ദിവ്യാനുരാഗം – 1 Like

“കാര്യങ്ങളൊക്കെ പുള്ളിക്കാരൻ പറയുമ്പോൾ ഞാൻ ഒന്നുപോലും വിടാതെ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു.”

ഇയാളുടെ രക്ഷിതാക്കളെ അറിയിച്ചോ

സാർ അവൻ്റെ അച്ഛൻ ഗൾഫിൽ ആണ്. നാട്ടിൽ അമ്മയും ഒരു അനിയത്തിയും ഉണ്ട് . പെട്ടെന്ന് വിളിച്ച് ടെൻഷൻ ആകേണ്ട എന്ന് വിചാരിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ല. പതിയെ അവിടെ ചെന്ന് കാര്യങ്ങൾ പറയാം എന്ന് വിചാരിച്ചു.

ഒക്കെ ശരി. കൂട്ടുകാരോട് മേലിൽ ഇതൊന്നും ആവർത്തിക്കരുത് എന്ന് പറയണം. താൻ എന്താലും ഇപ്പോ പൊക്കോ വേറെ വല്ലതും ഉണ്ടേൽ ഞാൻ പറയാം.

സാർ അവൻ്റെ വീട്ടുകാരോട് മദ്യപിച്ച് വണ്ടിയോടിച്ചു വീണതാണെന്ന് പറയല്ലേ പ്ലീസ്… വീണ്ടും ദയനീയമായി ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു
മ്മ് ശരി

താങ്ക്യൂ സാർ…

“നന്ദിവാക്കും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ഞാൻ വേറൊരു കാര്യം ഓർത്തത് എൻ്റെ പരുങ്ങല് കണ്ടിട്ടായിരിക്കണം പുള്ളിക്കാരൻ എന്താണെന്ന് ചോദിച്ചു”

സാർ അമ്മയോടും ഒന്നും പറയല്ലേ…

“ചിരിച്ചുകൊണ്ട് ഞാനത് പറഞ്ഞപ്പോൾ പുള്ളിക്കാരൻ തിരിച്ചൊരു പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി.. അതും കൂടി കണ്ടപ്പോൾ ഒരു വട്ടം കൂടി നന്ദി പറഞ്ഞ് ഡോക്ടറെ റൂം വിട്ട് ഞാൻ അവന്മാരുടെ അടുത്തേക്ക് നടന്നു…എന്നെയും കാത്ത് മൂന്ന് പേരും അക്ഷമരായി ഇരിക്കുന്നുണ്ടായിരുന്നു. എന്താ ഡോക്ടർ പറഞ്ഞേന്നുള്ള അഭിൻ്റെ ചോദ്യത്തിന് അങ്ങേര് പറഞ്ഞ് തന്ന മുഴുവൻ കാര്യവും ഞാൻ വിവരിച്ചു കൊടുത്തു.. അത് കേട്ടപ്പോൾ പിള്ളേർക്ക് കുറച്ച് ആശ്വാസം കിട്ടിയ പോലെ എനിക്ക് തോന്നി.”

“ഡാ എന്തായാലും മൂന്നാഴ്ച ഇവിടെ കിടക്കണമെന്നാ ഡോക്ടർ പറഞ്ഞത് അത് നമ്മൾ തന്നെ നിൽക്കണം അവൻ്റെ അമ്മയും പെങ്ങളും എങ്ങനാ ഇവിടെ..ഒരു മുഖവരയ്ക്ക് പറഞ്ഞതാണെങ്കിലും എനിക്കറിയായിരുന്നു പിള്ളേർക്ക് അതൊരു പ്രശ്നമേയല്ലെന്ന്..

അവന്മാർക്ക് നൂറു സമ്മതം.എന്നാ ഞാൻ ആദ്യം അമ്മയെ വിളിച്ച് ഒന്ന് പറയട്ടെ നമുക്ക് ഒരു റൂമും സെറ്റ് ആക്കണം.അതും പറഞ്ഞു ഞാൻ കുറച്ചു മാറി നിന്ന് അമ്മയെ വിളിച്ചു റിങ്ങ് അടിക്കേണ്ട താമസം ഫോണിൻ്റെ മറുതലയ്ക്കൽ എൻ്റെ അമ്മയുടെ കിളിനാദം എൻ്റെ കാതുകളിലേക്ക് ഇരിച്ചു കയറി”

എന്തുവാ ചെറുക്കാ ഈ സമയത്ത്.നിനക്ക് ക്ലാസ് ഒന്നുമില്ലേ..

അത് അമ്മേ..

“ഞാൻ നടന്നത് മൊത്തം വള്ളിപുള്ളി തെറ്റാതെ അമ്മയോട് പറഞ്ഞു കൊടുത്തു ഒറ്റക്കാര്യം ഒഴിച്ച് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് അതെങ്ങാനും അറിഞ്ഞാൽ പുള്ളിക്കാരി നാളെ വന്നാ ഐസിയുവിൽ കിടക്കുന്നവന് ബോധം വന്നാൽ അവനെയും തല്ലും പുറത്തു നിൽക്കുന്ന ഞങ്ങളെയും തല്ലും ബാക്കി എന്ത് കാര്യത്തിനും എൻ്റെ ഒപ്പം നിൽക്കുമെങ്കിലും ആ ഒറ്റകാര്യത്തിൽ എനിക്ക് എൻ്റെ അമ്മയെ നല്ല പേടിയാട്ടോ… എല്ലാം പറഞ്ഞതിനുശേഷം അമ്മയുടെ മറുപടിയും വന്നു”
ഈശ്വരാ… എങ്ങനുണ്ടടാ അവന്.. വേറെ കുഴപ്പോന്നില്ല്യാല്ലോ.. അല്ലേലും നിനക്കൊന്നും വണ്ടി റോഡിലൂടെ ഓടിച്ച് ശീലം ഇല്ലല്ലോ പറത്തിയല്ലേ ശീലം…

“ആ വാക്കുകളിൽ സങ്കടവും ദേഷ്യവും ഒക്കെ എൻ്റെ അമ്മ പ്രകടിപ്പിച്ചു കാരണം എന്നെപോലെ തന്നെ പിള്ളേരും അമ്മയ്ക്ക് സ്വന്തം മക്കളെ പോലെ തന്നാ…”

കുഴപ്പോന്നില്ല്യ സർജറി കഴിഞ്ഞു. ഒന്നര മാസം റസ്റ്റ് വേണം മുന്നാഴ്ച്ച ഇവിടെ കിടക്കണം എന്നാ ഡോക്ടർ പറയുന്നേ..

ആ മെഡിസിൻ ഇഞ്ചക്ട് ചെയ്യണമായിരിക്കും

അതുതന്നാ അങ്ങേരും പറഞ്ഞേ.. അമ്മ റിസപ്ഷനിൽ വിളിച്ചുപറഞ്ഞ് ഒരു മുറി സെറ്റാക്കിതാ അവൻ്റെ അമ്മയേയും പെങ്ങളേയും ഇവിടെ നിർത്താൻ പറ്റില്ല..ഞങ്ങള് നിക്കാം…

ആ ശരി ഞാൻ വിളിക്കാം.. പിന്നെ നിങ്ങളൊന്നും കഴിച്ച് കാണില്ലാലോ കാൻ്റീന് പോയി വല്ലതും കഴിക്ക്…

അതൊന്നും വേണ്ട.. ഇപ്പം അമ്മ പറഞ്ഞ കാര്യം ചെയ്യ്

ദേ ചെറുക്കാ അങ്ങോട്ട് പറഞ്ഞത് ആദ്യം കേട്ടോണം.. സമയം എത്രയായി പിള്ളാരേയും വിളിച്ച് പോയി വല്ലതും കഴിക്ക്… അപ്പോഴേക്കും റൂം ഒക്കെ ശരിയാവും..

ആ ശരി എൻ്റമോ….

“പിന്നേ ഇപ്പൊ ഭക്ഷണം കഴിക്കാൻ പറ്റിയ സന്ദർഭമാണല്ലോ…ഫോണും കട്ടാക്കി പിള്ളാരുടെ അടുത്തേക്ക് നടക്കുമ്പോൾ തെല്ലൊന്നുമല്ല ആശ്വാസം…കാരണം മറ്റൊന്നുമല്ല അമ്മ തന്നെ.. എന്തു പ്രശ്നം വരുമ്പോളും അമ്മമാരെ വിളിക്കുമ്പോൾ കിട്ടുന്ന ആ ഒരിത് പറഞ്ഞറിയിക്കാൻ പറ്റില്ല…”

Leave a Reply

Your email address will not be published. Required fields are marked *