തേടിവന്ന സൗഭാഗ്യം 2

പിന്നെ വായനശാലയിൽ പോയി നാട്ടാരുടെ കുറ്റം പറഞ്ഞും പരസ്പരം കളിയാക്കിയും നേരം പോയി.പിന്നീടു ഉള്ള രണ്ടു ദിവസം ഇത് തന്നെ ആവർത്തിച്ചു ,ആ രണ്ടു ദിവസം കൊണ്ട് പറമ്പു നന്നായി വൃത്തി ആയി.4 സൈഡ് ഉം നെറ്റ് കെട്ടി പോസ്റ്റ് രണ്ടു സൈഡ് ലും വച്ചു .കയർ വച്ചു ലൈൻ ഉം സെറ്റ് ചെയ്തു(mark cheythu)

“മോനെ എന്റെ റൂം മേറ്റ് മുനീർ അവിടെ വരും അവന്റെ വീട് നമ്മുടെ വീടിന്റെ അവിടെ നിന്നും ഒരുപാട് ദൂരെയാണ്
സഹായം എന്തേലും ചോദിച്ചാൽ ചെയ്തു കൊടുക്കണം .”

പിറ്റേന്ന് രാവിലെ വീട്ടിലേക് ഒരു വെള്ള സ്വിഫ്റ്റ് കാര് വന്നു .അതിൽ പറമ്പിലെ ഓണർ ആയ അപ്പൂപ്പനും വെളുത്തു ഷർട്ടും വെള്ള പാന്റും എടുത്ത് മാന്യനായ ഒരു വെക്തി കണ്ടാൽ നമ്മുടെ മമ്മുക്കയുടെ അനിയൻ ഇല്ലേ (ഷാർജ to ഷാർജ പടത്തിലെ വില്ലൻ )അയാളെ പോലെ ഇരിക്കുന്നു, 46 വയസ് പ്രായം.

“മോനെ ഇത് നിന്റെ അച്ഛന്റെ റൂം മേറ്റ് ആണ്.പുള്ളി എന്റെ കൈയിൽ നിന്നും ഈ പറമ്പു വാങ്ങി .അവിടെ ഇനി ഒരു വീട് പണിയാൻ ആണ് പുള്ളിടെ പ്ലാൻ ,നിങ്ങൾ ഇനി വേറെ സ്ഥലം നോക്കിക്കോ ….

പിന്നീട് ഉള്ള കാര്യങ്ങൾ മുനീർ ആണ് സംസാരിച്ചതു .

“മോനെ നിനക്കു വിഷമം ആണ് എന്നറിയാം, പുള്ളി എന്നോട് എല്ലാം പറഞ്ഞു .പാർട്ടിക്കാരുടെ issue ,പിന്നെ കാട് പിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കി നിങ്ങൾ കളിക്കുന്നത് എല്ലാം ”.

“ഞാൻ 13 -14 വര്ഷം ദുബായിൽ ജോലി ചെയ്തു ഇനി നാട്ടിൽ കൂടണം അതിനു ഒരു വീട് വേണം ,അപ്പോള നിന്റെ അച്ഛൻ പറഞ്ഞെ ഈ സ്ഥലത്തെ പറ്റി”.

“പിന്നെ സഹായത്തിനു നീ ഉണ്ടാകും എന്ന്” .

പുള്ളി പറഞ്ഞു നിർത്തി

വീട്ടിൽ വന്ന അതിഥിയെ വെറുപ്പിക്കാൻ പാടില്ലാലോ !!.

“ഞാൻ എന്താ ചെയേണ്ടത് “

ഞാൻ പുള്ളിയോട് ചോദിച്ചു .

“എന്റെ വീട് ഒരുപാട് ദൂരെയാണ് മോനെ അതിനാൽ ഞാൻ 3 ദിവസം കൂടുമ്പോൾ വരാം പണിക്കർക്ക് വേണ്ട സഹായങ്ങളും ചായയും കടിയും പിന്നെ ക്യാഷ് ഒകെ നീ കൊടുക്കുമോ ? നിന്റെ അക്കൗണ്ടിൽ ക്യാഷ് ഇടം.പിന്നെ കോൺക്രീറ്റ് ചെയുമ്പോൾ ഡെയിലി പോയി വെള്ളം ഒഴിക്കണം” .

