ദിവ്യാനുരാഗം – 9 1

” അതിന് ഞാൻ മറ്റേതല്ലലോ…! വല്ല പെണ്ണുമായിരുന്നേൽ ഒരു കൈ നോക്കായിരുന്നു… ”

” കൈ മാത്രമാക്കണ്ട കാലും കൂടി നോക്കിക്കോ… ”

” എന്നാ പിന്നെ കാലും മാത്രമാക്കണ്ട..
വേറെ വല്ലതും കൂടി നോക്കാമല്ലേ… ”

ഞാൻ നടക്കുന്നതിനിടയിൽ ഒരു വെടക്ക് ചിരിയോടെ അവളെ നോക്കി പറഞ്ഞു…സംഭവം ഡബിൾ മീനിംഗ് ഇട്ട് പറഞ്ഞതാന്ന് അവൾക്ക് മനസ്സിലായി…അതോടെ കൈയ്യിലിരുന്ന ഭാഗെടുത്ത് എന്നെ ചുമ്മാ തല്ലാൻ തുടങ്ങി…

” അതേ ഞാൻ കണ്ണും മൂക്കും ഒക്കെയാണ് ഉദ്ദേശിച്ചെ… വിട് ആൾക്കാര് കാണും… ”

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…പക്ഷെ എവിടുന്ന്…

” ദിവ്യാ…താൻ ഇവിടെ കെടന്ന് കുട്ടികളി കളിച്ചോ…നേരത്തേം കാലത്തേം ജോലിക്കൊന്നും കയറേണ്ടാ കുട്ടീ…. ”

പെട്ടന്ന് അടുത്തൂടെ പോയ ഒരു നേഴ്സ് ആണെന്ന് തോന്നുന്നു അൽപ്പം പ്രായമുണ്ട്…ഞങ്ങളെ നോക്കി പറഞ്ഞു…അതോടെ അവൾ പെട്ടെന്ന് എന്നിൽ നിന്നും മാറി നിന്നു…

” സോറി മാഡം…ഞാൻ വരുവാ… ”

അവളെന്നെ ദഹിപ്പിക്കാൻ എന്നോണം പാളി നോക്കിയതിന് ശേഷം അവരോടൊപ്പം നീങ്ങി…പിന്നേ… ഇവളുടെ നോട്ടം കണ്ടാ തോന്നും ഞാനാണ് ഇവളുടെ പിന്നാലെ നടക്കുന്നവനെ ഇവിടെ വിളിച്ച് വരുത്തിയതെന്നും…ഇവിടെ വഴി തടഞ്ഞ് നിന്നോരോ കുട്ടികളി കാണിച്ചതുമെന്ന്….ഇങ്ങനൊരു സാധനം…

അവളുടെ പോക്ക് കണ്ട് മുഖത്തേക്ക് വന്ന ചിരിയോടെ തന്നെ ഞാൻ റൂമിലേക്ക് വിട്ടു…

” എന്താടാ കിണിച്ചോണ്ട് വരുന്നെ…വല്ലതും കളഞ്ഞ് കിട്ടിയോ… ”

റൂമിലേക്ക് കയറിയതും ശ്രീയുടെ വക ഒരു കമന്റ്…

” ആടാ നിൻ്റെ കളഞ്ഞുപോയ അണ്ടി കിട്ടിട്ടുണ്ട്…ഞാൻ റിസപ്ഷനിൽ ഏൽപ്പിച്ചു… യഥാർത്ഥ ഉടമസ്ഥൻ വന്നാലേ തിരിച്ച് കൊടുക്കും പോലും…ചെന്ന് വാങ്ങിക്കോ… ”

ഞാൻ എനിക്കിട്ട് കുത്തിയവനെ തിരിച്ചും കുത്തിയതിന് ശേഷം അകത്തേക്ക് കയറി…

“കിട്ടിയില്ല… ചോദിച്ചു വാങ്ങിച്ചു… ”

പിള്ളാരെല്ലാരും കൂട്ടച്ചിരി ചിരിക്കുമ്പോൾ അഭി ശ്രീയെ നോക്കി പറഞ്ഞു…അതോടെ അവൻ സൈഡായി…

” അല്ലളിയാ…അതവൻ്റെ അണ്ടിയാണെന്ന് നിനക്കെങ്ങനെ മനസ്സിലായി…. ”

