ദിവ്യാനുരാഗം – 9

” ഡോ ഞാൻ കൊടുത്തോളാം… ”

” വേണ്ട ഇന്ന് ഞാൻ വിളിച്ചിട്ട് വന്നതല്ലേ…അപ്പൊ എൻ്റെ ട്രീറ്റ്… ”

അവൾ ഒരു ചിരിയോടെ മറുപടി നൽകി…

” അതല്ല ഞാൻ കഴിച്ച ഭക്ഷണത്തിന്റെ പൈസ എനിക്ക് കൈടുക്കുന്നതാ ഇഷ്ടം… ”

കാര്യം ഇതൊക്കെ കേൾക്കുമ്പൊ നിങ്ങൾ കരുതും ഞാൻ ഭയങ്കരം സ്റ്റാൻ്റേർഡാന്ന്…തേങ്ങയാണ്… ചുമ്മാ ഒരു വെയിറ്റിടാൻ വേണ്ടി പറഞ്ഞതാ…അല്ലാണ്ട് പിള്ളാരോടൊക്കെ പുറത്ത് പോയാ കാണാം എൻ്റെ സ്റ്റാൻ്റേർഡ്… ഞാൻ ഉണ്ട കൊടുക്കും…

” ഓ പിന്നെ ഇയാള് കല്ല്യാണ വീട്ടിലൊക്കെ പോയി ഭക്ഷണം കഴിച്ചാൽ പൈസ കൊടുത്താണല്ലോ വരാറ്…ഒന്ന് പോ മോനെ… ”

അവൾ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞ് പുറത്തേക്ക് നടന്നു… അതോടെ ഞാനൊന്ന് ചൂളി പോയി…

” അതേ നമ്മുക്ക് ആ പാർക്കിൽ കുറച്ചു നേരം ചെന്നിരുന്നാലോ… ”

പുറത്തെത്തിയ അവൾ തൊട്ട് മുന്നിലുള്ള പാർക്ക് കണ്ട് ചോദിച്ചു…അതിന് ഞാൻ തലയാട്ടേണ്ട താമസം അവൾ ഒരൊറ്റ പോക്ക്…

” അതേ ഞാനും ഇയാൾടെ ഒപ്പം വന്നതാണ് കേട്ടോ… ”

പുറകീന്ന് ഞാൻ വിളിച്ചു പറയുന്നത് കേട്ട് ഒന്ന് കുലുങ്ങി ചിരിക്കുക അല്ലാതെ മറുപടി ഒന്നും പറയാതെ അവൾ റോഡ് കടന്ന് പാർക്കിലേക്ക് കയറി…പുറകെ ഞാനും…

ഉള്ളിലേക്ക് കയറി അവളുടെ അടുത്തായി കടലിനേയും നോക്കി ഒരു ബെഞ്ചിലിരുന്നു…അവളപ്പോഴും ആദ്യമായി കടൽ കാണുന്ന കുഞ്ഞ് കുട്ടിയെ പോലെ അത് ആസ്വദിക്കുവായിരുന്നു…

” താങ്ക്യൂ അർജ്ജുൻ… താങ്ക്യൂ സോ മച്ച്… ”

കടലിനെ നോക്കിയിരുന്ന ഞാൻ പെട്ടന്ന് അവളുടെ മുഖത്തേക്ക് എന്തിനെന്നർത്ഥത്തിൽ നോക്കി…

” ഞാൻ തന്നെ ഒരുപാട് ശല്ല്യം ചെയ്യ്ത ഒരാളാണെങ്കിൽ കൂടി ഒരുപാട് സമയങ്ങളിൽ താൻ എന്നെ ഹെൽപ്പ് ചെയ്യ്തിട്ടുണ്ട്… ”

അവളൊരു ചിരിയോടെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ തിരിച്ചൊരു മറുപടി കൊടുക്കാൻ പോലും എൻ്റെ മനസ്സ് ഒരു നിമിഷം മടിച്ചു..ആ മുഖത്തിന്റെ സൗന്ദര്യത്തിന് മുന്നിൽ…

” ഏയ് അങ്ങനൊന്നും ഇല്ലടോ…താനും അങ്ങനൊക്കെ തന്നെയല്ലേ…പിന്നെ ഇയാളെ ഞാനും എപ്പോഴും ശല്ല്യം ചെയ്യാറുണ്ടല്ലോ…. ”

ഞാൻ ഒരു ചിരി മുഖത്ത് ഫിറ്റാക്കി അവൾക്ക് മറുപടി നൽകി…അതിനവൾ തിരിച്ചും ഒരു പുഞ്ചിരി നൽകി…

” സത്യം പറഞ്ഞാൽ വെറുതെ അല്ലടോ നിന്നെ അറിയാവുന്നവർ ഓക്കെ നിന്നെ ഒരുപാട് ഇഷ്ടപെടുന്നേ… നിൻ്റെ ഈ സ്വഭാവവും ആ കുട്ടിത്തവും ഓക്കെ കൊണ്ടാ… ”

” ഏയ് അങ്ങനൊന്നൂല്ല്യ… ”

” സത്യം ആണെടോ…എന്തിന് എൻ്റെ അമ്മയ്ക്ക് പോലും എന്നെകാളേറെ നിന്നെ ഇഷ്ട്ടമാണെന്ന് എനിക്ക് തോന്നിട്ടുണ്ട്… പിന്നെ ശ്രദ്ധയ്ക്കും ഒക്കെ ഇയാളെ കഴിഞ്ഞേ ഉള്ളു വേറാരും… ”

എന്നെ തന്നെ നോക്കി നിന്ന അവളുടെ മുഖത്ത് നോക്കി അത് പറയുമ്പോൾ ആ മുഖത്ത് സന്തോഷത്താൽ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാ മതി ഏത് ദുർവാസാവും വീഴാൻ…അവൾക്കാ വാക്കുകൾ അത്രമേൽ ഫീൽ ആയിക്കാണണം…

” പിന്നേ…ചിലപ്പോഴൊക്കെ എനിക്കും… ”

ഇത്തവണ അവളുടെ മുഖത്തിന് പകരം കടല് നോക്കിയാണ് ഞാൻ പറഞ്ഞത്…കാരണം ആ മുഖത്ത് വിരിയുന്ന ഭാവം അത് ഏത് തന്നെ ആയാലും എനിക്ക് താങ്ങാൻ സാധിക്കുമായിരുന്നില്ല….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *