” ആഹാ അത് കൊള്ളാലോ…എന്നിട്ടെന്തായി അവന് ഓക്കെയാണോ…. ”
“പിന്നെ ആ തെണ്ടിക്ക് അന്നേ ഓക്കെയാണ്…ഈ പാവത്തിനല്ലേ പണി കിട്ടിയത്… ”
” ഹാ ഹാ ഹാ….അങ്ങനെ വേണം മോനെ… നിൻ്റെ കോളേജിലുള്ള കള്ള കളിയൊന്നും ഇനി നടക്കില്ല… ”
അമ്മയെന്നെ നോക്കി കളിയാക്കി ചിരിച്ചു..അതിന് തൊട്ടടുത്തുള്ള തലയാണവച്ചൊരു ഏറ് കൊടുത്തപ്പോൾ അതേ സ്പീഡിൽ തിരിച്ചും കിട്ടി ഡബിൾ ആയിട്ട്…
പിന്നെ പതിവ് പോലെ തന്നെ അമ്മയോടും താഴെയിറങ്ങി അച്ഛനോടും കത്തിയടിച്ച് സമയം തള്ളിനീക്കി… ഹോസ്പിറ്റലിൽ പോകാൻ സമയം ആയപ്പോൾ ഫ്രഷായി പതിവ് പോലെ ചായയും കുടിച്ച് രണ്ടാളോടും യാത്ര പറഞ്ഞ് തിരിച്ചു
ഹോസ്പിറ്റലിൽ എത്തിയതും നേരെ റൂമിലേക്ക് വെച്ച് പിടിച്ചു… പതിവ് പോലുള്ള തമാശയും കളിയാക്കലും തന്നെ ഇവീടേം…ദിവ്യയെ കണ്ടില്ല അത് മാത്രമാണ് ഒരു കുറവ്….പിന്നെ ഭക്ഷണവും ഞണ്ണി ഞായറാഴ്ച ആയോണ്ട് ഇത്തിരി വൈകിയാണ് പിള്ളേർ ഉറങ്ങിയത്…എനിക്കാണേൽ കളിയുള്ളത് കൊണ്ട് പുലർച്ചെയാവും….അങ്ങനെ കളിയുടെ ഹാവ് ടൈം ആയപ്പോൾ ഒന്ന് വെറുതെ ഡോറ് തുറന്ന് പുറത്തിറങ്ങിയതാ കറക്ക്റ്റ് ടൈമിൽ ദിവ്യ വരാന്തയിൽ എൻ്റെ മുന്നിൽ… ഞെട്ടിപ്പോയി…
” എൻ്റെ ദേവ്യേ… പേടിപ്പിച്ചു കൊല്ലുവോ പിശാചേ… ”
ഞാൻ അവളെ നോക്കി ഇച്ചിരി കടുപ്പത്തിലാണ് മറുപടി നൽകിയത്…വെറൊന്നുമല്ല നട്ടപുലർച്ചെ ലൈറ്റിന്റെ എന്ത് വെട്ടം ഉണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ പെട്ടന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ആരായാലും ഒന്നും ഞെട്ടില്ലേ…
” അതിനിയാള് ഉറങ്ങാതെ കറങ്ങി നടക്കുന്നത് എൻ്റെ കുഴപ്പം ആണോ… ”
അവളെന്നെ നോക്കി ഒരു കപട ദേഷ്യം മുഖത്ത് വരുത്തിയോന്ന് തോന്നി…
” ഇനി അത് പറഞ്ഞോ… അല്ല ഇയാളെന്താ കറങ്ങി നടക്കുന്നേ… ”
” പിന്നെ രോഗികൾക്കുള്ള മരുന്നെല്ലാം ഇയാളുടെ മറ്റവള് വന്ന് കൊടുക്കുവോ… ”
” മറ്റവള് തന്നെയാണല്ലോ ഇപ്പൊ കൊടുക്കുന്നേ… ”
ഞാൻ ശബ്ദം താഴ്ത്തി ഒരു ചിരിയോടെ പറഞ്ഞു…
” എന്ത്… ”
