” സോറി ഡേയ്…ഒരു പത്ത് മിനിറ്റ് ഞാൻ റെഡി ആയി വരാം നീ ക്ഷമിക്ക്… ”
ക്ലോക്കിലേക്ക് നോക്കിയപ്പൊ പണി പാളീന്ന് മനസ്സിലായതും ഞാൻ മുറിയിലേക്കൊരോട്ടമായിരുന്നു…അല്ലെങ്കിൽ അവനെന്നെ കെടത്തി ഉറക്കും…
പിന്നെ അതിക സമയമൊന്നുമെടുത്തില്ല പെട്ടന്ന് തന്നെ കുളിച്ച് ഫ്രഷായി താഴേക്കിറങ്ങി…
” ഡാ പോവാം ഞാൻ റെഡി…എങ്ങോട്ടേക്കാ അത് ചോദിക്കാൻ മറന്നു… ”
താഴെക്കിറങ്ങി നേരെ ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ഫോണിൽ തോണ്ടികോണ്ടിരിക്കുന്ന അവനെ നോക്കി ചോദിച്ചു….
” ഒന്ന് സീ വ്യൂ പാർക്കിലേക്ക് പോണം ഒരാളെ കാണാനുണ്ട്…അല്ല നീയെന്താ കഴിക്കാൻ ഇരിക്കുന്നേ…പുറത്ത് നിന്ന് കഴിക്കാം.. വന്നേ സമയമില്ല… ”
” ഒന്ന് പോയേടാ… നിനക്ക് പറയാം… എന്നിട്ട് വേണം വൈകിട്ട് വന്ന് അമ്മ ഇതൊക്കെ തലേകൂടി ഒഴിക്കാൻ…അറിയിലോ പുള്ളിക്കാരിയേ… ”
” അത് ശരിയാ. ആൻ്റി അത് ചെയ്യും….എന്നാ പെട്ടെന്ന് നോക്കടാ പോത്തേ… ”
അവനും അമ്മയെ നല്ലത് പോലെ അറിയുന്നത് കൊണ്ട് അവനത് ശരിവച്ചല്ലേ പറ്റൂ… അങ്ങനെ കഴിപ്പും കഴിഞ്ഞ് വീടും പൂട്ടി ചാവി സ്ഥിരം വെക്കുന്ന സ്ഥലത്ത് വെച്ച് ഞാനും സൂര്യയും പാർക്കിലേക്ക് വിട്ടു… കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം പാർക്കിലെത്തി…
” ഡാ ഇവിടാരാ…നിന്റെ ക്ലൈൻ്റ് വല്ലതുമാണോ…അതോ കൂടെ പഠിച്ചവരുടെ വല്ല ഗെറ്റ് റ്റുഗതറോ…? ”
പാർക്കിന്റെ ഉള്ളിലേക്ക് നടക്കുമ്പോൾ ഞാൻ അവനോട് ചോദിച്ചു…
” അതൊക്കെയുണ്ട്….നീ നിന്ന് പെടക്കാതെ വാ… ”
” എനിക്കൊന്നുമറിയണ്ടാ ആരായാലും പോകുന്ന പോക്കിൽ മാഹി വഴി പോയി എനിക്കുള്ളത് വാങ്ങിച്ചു തന്നാ മതി… ”
” നിന്ന് പെടക്കാതടേയ് വാങ്ങിച്ചു തരാം….ദാ അവരവിടുണ്ട് വാ… ”
അവൻ എൻ്റെ വാക്കുകളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരെയോ തിരയുകയായിരുന്നു…ആ തിരച്ചിൽ അവസാനം ആര്യമിസ്സിലേക്ക് എത്തിയതും ഞാൻ ആ പന്നീടെ കൈയ്യിലേക്ക് കയറി പിടിച്ചു…
” ടാ ചേട്ടൻ പരനാറി….മിസ്സിനെ കാണാൻ ആണോ ഇങ്ങോട്ട് കെട്ടിയെടുത്തെ…ഒരു വാക്ക് പറഞ്ഞൂടെ നാറി നിനക്ക്… ”
