.”
“ഉം.. മറക്കും നീ, എപ്പോൾ എന്നെ കുറിച്ചല്ലല്ലോ.. പുതിയൊരു ബെസ്ററ് ഫ്രണ്ട്, കാമുകി ഇവരെയൊക്കെ കിട്ടിയല്ലോ. അപ്പോൾ എന്റെ കാര്യങ്ങളൊക്കെ ഇനി മറക്കും നീ.”
അത് കേട്ട് അവന്റെ മുഖം മങ്ങി.
അവനെ പിടിച്ചു മുന്നോട്ടു തള്ളിക്കൊണ്ട് അവൾ പറഞ്ഞു.
“ചുമ്മാ പറഞ്ഞതാടാ ചെറുക്കാ.. നീ പോയി തൊഴുത്തിട്ടു വാ.”
“നിന്റെ ഡേറ്റ് കഴിഞ്ഞിട്ട് നമുക്ക് ഒരുമിച്ചു പോയി തൊഴാം.”
“എത്രനാൾ ആയി നീ ക്ഷേത്രത്തിൽ കയറിട്ടു, ഇന്ന് തന്നെ തൊഴുതാൽ മതി, നമുക്ക് മറ്റൊരു ദിവസം ഒരുമിച്ചു വരാം.”
ദേവിയുടെ മുന്നിൽ തൊഴുമ്പോഴും ഇനി എങ്ങനെ അശ്വതിയെ കണ്ടു മുട്ടും എന്ന ചിന്ത ആയിരുന്നു അവന്റെ മനസ്സിൽ, ഒരു തവണകൂടി അവളെ കണ്ടു മുട്ടൻ ഒരു അവസരം ഉണ്ടാക്കി തരണേ എന്ന് അവൻ ദേവിയോട് പ്രാത്ഥിച്ചു.
കോളേജിലേക്കു ബൈക്ക് ഓടിക്കുമ്പോൾ വലിയ സന്തോഷത്തിൽ ആയിരുന്നു അവൻ. രേഷ്മ സമ്മതിച്ച കാര്യം ആര്യയോടു പറയാൻ അവൻ ആഗ്രഹിച്ചു. ക്ലാസ്സിൽ എത്തിയ അവന്റെ കണ്ണുകൾ ആദ്യം തിരഞ്ഞതും അവളെ തന്നെ ആയിരുന്നു. പക്ഷെ അവൾ എത്തിട്ടുണ്ടായിരുന്നില്ല.
ക്ലാസ് തുടങ്ങി കഴിഞ്ഞിട്ടും അവന്റെ കണ്ണുകൾ പലപ്പോഴും വാതിലിലേക്ക് തന്നെ നീങ്ങി, അവൾ ഒന്ന് വന്നെങ്കിൽ എന്ന് അവൻ ആഗഹിച്ചു, അപ്പോഴൊക്കെ അവൻ ചിന്തിച്ചു.
‘അവളെ കാണാതായി എന്തിനാണ് ഞാൻ ഇത്ര ആഗ്രഹിക്കുന്നത്, അവളെയാണോ അവളുടെ ശരീരത്തെ ആണോ ഞാൻ ആഗ്രഹിക്കുന്നത്? ഇന്നലെവരെ എന്റെ ആരുമല്ലായിരുന്ന അവൾ ഇത്ര പെട്ടെന്ന് എങ്ങനാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്.’
ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നു.
ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴും എല്ലാം അവന്റെ മൗനം രേഷ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാത്രി ആഹാരം കഴിച്ചു കാർത്തിക് മുകളിൽ ബാൽക്കണിയിലേക്കു പോയി. അവിടെ ഒരാൾക്ക് ഇരിക്കത്തക്ക വീതിയിൽ നീളത്തിലുള്ള കൈവരി ആണ് കെട്ടിയിരുന്നത്, അവൻ രാത്രി കാറ്റും കൊണ്ട് ആ കൈവരിയിൽ കിടക്കുന്നതിനു അവന്റെ ‘അമ്മ പലപ്പോഴും വഴക്കു പറയാറുണ്ടായിരുന്നു. അറിയാതെ അവിടിരുന്നു ഉറങ്ങിപോയാൽ താഴെ വീഴും എന്നും പറഞ്ഞു. കാർത്തിക് ആ കൈവരിയിൽ കയറി ഭിത്തിയിൽ ചാരി ഇരുന്നു ഓരോന്ന് ചിന്തിച്ചു. അപ്പോഴേക്കും അമ്മയെ പാത്രമൊക്കെ കഴുകാൻ സഹായിച്ചു കഴിഞ്ഞു രേഷ്മ അവിടേക്കു വന്നു. അവൾ കൈവരിയിൽ കയറി കാലും നീട്ടി അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു, അവൾ മറിഞ്ഞു വീഴാതിരിക്കാൻ അവളുടെ വയറ്റിലുടെ ഒരു കൈ കൊണ്ട് ചുറ്റിപിടിച്ചിരുന്നു അവൻ.
തണുത്ത ഇളം കാറ്റിൽ അവളുടെ മുടി പറന്നു അവന്റെ മുഖത്ത് വീണു.
“കാർത്തി…”
“എന്താ?”
“എന്താ നിനക്ക് പറ്റിയെ?”
“എന്ത് പറ്റാൻ?”
“ഞാൻ ആദ്യമായല്ല നിന്നെ കാണുന്നത്. നീ എന്താ കാര്യമെന്ന് പറയുന്നുണ്ടോ?”