മനസില്ലാമനസോടെ പുള്ളി പറഞ്ഞതെല്ലാം പുറത്തു നിന്നും കേട്ട് .

അപ്പോൾ ‘അമ്മ പുറത്തേക്ക് വന്നു .അമ്മയോടും അച്ഛൻ സൂചിപ്പിച്ചു എല്ലാ കാര്യങ്ങളും ഇന്നലെ .

അമ്മ അവര്ക് ചായ കൊടുത്തു എന്നിട് വിശേഷണങ്ങൾ ചോദിച്ചു

അച്ഛന്റെ താമസത്തെ പറ്റിയും പുള്ളിയുടെ ഭാര്യയും കുടുമ്പത്തെ പറ്റിയും ഒകെ?

പുള്ളി പറഞ്ഞു .

“ഞാൻ മുനീർ ഇവിടത്തെ അനിയെ പോലെ ജാമിയത് തറവാട്ടിൽ ഷുക്കൂറിന്റെയും ജമീലയുടെയും ഒരേ മകൻ” .

“വാപ്പാക് മീൻകച്ചോടം ആണ് ഉമ്മ അടുത്തുള്ള വീടുകളിൽ ജോലിക് പോകും .ഞമ്മക്ക് സിനിമേല് അഭിനയകൻ ആയിരുന്നു പെരുത്ത മോഹം .ആ സമയത് ആണ് അറക്കൽ വീട്ടിൽ ഫാക്കിർ അലിയുടെ രണ്ടാമത്തെ മോളു സാജിറയുമായി ഞമ്മള് പ്രേമത്തിൽ ആയി .കൊറേ നാൾ ഞങ്ങൾ പ്രേമിച്ചു നടന്നു .അവസാനം അവളെ വേറെ ഒരാൾക്ക് കല്യാണം കഴിപ്പിക്കും എന്ന അവസ്ഥ വന്നപ്പോൾ ഞാൻ അവളെ രജിസ്റ്റർ വിവാഹം ചെയ്തു” .
“അവളുടെ വീട്ടിൽ എന്നേം എന്റെ വീട്ടുകാരേം അംഗീകട്രിച്ചിരുന്നില്ല .കുട്ടികൾ ഉണ്ടായപ്പോൾ ആണ് അവളെ ഒന്ന് പരിഗണിച്ചത് അപ്പോളും എനിക്കും എന്റെ വാപ്പാകും ഉമ്മക്കും അവിടെ ഒരു വിലയും ഇല്ല ”.

“അവളും കുട്ടികളും വീട്ടിൽ പോയി താമസിക്കാൻ ഉണ്ട് ,ഞാൻ അവരെ അവിടെ കൊണ്ടാകും .തിരിച്ചു വീട്ടിൽ പോരും അതാണ് പതിവ് “.

“മക്കൾ എത്രയില “അമ്മ ചോദിച്ചു

“മൂത്തവന് സാബിർ 13 വയസ് ഇളയവന് സുഹൈൽ 4 വയസ് , അവരെ ഇവിടെ അടുത്തുള്ള സ്കൂളിൽ ചേർക്കണം” .

മുനീർ പറഞ്ഞു

പുള്ളി എന്നിട് ഉച്ച ഊണ് കഴിച്ചിട്ടാണ് അവിടെ നിന്നുമിറങ്ങിയത് .

അന്ന് രാത്രി പുള്ളി എന്നെ വിളിച്ചു “നാളെ പണിക്കാർ വരും അവര്ക് കൊടുക്കേണ്ട ക്യാഷ് നിന്റെ അക്കൗണ്ട് ഇൽ ഇടം , അവര്ക് ചായക്ഒരു 150 എക്സ്ട്രാ ഇട്ടിട്ടുണ്ട് “.

അതിൽ 50 രൂപ സിഗരെറ്റ് വലിക്കാം മനസ്സിൽ പറഞ്ഞു ഞാൻ .

പിറ്റേന് പണിക്കാർ വന്നു വീട്ടിൽ പുള്ളി എല്ലാം അവരോട് പറഞ്ഞു എല്പിച്ചോണ്ട് പ്രോബ്ലം ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *