ഞാൻ ആദ്യമായിട്ടാണ് ഈ സൈറ്റ് il കഥ എഴുതുന്നത് ,അതിന്റേതായ പോരായ്മകൾ ഈ കഥക്ക് ഉണ്ടാകും .ഈ കഥ തുടർന് എഴുതാനോ വേണ്ടയോ എന്നത് നിങ്ങളുടെ കൈയിൽ ആണ്.ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കണം .
എന്റെ പേര് അനീഷ് ,വീട്ടിൽ ഉള്ളവർ അനിക്കുട്ട എന്ന് വിളിക്കും,ദുബായിൽ വെൽഡർ ആയി ജോലി ചെയുന്ന ബാലന്റെയും തുണി കടയിൽ വർക്ക് ചെയുന്ന മിനിയുടെയും മാനസ പുത്രൻ .
എന്റെ അമ്മക് എന്നെ നല്ല വിശ്വാസം ആണ് .ഉരുളി കമതി ഉണ്ടായതാണ് എന്ന് പറയും സ്നേഹം കൂടുമ്പോ പറയും . ഒറ്റമകൻ ആയതുകൊണ്ടും അച്ഛൻ ഗൾഫ് ഇൽ ആയതിനാൽ എന്നെ ‘അമ്മ ഒരുപാട് കൊഞ്ചിച്ചു .
മിനി മോളെ എന്ന അമ്മയെ ഞാൻ വിളിക്ക, അച്ഛന് ആ വിളി അത്ര പിടിക്കില്ല .
ഒരിക്കൽ അച്ഛൻ എന്നോട് ചൂടായി ഇങ്ങനെ പോയാൽ നീ നാലാളുടെ മുന്നിൽ വച്ചു തന്ത ആയ എന്നെ പേര് വിളിക്കില്ല എന്നാരു കണ്ടു .അത് കൊണ്ട് എനിക്ക് ആ മനുഷ്യനോട് ചെറിയ പേടിയാ .
അതൊക്കെ പോട്ടെ നമുക് കഥയിലേക് വരാം,
ഞാനും എന്റെ ഫ്രണ്ട്സും വീടിന്റെ അടുത്തുള്ള ക്ലബ് ഗ്രൗണ്ട് ഇൽ ഹോളിഡേയ്‌സ് യിലും വൈകുന്നേരങ്ങളിലും വോളീബോൾ കളിക്കും .
അങ്ങനെ സമാദാനത്തോടെ വോളീബോൾ ഉം സിഗേരറ്റ്സ് ഉം വലിച്ചു ജീവിതം ആഘോഷമാക്കിയ നാളുകൾ ,ആ സന്തോഷത്തിനു അധികം നാൾ ആയുസ് ഉണ്ടായില്ല.
വാർഡ് മെമ്പറും കുറച്ചു തല നരച്ച കിളവന്മാരും ചേർന്നു ഒരു ദിവസം ഗ്രൗണ്ടിൽ വന്നു .
“മക്കളെ ഈ ഗ്രൗണ്ടിൽ കളിയ്ക്കാൻ വരുന്ന രണ്ടെണ്ണം ഞങ്ങടെ പാർട്ടിക്ക് എതിരെ എലെക്ഷൻ സമയത്തു ഓപ്പോസിറ്റ് പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനു ഇറങ്ങി ,അതിനാൽ ഇനി ഈ ക്ലബ് ഗ്രൗണ്ട് പാർട്ടി മീറ്റിംഗുകള്ക്കും കല്യാണത്തിന് പന്തൽ ആവശ്യത്തിനും മാത്രമേ കൊടുക്കോള്ളു .മക്കൾ ഇനി ഇവിടെ കളിയ്ക്കാൻ വരണ്ട ,വേറെ പറമ്പു നോക്കിക്കോ “!…….
എല്ലാര്ക്കും കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് അവരോട്,എന്തേലും പറാഞ്ഞാൽ പോലീസ് ഇൽ പിടിപ്പിക്കും അവൻ കഞ്ചാവാണ് എന്ന് പറഞ്ഞ് (15 രൂപേടെ കിങ്‌സ് മേടിച്ചു വലിച്ചാലും നാട്ടുകാർ മൈരുകൾ പറയും ആ ചെക്കൻ കഞ്ചാവാണെന്ന് ) .അത്താഴം മുടക്കാൻ ഇത് പോലെ ഉള്ള നീർക്കോലി ആയാലും മതിയല്ലോ .