ഇത് താണ്ടാ കൂട്ടുകാർ…ഒരുത്തൻ സൈഡായപ്പോൾ അടുത്തവൻ്റെ പെടലിക്ക് എന്നോണം അതുവിൻ്റെ വക എനിക്കിട്ട് കിട്ടി…. അതിനവനെ എടാ തൊരപ്പാ…. എന്നർത്ഥത്തിൽ ഞാൻ നോക്കിയപ്പൊ നോക്കണ്ടടാ ഉണ്ണീ ഇത് ഞാനല്ലാ…. എന്നർത്ഥത്തിൽ അവനും…

അങ്ങനെ കളിയും ചിരിയുമായി സമയം തള്ളിനീക്കി ഭക്ഷണവും കഴിച്ചിരിക്കുമ്പോൾ സൂര്യയുടെ ഫോൺ വന്നപ്പോൾ ഞാൻ പുറത്തേക്കിറങ്ങി…

” എന്താ മണവാളൻ തെണ്ടി… ”

” ഡാ മൈരെ ഊതല്ലേ…നാളെ എന്താ പരിപാടിന്ന് പറ… ”

” നാളെ രാവിലെ പ്രധാനമന്ത്രിയുമായിട്ട് ഒരു കോളുണ്ട്…അതിന് ശേഷം ഒന്ന് മുഖ്യമന്ത്രിയെ കാണണം നമ്മുടെ തലശ്ശേരി കടൽപാലം ഒന്ന് സെറ്റാക്കാൻ പറയാൻ…അങ്ങനെ അല്ലറെ ചില്ലറെ യൂഷ്വൽ വർക്ക്സ് എന്താടാ… ”

ഞാൻ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…പക്ഷെ പിന്നെ ഫോണിലൂടെ കുറച്ചു നേരം അക്ഷരം തെറ്റാത്ത സംസ്കൃതപദങ്ങൾ സൂര്യയിൽ നിന്നും ഞാൻ കേട്ടു….ഹോ നല്ല രസമുണ്ടായിരുന്നു…!!ചെവി നാളെ ഒന്ന് ക്ലീനാക്കണം…

” കാര്യം പറയുമ്പൊ അവൻ തമാശിക്കുന്നു…വെച്ചിട് പോടേയ്…. ”

അവൻ കലിപ്പായീന്ന് തോന്നുന്നു…

” ഡോ അയിനിയാള് ഒന്നും പറഞ്ഞില്ലല്ലോ…കാര്യം പറ…ഞാൻ ചുമ്മാ ഒന്ന് തമാശിച്ചതല്ലേ…നാളെ കോളേജ് പോണം അത്രന്നെ… ”

” തമാശാ നിൻ്റണ്ടി…..എടാ പൊട്ടാ നാളെ സെക്കൻ്റ് സാറ്റർഡേ ആ…അതല്ലേ ഞാൻ വിളിച്ചേ… ”

അവൻ ഫോണിൽ കൂടെ ചീറി…

” എൻ്റമോ…ഞാൻ അറിഞ്ഞില്ല….മതി എനിക്ക് എന്നാൽ ഒരു പ്ലാനുമില്ല നീ പറ… ”

” ഹാ എന്നാ എൻ്റൊപ്പം ഒരു സ്ഥലം വരെ വരുമോ… ”

” എവിടാ എൻ്റെ വേറെ വല്ല മിസ്സുമാരേം പെണ്ണ് കാണാൻ ആണോ… ”

” അല്ല നിൻ്റച്ചനെ പെണ്ണ് കാണിക്കാൻ….കളിക്കാതെ വരാൻ പറ്റുമേൽ അത് പറ നാറി.. അല്ലേൽ വച്ചിട്ട് പോ… ”

അവനെൻ്റെ ഊതലുകൾ തീരെ പിടിക്കുന്നില്ലാന്ന് തോന്നുന്നു…കാര്യായിട്ട് എവിടെയോ പോകാനുണ്ട്… അതാ ഈ പരവേശം…

” എൻ്റെടാ നിന്ന് തെളക്കാതെ…എനിക്കൊരു പരിപാടിയുമില്ല…ഞാൻ വരാം മോനെ ദിനേശാ…നീ സമാധാനപെട്… ”

Leave a Reply

Your email address will not be published. Required fields are marked *