പറഞ്ഞത് വ്യക്തമാകത്തത് കൊണ്ടും എൻ്റെ വളിച്ച ചിരിയും കൂടി കണ്ടത് കൊണ്ടാകണം അവള് വീണ്ടും ചോദിച്ചത്…
” ഓന്നൂല്ല്യേ… തമ്പ്രാട്ടി ചെന്നാട്ടെ… ”
” മ്മ്…. ”
എന്നെ ഒന്ന് നോക്കി മൂളിയതിന് ശേഷം അവൾ തിരിഞ്ഞ് നടന്നു…പക്ഷെ പെട്ടന്ന് എന്തോ ഓർത്തെന്നപോലെ തിരിച്ച് എൻ്റടുത്തേക്ക് തന്നെ വന്നു…
” ഞാൻ ഒരു ഹെൽപ്പ് ചോദിച്ചോട്ടേ… ”
ഇത്തവണ ഒരു നിഷ്കളങ്ക മുഖത്തോടെയാണ് ചോദിച്ചത്…അതോടെ ഞാൻ മനസ്സിലാക്കി എന്തോ എന്നെ കൊണ്ട് ആവശ്യം ഉണ്ട്… അല്ലെങ്കിൽ ഈ പെണ്ണുങ്ങൾ ഒരിക്കലും ഇങ്ങനെ അഭിനയിക്കിലല്ലോ…
” കൂടുതൽ വേഷംകെട്ടൊന്നും വേണ്ടാ കാര്യം പറ മോളെ… ”
ഞാൻ അവളുടെ മുഖഭാവം കണ്ട് ചിരിയോടെ പറഞ്ഞു… അതോടെ ചമ്മിയ മുഖഭാവത്തോടെ അവളെന്നെ നോക്കി…
” അത് പിന്നെ നാളെ എൻ്റെ കൂടെ ഒരു സ്ഥലം വരെ വരുമോ… കൂട്ടുകാരിയുടെ പെങ്ങളുടെ കോളേജിലാ… ”
എന്നെ നോക്കാതെ നിലത്ത് നോക്കിയാണ് അവൾ സംസാരിക്കുന്നത്.
.. ഞാൻ മറുപടിയൊന്നും നൽകാതെ ഒരു ചിരിയോടെ അവളുടെ കോപ്രായങ്ങൾ കണ്ടിരുന്നു…
” അവിടെന്തോ പ്രോഗ്രാം ഉണ്ട്…അതിൻ്റെ ഡാൻസിന് വേണ്ടിയുള്ള ഐറ്റംസ് എൻ്റെ കൈയ്യിലാ…ഒന്നവിടെ ചെന്ന് ഏൽപ്പിക്കുമോന്ന് ഫ്രണ്ട് ചോദിച്ചു… ”
പറഞ്ഞ് കഴിഞ്ഞതും അവളെന്നെ പ്രതീക്ഷയോടെ നോക്കി…
” അതിന് ഞാൻ എന്തിനാ കൊച്ചേ…ഇയാൾക്ക് അങ്ങ് കൊടുത്താൽ പോരേ…കൊച്ചുകുട്ടി ഒന്നുമല്ലല്ലോ ആൾക്കാര് തട്ടിക്കൊണ്ടുപോവാൻ…അല്ലെങ്കിൽ തന്നെ നാളെ ഞായറാഴ്ചയല്ലേ… ഞായറാഴ്ച എന്ത് കോളേജ്… ”
ഇതിൽ എൻ്റെ റോൾ എന്തിനാണെന്ന് മനസ്സിലാക്കാത്തത് കൊണ്ട് ഞാൻ അവളെ നോക്കി ചോദിച്ചു…
” അത് പിന്നെ മറ്റവനില്ലേ ഇന്നല്ലെ വന്നവൻ…അവൻ്റെ കോളേജിന്റെ തൊട്ടടുത്താ…അവനും അവന്റെ പിള്ളാരൊക്കെ ഉണ്ടാവും…അതാ ഞാൻ…പിന്നെ അവിടെ മൂന്ന് ഡേ ആയിട്ട് പ്രോഗ്രാം ആണ് അക്കാദമിക്ക് ഡേ നഷ്ടപ്പെടാതിരിക്കാനാ ലീവ് ഉള്ള ഡേയ്സ് പ്രോഗ്രാം വെക്കുന്നത്… ”
ഇത്തവണ അവളുടെ മുഖത്ത് വന്ന നിഷ്കളങ്കത കേവലം അഭിനയത്തിന് വേണ്ടി അല്ലാ എന്നെനിക്ക് കണ്ടപ്പോൾ മനസ്സിലായി…