എന്ത് ചെയ്യും എന്ന് ആലോചിച്ചു ഞങ്ങൾ വായനശാലയിൽ ഇരുന്നു അന്ന് രാത്രി .ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു ,ഇനി കളിക്കേണ്ട ,മെമ്പറെ തല്ലാം ,ഇരുട്ടടി കൊടുക്കാം ,പീസ് കാണാം അങ്ങനെ ഓരോ അഭിപ്രായം .ആ മെമ്പർ മൈരൻറെ കാല് പിടിക്കാം എന്ന് കൂട്ടത്തിൽ ഇളയവൻ ആയ കിച്ചു പറഞ്ഞു .അതിലും ബേധം ചാകുന്നത് ആണ് എന്ന് മറ്റുള്ളവരുടെ അഭിപ്രായം .
എല്ലാരുടെ മുഖത്തും ഒരു മൂകത ഒരുപാട് വര്ഷം കളിച്ചുനടന്ന ഗ്രൗണ്ടിലും ക്ലബ് യിലും ഇനി പോകാൻ പറ്റില്ല എന്ന വിഷമം .
അവസാനം ഞാൻ ഒരു തമാശരൂപേനെ ഒരു കാര്യം പറഞ്ഞു ….
“എന്റെ വീടിന്റെ അപ്പുറത്തെ പറമ്പു കാട് പിടിച്ചു കിടക്കുന്നിലെ അത് വൃത്തിയാക്കി നമുക് അവിടെ കളിച്ചാലോ ,എന്താ മൈറോളെ നിങ്ങടെ അഭിപ്രായം “.
അവർ പരസ്പരം മുഖത്തോടു മുഖം നോക്കി ,എന്നിട്ട് ചിരിച്ചു
“കൊള്ളാം അളിയാ നാളെത്തന്നെ നമുക് ആ പറമ്പു സെറ്റ് ആകാം” .
ഓണറോട് ഞാൻ സംസാരിച്ചു പുള്ളിക് പ്രോബ്ലം ഇല്ല,പുള്ളി പറമ്പു വൃത്തിയാക്കാൻ 10 പൈസ ഇറക്കില്ല എന്ന് പറഞ്ഞു നാറി,നല്ല ഒന്നാം നമ്പർ ഫ്യൂറി .
എന്റെ വീടിന്റെ വലതു വശത്തു ഒരു ചെറിയ ഇടവഴി(കഷ്ടിച്ച് ഒരു ജീപ്പ് പോകും) , അതിനോട് ചേർന്നു ഉള്ളിൽ മതിൽ കെട്ടിനകത്തു 100m നീളത്തിലും 50 എം വീതിയിലും ചതുരത്തിൽ ഉള്ള പറമ്പു .അതിൽ 70m കഴ്ഞ്ഞു മറ്റൊരു മതിൽ കെട്ടി വച്ചു .കാരണം അവിടെ ഒരു കാവ് ഉണ്ട് .അതിനാൽ പിന്നിലെ കുറച്ചു സ്ഥലത്തു മാത്രം വൃത്തിയാക്കി കളിയ്ക്കാൻ തീരുമാനിച്ചു .പറമ്പിന്റെ ഓണറും കാവിന്റെ സ്ഥലം തറുവാൻ പറ്റില്ല എന്ന് പറഞ്ഞു .
രാവിലെ തന്നെ ഞങ്ങൾ പറമ്പിൽ ചെന്ന്.ദോഷം പറയരുതലോ ഒരു യക്ഷിക്കാവിലെക്ക് കടന്ന ഫീൽ ആയിരുന്നു ഞങ്ങള്ക് .പുല്ലു വെട്ടുന്ന ഒരു ഗ്രാസ് കട്ടർ മെഷീൻ ഞങ്ങൾ വാടക് എടുത്തു .പിന്നെ ഒരു 150 രൂപക് പെട്രോളും .ആ പൈസക് അത് കൂടുതലാ എന്നാലും ബാക്കി ഉണ്ടേൽ വണ്ടിക്ക് ഒഴിക്കാം എന്ന ഉദ്ദേശത്തിൽ മേടിച്ചതു .നല്ല കട്ട പണി ആയിരുന്നു.ഉച്ചക്കു എന്റെ വീട്ടിൽ നിന്നും എല്ലാരും ഫുഡ് കഴിച്ചു .വൈകുന്നേരം 6 മാണി വരെ ഞങ്ങൾ പണി എടുത്തു.പിന്നെ അമ്പലകുളത്തിൽ കുളിക്കാൻ പോയി വൃത്തിയായി മുങ്ങി കുളിച്ചു .