ഞാൻ അവനെ നോക്കി പല്ലിറുമ്മി…എനി എന്തൊക്കെ കേൾക്കണം കാണണം…. എന്നാലും മിസ്സാണെന്നറിഞ്ഞാൽ വരില്ലായിരുന്നു…
” പറഞ്ഞാൽ നീ മുങ്ങൂന്ന് അറിയാടാ… ഇങ്ങോട്ട് വാ നീ… ”
അവനൊരു ചിരിയോടെ എൻ്റെ കൈപിടിച്ച് വലിച്ചു…
” അതിന് നിനക്ക് ഒറ്റയ്ക്ക് വന്നുണ്ടാക്കിയാ പോരേ…എന്നെ എന്തിനാടാ… ”
” എനിക്ക് എക്സ്പീരീയൻസ്സ് ഇല്ലാതോണ്ടല്ലേ മോനേ…അതല്ലേ നിന്നെ ധൈര്യത്തിന് കൂട്ടിയത്….പിന്നെ അന്നൊന്നും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റിയില്ലാ അതാ…. ”
അപ്പോഴേക്കും ഞങ്ങൾ മിസ്സിനടുത്തേക്ക് എത്തിയിരുന്നു…
” ഹലോ ആര്യാ…ഒരുപാട് നേരം ആയോ എത്തിയിട്ട് … ”
അടുത്തെത്തിയതും സൂര്യ മിസ്സിനോട് ചോദിച്ചു…
” ഹേയ് ഒരു 10 മിനിറ്റ് ആയിട്ടേ ഉള്ളൂ…. ”
മിസ്സവന് ചിരിയോടെ മറുപടിയും നൽകി…മ്മ് അവരുടെ ഒരു റൊമാൻസ്…ഇതൊക്കെ കണ്ട് നിക്കാൻ ഒരു പൊട്ടനെ പോലെ ഞാനും…
” അല്ല… അർജ്ജുൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ… ”
മിസ്സടുത്തതായി എൻ്റെ നേരെ തിരിഞ്ഞു….അത് കേട്ടതും സൂര്യ എന്നെ പിടിച്ചൊന്ന് തട്ടി…എന്തേലും പറേടാ മൈരേന്നാ… ആ തട്ടലിൻ്റെ അർത്ഥം എന്നെനിക്ക് കത്തി…
” ഞാൻ എന്ത് പറയാനാ മിസ്സേ…നിങ്ങൾ അല്ലേ സംസാരിക്കേണ്ടതും അറിയേണ്ടതും…നമ്മള് പാവം വഴിപോക്കൻ… ”
ഞാൻ ചിരിച്ചുകൊണ്ട് അവർക്ക് മറുപടി നൽകിയതും…രണ്ട് പേരുടേം മുഖത്തൊരു നാണമൊക്കെ വന്നു…അപ്പൊ തന്നെ ഞാൻ തടി തപ്പാൻ പ്ലാൻ ഇട്ടു…
” എന്നാ ഞാൻ ആ കോഫി ഷോപ്പിൽ കാണും…രണ്ടാളും സംസാരിച്ചൊക്കെ കഴിഞ്ഞ് പതുക്കെ വന്നാ മതി… ”
ഞാൻ ചിരിച്ചുകൊണ്ട് വലിഞ്ഞു…അവര് കരുതി കാണും ഞാൻ സ്വർഗത്തിലെ കണ്ടുറുമ്പാവാതെ ഒഴിഞ്ഞതാണെന്ന്…ഉണ്ട…ഇവറ്റകളുടെ റൊമാൻസ് ഒക്കെ ഈ മൊറട്ട് സിംഗിളിന് കണ്ട് നിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് നമ്മുക്കല്ലേ അറീയു…. പോരാത്തതിന് സബ്മിറ്റ് ചെയ്യാൻ പറഞ്ഞ പ്രോജക്ടിന്റെ കാര്യം ഓർമ്മ വന്നാ പെണ്ണുംപിള്ള ഇവിടെ വെച്ച് എഴുതിക്കും…അതാ ഐറ്റം…
